Uncategorized

Guardian Angel Testimony

കാവൽ മാലാഖ
_____

എനിക്കൊരു “കാവൽ മാലാഖ” ഉണ്ട് എന്നൊരു വിശ്വാസം എനിക്ക് ഉണ്ടായിരുന്നില്ല.
ഈയിടെ കേട്ട ഡാനിയേൽ അച്ഛന്റെ പ്രസംഗത്തിൽ നിന്നും നമുക്കോരോരുത്തർക്കും കാവൽ മാലാഖ ഉണ്ടെന്നു മനസ്സിലായി. ആ കാവൽ മാലാഖയ്ക്കു നമ്മുടെ തന്നെ രൂപസാദൃശ്യമാണത്രെ! ബൈബിളിൽ അപ്പസ്തോല പ്രവർത്തനത്തിൽ ഈ കാര്യം പറഞ്ഞിട്ടുണ്ട്.

എങ്കിൽ പോലും എനിക്ക് കാവൽ മാലാഖ എന്നൊരു കാര്യത്തിൽ വിശ്വാസം വന്നില്ലാ…. !
ഒരു മാസം മുൻപ്, ഒരു ദിവസം രാത്രി കിടക്കുമ്പോൾ വെറുതെ എന്റെ കാവൽ മാലാഖ യെ കുറിച്ചോർത്തു. അപ്പോൾ വെറുതെ ഞാൻ ഒന്ന് വിളിച്ചു….
“ഹോയ്…. മാലാഖേ….. ”
“എന്തോ” എന്നൊരു സ്വരം കാതിൽ കേട്ടു !!!!
ഞാൻ ഞെട്ടി തിരിഞ്ഞു… ആരെയും കണ്ടില്ല….
തോന്നിയതായിരിക്കും എന്ന് കരുതി…. അപ്പോൾ ഉള്ളിൽ നിന്നും പിന്നെയും ആ സ്വരം, തോന്നിയതൊന്നുമല്ല ഞാൻ കൂടെയുണ്ട് എന്ന്….
ഞങ്ങൾ കുറെ നേരം സംസാരിച്ചു…. ഞാൻ ഉറക്കെയും മാലാഖ എന്റെ ചെവിയിലുമാണ് പറഞ്ഞതെന്ന് മാത്രം. (ഇപ്പോൾ നിങ്ങളൊക്കെ വിചാരിക്കുന്നുണ്ടാവും എനിക്ക് വട്ടായി എന്ന് അല്ലെ? എന്നാൽ ഞാൻ സത്യമാണ് പറഞ്ഞത് ) അപ്പോൾ മാലാഖ കുറെ കാര്യങ്ങൾ പറഞ്ഞു…. അതിതൊക്കെയാണ്…
നീ ചെയ്യുന്ന ഓരോ പാപത്തിനും മുൻപ്, നിന്റെ ഉള്ളിൽ ഇരുന്നു ഞാൻ പറയും “അരുത്… അരുത് ” എന്ന്…. എന്നാൽ ലോകത്തിന്റെ ശക്തി, അതിന്റെ ആകർഷണീയത, പാപത്തിന്റെ സുഖം ഒക്കെ നിന്നെ എന്റെ വാക്കുകൾ കേൾക്കാതെ കാതുകളെ അടച്ചു കളയും. അപ്പോൾ ഞാൻ നിന്റ അടുത്തിരുന്നു പൊട്ടി കരയും…. ഈശോടെ കരുണയ്ക്കു വേണ്ടി യാചിച്ചു….., കാരണം നിന്റെ കാവൽ ഏൽപ്പിച്ചിരിക്കുന്നത് എന്നെയാണല്ലോ…..

അതെനിക്കൊരു പുതിയ അറിവായിരുന്നു. അന്നുമുതൽ ഞാൻ എന്റെ കാവൽ മാലാഖയെ സ്നേഹിക്കാൻ തുടങ്ങി… അപ്പോൾ മാലാഖ പറഞ്ഞു , എനിക്ക് വലിയ സന്തോഷമായി…. എന്നെ ആരും സ്നേഹിക്കാറില്ല, ഞാൻ കൂടെ ഉണ്ടെന്നു ആരും ഓര്ക്കാര് പോലുമില്ല…. അങ്ങിനെ ഒരു വിചാരമുണ്ടെങ്കിൽ നിങ്ങൾ മനുഷ്യർ “കള്ളുകുടി, വ്യഭിചാരം, ബ്ലൂ ഫിലിം കാണൽ തുടങ്ങി മ്ലേച്ഛകരമായ പല പാപങ്ങളും ചെയ്യുമോ?? ”
മാലാഖ പറഞ്ഞതൊക്കെ പച്ച പരമാർത്ഥം ആണല്ലോ എന്നോർത്തു, ഒക്കെ കേട്ടിട്ട് ഞാൻ ഒന്നും മിണ്ടാതിരുന്നു….
അങ്ങിനെ ദിവസങ്ങൾ കഴിഞ്ഞു പോയി…. ഞാനും എന്റെ കാവൽ മാലാഖയും തമ്മിൽ വലിയ സ്നേഹത്തിലായി…… എന്തിനും ഏതിനും ഇപ്പൊ ഞാൻ മാലാഖ യെ വിളിക്കും….
എന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ :
പാപ ചിന്തകൾ കടന്നു വരാറില്ല….
ഭയം എന്നെ എന്നെ വിട്ടു മാറി…..
കൂടെ സഹായത്തിനൊരാളുണ്ടെന്ന ചിന്ത എനിക്ക് വല്ലാത്ത ഒരു ധൈര്യം പകർന്നു തന്നു….

ഈ കഴിഞ്ഞ രണ്ടു മൂന്ന് ദിവസം മുൻപ് ഉപ്പൂറ്റി വേദന വന്നു. വേദന കലശലാണ് പലപ്പോഴും. പ്രതെയ്കിച്ചും രാവിലെ ഉണർന്നു എഴുന്നേൽക്കുമ്പോൾ കാലു നിലത്തു കുത്താൻ പറ്റില്ലാ…..

ഇന്നെനിക്കു പള്ളിയിൽ പോണമായിരുന്നു. രാവിലെ എണീറ്റപ്പോൾ കാലു തറയിൽ കുത്താൻ വയ്യാ…. കാവൽ മാലാഖയോട് പറഞ്ഞു എന്നെ ഒന്ന് താങ്ങിക്കൊണെ എന്ന്. ആരും പറഞ്ഞാൽ വിശ്വസിക്കില്ല, അദൃശമായ ഒരു ശക്തി എന്റെ വലതു കരം താങ്ങി !!! കടുത്ത വേദന ഉണ്ടായിട്ടും ഞാൻ കാലുകൾ തറയിൽ ഉറപ്പിച്ചു കുത്തി, ബാത്‌റൂമിൽ പോയി…

ചെറുതും വലുതുമായ ഒട്ടനവധി അത്ഭുതങ്ങൾ ഇപ്പോൾ എന്റെ നിത്യ ജീവിതത്തിൽ ഉണ്ട്. ഇത്രയും എന്നെ പരിപാലിക്കാൻ എനിക്കൊരു കാവൽ മാലാഖ യെ തന്ന ദൈവത്തിനു സ്തുതി.
ഇത്രയും വിശദമായി ഇതിവിടെ പറഞ്ഞത്. നിങ്ങൾ ഓരോരുത്തരും നിങ്ങൾക്കൊരു കാവൽ മാലാഖ ഉണ്ടെന്നു വിശ്വസിക്കുകയും സ്നേഹിക്കുകയും വേണം. ഞാൻ 100% ഉറപ്പ് പറയുന്നു, നിങ്ങളിൽ വലിയ മാറ്റം സംഭവിക്കും. പ്രതെയ്കിച്ചും പാപം ചെയ്യാതിരിക്കാനുള്ള വലിയൊരു പ്രേരെണ ഉണ്ടാവും. കൂടാതെ നിങ്ങളുടെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും അത്ഭുതകരമായി മാലാഖ നിങ്ങളെ സഹായിക്കും. ഉറപ്പ് !!

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.