Daily Saints in Malayalam – April 13

⭐⭐⭐⭐April 1⃣3⃣⭐⭐⭐⭐
വിശുദ്ധ മാര്‍ട്ടിന്‍ പാപ്പാ
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

റ്റോഡിയിലെ ഒരു പ്രഭു കുടുംബത്തിലായിരുന്നു വിശുദ്ധ മാര്‍ട്ടിന്‍ ജനിച്ചത്. വിശുദ്ധ മാര്‍ട്ടിന്‍, തിയോഡോര്‍ പാപ്പയുടെ കാലത്ത് കോണ്‍സ്റ്റാന്റിനോപ്പിളില്‍ പാപ്പായുടെ സ്ഥാനപതിയായി സേവനം ചെയ്തിരുന്നു. ബൈസന്റൈന്‍ കോടതിയുമായുള്ള ബന്ധം വഴി നേടിയ അനുഭവസമ്പത്തും, കിഴക്കന്‍ ഭാഗങ്ങളില്‍ വ്യാപകമായിരുന്ന ഏകദൈവവിശ്വാസ പ്രബോധനങ്ങളിലുള്ള അഗാധമായ അറിവും, മാര്‍ട്ടിനെ മാര്‍പാപ്പ പദവിയിലേക്കുയര്‍ത്തി. അങ്ങിനെ 649 ജൂലൈ 5ന് വിശുദ്ധന്‍ പാപ്പായായി അഭിഷിക്തനായി. എന്നാല്‍ തികച്ചും സ്വതന്ത്രമായ ഈ പ്രവര്‍ത്തി ചക്രവര്‍ത്തിയെ പ്രകോപിപ്പിക്കുകയും അദ്ദേഹം വിശുദ്ധനെ മാര്‍ട്ടിനെ ഔദ്യോഗിക പാപ്പായായി അംഗീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. ഒരു ഉറച്ച പാരമ്പര്യവാദിയായിരുന്ന മാര്‍ട്ടിന്‍, പാപ്പായായ ഉടന്‍ തന്നെ ഒരു സിനഡ് വിളിച്ച് കൂട്ടി, ഇതില്‍ ഏതാണ്ട് 105-ഓളം പാശ്ചാത്യ മെത്രാന്‍മാര്‍ പങ്കെടുത്തു. ഈ സിനഡില്‍ ഏക ദൈവ വിശ്വാസത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പഠിക്കുകയും, ചക്രവര്‍ത്തിയുടെ രീതികളെ പഠിക്കുകയും ചെയ്തു. ഒരു മാസമായപ്പോഴേക്കും സിനഡ് അതിന്റെ അവസാനത്തിലെത്തി. ഈ സിനഡില്‍ മതവിരുദ്ധവാദങ്ങളെ എതിര്‍ക്കുവാനും, അപ്പസ്തോലന്‍മാരുടെ സത്യപ്രബോധനങ്ങളെ നിരോധിക്കുന്ന കോണ്‍സ്റ്റാന്‍സ് ചക്രവര്‍ത്തിയുടെ പ്രവര്‍ത്തനങ്ങളെ നിന്ദിക്കുവാനും തീരുമാനമായി.

ചക്രവര്‍ത്തിയെ തണുപ്പിക്കുന്നതിനായി, വിശുദ്ധന്‍ തിരുസഭയുടെ ഏകീകരണത്തിനായുള്ള നല്ല തീരുമാനങ്ങളെ അംഗീകരിച്ചു. എന്നാല്‍ ഇതില്‍ സന്തുഷ്ടനാവാതിരുന്ന കോണ്‍സ്റ്റന്‍സ്, അദ്ദേഹത്തിന്റെ മതപരമായ നയങ്ങളെ അവഗണിക്കപ്പെടാതിരിക്കുവാനായി തന്റെ പള്ളിയറ വിചാരിപ്പ്കാരനായിരുന്ന ഒളിമ്പിയൂസിനെ ഇറ്റലിയിലെ പാത്രിയാര്‍ക്കീസിന് കീഴെ അധികാരമുള്ള മെത്രാനാക്കുകയും (എക്സാര്‍ക്ക്), തന്റെ നിയമനത്തിന്റെ അംഗീകാരത്തിനായി ഇറ്റലിയിലുള്ളവരുടെ കയ്യൊപ്പ് വാങ്ങിവരുവാനുള്ള ഉത്തരവുമായി ഇറ്റലിയിലേക്കയക്കുകയും ചെയ്തു.

എന്നാല്‍ ഒളിമ്പിയൂസ് ഒരു തികഞ്ഞ പരാജയമായിരുന്നു. തന്നെ ഏല്‍പ്പിച്ച ദൗത്യത്തിലും, ജനസമ്മതനായിരുന്ന പാപ്പായെ വധിക്കുവാനുമുള്ള ശ്രമത്തിലും അദ്ദേഹം പരാജയപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം തന്റെ പദവി ഉപേക്ഷിച്ച് മുസ്ലീമുകള്‍ക്കെതിരെ പടപൊരുതുവാനായി സിസിലിയിലേക്ക്‌ പോയി. പിന്നീട് 653ലെ വേനല്‍ക്കാലത്ത്, കോപാകുലനായ ചക്രവര്‍ത്തി, തനിക്ക്‌ വഴങ്ങാത്ത പാപ്പായെ പിടികൂടി കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് കൊണ്ടുവരുവാനുള്ള ഉത്തരവുമായി തിയോഡോര്‍ കാല്ലിയോപോസിനെ എക്സാര്‍ക്കായി അയച്ചു.

കാല്ലിയോപാസും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും അനുവാദം കൂടാതെ പാപ്പായുടെ വസതിയില്‍ പ്രവേശിക്കുകയും ശയ്യാവലംബിയായിരുന്ന പാപ്പായെ പിടികൂടുകയും ചെയ്തു. കോണ്‍സ്റ്റാന്റിനോപ്പിളിലേക്കുള്ള യാത്ര ഏതാണ്ട് മൂന്ന് മാസത്തോളമെടുക്കുകയും, ഇക്കാലയളവില്‍ രോഗബാധിതനായിരുന്ന പാപ്പാ ഒരുപാടു അവഹേളനങ്ങള്‍ക്കും, നിന്ദനങ്ങള്‍ക്കും പാത്രമാകുകയും ചെയ്തു. അര്‍ശ്ശസ്സും, രക്തവാദവും കൊണ്ട് പീഡിതനായിരുന്ന പാപ്പായെ കോണ്‍സ്റ്റാന്റിനോപ്പിളില്‍ എത്തിയപ്പോള്‍ ഏകാന്ത തടവിലിടുകയും, 653 ഡിസംബര്‍ 16നു വഞ്ചനയും, രാജ്യദ്രോഹകുറ്റവും ചുമത്തി വിചാരണക്കായി കൊണ്ട് വരികയും ചെയ്തു.

മരണത്തിന്റെ വക്കിലെത്തിയിട്ടും തനിക്കെതിരെ ചുമത്തിയ വ്യാജ കുറ്റങ്ങള്‍ കേട്ട് പാപ്പാ ചിരിച്ചു കൊണ്ടിരിന്നു. കോണ്‍സ്റ്റാന്റിയൂസ് മുന്‍പ്‌ നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ടായിരുന്ന വിധി പ്രകാരം പാപ്പായെ പരസ്യമായി ചമ്മട്ടി കൊണ്ടടിക്കുവാനും, തുടര്‍ന്ന് വധിക്കുവാനും വിധിച്ചു. എന്നാല്‍ പാത്രിയാര്‍ക്കീസായിരുന്ന പോളിന്റെ ഇടപെടല്‍ മൂലം കൊല്ലുന്നതിനു പകരം നാടുകടത്തലായി ശിക്ഷ ലഘൂകരിച്ചു. ക്രിമിയായിലേക്ക്‌ നാടുകടത്തുന്നതിന് മുന്‍പായി ഏതാണ്ട് മൂന്ന്‍ മാസത്തോളം വിശുദ്ധ മാര്‍ട്ടിന്‍ പാപ്പ, ബൈസന്റൈന്‍ തടവറയില്‍ കഷ്ടതകള്‍ സഹിച്ചു.

655 സെപ്റ്റബര്‍ 16ന് അതിശക്തമായ ശൈത്യവും പട്ടിണിയും മൂലം മാര്‍ട്ടിന്‍ പാപ്പാ കര്‍ത്താവില്‍ അന്ത്യനിദ്രപ്രാപിച്ചു. ദൈവഭക്തനായിരുന്ന മാര്‍ട്ടിന്‍ തന്റെ ജീവിതകാലത്ത് നിരവധി അവഹേളനങ്ങള്‍ക്ക് പാത്രമായിട്ടുണ്ടെങ്കിലും പിന്നീട് ഒരു രക്തസാക്ഷിയായി ബഹുമാനിക്കപ്പെട്ടു. ഏപ്രില്‍ 13 നു റോമന്‍ സഭയിലും, ഗ്രീക്ക് സഭയിലും ഈ വിശുദ്ധന്റെ തിരുനാള്‍ ദിനമായി ആഘോഷിക്കപ്പെടുന്നു.

ഇതര വിശുദ്ധര്‍
⭐⭐⭐⭐⭐⭐

1. വെയില്‍സിലെ കാരഡോക്ക്

2. വെര്‍ഗമോസിലെ കാര്‍പ്പുസ്, പപ്പീലൂസ്, അഗത്തോനിക്കാ, അഗത്താഡോരൂസ്

3. സ്കോട്ട്ലന്‍റിലെ ബിഷപ്പായ ഗ്വിനോക്ക്

4. റോമയിലെ ജെസ്റ്റിന്‍

5. ഔവേണിലെ മാര്‍സിയൂസ്
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s