പുസ്തകങ്ങൾ തന്നെയായി മാറികൊണ്ടിരിക്കുന്നവർ

✍🏽 ഷെബിൻ ചീരംവേലിൽ

വിഖ്യാത ഫ്രഞ്ച്‌ ചലച്ചിത്രകാരനായ ട്രൂഫോവിന്റെ ‘ഫാരൻഫീറ്റ് 451’ 1966 ലിൽ ഇറങ്ങിയ ചിത്രമാണ് . എന്താണ് ഈ ഫാരൻഫീറ്റിന്റെ പ്രതേകത. അത് കടലാസ് കത്തുന്ന ഊഷ്മാവാണ് . ഏകാധിപതിയായ ഒരു ഭരണാധികാരി അധികാര മേറ്റെടുത്തതോടു കൂടി തന്റെ നാട്ടിലെ പുസ്തകങ്ങൾ എല്ലാം അഗ്നിക്കിരയാക്കാൻ കല്പന പുറപ്പെടുവിക്കുന്നു . തീ കെടുത്താൻ നിയോഗിക്കപ്പെടാറുള്ള അഗ്നി ശമന സേനയെ ആണ് പുസ്തകങ്ങൾക്ക് തീ കൊളുത്താൻ അദ്ദേഹം ചുമതല പെടുത്തിയത്.
അഗ്നി ശമിപ്പിക്കുകയല്ല , അഗ്നിക്കിരയാക്കുകയാണ് അവർക്കു ഇവിടെ ജോലി . എവിടെയൊക്കെ പുതകങ്ങൾ കാണുന്നുവോ അവിടെയൊക്കെ തീയിടാൻ അവർ നിർബന്ധിതരായി . പുസ്തകങ്ങൾ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനങ്ങൾ ആണെന്നും ഏകാധിപത്യത്തിന്റെ ശത്രു ആണെന്നും ഏകാധിപതിക്കു അറിയാമാരുന്നു . അങ്ങനെ കല്പന പുറപ്പെടുന്നു . തന്റെ സേനയുടെ സഹായത്തോടെ നാട്ടിലെ പുസ്തകങ്ങൾ എല്ലാം തീയിടാൻ ഗേ മൊൺടാഗ് എന്നൊരു അഗ്നിശമനസേന പ്രവർത്തകനെ സേനയുടെ ക്യാപ്റ്റൻ ബീറ്റി നിയോഗിക്കുന്നു . മൊൺടാഗ് തന്റെ ജോലി തുടങ്ങി .

മോണ്ടഗിന് ക്ലാരിസ് എന്നൊരു പെൺസുഹൃത്‌ ഉണ്ടാരുന്നു .അവൾ മോണ്ടഗിന് പുസ്തകങ്ങളുടെ വില മനസിലാക്കിക്കൊടുക്കുന്നു . പുസ്തകങ്ങൾ വായിക്കാൻ അവൾ അയാളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു . പുസ്തകങ്ങൾ വായിക്കാൻ തുടങ്ങിയതോടു കൂടി അയാൾക്ക്‌ മനസ്സിൽ ആയി – മനുഷ്യർ ഇത്രയും കാലം സമാഹരിച്ച വിജ്ഞാനത്തിന്റെ അനുഭവത്തിന്റെ സ്വതന്ത്രമായ ആവിഷ്കാരമാണ് പുസ്തകങ്ങൾ എന്നു . അമൂല്യ നിധികളാണ് പുസ്തകങ്ങൾ എന്നു അയാൾക്ക്‌ ബോധ്യപ്പെട്ടു . അതോടു കൂടി പുസ്തകങ്ങൾ തീയിടുന്ന ജോ ലി അയാൾ അവസാനിപ്പിച്ചു . പകരം രഹസ്യമായി പുസ്തകങ്ങൾ ഓരോ സ്ഥലത്തു നിന്ന് ശേഖരിക്കുകയും ഏകാധിപതി അറിയാതെ സ്വന്തം വീട്ടിൽ സൂക്ഷിക്കുകയും ചെയ്തു . പക്ഷെ ഏറെ കാലം ആ രഹസ്യം അയാൾക്ക്‌ ഒളിപ്പിച്ചു വയ്ക്കാൻ ആയില്ല . അതിന്റെ വാർത്ത ഒടുവിൽ പുറത്തു വന്നു . അതോടു കൂടി അയാളുടെ വീട് കത്തിക്കാനും അയാളെ കൊല്ലാനും ഏകാധിപതി ഉത്തരവിടുന്നു . വിവരങ്ങൾ മണത്തറിഞ്ഞ അയാൾ നാട് വിടുന്നു .

പുസ്തകങ്ങങ്ങളുമായി അതിർത്തിക്ക് പുറത്തു പോയ അയാൾ പുതിയ തലമുറയിലെ ആളുകളെ ഈ പുസ്തകങ്ങൾ കാണാതെ പഠിപ്പിക്കുന്നു .പിന്നീട് അവർ ഓരോരുത്തരും അറിയപ്പെട്ടത് ആ പുസ്തകങ്ങളുടെ പേരിലാണ് .ഒരാളുടെ പേര് “ഹാംലെറ്റ് ” എന്നാണ് .ഒരാളുടെ പേര് “റ്റെയിൽ ഓഫ് റ്റു സിറ്റീസ്” എന്നാണ് .ഇങ്ങനെ കവിതയിലും നോവലിലും ഒക്കെയായി ലോകത്തുണ്ടായ ക്ലാസിക്കുകളുടെ പേരിലാണ് അവർ അറിയപ്പെടുന്നത് . കാരണം അവർ ആ കൃതികൾ കാണാതെ പഠിച്ചിരിക്കുകയാണ് . പുസ്തകങ്ങൾ തീയിട്ടു പോയാലും ആ പുസ്തകങ്ങളുടെ ഓർമ്മ നില നിൽക്കണം എന്നുള്ളത് കൊണ്ട് അവർ ആ പുസ്തകങ്ങൾ ഓർത്തു വക്കുകയും അവർ പുസ്തകങ്ങൾ തന്നെയായി മാറുകയും ചെയ്യുന്നു . അവരിലൂടെ പിന്നീട് വളരുന്ന തലമുറകൾക്കു പുസ്തകങ്ങളുടെ വിജ്ഞാനവും അനുഭവസമ്പത്തും സംസ്ക്കാരവും പ്രസരിക്കാൻ തുടങ്ങുകയും ചെയ്യുന്നു .ആത്യന്തികമായി അത് ഏകാധിപത്യത്തെ അവസാനിപ്പിക്കുക തന്നെ ചെയ്യുന്നു. ഇന്നും പലരും പുസ്തകങ്ങൾ തന്നെ ആയി മാറിക്കൊണ്ടിരിക്കുന്നു .

(ആശയത്തിന് കടപ്പാട് റാമിൻ ബഹ്റനി യുടെ മൂവി )

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.