Uncategorized

Someone Waits for You

✝🛐 കാത്തിരിപ്പ്. ✝🛐
“””””””””””””””””””””””””

ഒരു യുവസന്ന്യാസി തന്റെ സന്ന്യാസം ഉപേക്ഷിക്കാൻ തീരുമാനിച്ചു. പക്ഷേ തന്നെ പ്രാണതുല്യം സ്നേഹിക്കുന്ന ഗുരുവിനോട് അത് തുറന്നുപറയാൻ അദ്ദേഹത്തിന് മനസ്സുവന്നില്ല. അതുകൊണ്ട് ഗുരുവിനോട് ഒരു യാത്രപോകാൻ സന്ന്യാസി അനുവാദം ചോദിക്കുന്നു, ഗുരു അത് നൽകുന്നു.
ഇനി ഒരിക്കലും തിരിച്ചുവരില്ല എന്ന് ഉറപ്പിച്ച സന്ന്യാസി, പോകുന്നതിനു മുൻപ് പിടയ്ക്കുന്ന ഹൃദയത്തോടെ, വിങ്ങുന്ന മനസ്സോടെ, നിറഞ്ഞ കണ്ണുകളോടെ ഗുരുവിന് ചുംബനം നൽകി യാത്ര പറയുകയാണ്. വിട ചോദിക്കുന്ന ശിഷ്യനോട് ഗുരു പറയുന്നു –

“ഞാൻ നിന്നെ കാത്തിരിക്കുകയാ ണെന്നു നീ മറക്കരുത്”.
പിന്നെ ശിഷ്യൻ യാത്ര തിരിച്ചില്ല.

മടങ്ങിയെത്തുന്ന നിന്നെ കാത്ത് വാതിൽപ്പടിയിൽ നിന്റെ പിഞ്ചോമനയുണ്ടാകുക, വിളിക്ക് കാതോർക്കാൻ അമ്മയുണ്ടാവുക, വൈകിയാൽ പരിഭവം പറയാൻ പതിയുണ്ടാവുക എല്ലാം ഭൂമിയിലെ സ്വർഗ്ഗാനുഭവങ്ങളാണ്.

നഷ്ടപ്പെടുമ്പോൾ മാത്രം തിരിച്ചറിയപ്പെടുന്ന യാഥാർത്ഥ്യങ്ങൾ. ആരും കാത്തിരിക്കാനില്ലാത്തവൻ ശാന്തനായിരിക്കാം. എന്നാൽ ഒന്ന് ചെവിയോർത്താൽ അവന്റെ ഹൃദയത്തിൽ പുകഞ്ഞുമറിയുന്ന അഗ്നിപർവതം കേൾക്കാം.

‘ഞാൻ നിന്നെ കാത്തിരിക്കുന്നുണ്ട്’ – എന്നതാണ് ഭൂമിയിലെ ഏറ്റവും വലിയ സാദ്വാർത്ത. അതിലും വലിയ സുവിശേഷമില്ല. എല്ലാവരും സ്വന്തം പുറന്തോടുകളിലേക്ക് ഉൾവലിയുന്ന, മറ്റുള്ളവരുടെ രോദനം കേൾക്കാതിരിക്കാൻ ജനലുകൾ അടയ്ക്കുന്ന, കഷ്ടപ്പാടുകൾ കാണാതിരിക്കാൻ മതിലുകൾ ഉയർത്തിക്കെട്ടുന്ന, മറ്റുള്ളവരുടെ സംസാരം ആലോസരമാകാതിരി ക്കാൻ പാട്ടുകേൾക്കുന്ന ഒരു സമൂഹത്തിലാണ് നാം ആയിരിക്കുക.
ഒരുവൻ നിനക്കുവേണ്ടി കാത്തിരിക്കുക യെന്നാൽ അവൻ നിനക്കുവേണ്ടി അവന്റെ ലോകത്തെ മറക്കുന്നു എന്നാണർത്ഥം. അവൻ നിനക്കുവേണ്ടി ചെലവിടുന്ന ഓരോ നിമിഷവും ഇനി ഒരിക്കലും അവനു തിരിച്ചുകിട്ടുകയില്ല. സമയം നൽകുന്നവൻ അവന്റെ ജീവിതത്തി ന്റെ ഒരു ഏടാണ് ചീന്തി നൽകുക.

നഷ്ടപ്പെട്ട ഒരാടിനെത്തേടി ഭ്രാന്തനാകുന്ന ഇടയൻ മറ്റുള്ളവയെക്കാളും ആ നിമിഷം സ്നേഹിക്കുന്നത് ആ നഷ്ടപ്പെട്ടത്തിനെ തന്നെയാണ്. തന്റെ മാറിന്റെ ചൂടിൽനിന്നും ഇറങ്ങിയോടിയ ആ കുഞ്ഞാടിനെ നഷ്ടപ്പെടുക, ഇടയന് ഉൾക്കൊള്ളാൻ ആകാത്ത വികാരമാണ്. അതാണവൻ ബാക്കി 99 നേയും വിട്ട് നിന്റെ പിന്നാലെ ഓടുന്നത്.

സ്വർഗ്ഗത്തിൽ നീ വരുന്നതും കാത്ത്, കണ്ണുചിമ്മാതെ ഇരിക്കുന്ന അപ്പച്ചനുണ്ട് എന്നതാണ് ഈ വാഴ് വിലെ നിന്റെ ഭാഗ്യം. തിരിച്ചുചെല്ലാൻ കഴിയാത്തവിധം നീയകന്നിട്ടില്ല. ഇനി നീ എവിടെയാണെന്നോർത്ത് വിഷമിക്കേണ്ട. എവിടെയായാലും നിന്റെ ഇടയൻ നിന്നെ അന്ന്വേഷിച്ചു എത്തുകതന്നെ ചെയ്യും…

വചനം:
ഞാന്‍ നല്ല ഇടയനാണ്‌. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു. (യോഹ 10:11)

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.