Uncategorized

തിരക്ക് ഒഴിവാക്കാം

ജീവിതയാത്രയിൽ തിരക്ക് ഒഴിവാക്കാം…!😊

ഓഫീസിലേയ്ക്കുള്ള തിരക്കിട്ട ഡ്രൈവിങ്ങിനിടയില്‍, എനിക്കു മുന്നിലൂടെ ഒരു കാര്‍ ആമയെപ്പോലെ ഇഴയുന്നു….🚗 എനിക്കാണെങ്കില്‍ അയാള്‍ വഴിയൊഴിഞ്ഞു തരുന്നുമില്ല.

പിറകില്‍ നിന്നും ഹോണ്‍ അടിച്ചു ബഹളമുണ്ടാക്കി ഞാനെന്റെ രക്തം തിളപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍, ആ കാറിനു പിറകില്‍ ഒട്ടിച്ച ഒരു ചെറിയ സ്റ്റിക്കര്‍ എന്റെ കണ്ണില്‍ പെട്ടു.👀 അതില്‍ ഇങ്ങിനെ എഴുതിയിരിക്കുന്നു:

“Physically challenged; Please be patient.”😞

കക്ഷി ഭിന്ന ശേഷിക്കാരനാണ്… വികലാംഗനാണ്…🤕 അതറിഞ്ഞതോടെ ഞാനാകെ മാറി. പെട്ടെന്നു തണുത്തു. ശാന്തനായി. പകരം അയാളെ സംരക്ഷിക്കാന്‍ തോന്നി…🤝

അല്‍പം വൈകിയാണ് അന്ന് ഓഫീസില്‍ എത്തിയത്. എങ്കിലും ഞാന്‍ ഓക്കേ ആയിരുന്നു. ആ സ്റ്റിക്കര്‍ കണ്ണില്‍ പെട്ടില്ലായിരുന്നെങ്കില്‍ ഞാനിത്ര മാത്രം ക്ഷമ കാണിക്കുമായിരുന്നോ?

അങ്ങിനെയെങ്കില്‍, ഈ ലോകത്തുള്ള മനുഷ്യരെല്ലാം അവരുടെ അവസ്ഥ മറ്റുള്ളവരെ അറിയിക്കാനായി, പരിഗണന കിട്ടാനായി, അവരുടെ നെറ്റിയില്‍ സ്റ്റിക്കര്‍ ഒട്ടിച്ചു നടക്കേണ്ടി വരില്ലായിരുന്നോ.. അങ്ങിനെയെങ്കില്‍ ആ സ്റ്റിക്കറുകള്‍ എങ്ങിനെയിരിക്കുമായിരുന്നു എന്നു ഞാനൊന്നു സങ്കല്‍പ്പിച്ചു നോക്കി…🤔

“Lost my job”, 😟

“Fighting cancer”

“Suffering from Parkinson “,

“Going through a bad divorce”

“Suffering Emotional abuse “,😣

“Lost a loved one”,

“Feeling worthless”,

“Financially broken, “

“drained emotionally”….🙃 അങ്ങിനെയങ്ങിനെയങ്ങിനെ….!!😣
~~~~~~~~~~~~~~
സത്യം പറഞ്ഞാല്‍ നമ്മളെല്ലാവരും എന്തൊക്കെയോ തരത്തിലുള്ള ജീവിത സമരങ്ങളില്‍, യുദ്ധങ്ങളില്‍ ആണ്. ആര്‍ക്കും ആരെയും അറിയില്ല..

കാരണങ്ങളൊന്നുമില്ലാതെ ക്ഷമയുള്ളവരാവുക,
ആര്‍ദ്രതയുള്ളവരാവുക,
കണ്ണുമടച്ചു ബഹുമാനിക്കുക…
കണ്ണിനു കാണാത്ത 👀 ലേബലുകള്‍ കൊണ്ടു മറ്റുള്ളവരെ മനസ്സിലാക്കാന്‍ ശ്രമിക്കുക….🤝

പരസ്പര സ്നേഹത്താൽ, ഈ ലോകം 🌎 അഭിവൃദ്ധി നേടട്ടെ…

🔅Rens☝

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.