പരിശുദ്ധാത്മാവിൻ്റെ ജപമാല

🕯🔥🕯🔥🕯🔥*പരിശുദ്ധാത്മാവിൻ്റെ ജപമാല*🕯🔥🕯🔥🕯🔥

*1.വിശ്വാസപ്രമാണം*
*1.സ്വർഗ്ഗ*
*1.നന്മ*
*1.ത്രിത്വ*

*”പരിശുദ്ധാത്മാവ് നിൻ്റെ മേൽ വരും അത്യുന്നതൻ്റെ ശക്തി നിൻ്റെ മേൽ ആവസിക്കും”. (ലൂക്ക 1:35)*

1. “ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ”
*(10പ്രാവശ്യം)* 1.ത്രിത്വ

2. “ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ ഞങ്ങളെ നയിക്കണമേ”
*(10പ്രാവശ്യം)* 1.ത്രിത്വ

3. “ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ ഞങ്ങളെ ശുദ്ധികരിക്കണമേ ”
*(10പ്രാവശ്യം)* 1.ത്രിത്വ

4.”ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ ഞങ്ങളെ ഉജ്ജ്വലിപ്പിക്കണമേ”
*(10പ്രാവശ്യം)* 1.ത്രിത്വ

5. “ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ,അങ്ങേ വരദാനഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കണമേ ”
*(10പ്രാവശ്യം)* 1.ത്രിത്വ

💕💖💕💖💕💖💕
*🔥എല്ലാ ക്രിസ്തീയ കുടുംബങ്ങളിലും ചൊല്ലേണ്ട പരിശുദ്ധാത്മാവിന്‍റെ ലുത്തിനിയ🔥*

കര്‍ത്താവേ *അനുഗ്രഹിക്കണേ*

മിശിഹായേ *അനുഗ്രഹിക്കണേ*

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന *കേള്‍ക്കേണമേ*

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന *കൈക്കൊള്ളണമേ*

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ
*ഞങ്ങളേ അനുഗ്രഹിക്കണേ*

ഭൂലോഗ രക്ഷിതാവായ പുത്രനായ ദൈവമേ *ഞങ്ങളേ അനുഗ്രഹിക്കണേ*

പരിശുദാത്മാത്മാവായ ദൈവമേ
*ഞങ്ങളേ അനുഗ്രഹിക്കണേ*

ഏക ദൈവമായ പരിശുദ്ധ ത്രിത്വമേ
*ഞങ്ങളേ അനുഗ്രഹിക്കണേ*

പിതാവിനോടും പുത്രനോടും സമനായ പരിശുദ്ധാത്മാവേ
*ഞങ്ങളില്‍ വന്നു*
*നിറയേണമേ*

പിതാവിന്‍റെ വാഗ്ദാനമായപരിശുദ്ധാത്മാവേ
*ഞങ്ങളില്‍ വന്നു*
*നിറയേണമേ*

ദൈവത്തിന്‍റെ ദാനമായ പരിശുദ്ധാത്മാവേ
*ഞങ്ങളില്‍ വന്നു*
*നിറയേണമേ*

ഭൂമുഖo നവീകരിക്കുന്ന പരിശുദ്ധാത്മാവേ
*ഞങ്ങളില്‍ വന്നു*
*നിറയേണമേ*

പ്രാവിന്‍റെ രൂപത്തില്‍‌ ഈശോയുടെമേല്‍ ഇറങ്ങിവന്ന പരിശുദ്ധാത്മാവേ
*ഞങ്ങളില്‍ വന്നു*
*നിറയേണമേ*

പരിശുദ്ധ അമ്മയില്‍ നിറഞ്ഞുനിന്ന പരിശുദ്ധാത്മാവേ
*ഞങ്ങളില്‍ വന്നു*
*നിറയേണമേ*

പന്തക്കുസ്താ ദിവസം ശ്ലീഹന്മാരുടെമേല്‍ ആവസിച്ച് അവരെ ശക്തിപ്പെടുത്തിയ പരിശുദ്ധാത്മാവേ
*ഞങ്ങളില്‍ വന്നു*
*നിറയേണമേ*

ആദിമ ക്രൈസ്തവ സമൂഹത്തില്‍ നിറഞ്ഞുനിന്ന പരിശുദ്ധാത്മാവേ
*ഞങ്ങളില്‍ വന്നു*
*നിറയേണമേ*

അടയാളങ്ങളും അദ്ഭുതങ്ങളും പ്രവത്തിക്കുന്ന പരിശുദ്ധാത്മാവേ
*ഞങ്ങളില്‍ വന്നു*
*നിറയേണമേ*

യേശുവിന്‍റെ സാക്ഷികളാകാന്‍ ഞങ്ങളേ പഠിപ്പിക്കുന്ന പരിശുദ്ധാത്മാവേ
*ഞങ്ങളില്‍ വന്നു*
*നിറയേണമേ*

തിരുവചനത്താല്‍ ഞങ്ങളേ വിശുദ്ധികരിക്കുന്ന പരിശുദ്ധാത്മാവേ
*ഞങ്ങളില്‍ വന്നു*
*നിറയേണമേ*

സഭയില്‍ നിര‌ന്തരം വസിക്കുന്ന പരിശുദ്ധാത്മാവേ
*ഞങ്ങളില്‍ വന്നു*
*നിറയേണമേ*

കൂദാശയിലൂടെ ഞങ്ങളേ ശക്തിപ്പെടുത്തുന്ന പരിശുദ്ധാത്മാവേ
*ഞങ്ങളില്‍ വന്നു*
*നിറയേണമേ*

പ്രാര്‍ത്ഥിക്കുവാന്‍ ഞങ്ങളേ പഠിപ്പിക്കുന്ന പരിശുദ്ധാത്മാവേ
*ഞങ്ങളില്‍ വന്നു*
*നിറയേണമേ*

പ്രല്ലോഭനങ്ങളെ അതിജീവികുവാന്‍ ശക്തിതരുന്ന പരിശുദ്ധാത്മാവേ
*ഞങ്ങളില്‍ വന്നു*
*നിറയേണമേ*

ഞങ്ങള്‍ക്ക് പാപബോധം തരുന്ന പരിശുദ്ധാത്മാവേ
*ഞങ്ങളില്‍ വന്നു*
*നിറയേണമേ*

ഞങ്ങള്‍ക്ക് നീതിബോധം തരുന്ന പരിശുദ്ധാത്മാവേ
*ഞങ്ങളില്‍ വന്നു*
*നിറയേണമേ*

ന്യായവിധിയെക്കുറിച്ച് ഞങ്ങളേ ബോധൃപ്പെടുത്തുന്ന പരിശുദ്ധാത്മാവേ
*ഞങ്ങളില്‍ വന്നു*
*നിറയേണമേ*

സത്യത്തിന്‍റെ പൂര്‍ണതതയിലേക്ക് ഞങ്ങളേ ആനയിക്കുന്ന പരിശുദ്ധാത്മാവേ
*ഞങ്ങളില്‍ വന്നു*
*നിറയേണമേ*

ഞങ്ങള്‍ക്ക് സമൃദ്ധമായിജീവന്‍ തരുന്ന പരിശുദ്ധാത്മാവേ
*ഞങ്ങളില്‍ വന്നു*
*നിറയേണമേ*

ബോധജ്ഞാനത്തിന്‍റെ അരൂപിയായ പരിശുദ്ധാത്മാവേ
*ഞങ്ങളെ നയിക്കേണമേ*…

ജ്ഞാനത്താല്‍
നിറയ്ക്കുന്ന പരിശുദ്ധാത്മാവേ
*ഞങ്ങളെ നയിക്കേണമേ*.

ബുദ്ധിയുടെ ദിവ്യപ്രകാശമായ പരിശുദ്ധാത്മാവേ
*ഞങ്ങളെ നയിക്കേണമേ*…

വിവേകത്തിന്‍റെ ഉറവിടമായ പരിശുദ്ധാത്മാവേ
*ഞങ്ങളെ നയിക്കേണമേ*…

ആത്മശക്തിയുടെ കതിരുകളെകുന്ന പരിശുദ്ധാത്മാവേ
*ഞങ്ങളെ നയിക്കേണമേ*

അറിവിന്‍റെ പ്രകാശമായ പരിശുദ്ധാത്മാവേ
*ഞങ്ങളെ നയിക്കേണമേ*…

ഭക്തിയുടെ ചൈതന്യമാകുന്ന പരിശുദ്ധാത്മാവേ
*ഞങ്ങളെ നയിക്കേണമേ*…

ദൈവഭയത്തിന്‍റെ പ്രതീപമാകുന്ന പരിശുദ്ധാത്മാവേ
*ഞങ്ങളെ നയിക്കേണമേ*

വിശ്വാസത്തിന്‍റെയും,പ്രത്യാശയുടെയും ആത്മാവേ *ഞങ്ങളേ വിശുദ്ധികരിക്കേണമേ*

സ്ഹേഹത്തിന്‍റെയും,സന്തോഷത്തിന്‍റെ
ആത്മാവേ *ഞങ്ങളേ വിശുദ്ധികരിക്കേണമേ*

സമാധാനത്തിന്‍റെയും,ക്ഷമയുടെ ആത്മാവേ
*ഞങ്ങളേ വിശുദ്ധികരിക്കേണമേ*

ദയയുടെയും,
നന്മയുടെയും
ആത്മാവേ
*ഞങ്ങളേ വിശുദ്ധികരിക്കേണമേ*

വിശ്വസ്തതയുടെ
സൗമ്യതയുടെയും,അത്മസംയമനതിന്‍റെയും *ഞങ്ങളേ വിശുദ്ധികരിക്കേണമേ*

എളിമയുടെയും,ഐക്യത്തിന്‍റെയുംആത്മാവേ
*ഞങ്ങളേ വിശുദ്ധികരിക്കേണമേ*

വിശുദ്ധിയുടെയും,ദൈവമക്കളുടെയും ആത്മാവേ
*ഞങ്ങളേ വിശുദ്ധികരിക്കേണമേ*

തിരുസഭയുടെ സംരക്ഷകനെ
ദൈവകൃപകളുടെ ഉറവിടമേ
*ഞങ്ങളേ വിശുദ്ധികരിക്കേണമേ*

വേദനകളുടെ ആശ്വാസമേ
*ഞങ്ങളേ വിശുദ്ധികരിക്കേണമേ*

നിത്യമായ പ്രകാശമേ
ജീവന്‍റെ ഉറവയെ
*ഞങ്ങളേ വിശുദ്ധികരിക്കേണമേ*

ഞങ്ങളുടെ ആത്മാവിന്‍റെ അഭിഷേകമേ
മാലമാരുടെ സന്തോഷമേ
*ഞങ്ങളേ വിശുദ്ധികരിക്കേണമേ*

പ്രവാചകന്മാരുടെ പ്രചോദനമേ
അപ്പസ്തോലന്മാരുടെ ആദ്ധൃപകനെ
*ഞങ്ങളേ വിശുദ്ധികരിക്കേണമേ*

രക്തസാക്ഷികളുടെ ശക്തികെന്ദ്രമേ
സകല വിശുദ്ധരുടേയും ആനന്തമേ
*ഞങ്ങളേ വിശുദ്ധികരിക്കേണമേ*

കരുണാമയനായ പരിശുദ്ധാത്മാവേ
*ഞങ്ങളുടെമേല്‍ കനിയണമേ*

കരുണാമയനായ പരിശുദ്ധാത്മാവേ
*ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ*

കരുണാമയനായ പരിശുദ്ധാത്മാവേ *ഞങ്ങളേ അനുഗ്രഹിക്കണേ*

*🔥പ്രാര്‍ത്ഥിക്കാം🔥*

പിതാവിനോടും പുത്രനോടും സമനായ ദൈവവും സകലത്തെയും പവിത്രികരിക്കുന്ന ആശ്വാസദായകനുമായ പരിശുദ്ധാത്മാവേ അങ്ങേ ദാസരായ ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങ് പവിത്രികരിക്കണമേ. അങ്ങ് ഉന്നതനായ ദൈവത്തിന്‍റെ ദാനവും ജീവനുള്ള ഉറവയും അഗ്നിയും സ്നേഹവും ആത്മീയ അഭിഷേകവുമാകുന്നു.അങ്ങ് പിതാവായദൈവത്തിന്‍റെ വാഗ്ദാനവും എഴുവിധ ദാനങ്ങളൊടു കൂടിയവനുമാകുന്നു. അങ്ങേ ദാനങ്ങളാലും വരങ്ങളാലും ഫലങ്ങളാലും ഞങ്ങളേ സമ്പന്നരാക്കണമേ. വിചാരങ്ങളില്‍ നൈര്‍മ്മല്യവും സംസാരത്തില്‍ വിനയവും പ്രവര്‍ത്തികളില്‍ വിവേകവും ഞങ്ങള്‍ക്ക് പ്രദാനംചെയ്യണമേ. ക്ലേശങ്ങളില്‍ സ്ഥൈരവും സംശയങ്ങള്‍ അകറ്റാന്‍ വിശ്വാസവും ജീവിത നൈരാശ്യങ്ങ്ളില്‍ പ്രത്യാശയും മറ്റുള്ളവരില്‍ അങ്ങയെ ദര്‍ശികുവാന്‍ സ്നേഹവും ഞങ്ങള്‍ക്ക്പ്രദാനം ചെയ്യണമേ.സര്‍വ്വ ശക്തനായ ദൈവത്തോടും ഏകജാതനായ പുത്രനോടും കുടി എന്നെന്നും ജീവിച്ചു വാഴുന്ന അങ്ങേക്ക് സ്തുതിയും മഹത്വവും കൃതജ്ഞതയും എന്നെന്നും ഉണ്ടായിരിക്കട്ടെ *ആമ്മേന്‍*..

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s