Uncategorized

Feast of Immaculate Conception – Youth Version

Jain : എടാ december 8 ന്റെ കാര്യം മറക്കല്ലേ ട്ടോ ??

Don : December 8.. 🤔🤔 അന്ന് എന്തുട്ടാ..?

Jain : Dec 8 എന്തുട്ടാണെന്നോ? 🤨🤨
നിനക്ക് അറിയില്ല…

Don : ഇല്ലെടാ… മ്മടെ പിള്ളേർടെ ആരുടെയെങ്കിലും birthday ആണോ ?

Jain : birthday എന്നു പറയാൻ പറ്റില്ല… നമ്മടെ പിള്ളേരുടേം അല്ലാ… എന്നാലും നിനക്ക് വളരെ വേണ്ടപ്പെട്ട ഒരാളുടെ feast ആണ്… മ്മടെ പരിശുദ്ധ അമ്മേടെ അമലോത്ഭവ തിരുന്നാൾ ആണെടാ അന്ന്…😍😍😍

Don : എന്റമ്മോ…🙆🏻‍♂🙆🏻‍♂ എനിക്ക് വയ്യാ… ഇത് കലക്കും… അല്ലെടാ.. അമലോത്ഭവം എന്നു പറയുമ്പോ ഈശോ മാതാവിന്റെ ഉദരത്തിൽ രൂപം കൊണ്ടത് അല്ലേ ?🤔🤔

Jain : ഹേയ്… അതോന്നല്ല… ഇത് മാതാവിന്റെ അമ്മയായ അന്നയുടെ ഉദരത്തിൽ പരിശുദ്ധകന്യകാ മറിയം ദൈവത്തിന്റെ പ്രത്യേക പദ്ധതിയുടെ ഭാഗമായി ഉത്ഭവപാപം ഇല്ലാതെ രൂപം കൊണ്ടതിനെ ആണ് അമലോത്ഭവം അഥവാ Immaculate conception എന്നു പറയുന്നത്.

Don: ഇത്‌ സംഗതി കൊള്ളാമല്ലോ… നീ ആള് കൊള്ളാം ട്ടാ jainey… നിനക്ക് ഇതെവിടെന്ന് കിട്ടാനിഷ്ട്ടാ…

Jain : നീ അപ്പോ മ്മ്‌ടെ തൃശ്ശൂർ രൂപതയുടെ ACC കോഴ്സ് ഒന്നും ചെയ്തിട്ടില്ലേ 🤔… അത് പഠിക്കുമ്പോ പഠിപ്പിക്കിണ്ടല്ലോ… 😌😌

Don : ഇല്ലെടാ… ഞാൻ ആ സമയത്തു entrance coaching ന് പോവാർന്നു… അവസാനം അതും ഇല്ലാ… ഇതും ഇല്ലാതായി…😔😔😔

Jain : അത് സാരമില്ലടാ.. നിനക്ക് ഇനി ആയാലും പഠിക്കാമല്ലോ… ഒരു CCC വാങ്ങിച്ചാൽ പോരെ… അല്ലേൽ youcat ആയാലും മതിലോ.. മ്മടെ യൂത്ത് ന് മനസിലാവണ ഭാഷ ആണ് youcat… കിടു ആണ്..

Don : ഉം.. എന്തായാലും ഒരെണ്ണം വാങ്ങിക്കണം… അല്ലെടാ അപ്പോ നീ പറയണത് മാതാവ് ഒരിക്കലും പാപം ചെയ്തിട്ടില്ല എന്നാണോ??

Jain : അതെ… മാതാവിന്റെ രക്ഷണകൃത്യം സംഭവിച്ചത് മാതാവ് മാതാവിന്റെ ഉദരത്തിൽ ഉരുവായ സമയത്തു ആണ്‌…അതിനാൽ തന്നെ മാതാവ് വ്യക്തിപരമായ പാപം ചെയ്യന്നതിൽ നിന്നു പോലും വിമുക്തയായിരുന്നു.. CCC para 493 ൽ പറയുന്നത് ഇങ്ങനെ ആണ് ; ” പൗരസ്ത്യ സഭാ പിതാക്കന്മാർ മറിയത്തെ സർവ്വവിശുദ്ധ (panagia) എന്നു വിളിക്കുന്നു.. കൂടാതെ പാപസ്പർശമേൽക്കാത്തവൾ , പരിശുദ്ധാത്മാവിനാൽ പ്രത്യേകമാംവിധം രൂപപ്പെടുത്തിയാലെന്നവണ്ണം തികച്ചും നൂതന സൃഷ്ടിയായവൾ എന്നിങ്ങനെ മറിയത്തെ പ്രകീർത്തിക്കുന്നു… ദൈവകൃപയാൽ മറിയം തന്റെ ജീവിതകാലം മുഴുവൻ വ്യക്തിപരമായ എല്ലാ പാപങ്ങളിൽ നിന്നുo വിമുക്തയായിരുന്നു…

Don: അത്രയ്ക്ക് അങ്ങോട്ട്‌ ക്ലിക്ക് ആവണില്ല ട്ടാ… നീ ഒന്നൂടെ പറഞ്ഞേ…

Jain : എടാ സംഭവം ഇത്രേ ഉള്ളൂ… നീ ഒരു വഴിയിലൂടെ നടന്നു പോകുന്നു… പെട്ടെന്ന് നീ ഒരു കുഴിയിൽ വീണു മേൽ മുഴുവൻ ചെളി പറ്റിയെന്നു വിചാരിക്കുക…നിന്നെ ഒരാൾ വന്നു കുഴിയിൽ നിന്നു പിടിച്ചു കയറ്റി രക്ഷിച്ചു. ചെളി കഴുകി കളഞ്ഞു നീ സെറ്റ് ആയി.

ഇനി നമ്മടെ john ആ വഴി പോകുന്നു അവൻ കുഴിയിൽ വീഴാൻ പോകുന്നതിനു തൊട്ടു മുൻപേ നിന്നെ രക്ഷിച്ച അതേ ആൾ തന്നെ അവനേം രക്ഷിക്കുന്നു… ഇവിടെ രണ്ടാളും രക്ഷപ്പെട്ടു… പക്ഷേ john രക്ഷപെട്ടപ്പോൾ അവന്റെ മേൽ ചെളി ആയില്ല… നിന്റെ മേൽ ആയി… ഇവിടെ John രക്ഷപെട്ട പോലെയാണ് മാതാവിനെ ദൈവം പാപത്തിൽ നിന്നു രക്ഷിച്ചത്… ഇത്രേം ഉള്ളു സംഗതി..

Don : ഇത് പൊളിച്ചു ട്ടാ 😍😍… ഇത് എനിക്കിഷ്ടപ്പെട്ടു😘😘😘… അല്ല bro ഞാൻ ഒരു കാര്യം കൂടെ ചോദിക്കട്ടെ… മറിയം പാപം ഒന്നും ചെയ്തിട്ടില്ലേൽ ദൈവതുല്യയാണെന്നു പറഞ്ഞുകൂടെ നമ്മക്ക്? 🤭🤭

Jain : Noo.. Never ever… 🤫🤫 നമ്മൾ പാപം ചെയ്യാതിരിക്കുമ്പോൾ നമ്മൾ ദൈവതുല്യരാവുന്നില്ല… മറിച്ച് ദൈവം നമ്മളിൽ നിന്നു എന്ത് ആഗ്രഹിക്കുന്നുവോ അത് നമ്മിൽ പൂർത്തിയവുകയാണ് ചെയ്യുന്നത്… ഇപ്പൊ നോക്കിയേ മ്മടെ ആദവും ഹവ്വയും മാലാഖമാരും ഒക്കെ പാപമില്ലാതെ സൃഷ്ടിക്കപ്പെട്ടവർ ആണ്… എന്നാൽ അവർ ദൈവതുല്യരല്ല… simple..🤷‍♂🤷‍♂

Don : അത് ശെരിയാണല്ലോ… അപ്പോ മാതാവ് മാത്രം അല്ല അല്ലേ ഉത്ഭവപാപം ഇല്ലാത്തതായി ഉള്ളത് ?

Jain : അല്ലെടാ… 4 പേരാണ് ഉത്ഭവപാപം ഇല്ലാത്തവരായി ബൈബിളിൽ കാണുന്നത്..
1. യേശു ക്രിസ്തു
2. പരിശുദ്ധ മറിയം
3. ആദം
4. ഹവ്വാ
ഇതിനാൽ തന്നെ ഈശോയെ പുതിയ ആദം ആയും പരിശുദ്ധ കന്യകമറിയത്തെ പുതിയ ഹവ്വാ ആയും സഭ പഠിപ്പിക്കുന്നു…😇😇

Don : wow.. അത് കിടു..👌🏻👌🏻👌🏻 ആദിമാതാപിതാക്കൾ പാപം ചെയ്തു ഭൂമിയിൽ പാപം കൊണ്ട് വന്നപ്പോൾ, പാപം ചെയ്യാൻ ഉള്ള എല്ലാ സാഹചര്യവും ഉണ്ടായിട്ടും പാപം ചെയ്യാതെ നമ്മളെ രക്ഷിച്ച ഈശോയും അതിനു കട്ടക്കു 💪💪💪സപ്പോർട്ട് ചെയ്ത് key റോൾ എടുത്ത മാതാവും… 😍😍.. അത് കളറായിണ്ട്…❤🧡💛💚💙💜

Jain : അതെ അതെ… ഇതൊണ്ടൊക്കെ കൂടയല്ലേടാ നുമ്മടെ കത്തോലിക്കാസഭ കിക്കിടു 👌🏻👌🏻 ആണെന്ന് നമ്മൾ പറയണേ… ഇത് പോലെ എന്തോരം കാര്യങ്ങൾ ആണെന്നറിയോ സഭയിൽ ഉള്ളത്‌… നിനക്ക് വേറെ കാര്യം കേൾക്കണോ… നീ St.Bernadette Soubirous നെ കുറിച്ചു കേട്ടിട്ടില്ലേ… മ്മടെ lourdh ൽ മാതാവ് പ്രത്യക്ഷപെട്ടപ്പോ ഉള്ള വിശുദ്ധ.. അവിടെ വച്ചാണ് മാതാവ് വിശുദ്ധയോട് പേരു പറയണത്… വിശുദ്ധ അതിനു മുൻപ് 15 വട്ടം പേര് ചോദിക്കും പക്ഷേ പറയില്ല… 16 മത്തെ വട്ടം വരുമ്പോ പേരു പറയും… “I AM THE IMMACULATE CONCEPTION”.
രസം എന്താന്ന് വച്ചാ ഇത് സംഭവിക്കുന്നതിനു 4 വർഷം മുമ്പ് ആണ് pope Pius IX തനിക്ക് ലഭിച്ചിട്ടുള്ള അപ്രമാദിത്യ അധികാരം ( infallibility ) ഉപയോഗിച്ചു മാതാവ് immaculate conception ആണെന്ന് പരസ്യമായി doctrine ആയി പ്രഖ്യാപിക്കുന്നത്. പക്ഷേ നമ്മടെ വിശുദ്ധക്കു ഇതൊന്നും മനസിലായില്ല ട്ടാ.. നേരെ പോയി അച്ഛന്റെ അടുത്ത് പോയി കാര്യം പറഞ്ഞ്… Fr. Dominique Peyramale. അച്ചന് കാര്യം മനസിലായി.. അത്രനാളു വിശുദ്ധയെ പൂർണമായിട്ട് വിശ്വസിക്കാതിരുന്ന അച്ഛൻ ഇത് കേട്ടതോടെ doubts ഒക്കെ പോയി… കാരണം ഇത് നടക്കുന്നത് 1858 ൽ ആണേ… ആ സമയത്തു ഒരു തരത്തിൽ ഉള്ള വാർത്താവിനിമയ സംവിദാനങ്ങളും ഇല്ല.. അതോണ്ട് മാതാവ് പറയാതെ വിശുദ്ധയ്ക്കു ഇത് കിട്ടാൻ വേറെ വഴി ഒന്നുമില്ല…

Don : ഇത് മൊത്തത്തിൽ പൊളി ആണല്ലോ… എത്രേം പെട്ടെന്ന് തന്നെ ഒരു CCC or Youcat വാങ്ങി വായിക്കണം… എന്ത് രസമാണ് ഇതൊക്കെ കേക്കാൻ…അപ്പോ ശെരിട്ടാ… Dec 8 ന് പള്ളിയിൽ വി.കുർബാനക്ക് കാണാം… parentsod പോയി പറയട്ടെ ഇതൊക്കെ… അവർക്കും സന്തോഷം ആവും…😍😍😍

Jain : Vokkay daa…☺☺

© Velupadam Jesus Youth

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.