Uncategorized

Story of Mariyamma Chettathi

ഒരു ഗ്രാമത്തിൽ വളരെ നല്ല ഒരു സ്ത്രീ മറിയാമ്മ ചേട്ടത്തി പാർത്തിരുന്നു.എപ്പോഴും ചിരിച്ച മുഖത്തോടെ തെറ്റുകളൊന്നും ചെയ്യാത്ത മറിയാമ്മ ചേട്ടത്തിക്കു ഒരുകുറവേ ഉണ്ടായിരുന്നുള്ളു മറ്റുള്ളവർക്ക് നന്മ ലഭിക്കുനതിഷ്ടമല്ലായിരുന്നു . അവരതു സഹിക്കില്ലായിരുന്നു’

മരിച്ചു കഴിഞ്ഞപ്പോൾ മറിയാമ്മ ചേട്ടത്തി നരകത്തി ലേക്കാണ് പോയത്. അവിടെകിടന്നവർ കരയാൻ തുടങ്ങി.സഹികെട്ടപ്പോൾ ദൈവം പത്രോസിനോട് കേസ്കെട്ടു എടുത്തു നോക്കാൻ പറഞ്ഞു. പത്രോസ് ദൈവത്തെ കാര്യങ്ങൾ ബോധിപ്പിച്ചു.’പാവം ഭൂമിയിൽ അവർ നല്ലവരായി ജീവിച്ചു.എന്നാൽ മറ്റുള്ളവർക്ക് നന്മ ലഭിക്കുന്നത് അവർക്കിഷ്ടമല്ലായിരുന്നു. അവരതു സഹിക്കില്ലായിരുന്നു. ഈ ഒരൊറ്റ കുറവല്ലാതെ മറ്റൊരു കുറ്റവും അവർ ചെയ്തിട്ടില്ല.അതൊരു കുറ്റമായി എടുക്കണോ..??

അതിനു ദൈവം ഒരു തീരുമാനം പറഞ്ഞു.നരകത്തിൽ നിന്നും അവരെ രക്ഷിക്കുക. സ്വർഗത്തിൽ നിന്നും അവർക്കു ഒരു നൂല് കെട്ടി ഇറക്കി കൊടുക്കുക. നൂലിന്റെ അറ്റത്തു ഒരു ലൈറ്റും. അവർ വെളിച്ചം കണ്ടു മുകളിലോട്ടു സ്വർഗത്തിലേക്ക് വരട്ടെ. ദൈവം പറഞ്ഞതു പോലെ പത്രോസ് ചെയ്തു.അങ്ങിനെ ചേട്ടത്തി നൂലിൽ പിടിച്ചു സ്വർഗത്തിലേക്ക് കയറി വരാൻ തുടങ്ങി.

മുകളിലെത്താറായപ്പോൾ എന്താണു താഴെ നടക്കുന്ന തെന്നറിയാൻ ചേട്ടത്തിയാഗ്രഹിച്ചു. അവർ തിരിഞ്ഞു താഴോട്ടു നോക്കി.അവർ ആ കാഴ്ച കണ്ടു ഞെട്ടി പ്പോയി. ഒരുപാടുപേർ നരകത്തിൽ നിന്നും താൻ കയറി പോരുന്ന അതെ നൂലിൽ പിടിച്ചു സ്വർഗത്തിലേക്ക് കയറി വരുന്നു.
പണ്ടേ ദുർബല ഇപ്പോൾ ദേ ഗർഭിണി എന്നു പറഞ്ഞതു പോലെ അവർക്കു സഹിച്ചില്ല ‘ഓഹോ ദൈവം എനിക്കു തന്ന നൂലിലൂടെ ആരും രക്ഷപെടേണ്ട. ഇതെനിക്ക് മാത്രമുള്ള ചരടാ’. എന്നിട്ടവർ ചരടിൽ കിടന്നു കൊണ്ടൊരു തീരുമാനമെടുത്തു. അതിൻ പ്രകാരം തനിക്കു തന്ന നൂല് വലിച്ചു പൊട്ടിച്ചു.
ചരടു പൊട്ടി അവരുൾപ്പടെ എല്ലാവരും നരകത്തി ലേക്ക് വീണു. വീണ്ടും ദുരിതത്തിലേക്ക്. ദൈവം ചിരിച്ചു എന്നിട്ടു പത്രോസിനെ ഒന്നിരുത്തി നോക്കി.

ഇതൊരു കഥയാണെങ്കിലും ഇതിൽ ഒളിഞ്ഞിരിക്കുന്ന മർമ്മമുണ്ട്. നാം ദൈവ മക്കൾ അല്ലെങ്കിൽ പുതുതായി ജനിച്ചവർ എന്നു പറയുന്നുണ്ടെങ്കിലും ആരും തന്നെ നമ്മളിലെ പഴയ മനുഷ്യനെ ഉരിഞ്ഞു കളഞ്ഞിട്ടില്ല.
ദൈവം ചേട്ടത്തിക്കു അവസരം കൊടുത്തതുപോലെ അവസരം തന്നാലും.
അതു മാത്രമോ പഴയ പാപത്തിൽ നിന്നും പിന്തിരിയണമെന്നു പലയാവർത്തി പറഞ്ഞാ ലും നമ്മളിന്നും ലോത്തിന്റെ ഭാര്യയെ പോലെ തിരിഞ്ഞു നോക്കുന്നവരാണ്…

രക്ഷപ്പെടുവാൻ ദൈവം എത്ര അവസരം തന്നാലും നാം തിരിച്ചറിയുന്നില്ല എന്നതാണ് സത്യം.

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.