Fathers’ Day – A Description in Malayalam

അച്ഛൻ

സമൂഹത്തിലെ പ്രത്യുദ്പാദനത്തിന് കാരണമാകുന്ന പുരുഷ ദാതാവിനെ അച്ഛൻ എന്നു പറയുന്നു. കുട്ടികളുടെ പുരുഷ രക്ഷിതാവ് എന്നും അച്ഛനെ വിശേഷിപ്പിക്കാം. അച്ഛന്റെ സ്ത്രീലിംഗമാണ് അമ്മ.

നരവംശ ശാസ്ത്രജ്ഞനായ മോറിസ് ഗോദെലിയറുടെ അഭിപ്രായ പ്രകാരം പുരുഷന്മാർ സമൂഹത്തിൽ വഹിക്കുന്ന രക്ഷിതാവിന്റെ കർത്തവ്യം മനുഷ്യരെ ജൈവശാസ്ത്രപരമായി ഏറ്റവും അടുത്തു നിൽക്കുന്ന ചിമ്പാൻസിയിൽ നിന്നും ബോണോബുകളിൽ വ്യത്യസ്തമാക്കുന്ന ഒരു പ്രധാന കണ്ണിയാണ്.

അമ്മയെപ്പോലെ തന്നെ ജൈവശാസ്ത്രപരവും സാമൂഹികവും നിയമപരവുമായി അച്ഛനും കുട്ടികളുമായി ബന്ധമുണ്ട്. ചരിത്രപരമായി കുട്ടികളുടെ പൈതൃകത്തിന്റെ അടിസ്ഥാനത്തിലാണ് പിതൃത്വം നിർണ്ണയിക്കപ്പെട്ടിരുന്നത്. പൈതൃകത്തിൻറെ തെളിവ് കണ്ടെത്താൻ ചില സാമൂഹിക നിയമങ്ങൾ പണ്ടു കാലം മുതൽക്കു തന്നെ സമൂഹത്തിൽ നടപ്പാക്കിയിട്ടുണ്ട്. അമ്മയുടെ ഭർത്താവിനെ അച്ഛനെന്ന് വിളിക്കുന്നത് ഇത്തരം നിയമങ്ങളുടെ ബലത്തിലാണ്. കുട്ടികളുടെ അമ്മയുടെ കാര്യത്തിൽ തർക്കമില്ല എന്നും അച്ഛൻറെ പദവി വിവാഹത്തിലൂടെയാണ് നിർണ്ണയിക്കപ്പെടുന്നതെന്നും റോമൻ കാലഘട്ടത്തിൽ തന്നെ വിശ്വസിച്ചിരുന്നു.

ആധുനിക കാലഘട്ടം എത്തിയപ്പോഴേക്കും കുട്ടികളുടെ പിതൃത്വം തെളിയിക്കാനായി ഡി.എൻ.എ. പരിശോധന പോലുള്ള സംവിധാനങ്ങൾ വന്നിട്ടുണ്ട്. വിവാഹിതരിൽ തർക്കമുള്ളവരുടെയും അവിവാഹിതരുടെയും കുട്ടികളുടെ പിതൃത്വം തെളിയിക്കാൻ ഈ പരിശോധന ഗുണം ചെയ്യുന്നു.

🌷നിരുക്തം

അച്ഛൻ എന്ന പദത്തിന്റെ നിഷ്പത്തിയെ പറ്റി വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ട്. ‘അച്ഛഃ’ എന്ന സംസ്‌കൃത പദത്തിനു ‘ന ഛതി ദൃഷ്ടിം’ (ദൃഷ്ടിയെ ഛേദിച്ചു കളയാത്തത്, കണ്ണെടുക്കാൻ അനുവദിക്കാത്തത്, സന്തോഷിപ്പിക്കുന്നത്, തെളിവുള്ളത്, നിർമ്മലം എന്നിങ്ങനെ വ്യാത്പത്ത്യർഥം) എന്ന് നിരുക്താർഥം പറയുന്നു. അച്ഛന് മക്കളോടുള്ള അകളങ്കിതമായ സ്‌നേഹ വായ്പാണ് പിതാവെന്ന വാക്കിന്റെ സ്ഥാനത്ത് ഈ പദം പ്രചുരമായി പ്രയോഗിക്കാൻ കാരണം. ‘അച്ഛഃ’ എന്ന സംസ്‌കൃത പദത്തിന് ശ്രേഷ്ഠൻ എന്ന് അർഥം.

അച്ഛൻ എന്ന പദവുമായി ഉച്ചാരണത്തിലെ ഏകദേശ സാദൃശ്യം കൊണ്ടു വന്നു ചേർന്ന പദമാണ് ‘അച്ചൻ’. അച്ചൻ എന്ന രണ്ടു ചകാരം ചേർത്തെഴുതുന്ന ശബ്ദത്തിന് ശ്രേഷ്ഠാർഥമാണ് പ്രധാനം. സ്ഥാനവലിപ്പമുള്ളവൻ, ചില രാജവംശത്തിലെ പുരുഷന്മാർക്കുള്ള സ്ഥാനപ്പേര് (കോസിയച്ചൻ, പാലിയത്തച്ചൻ), ആദരണീയൻ എന്ന അർഥങ്ങളും ഉണ്ട്. ക്രിസ്തീയ പുരോഹിതൻ ‘അച്ചൻ’ തന്നെ. ഇവയെല്ലാം പൊതുവേ ശ്രേഷ്ഠാർഥത്തിൽ പെടും.

🌷സമാനപദങ്ങൾ

അച്ഛൻ എന്നതിന് സമാനമായി വിവിധ പദങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിച്ചു വരുന്നുണ്ട്.

🔹പിതാവ് – സംസ്കൃതത്തിലെ പിതാ എന്നതിൽ നിന്ന്.

🔹തന്ത – അച്ഛൻ അല്ലെങ്കിൽ വൃദ്ധൻ എന്ന അർത്ഥത്തിൽ വാമൊഴിയായ് പ്രചാരത്തിലുള്ള വാക്ക്.

🔹ബാപ്പ – മുസ്ലിം സമുദായത്തിനിടയിൽ പ്രചാരമുള്ള വാക്ക്.

🔹ഉപ്പ – മുസ്ലിം സമുദായത്തിനിടയിൽ പ്രചാരമുള്ള വാക്ക്.

🔹അപ്പ/അപ്പാ/അപ്പൻ – ക്രിസ്ത്യൻ സമുദായത്തിനിടയിൽ പ്രചാരമുള്ള വാക്ക്, ഹിന്ദു സമുദായത്തിലെ ചില വിഭാഗക്കാരും ഉപയോഗിക്കുന്നു.

🔹അപ്പച്ചൻ – ക്രിസ്ത്യൻ സമുദായത്തിനിടയിൽ പ്രചാരമുള്ള വാക്ക്.

🔹അച്ഛ-കളരി പണിക്കർ സമുദായങ്ങളിൽ ഉപയോഗിക്കുന്ന വാക്ക്.

🔹ചാച്ചൻ – ക്രിസ്ത്യൻ സമുദായത്തിനിടയിൽ പ്രചാരമുള്ള വാക്ക്.

🔹പാപ്പൻ എന്നും ചില സ്ഥലങ്ങളിൽ വിളിക്കാറുണ്ട്.

Fathers Day

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s