Uncategorized

Prayer of the Pregnant Mother

ഗർഭിണിയായ അമ്മയുടെപ്രാർത്ഥന

സർവ്വശക്തനും നിത്യനുമായ ദൈവമേ, പരിശുദ്ധാരൂപിയുടെ പ്രവർത്തനത്താൽ, മഹിമ ഏറിയ കന്യകാമറിയത്തിന്റെ ആത്മാവും ശരീരവും അങ്ങേ ദിവ്യപുത്രനു യോഗ്യമായ ഒരു വാസസ്ഥലമാകുവാൻ തയ്യാറാക്കുകയും അതേ പരിശുദ്ധാരൂപിയാൽ വി. സ്നാപകയോഹന്നാനെ സ്വമാതാവിന്റെ ഉദരത്തിൽ വച്ച് തന്നെ വിശുദ്ധികരിക്കുകയും ചെയ്യ്തുവല്ലോ. വി. ജരാർദിന്റെ മദ്ധ്യസ്ഥതയാൽ എന്റെ മാതൃത്വത്തെ സംരക്ഷിക്കുകയും എനിക്ക്അവിടുന്ന് നൽകിയ കുഞ്ഞിനെ ദുഷ്ടശത്രുവിൽനിന്ന് രക്ഷിക്കുകയും ചെയ്യണമേ. അങ്ങനെ, അങ്ങയുടെ രക്ഷാകരമായ സഹായത്താൽ എന്റെ സന്താനം മാമ്മോദീസ സ്വീകരിച്ച് ഈ ലോകത്തിൽ ഒരു ക്രിസ്തീയ ജീവിതം നയിച്ചശേഷം അമ്മയായ
എന്നോടും കൂടെ സ്വർഗ്ഗത്തിൽ നിത്യഭാഗ്യം പ്രാപിക്കുന്നതിന് അനുഗ്രഹിക്കണമേ…
ആമ്മേൻ

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.