Uncategorized

Morning Prayer Malayalam

പ്രഭാത പ്രാര്‍ത്ഥന…

അനുനിമിഷം എന്നെ കാക്കുന്ന ഈശോയെ അങ്ങേക്കാരാധന….
എന്റെ പ്രത്യാശയും ശരണവുമായ അങ്ങയുടെ കരങ്ങളില്‍ നിന്നും ഈ ജീവിതത്തെ ഞാന്‍ സ്വീകരിക്കുന്നു. ഇന്നേ ദിവസം എന്റെ ചിന്ത വാക്ക് കര്‍മങ്ങളില്‍ ഞാന്‍ അങ്ങയെ ആരാധിക്കുകയും മഹത്ത്വപ്പെടുത്തുകയും ചെയ്യട്ടെ. അങ്ങയുടെ കൃപ എന്നില്‍ ചൊരിഞ്ഞു അങ്ങയുടെ മാര്‍ഗ്ഗത്തിലൂടെ എന്നെ നടത്തണമേ.
ഈശോയെ അങ്ങെനിക്കു നല്‍കിയ മാതാപിതാക്കളും സഹോദരങ്ങളും ജീവിത പങ്കാളിയും മക്കളും സുഹൃത്തുക്കളും ശത്രുക്കളും എന്നിലൂടെ അനുഗ്രഹിക്കപ്പെടട്ടെ.
പ്രതിഫലം ആഗ്രഹിക്കാതെ മറ്റുള്ളവരെ ശുശ്രൂഷിക്കുവാന്‍ എന്നെ സഹായിക്കണമേ.
ഈശോയെ രോഗികളില്‍ കരുണയായിരിക്കണമേ. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് വഴികാട്ടി ആകണമേ. ഇന്ന് ജന്മദിനവും വിവാഹ വാര്‍ഷികവും ആഘോഷിക്കുന്നവരെ അനുഗ്രഹിക്കണമേ…
നന്മ ചെയ്യുന്നതില്‍ സന്തോഷിക്കുവാന്‍ എന്നെ സഹായിക്കണമേ.
തിന്മ എന്നെ കിഴടക്കാതിരിക്കട്ടെ. മറ്റുള്ളവരുടെ വളര്‍ച്ചയില്‍ സന്തോഷിക്കുവാന്‍ എനിക്ക് സാധിക്കട്ടെ..
ഈശോയെ അങ്ങയുടെ സ്നേഹത്തിലും കൃപയിലും ജീവിച്ചു ഈ ദിവസം ഞാന്‍ അങ്ങയെ മഹത്ത്വപ്പെടുത്തുവാന്‍ പരിശുദ്ധ അമ്മയുടെയും വിശുദ്ധരുടെയും സഹായം എനിക്ക് നല്കണമേ…ആമേന്‍..

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.