മരണശേഷം ഒരാത്മാവിനു സംഭവിക്കുന്നത്

മരണശേഷം ഒരാത്മാവിനു സംഭവിക്കുന്നത് അറിയണോ??
പ്രാർഥനയോടെ ഷെയർ ചെയ്യുക.

മരണശേഷം ഒരാത്മാവിന്റെ ഏതാനും അവസ്ഥകൾ നേരിട്ട് കാണുവാൻ അവസരം ലഭിച്ച വ്യക്തിയാണ്
ഹംഗറിയിലെ പ്രവാചികയായ സിസ്റ്റർ നതാലിയ.

അന്ന് ഈശോ ജീവനോടെ തന്റെ ആത്മാവിനെ ശുദ്ധീകരണ സ്ഥലം കാണിക്കുന്നതിനായി കൊണ്ടുപോയി.

അന്ന് ആത്മാവിനു നൽകുന്ന തനതു വിധിയും,
വിധി സമയത്തു പിശാച് ആത്മാവിനു വേണ്ടി വാദിക്കുന്നതും നേരിട്ട് കണ്ട ആ വിശുദ്ധ അതെല്ലാം തന്റെ ഡയറിയിൽ കുറിച്ച് വച്ചു.
ഇനി ഇത് ശ്രദ്ധയോടെ വായിക്കുക.

📝 ശുദ്ധീകരണസ്ഥലം സന്ദർശിക്കുന്നു. 🧖🏻‍♂
°°°°°°°°°°°°°°°°°°°°°°°°°°°°°°
ഒരു രാത്രി ഈശോ ശുദ്ധീകരണാത്മാക്കളുടെമേൽ കരുതലുണ്ടാ കണമെന്നു പറഞ്ഞു . വെളുപ്പിന് നാലര മണി സമയമായിരുന്നു .

എന്റെ ഡയറി എഴുതി തീർക്കുന്നതിലുള്ള ബദ്ധപ്പാടിലായിരുന്നു . അപ്പോഴാണ് ഈശോ എന്നെ വന്നു വിളിക്കുന്നത് :

” എന്റെ കുഞ്ഞെ നിന്റെ ക്ഷീണം ഞാൻ മനസ്സിലാക്കുന്നുണ്ട് .
എന്നാലും ശുദ്ധീകരണസ്ഥലത്ത് സഹിക്കുന്ന ആത്മാക്കളുടെ അവസ്ഥയെക്കുറിച്ച്
എഴുതിത്തീർക്കാതെ ഉറങ്ങാൻ പോകരുതെന്ന് ഞാൻ ആവശ്യപ്പെടുകയാണ് .

എന്റെ വൈദിക സഹോദരങ്ങൾ സഹനത്തിലായിരിക്കുന്ന ആത്മാക്കൾക്കു വേണ്ടിയുള്ള ജീവാർപ്പണത്തിലും പ്രാർത്ഥനായജ്ഞത്തിലും ചേരണം.

മരണാനന്തരം സഹനങ്ങളുടെ നാട്ടിൽ എത്തുമ്പോൾ അലിവുണ്ടാകണമെ എന്ന് അവരുടെ ജീവിതകാലത്ത് പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടുള്ള , കൂടെക്കൂടെ എന്നോടും എന്റെ അമ്മയോടും പ്രാർത്ഥിച്ചിട്ടുള്ള ആത്മാക്കളെ ഇപ്പോൾ എനിക്ക് സഹായിക്കണം .

അവിടുന്ന് എന്നെ വിശാലമായ ഒരു സ്ഥലത്തേക്ക് കൊണ്ടുവന്നു .

അതിന്റെ അറ്റം കാണാൻ സാധ്യമായിരുന്നില്ല . അവിടം അന്ധകാര – നിബിഡമായിരുന്നെങ്കിലും ആത്മാക്കൾ ശാന്തരായി കാണപ്പെട്ടു .

സംഖ്യാതീതമായ ആത്മാക്കൾ , നീണ്ട കറുത്ത ഉടുപ്പുകൾ ധരിച്ച ആത്മാക്കൾ തിങ്ങിക്കൂടി നിൽക്കുകയായിരുന്നു .

തമ്മിൽ തമ്മിൽ അടുപ്പിച്ച് അടുക്കിവെച്ചിരിക്കുന്നതുപോലെ .

എല്ലാവരും ഒരേപോലെയായിരുന്നു .

അനക്കമില്ല , സംസാരമില്ല , വളരെ വിഷാദഗസ്ഥരുമായിരുന്നു.
അവരെ കാണുക എനിക്ക് ഹൃദയഭേദകമായിരുന്നു .

ഭൂമിയിൽ ആരിൽനിന്നും ഒരു സഹായവും ( പ്രാർത്ഥന , ത്യാഗം ) ലഭിക്കാത്തവരാണ് ഈ ആത്മാക്കൾ എന്ന് എനിക്ക് മനസ്സിലായി .

സഹായത്തിനുള്ള നിശ്ചിതസമയം ഇതുവരെയും വന്നിട്ടില്ല എന്ന് അവർ അറിഞ്ഞിരുന്നു .

എന്നാൽ സഹായം വളരെ നീണ്ടുപോകില്ലാ എന്നുള്ള പ്രതീക്ഷയിലാണ് അവർ.

അതിനുശേഷം ഈശോ എന്നെ അതുപോലുള്ള മറ്റൊരിടത്തേക്ക് കൊണ്ടുപോയി .

ആദ്യത്തേതുപോലെതന്നെ അടുക്കിനിർത്തിയ തുപോലെയായിരുന്നു ആത്മാക്കൾ .

കറുത്ത ഉടുപ്പുകളും . എന്നാൽ ഈശോയോടൊപ്പം അവിടെ പ്രവേശിച്ചപ്പോൾ എല്ലാവരും അനങ്ങാൻ തുടങ്ങി .

അവർക്കുവേണ്ടി പ്രാർത്ഥിക്കാൻ ഒരു ജപമാല എന്റെ കൈയിൽ വെച്ചിട്ടുണ്ടായിരുന്നു .

ജപമാല മണികൾ കണ്ടപ്പോൾ എല്ലാവരും കരഞ്ഞപേക്ഷിക്കാൻ തുടങ്ങി :

” എനിക്കുവേണ്ടി പ്രാർത്ഥിക്കണേ ,
പ്രിയ സോദരി എനിക്കുവേണ്ടി പ്രാർത്ഥിക്കണേ
പ്രിയ സോദരി എനിക്കുവേണ്ടി പ്രാർത്ഥിക്കണേ എനിക്കുവേണ്ടി

‘ എന്റെ പ്രാർത്ഥനാസഹായത്തിനു വേണ്ടി പരസ്പരം മത്സരിച്ച് കൂടുതൽ ഉച്ചത്തിൽ അപേക്ഷിക്കാൻ ശ്രമിച്ചു . ഈച്ചകളെപ്പോലെ .

ഒരു മേഘം രൂപംകൊള്ളുന്നതുപോലെ , അവർ എന്റെ നേരെ അടുത്തു . എല്ലാവരും ഒരുമിച്ച് കരയുകയായിരുന്നെങ്കിലും ഓരോരുത്തരുടെയും സ്വരം പ്രത്യേകം പ്രത്യേകം കേൾക്കാമായിരുന്നു .

പലരെയും എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു . ജീവിച്ചിരുന്നപ്പോൾ ഞാൻ ബന്ധപ്പെട്ടിരുന്നവർ .

എന്റെ സഭയിൽപ്പെടാത്ത , മറ്റു സഭകളിലെ ചില കന്യാസ്ത്രീകളെ ഞാൻ കണ്ടു .

ഒരു മദർ സുപ്പീരിയർ എന്റെ നേരെ തിരിഞ്ഞ് വിനയപൂർവം തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഞാൻ നടുങ്ങിപ്പോയി .

അതിനുശേഷം എനിക്ക് പരിചയമുണ്ടായിരുന്ന ഒരു കന്യാസ്ത്രീ കൈകൂപ്പിക്കൊണ്ടു എന്റെ – നേരെ വന്നു .

ജപമാല കടന്നു പിടിച്ചുകൊണ്ട് യാചിച്ചു , “ എനിക്കു വേണ്ടി , എനിക്കുവേണ്ടി’

ആത്മാവിലോ ശരീരത്തിലോ എന്ന് എനി ക്കറിയില്ല , പക്ഷെ ആകമാനം വിയർത്തു കുളിച്ചിരുന്നു ആത്മാക്കൾ .

പിന്നീട് മൂന്നാമതൊരു സ്ഥലത്തേക്ക് ഈശോ പോയി . ഞാനും പുറകെപോയി .

എണ്ണമറ്റവിധം കന്യാസ്ത്രീകൾ നിശ്ചലരായി അവി ടെ നിന്നിരുന്നു . ആദ്യം കണ്ടിടത്ത് എന്നപോലെ എല്ലാവരും വിയർത്തോലിക്കുകയായിരുന്നു.

അവർ എന്റെ നേരെ തിരിഞ്ഞ് അവർക്കു വേണ്ടി ജപമാല അർപ്പിക്കാൻ അപേക്ഷിച്ചു .

ഈ മുറിയിൽ വെളിച്ചമുണ്ടായിരുന്നു . എന്തുകൊണ്ടാണ് അവർ ജപമാല മാത്രം ആവശ്യപ്പെടുന്നതെന്ന് ചിന്തിക്കാൻ തുടങ്ങി .

ഈശോ ഒരു ജപമാല എനിക്കു കാണിച്ചുതന്നു അതിന്റെ മണികൾ പുഷ്പങ്ങളായിരുന്നു
ഓരോ പുഷ്പത്തിലും ഈശോയുടെ ഒരുതുള്ളി രക്തം തിളങ്ങുന്നതായി കാണപ്പെട്ടു

നാം ജപമാല ചൊല്ലുമ്പോൾ ഈശോയുടെ രക്തം നാം ആർക്കുവേണ്ടി അർപ്പിക്കുന്നുവോ ആ വ്യക്തിയുടെ മേൽ പതിക്കും

ശുദ്ധീകരണാത്മാക്കൾ ഈശോയുടെ രക്ഷാകരമൂല്യമുള്ള രക്തത്തിനായി . കെഞ്ചുകയായിരുന്നു .

📦? തനതുവിധി നടക്കുന്നത് നതാലിയ കാണുന്നു ⚖
••••••••••••••••••••••••••••••••••

പല സന്ദർഭങ്ങളിലും ഈശോ തനതുവിധിയുടെ സ്ഥലത്തേക്ക് എന്നെ സംവഹിച്ചുകൊണ്ടുപോയിട്ടുണ്ട് .

കഴിഞ്ഞപ്രാവശ്യം വളരെ പാപിയായ ഒരു ആത്മാവിനുവേണ്ടി ഞാൻ പ്രാർത്ഥിച്ചു .

എന്റെ കുമ്പസാരക്കാരൻ ആ ആത്മാവ് രക്ഷപെട്ടോ എന്ന് ഈശോയോട് ചോദിച്ചു മനസ്സിലാക്കാമോ എന്ന് എന്നോട് ചോദിച്ചു .

ആ ആത്മാവിനുണ്ടായ വിധി കാണാൻ ഈശോ എന്നെ അനുവദിച്ചു. ഭയങ്കരമായ കാര്യങ്ങൾ കാണുമെന്ന് ഞാൻ വിചാരിച്ചു .

പക്ഷെ അങ്ങനെ ഒന്നും കണ്ടില്ല .

ദൃശ്യരൂപത്തിൽ മാത്രമേ എന്റെ അനുഭവം വിവരിക്കാൻ സാധി ക്കുകയുള്ളൂ .

ആ ആത്മാവ് വിധിപീഠത്തെ സമീപിക്കുന്നത് ഞാൻ സൂക്ഷിച്ചുനോക്കിക്കൊണ്ടിരുന്നു .

ആ ആത്മാവിന്റെ അടുത്ത് ഒരു ഭാഗത്ത് അതിന്റെ കാവൽമാലാഖയും മറുവശത്ത് പിശാചും നിന്നിരുന്നു .

ഈശോ അവിടുത്തെ ദിവ്യമഹിമാ പ്രതാപത്തിൽ അവരെ പ്രതീക്ഷിച്ചിരിക്കുക യായിരുന്നു .

അവിടുന്നാണ് , പിതാവല്ല , വിധിപ്രസ്താവിക്കുക.

വിധി ശീഘ്രഗതിയിലാണ് . നിശബ്ദതയിലുമാണ്.

ഒരൊറ്റ നിമിഷത്തിൽ ആത്മാവിന് സ്വന്തം ജീവിതം മുഴുവനും കാണാൻ കഴിഞ്ഞു .

സ്വന്തം കണ്ണുകൾ കൊണ്ടല്ല അത് കാണുക . ഈശോയുടെ കണ്ണുകൾ കൊണ്ടാണ് കാണുന്നത് . വലുതും ചെറുതുമായ കളങ്കമേഖലകൾ കണ്ടു .

നിത്യനരകത്തിലേക്കു പോകുന്ന ഒരു ആത്മാവിന് പാപത്തെക്കുറിച്ച് മനോവേദന ഉണ്ടാവുകയില്ല.

ഈശോ മൗനം ദീക്ഷിക്കും . ആത്മാവ് ഈശോയിൽ നിന്ന് എതിർദിശയിലേക്കു തിരിയും .

പിശാച് ആ ആത്മാവിനെ കയറിപ്പിടിച്ചുകൊണ്ട് തൽക്ഷണം നരകത്തിലേക്ക് വലിച്ചു കൊണ്ടുപോകും.

എന്നാൽ മിക്കവാറും സന്ദർഭങ്ങളിൽ അളവറ്റ സ്നേഹത്തോടെ ഈശോ അവിടുത്തെ കരം നീട്ടിക്കൊണ്ട് നിത്യതയിൽ ആത്മാവ് അർഹിക്കുന്ന ഇടം കാണിച്ചുകൊടുക്കും .

എന്നിട്ട് പറയും ” അകത്ത്പ്രവേശിക്കുക ‘ അപ്പോൾ ആത്മാവ് അതിന്റെമേൽ ഒരു ഉറ കയറ്റിയിട്ടുകൊണ്ട് ഉടനെ ശുദ്ധീകരണസ്ഥലത്തേക്ക് പോകുന്നു .

ആ ഉറ ഞാൻ ശുദ്ധീകരണ സ്ഥലത്തു കണ്ടതുപോലെയുള്ളത് തന്നെയാണ് .

അതിന്റെ നിറം വെളുപ്പു മുതൽ കറുപ്പുവരെ വിവിധങ്ങളാണ് .

പരിശുദ്ധ അമ്മയും കാവൽമാലാഖയും ആത്മാവിനോടൊപ്പം പോകും.

അവർ ആത്മാവിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കും .

നിത്യ നരകശിക്ഷയിൽ നിന്ന് രക്ഷ പ്രാപിച്ച ഈ ആത്മാക്കൾ , സ്വർഗത്തിൽ അവർ കാത്തിരിക്കുന്ന നിത്യാനന്ദത്തിന്റെ സ്ഥലം കണ്ടതുകൊണ്ടുതന്നെ വളരെ സന്തുഷ്ടരാണ് .

പരിശുദ്ധ അമ്മ നീതിവിധിയുടെ എല്ലാ ഘട്ടങ്ങളിലും സന്നിഹിതയായിരിക്കുകയില്ല .

എന്നാൽ വിധിപ്രസ്താവനയ്ക്കു മുമ്പ് പരിശുദ്ധ അമ്മ അവിടുത്തെ പുത്രനോട് ആത്മാവിനുവേണ്ടി വാദിക്കും.

ഒരു അഭിഭാഷകൻ തന്റെ കക്ഷിയെ സംരക്ഷിക്കുന്നതിനുവേണ്ടി എന്ന പോലെ
ആത്മാവിന്റെ രക്ഷ ഉറപ്പിക്കുന്നതിനുവേണ്ടി വാദിക്കും .

പ്രത്യേ കിച്ച് ജീവിതകാലത്ത് പരിശുദ്ധ അമ്മയോട് ഭക്തി ഉണ്ടായിരുന്നവർ ക്കുവേണ്ടി .

എന്നാൽ ന്യായവിധി ആരംഭിക്കുമ്പോൾ പരിശുദ്ധ അമ്മ അവിടെ ഉണ്ടാവില്ല.

പരിശുദ്ധ അമ്മയുടെ കൃപമാത്രം ആത്മാവിന്റെ മേൽ പ്രസരിക്കുന്നുണ്ടാവും .

നീതിവിധിയുടെ നേരത്ത് ആത്മാവ് ഈശോയുടെ മുമ്പിൽ തീർത്തും തനിച്ച് മാത്രമായിരിക്കും .

വിധി നടന്നതിനു ശേഷം ആത്മാവ് അതിന്റെ അർഹതയ്ക്ക് അനുസൃതമായ നിറത്തിലുള്ള ഉറകൊണ്ട് ആവരണം ചെയ്യപ്പെട്ടു കഴിയുമ്പോൾ പരിശുദ്ധ അമ്മ വീണ്ടും ആത്മാവിന്റെ ചാരെവന്ന് ശുദ്ധീകരണസ്ഥലത്തേക്കുള്ള വഴിയിലൂടെ കൂടെ ചെല്ലും .

പരിശുദ്ധ അമ്മ മിക്കവാറും എല്ലാ സമയവും ശുദ്ധീകരണ സ്ഥലത്ത് ആശ്വാസദായകമായ രക്ഷാകര കൃപകൾ വികിരണം ചെയ്തുകൊണ്ട് സമയം ചെലവഴിക്കുന്നുണ്ടായിരിക്കും .

നിത്യാനന്ദത്തിലേക്ക് പ്രവേശിക്കുന്ന നിമിഷത്തിനുവേണ്ടിയുള്ള ഹൃദ്യമായ കാത്തി രിപ്പിലാണവർ.

സന്തുഷ്ടിക്കാണ് ഊന്നൽ , സഹനത്തിലല്ല .

ഞാൻ ആദ്യം സൂചിപ്പിച്ച ആത്മാവ് നിത്യനരകശിക്ഷയിൽപ്പടാതെ രക്ഷപ്പെട്ടു .

( ശുദ്ധീകരണാഗ്നി ആന്തരികമാണെന്നാണ് ഇതിൽ നിന്ന് മനസ്സിലാ വുക . വിയർത്തൊലിക്കുന്നത് അതിന്റെ അടയാളമായിരിക്കാം . സഹനത്തിനുശേഷം സ്വർഗത്തിൽ ചെന്നെത്തുമെന്നുള്ള അറിവ് തരുന്ന സന്തുഷ്ടിയിൽ അവർ സഹനത്തെ അതിജീവിക്കുന്നു . )

ഞാൻ ഈശോയോടു ചോദിച്ചു : “ നിത്യരക്ഷ എന്തിനെ ആശ്രയിച്ചാണിരിക്കുന്നത് ?

ഇന്നത്തെ ഒരു ദിവസത്തെയോ ഇന്നലയെയോ ആശ്രയിച്ചല്ല നിത്യ രക്ഷ.

40 വർഷം മുമ്പുള്ള ഒരു ദിവസത്തെയും ആശ്രയിച്ചല്ല . എന്നാൽ അന്ത്യനിമിഷത്തെ ആശ്രയിച്ചാണിരിക്കുക .

അതുകൊണ്ട് പാപങ്ങളെക്കുറിച്ച് നിരന്തരം പശ്ചാത്തപിക്കുക ആവശ്യമാണ് .

“ ഞാൻ നിന്നെ രക്ഷിച്ചതുകൊണ്ടാണ് നിനക്ക് നിത്യരക്ഷ ലഭിച്ചത് .

അത് നിന്റെ യോഗ്യതകൊണ്ടല്ല . നിത്യതയിൽ നിനക്ക് കരഗതമാകുന്ന മഹത്വത്തിന്റെ പദവി മാത്രമാണ് നിന്റെ യോഗ്യതകളെ ആശ്രയിച്ചി രിക്കുന്നത് .

അതുകൊണ്ട് നിരന്തരമായി നീ അഭ്യസിക്കേണ്ട രണ്ടു കാര്യങ്ങളുണ്ട് .

1) പാപങ്ങളെക്കുറിച്ചുള്ള പശ്ചാത്താപം.
2 ) എന്റെ ഈ ശോയെ , എന്റെ ആത്മാവിനെ അങ്ങേക്ക് ഞാൻ കയ്യേൽപിക്കുന്നു എന്നു കൂടെക്കൂടെ ഉരുവിടുക.

നീതിവിധിയെ ആരും ഭയപ്പെടേണ്ടതില്ല .
സൗമ്യതയാർന്ന ഒരു കുഞ്ഞാടിനെപ്പോലെ ഈശോ അവർണനീയ സ്നേഹത്തോടെ ആത്മാക്കളെ വലയംചെയ്യുന്നു…

അവിടുന്ന് ആരെയും ശുദ്ധീകരണ സ്ഥലത്തേക്ക് പറഞ്ഞുവിടുന്നില്ല.

ആത്മാവ് സ്വയം പോകുന്നതാണ് . അതിനെത്തന്നെ ശുദ്ധീകരിക്കാൻ .

എന്നിട്ടുവേണം നിത്യമായി അത് സ്‌നേഹബന്ധത്തിലായ ദിവ്യസ്നേഹത്തെ വീണ്ടും കണ്ടുമുട്ടാൻ.

അഹങ്കാരമുള്ള ആത്മാവ് ഈ സ്നേഹത്തെ വെറുപ്പോടെ തള്ളുകയും അതിൽനിന്ന് അകന്നുപോവുകയും ചെയ്യുമ്പോൾ അതുതന്നെയാണ് നരകം.

ഒരിക്കൽ ഞാൻ ഈശോയുടെ തോളിൽ ശിരസ്സ് ചാരിക്കൊണ്ട് കരഞ്ഞു ചോദിച്ചു , “ എന്തിനാണ് അങ്ങ് നരകം ഉണ്ടാക്കിയത് ?

അതിനു മറുപടി പറയാൻ വേണ്ടി വളരെ പാപിയായിരുന്ന ഒരു ആത്മാവിന്റെ വിധി കാണാൻ എന്നെ കൊണ്ടുപോയി .
ഈശോ പശ്ചാത്തപിച്ച ആ ആത്മാവിന്റെ പാപം ക്ഷമിച്ചു . പിശാചിന് ചൊടിച്ചു .

അവൻ ഈശോയോട് അട്ടഹസിച്ചു പറഞ്ഞു : ” ഇത് നീതിയല്ല ഈ ആത്മാവ് ജീവിതകാലം മുഴുവനും എന്റേതായിരുന്നു .

എത്രയോ – അധികം പാപം ചെയ്തിട്ടുണ്ട് , ഞാൻ ഒരു പാപം മാത്രമേ ചെയ്തിട്ടുള്ളൂ ; എന്നിട്ടും അങ്ങ് എനിക്കുവേണ്ടി നരകം സൃഷ്ടിച്ചു .

അപ്പോൾ ഈശോ നിസ്സീമമായ സ്നേഹത്തോടെ പിശാചിനോട് പറഞ്ഞു ,

“ ലൂസിഫർ ! നീ എന്നെങ്കിലും എന്നോട് മാപ്പ് ചോദിച്ചിട്ടുണ്ടോ ?

പ്രത്യക്ഷത്തിൽ തന്നോടുതന്നെ ലൂസിഫർ അലറിക്കൊണ്ടു പറഞ്ഞു ,

“ ഒരിക്കലുമില്ല . അത് ഞാൻ ഒരിക്കലും ചെയ്യുകയില്ല “.

അപ്പോൾ ഈശോ എന്റെ നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു ,

“ കണ്ടോ ? – അവൻ എന്നോട് ഒരൊറ്റ പ്രാവശ്യമെങ്കിലും ക്ഷമാപണം ചെയ്തിരുന്നെങ്കിൽ പിന്നെ നരകം ഇല്ലാതായിത്തീരുമായിരുന്നു.

‘ ഈ കാരണം കൊണ്ടാണ് പാപങ്ങളെപ്രതി നിരന്തരം പ്രായശ്ചിത്തത്തിൽ വ്യാപരിക്കാൻ ഈശോ നമ്മെ ഉദ്ബോധിപ്പിക്കുന്നത് .

നാം നിത്യരക്ഷ കൈവരിക്കുന്നതിന് നമ്മുടെ പാപങ്ങൾക്കുവേണ്ടി എത്ര – മാത്രം അവിടുന്ന് സഹിച്ചു എന്നതിന്മേൽ ധ്യാനിക്കണം .

കൂടെക്കൂടെ മാപ്പിനായി അവിടുത്തോട് അപേക്ഷിക്കുകയും അവിടുത്തെ അളവറ്റ സ്നേഹത്തപ്രതി അവിടുത്തെ സ്നേഹിക്കുകയും വേണം .

നമ്മുടെ സ്നേഹത്തിനുവേണ്ടി ഈശോ വളരെ അധികം ആഗ്രഹിക്കുന്നുണ്ട് .

നാം ഓരോരുത്തരുടെയും വ്യക്തിപരമായ സ്നേഹത്തിനു വേണ്ടി .

ഈശോ എന്നാടു പറഞ്ഞു : “ ഓരോ ആത്മാവും സമാനമില്ലാത്തവിധം വ്യത്യസ്തമായ ഒരു ലോകമാണ് .

ഒന്ന് മറ്റൊന്നിന് പകരമായിരിക്കുക സാധ്യമല്ല .

ഈശോ ഓരോ ആത്മാവിനെയും വ്യക്തിപരമായി സ്നേഹിക്കുന്നു .

ഒരു ആത്മാവിനോടുള്ള അവിടുത്തെ സ്നേഹം ആ ആത്മാവിനു മാത്രമുള്ളതാണ് .

അവിടുത്തേക്ക് മറ്റൊരാത്മാവിനോടുള്ള സ്നേഹത്തോട് അത് സദൃശ്യമല്ല .

ഓർക്കുക.
മരണം എപ്പോൾ വേണമെകിലും രംഗപ്രവേശനം ചെയ്യുന്ന ഒരുവനാണ്.

ഇന്ന് ആവുന്നത്ര അടിച്ചുപൊളിച്ചു ആഘോഷിച്ചിട്ട് നാളെയോ വാർദ്ധക്യത്തിലോ നന്നാകാം എന്ന് കരുതിയെങ്കിൽ,
നാളെ ഒരു ദിവസം നിനക്ക് കിട്ടിയില്ലെങ്കിലോ??

ശുദ്ധീകരണ സ്ഥലത്തു പ്രവേശിക്കുന്ന ഒരാത്മാവ് 500വർഷംവരെ കിടന്നിട്ടുണ്ട്.

അവസാനത്തെ ചില്ലിത്തുട്ട് വരെ കൊടുത്തു തീർക്കാതെ അവിടുന്ന് മോചനമില്ല.

ഇന്ന് നമ്മൾ ശുദ്ധീകരണ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടവരാണ്.

കടമ മറക്കാതെ അവർക്കായി പ്രാർഥിക്കുക.
പ്രായശ്ചിത്തം ചെയ്യുക.

ആമേൻ.

ആവേ… ആവേ… ആവേ മരിയാ…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.