മറിയം ത്രേസ്യയുടെ വിശുദ്ധപദവി പ്രഖ്യാപനം: തത്സമയം കാണാം ശാലോമിന്റെ ഇംഗ്ലീഷ്, മലയാളം ചാനലുകളിൽ
ചരിത്ര നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം
വത്തിക്കാൻ സിറ്റി: മറിയം ത്രേസ്യ, കർദിനാൾ ന്യൂമാൻ ഉൾപ്പെടെയുള്ള അഞ്ച് പുണ്യാത്മാക്കളുടെ വിശുദ്ധപദവി പ്രഖ്യാപനം ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് തത്സമയം ലഭ്യമാക്കാൻ ശാലോമിന്റെ ഇംഗ്ലീഷ് (ശാലോം വേൾഡ്), മലയാളം (ശാലോം ടെലിവിഷൻ) ചാനലുകൾ. ഒക്ടോബർ 13 വത്തിക്കാൻ സമയം രാവിലെ 10.10നാണ് (IST 01.30 A.M; ET 04.10 A.M; BST 09.10 A.M; AEDT 07.10 P.M) വിശുദ്ധപദവി പ്രഖ്യാപന തിരുക്കർമങ്ങൾ. ആഗോളസഭയ്ക്ക് ഭാരത സഭ ആറാമത്തെ വിശുദ്ധയെ സമ്മാനിക്കുന്ന ചരിത്ര നിമിഷം തത്സമയം കാണാൻ ടി.വി ചാനലിന് പുറമെ, സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.
ശാലോം മലയാളം ടെലിവിഷന്റെ നോർത്ത് അമേരിക്ക, യൂറോപ്പ് ചാനലുകളിലും തത്സമയ സംപ്രേഷണം ഉണ്ടാകും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് വത്തിക്കാനിൽനിന്നുള്ള തത്സമയ സംപ്രേഷണം ആരംഭിക്കുന്നത്. അതിന് മുന്നോടിയായി, മറിയം ത്രേസ്യയുടെ വിശുദ്ധ ജീവിത വഴികൾ അടയാളപ്പെടുത്തുന്ന തത്സമയ ചർച്ച 11.30 മുതൽ മലയാളം ചാനലിൽ സംപ്രേഷണം ചെയ്യും. ഫാ. ജെറിൻ സി.എം.ഐ മോഡറേറ്ററാകുന്ന പ്രോഗ്രാമിൽ നിരവധി പ്രമുഖർ വിശുദ്ധയുടെ ജീവിതവഴികൾ അനുസ്മരിക്കും.
ജന്മഗൃഹം, കന്യാസ്ത്രീമഠം, കബറിടം എന്നിങ്ങനെ വിശുദ്ധയുടെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെ വീഡിയോയും വ്യക്തികളുടെ സാക്ഷ്യങ്ങളും പ്രോഗ്രാമിന്റെ സവിശേഷതയായിരിക്കും. വിശുദ്ധ പദവി പ്രഖ്യാപനത്തിന് കാരണമായ അത്ഭുത സൗഖ്യം ലഭിച്ച ക്രിസ്റ്റഫറിന്റെയും കുടുംബത്തിന്റെയും സാക്ഷ്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുക്കർമങ്ങളുടെ പ്രധാന ഭാഗങ്ങളുടെ മലയാള വിവരണവും ലഭ്യമാക്കും.
‘മിഷണറി സിസ്റ്റേഴ്സ് ഓഫ് ദ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ഓഫ് ദ മദർ ഓഫ് ഗോഡ്’ സഭാ സ്ഥാപക ഡൽസ് ലോപേസ് (ബ്രസീൽ), ‘ഡോട്ടേഴ്സ് ഓഫ് സെന്റ് കമില്ലിയൂസ്’ സഭാ സ്ഥാപക ജിയൂസെപ്പിന വന്നിനി (ഇറ്റലി), മൂന്നാം സഭാംഗമായ മാർഗിരിറ്റ ബേയ്സ് (സ്വിറ്റ്സർലൻഡ്) എന്നിവരാണ് വിശുദ്ധാരാമത്തിലേക്ക് ഉയർത്തപ്പെടുന്ന മറ്റ് മൂന്നുപേർ.
വിശുദ്ധപദവി പ്രഖ്യാപന തിരുക്കർമങ്ങൾ ‘ശാലോം വേൾഡി’ലൂടെ തത്സമയം കാണാനുള്ള വിശദവിവരങ്ങൾ ചുവടെ:
1, സ്മാർട് ടി.വികളിലൂടെയും ഇതര ടി.വി ഡിവൈസുകളിലൂടെയും തത്സമയ സംപ്രേക്ഷണം കാണാൻ സന്ദർശിക്കുക https://shalomworld.org/watchon/connectedtv
2, ഐ.ഒ.എസ്, ആൻഡ്രോയിഡ് മൊബൈൽ ഫോണിലൂടെയും ടാബ്ലെറ്റുകളിലൂടെ ലഭ്യമാകുന്നതിന് സന്ദർശിക്കുക https://shalomworld.org/watchon/apps
3, വെബ് സൈറ്റിലൂടെ കാണാൻ സന്ദർശിക്കുക shalomworld.org
4, സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെ കാണാൻ: ഫേസ്ബുക്ക് (facebook.com/shalomworld) ട്വിറ്റർ (twitter.com/shalomworldtv)