Uncategorized

Let us Prepare for the Christmas

💒⛪ദുശീലങ്ങളോട് വിടപറയാം;

25 നോമ്പിനായി ഒരുങ്ങാം ⛪💒
~~~~~~~~~~~~~<~~~~~~~~

ഈശോയുടെ ജനനത്തിനായി ഒരുങ്ങുകയാണ് ക്രൈസ്തവലോകം. നോമ്പ് ഇപ്പോഴും വിശുദ്ധീകരണ ത്തിന്റെ സമയമാണ്. വിശുദ്ധമായ ചിന്തകളുടെയും പ്രവര്‍ത്തികളുടെയും സമയം. അങ്ങനെ ഏറ്റവും പവിത്രമായ മനസോടെ ഈശോയുടെ ജനനത്തെ വരവേല്‍ക്കേണ്ട സമയം.

❇ ഈ സമയം പരിശുദ്ധമാക്കണ മെങ്കില്‍ നമ്മുടെ ജീവിതത്തിലെ ചില ദുശീലങ്ങള്‍, ചില ആസക്തികള്‍ മാറ്റി വയ്ക്കണം. അതിനു നിങ്ങളെ സഹായിക്കുന്ന ചില നിര്‍ദ്ദേശങ്ങള്‍ ഇതാ:
❇ 1. ചിന്തകളെ എതിര്‍ക്കുക

ഓരോരുത്തരിലും ഒരോ തരം ദുസ്വഭാവങ്ങള്‍ ആയിരിക്കാം ഉള്ളത്. ഒരു കാര്യം, അതിനോട് പെട്ടന്ന് ഒരു ദിവസം ‘നോ’ പറയുമ്പോള്‍ ധാരാളം തടസങ്ങള്‍ ഉണ്ടാകാം. എന്ത് കാര്യം ആയാലും അതിലേയ്ക്ക് നയിക്കുന്ന ഒരു ആദ്യ പടിയായിട്ടാവും ചില ചിന്തകള്‍ നമ്മിലേക്ക് കടന്നു വരുക. അതിനെ ഫലപ്രദമായി മറികടക്കാന്‍ കഴിഞ്ഞാല്‍ ആദ്യ ഘട്ടം നിങ്ങള്‍ വിജയിച്ചു.

❇ 2. സാഹചര്യങ്ങളെ ഒഴിവാക്കുക

തെറ്റുകളിലേക്ക് നയിക്കുന്ന കൂട്ടുകെട്ടുകള്‍, സാഹചര്യങ്ങള്‍ എന്നിവ മുന്‍കൂട്ടികാണുകയും അത് ഒഴിവാക്കുകയും ചെയ്യുക. ഈ ഒരു നോമ്പുകാലം, മദ്യപാനം നിര്‍ത്തുവാന്‍ ആഗ്രഹിക്കുന്നു എന്നാണെങ്കില്‍ അതിലേയ്ക്ക് നിങ്ങളെ നയിക്കുന്ന ആളുകളുടെ പക്കല്‍ അധികം നേരം ചിലവിടാതിരിക്കുക. അങ്ങനെ തെറ്റുകളില്‍ നിന്നും അതിനുള്ള സാഹചര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു നിന്ന് നോമ്പുകാലത്തെ ഫലപ്രദമാക്കാം.

❇ 3. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക

നല്ല സംഭാഷണം എപ്പോഴും ആളുകളെ നന്മയിലേക്ക് നയിക്കും. എന്നാല്‍ ചീത്ത സംസാരം ഒരുവനില്‍ അവന്‍ അറിയാതെ തന്നെ തിന്മ നിറയ്ക്കും. അതിനാല്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക. നിങ്ങളുടെ വാക്കുകള്‍ നിങ്ങളെയോ നിങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരെയോ തെറ്റിലേക്ക് നയിക്കാതിരിക്കട്ടെ.

❇ 4. സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കാം

ഇന്ന് പ്രായ വ്യത്യാസമെന്യേ കണ്ടുവരുന്ന ഒന്നാണ് സാമൂഹ്യമാധ്യമങ്ങള്‍ അധികം നേരം ചിലവിടുന്ന പ്രവണത. നാം അറിയാതെ തന്നെ ചില തിന്മകള്‍ നമ്മിലേക്ക് അതിലൂടെ കടന്നു വരാം. കണ്ണുകളെ നിയന്ത്രിക്കാം. ഒപ്പം സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം കുറയ്ക്കുവാനും ശ്രമിക്കാം. പ്രാര്‍ത്ഥിക്കുവാനും വീട്ടുകാരോടും അയല്‍ക്കാരോടും ഒപ്പം സമയം ചിലവിടുവാനും നന്മ പ്രവര്‍ത്തികള്‍ ചെയ്യുവാനും സമയം കണ്ടെത്തുക. അപ്പോള്‍ നമ്മുടെ നോമ്പ് കൂടുതല്‍ ഫലപ്രദമാകും.

⏩ 5 . കാവല്‍ മാലാഖയുടെ സഹായം തേടാം

നാം ഒരു കാര്യം പെട്ടെന്ന് വേണ്ടെന്നു വയ്ക്കുമ്പോള്‍ അതിനെതിരെ പ്രലോഭനങ്ങള്‍ ഉണ്ടാകുക സാധാരണമാണ്.
അത് പിശാചിന്റെ തന്ത്രമാണെന്നു മനസിലാക്കി അതിനെതിരെ പിടിച്ചു നില്‍ക്കുവാനുള്ള ശക്തിക്കായി കാവല്‍ മാലാഖയോട് പ്രാര്‍ത്ഥിക്കാം. ❇ ഒപ്പം നല്ല ചിന്തകള്‍ കൊണ്ട് മനസിനെ നിറയ്ക്കാം. ☝

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.