✝ വി.കുർബ്ബാനയുടെ തിരുനാൾ ✝

✝ വി.കുർബ്ബാനയുടെ തിരുനാൾ ✝ 

Eucharistic Flame
Jesus as the Most Holy Eucharist

ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ യഥാർത്ഥ സാന്നിധ്യത്തിന്റെ -The Real Prescence_ (ശരീരത്തോടും രക്തത്തോടും ആത്മാവോടും ദൈവത്വത്തോടെയുമുള്ള ഈശോയുടെ സാന്നിധ്യം ) പുക ഴചക്കായി സ്ഥാപിക്കപ്പെട്ട തിരുനാൾ ആണ് ഇശോയുടെ തിരു ശരീര രക്തങ്ങളുടെ തിരുനാൾ – The Solemmity of Corpus Christi . ബെൽജിയത്തിൽ നിന്നുള്ള വി.ജൂലിയാന്നക്ക് (1193-1258) നല്കിയ വെളിപാടുകളിലൂടെ തന്റെ ശരീര രക്തങ്ങളുടെ പുകഴ്ചക്കായി ഒരു തിരുനാൾ സ്ഥാപിക്കപ്പെടണമെന്ന ആഗ്രഹം ഈശോ അവളെ അറിയിച്ചു

.ഉർബൻ ആറാമൻ പാപ്പ മെത്രാനായിരിക്കുമ്പോൾ ഇക്കാര്യങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ വിശുദ്ധക്ക് കഴിഞ്ഞു
ദിവ്യകാരുണ്യത്തി ലെ ക്രിസ്തുവിന്റെ സാന്നിധ്യം ചോദ്യം ചെയ്യപ്പെട്ടിരുന്ന ഇക്കാലത്ത് 1263-ൽ ജർമ്മൻകാരനായ ഫാ.പീറ്റർ [ Fr. Peter of Prague] ഇറ്റലിയിലെ ബോൽസേനയിലെ സെന്റ് ക്രിസ്റ്റീനയുടെ നാമത്തിലുള്ള ദേവാലയത്തിൽ ദിവ്യബലിയർപ്പിക്കുമ്പോൾ മുറിക്കപ്പെട്ട തിരുവോസ്തിയിൽ നിന്ന് രക്തം ഒഴുകാൻ തുടങ്ങി.ഉർബൻ ആറാമൻ പാപ്പ ഈ ദിവ്യകാരുണ്യ അത്ഭുതത്തെ നേരിട്ടു കണ്ട് ബോധ്യപ്പെട്ടു.
വി ജൂലിയാനക്ക് ലഭിച്ച വെളിപാടിനെ സാധൂകരിക്കുന്ന ഈ ദിവ്യ കാരുണ്യ അത്ഭുതമാണ് 1264-ൽ ഉർബൻ ആറാമൻ പാപ്പ ഈശോയുടെ ശരീര രക്തങ്ങളുടെ തിരുനാൾ സ്ഥാപിക്കാൻ കാരണമായത്

ദിവ്യകാരുണ്യത്തെ എത്ര ആദരവോടും വിശ്വാസത്തോടും ശരണത്തോടും നാം സമീപിക്കണമെന്ന് ഈ തിരുനാൾ നമ്മെ ഓർമ്മപ്പെടുത്തുന്നു.
വലിയ ശരണത്തോടെ ദിവ്യകാരുണ്യ ഈശോയെ നാം സമീപിക്കുമ്പോൾ ദൈവകരുണ നമ്മെ ആലിംഗനം ചെയ്യും, നമ്മെ സുഖപ്പെടുത്തും, ശക്തികരിക്കും

വിശുദ്ധ ഫൗസ്റ്റീനയോട് ഈശോ പറയുന്നത് ശ്രദ്ധിക്കുക:
ആത്മാക്കളോടുള്ള പ്രത്യേകിച്ച് നീ ച പാപികളോടുള്ള അളവറ്റ കരുണയാൽ എന്റെ ഹൃദയം കവിഞ്ഞൊഴുകുന്നു.ഞാൻ അവരുടെ ഏറ്റവും നല്ല പിതാവാണെന്നും നിറഞ്ഞൊഴുകുന്ന കരുണയുടെ സ്രോതസ്സിൽ നിന്ന് അവർക്കവേണ്ടിയാണ് രക്തവും ജലവും പുറപ്പെട്ടതെന്നും അവർ മനസ്സിലാക്കിയിരുന്നെങ്കിൽ! അവർക്കു വേണ്ടിയാണ് ഞാൻ കരുണയുടെ രാജാവായി സക്രാരിയിൽ വാഴുന്നത് .ആത്മാക്കളിലേക്ക് എന്റെ കൃപകൾ വർഷിക്കാൻ ഞാനാഗ്രഹിക്കുന്നുവെങ്കിലും അത് സ്വീകരിക്കാൻ അവർക്ക് താത്പര്യമില്ല. നീ എങ്കിലും സാധിക്കുമ്പോഴൊക്കെ എന്റെ അടുക്കൽ വന്ന് അവർ നിരസിക്കുന്ന ഈ കൃപകൾ സ്വീകരിക്കുക (വി.ഫൗസ്റ്റിനയുടെ ഡയറി 367)

ദൈവകരുണ ഒഴുകിയിറങ്ങുന്ന ഈ തിരുനാളിനായി നമുക്ക് ഏറ്റവും നന്നായി ഒരുങ്ങാം

thedivinemercyfoundation@gmail. com

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.