പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍: കാലികപ്രസക്തി

 

Trinity

ഫാ. ജോഷി മയ്യാറ്റിൽ

നിങ്ങൾ വിശ്വസിക്കുന്നതെന്തോ അതാണ് നിങ്ങൾ! നിങ്ങളുടെ ദൈവവിശ്വാസം നിങ്ങളുടെ ജീവിതനിലവാരത്തെ നിർണായകമായി ബാധിക്കും, സംശയം വേണ്ടാ.

വ്യക്തിസമത്വത്തിനും വ്യക്തിശ്രേഷ്ഠതയ്ക്കും സാഹോദര്യത്തിനും താത്ത്വികമായിത്തന്നെ ഭീഷണി ഉയര്‍ത്തുന്നതാണ് ബഹുദൈവസങ്കല്പം. എല്ലാം ദൈവമാകുമ്പോള്‍ മനുഷ്യന്‍ എല്ലാറ്റിന്റെയും അടിമയാകും! ദൈവങ്ങളുടെ വലുപ്പച്ചെറുപ്പങ്ങളനുസരിച്ച് മനുഷ്യര്‍ക്കിടയിലും ശ്രേണികളുണ്ടാകും. ജാതീയതയും ഉച്ചനീചത്വങ്ങളും അതിന്റെ സ്വാഭാവിക പരിണതികളാണ്.

കേവല ഏകദൈവസങ്കല്പമാകട്ടെ, ബഹുസ്വരതയ്ക്കാണ് തുരങ്കംവയ്ക്കുന്നത്. ഏകാധിപത്യപ്രവണതയുടെ ഈറ്റില്ലമാണത്. പലതിനെയോ പലരെയോ ഒന്നെന്നു കാണാന്‍ അതിനാവില്ല. കേവല ഏകത്വബോധത്തില്‍ അപരനു സ്ഥാനമില്ല, വ്യത്യസ്തതകള്‍ക്ക് ഇടമില്ല. അതിന്റെ ലക്ഷണങ്ങള്‍ പട്ടാപ്പകല്‍പോലെ നമുക്കുചുറ്റും ഇന്നു സുവിദിതമാണ്: പുരുഷന്‍ മാത്രം, ഭര്‍ത്താവു മാത്രം, ഒരു മതം മാത്രം, ഒരു നിയമം മാത്രം, ഒരു സംസ്‌കാരം മാത്രം, ഒരു ഭാഷ മാത്രം, ഒരു ഭക്ഷണം മാത്രം, ഒരു വസ്ത്രം മാത്രം – ഇങ്ങനെ ‘മാത്ര’ങ്ങളുടെ നിര നീളുകയാണ്.

സ്‌നേഹവും സാഹോദര്യവും ഏവരെയും ഉള്‍ക്കൊള്ളുകയും മാനിക്കുകയും ചെയ്യുന്ന സ്വഭാവവുമെല്ലാം പരിശുദ്ധ ത്രിത്വവിശ്വാസത്തിലൂടെ മനുഷ്യനു സ്വന്തമാക്കാനാകും. ലോകസമാധാനത്തിന് ത്രിത്വൈകബോധത്തിന് വലിയ പ്രസക്തിയുണ്ട്. ജനാധിപത്യവും മനുഷ്യസമത്വവും സ്ത്രീസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും പൊതുനന്മയുമെല്ലാം ത്രിയേകബോധത്തിന്റെ സ്വാഭാവിക പരിണതികളാണെന്നതിനു ക്രൈസ്തവരാഷ്ട്രങ്ങളുടെ ചരിത്രം സാക്ഷി. എവിടെയെല്ലാം ത്രിത്വൈകദൈവവിശ്വാസം സാംസ്‌കാരികമായി ആഴപ്പെട്ടിട്ടുണ്ടോ അവിടെയെല്ലാം മേല്പറഞ്ഞ മേഖലകളില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്.

ഈ കാലഘട്ടത്തില്‍ ത്രിത്വൈകദൈവബോധത്തിന്റെ പ്രസക്തി എന്നത്തെക്കാളും വളരെ വലുതാണ്; പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍ എന്നത്തെക്കാളും കാലികവുമാണ്! വ്യക്തികളും കുടുംബങ്ങളും സഭയും സമൂഹവും ത്രിത്വത്തിലേക്കു കൂടുതല്‍ കൂടുതല്‍ വളരട്ടെ! തിരുനാൾ മംഗളങ്ങൾ!

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.