പഴയ അച്ഛനും പുതിയ അച്ഛനും

പഴയ അമ്മമാരും പുതിയ അമ്മമാരും തമ്മില്‍ കുറെ വ്യത്യാസങ്ങളുണ്ട്*😊

പഴയ അമ്മയായിരിക്കും ഒരു വീട്ടില്‍ ആദ്യം എഴുന്നേല്‍ക്കുന്നതും
എല്ലാവരും ഉറങ്ങിയ ശേഷം അവസാനം ഉറങ്ങുന്നതും .
ആ അമ്മയ്ക്ക് നേരം പുലര്‍ന്നത് മുതല്‍ പിടിപ്പതു പണിയായിരിക്കും .
മുറ്റമടിക്കണം,
ഭക്ഷണം ഉണ്ടാക്കണം ,
അടുപ്പില്‍ ഊതണം,
വിറക് ഉണ്ടാക്കണം ,
ഓലക്കൊടി ശേഖരിച്ചു വെക്കണം ,
നിലം തുടക്കണം ,
അലക്കണം ,
ഇസ്തിരിയിടണം,
ഇടിക്കണം ,
അരക്കണം ,
പൊടിക്കണം ,
വെള്ളം കോരണം ,
തൂത്തുവാരണം,
അങ്ങനെ തീരാത്ത പണികള്‍ ….
ഒന്ന് കഴിഞ്ഞു മറ്റൊന്ന്
നടു നിവര്‍ത്താന്‍ നേരമില്ല .
പോരാത്തതിന് കൊല്ലം കൊല്ലം പെറുകയും വേണം .
എന്നിട്ടും അന്നത്തെ അമ്മമാര്‍ക്ക് ഒരു പരാതിയും ഇല്ലായിരുന്നു .
കാര്യമായ രോഗം ഒന്നും ഇല്ലായിരുന്നു .
ആരോടും പരിഭവം പറയില്ലായിരുന്നു .

ഇന്നത്തെ അമ്മമാര്‍ക്ക്
ഭക്ഷണം സ്വയം ഉണ്ടാക്കണ്ട ;
കുക്കര്‍ ചെയ്തോളും .
മുറ്റം അടിക്കേണ്ട ; മുറ്റത്തു കട്ട പതിച്ചതാണ് .
അടുപ്പില്‍ ഊതണ്ട ; ‘ടക്’ എന്ന ശബ്ദത്തില്‍ ഒന്ന് പൊട്ടിച്ചാല്‍ മതി . ഗ്യാസ് അടുപ്പ് കത്തുകയായി
അരക്കണ്ട ; അത് മിക്സി ചെയ്തോളും
പൊടിക്കേണ്ട ; അത് ഗ്രൈ ണ്ടര്‍ ചെയ്തോളും
വെള്ളം കോരേണ്ട ; അത് മോട്ടോര്‍ ചെയ്തോളും .
നിലം തുടക്കേണ്ട ; അത് വേലക്കാരി അമ്മിണി ചെയ്തോളും .
അലക്കേണ്ട ; അത് വാഷിംഗ് മെഷീന്‍ ചെയ്തോളും .
പ്രസവിക്കണം . പണ്ടത്തെ പോലെ വേണ്ട . ഒന്നോ രണ്ടോ .

എന്നിട്ടും പുതിയ അമ്മമാര്‍ക്ക് പരാതിയാണ് .
രാവും പകലും ഇവിടെ എന്തോരം പണികളാ ..
ഞാന്‍ നിങ്ങളെ വേലക്കാരി ആണോ ?
നടു വേദനിച്ചിട്ടു വയ്യ .
ഞാന്‍ ഇല്ലാതായി നോക്കണം അപ്പോള്‍ അറിയാം അച്ഛനും മക്കള്‍ക്കും
അമ്മയുടെയും ഭാര്യയുടെയും വില !!

ഇത് കൊണ്ടോക്കെയാവണം
പഴയ അമ്മമാരൊക്കെ കൂടുതലും മെലിഞ്ഞവരായിരുന്നു
പുതിയ അമ്മമാരൊക്കെ മിക്കവാറും തടിച്ചികളും .

🙂
പഴയ അച്ഛനും പുതിയ അച്ഛനും

പഴയ അച്ഛന്മാര്‍ എല്ലാ നിലക്കും കുടുംബ നാഥന്‍ ആയിരുന്നു .
വീട്ടിലെ അവസാന വാക്ക് അച്ഛന്റെത് മാത്രം .
ഭാര്യക്കോ മക്കള്‍ക്കോ കാര്യമായ വോയ്സ് ഒന്നുമില്ല .
മിക്ക അച്ഛന്മാരെയും മക്കള്‍ക്ക്‌ പേടിയായിരുന്നു .
അച്ഛനെ അവിടെ കാണുമ്പോള്‍ ഇവിടെ മാറും മക്കള്‍.
അച്ഛനോട് നേരിട്ട് കാര്യങ്ങള്‍ പറയാന്‍ പറ്റില്ലായിരുന്നു മിക്ക മക്കള്‍ക്കും . അമ്മ മുഖേനയാണ് ആവശ്യങ്ങള്‍ അച്ഛനില്‍ എത്തിച്ചിരുന്നത് .

അച്ഛന്‍ വീട്ടിലുണ്ടെങ്കില്‍ വീട് ശാന്തമായിരിക്കും .
ഒരു ഹെഡ് മാഷെ റോളിലും കൂടിയായിരുന്നു അച്ഛന്‍.
മിക്ക വീടുകളിലും അച്ഛന്‍ നരിയും അമ്മ പൂച്ചയും ആയിരിക്കും .

വല്ല വഴക്കോ വക്കാണമോ ഉണ്ടായാല്‍ അച്ഛന്റെ ശബ്ദം ഉയരും .
അമ്മ മിണ്ടാതെ നില്‍ക്കും . ഒരൊഴിഞ്ഞ കോണില്‍ കണ്ണീരൊഴുക്കി സങ്കടപ്പെടും . മറുത്തൊന്നും പറയില്ല .
അച്ഛന്റെ ഒരു നിഴലായി അമ്മ ഓടി നടക്കും .
സ്വന്തം കാര്യങ്ങള്‍ ഒക്കെ മറക്കും .

അച്ഛന്‍ വലിയ ദേഷ്യക്കാരന്‍ ആവും . പുറത്തു നിന്ന് വരുമ്പോള്‍ ഉമ്മറത്ത്‌ കിണ്ടിയില്‍ വെള്ളം കണ്ടില്ലെങ്കില്‍ ഒച്ചയിടും .
വാതില്‍ തുറക്കാന്‍ അല്പം വൈകിയാല്‍ അമ്മയെ ശകാരിക്കും
ഒന്നിച്ചു യാത്ര ചെയ്യുമ്പോള്‍ പോലും അടുത്തടുത്തു ഇരിക്കില്ല .
ബസ്സില്‍ അമ്മ മുമ്പില്‍ കേറും . അച്ഛന്‍ പിന്നിലും .
കുട്ടികളെ ഒക്കത്തും കൈയ്യിലും അമ്മ തന്നെ പിടിച്ചിട്ടുണ്ടാവും . അച്ഛന്‍ കുട്ടിയെ എടുത്തു നടക്കുന്നത് അപൂര്‍വ്വം .

അമ്മയെ ബാധിക്കുന്ന വിഷയങ്ങളില്‍ പോലും അച്ഛന്റെ തീരുമാനം ആവും അവസാന വാക്ക് .
പ്രസവം / ഗര്‍ഭ ധാരണം പോലെയുള്ള കാര്യങ്ങളില്‍ പോലും അമ്മയ്ക്ക് മൌനം പാലിക്കാനേ പറ്റൂ .
അച്ഛന്റെ അമ്മ / സഹോദരി / ഇവരുടെ ക്രൂരതകള്‍ എല്ലാം അമ്മ സഹിക്കും . അച്ഛനോട് പറയില്ല . പറഞ്ഞാലും ഫലം ഇല്ല എന്ന് അമ്മയ്ക്ക് അറിയാം .

അച്ഛനും അമ്മയും ഒന്നിച്ചു ഭക്ഷണം കഴിക്കില്ല . വീട്ടില്‍ മറ്റെല്ലാവരും കഴിച്ചിട്ടേ അമ്മയ്ക്ക് കഴിക്കാന്‍ പറ്റൂ .
ചുരുക്കത്തില്‍ അമ്മ വെറും ഒരു ഉപകരണം മാത്രം .
അച്ഛന്റെ നിഴല്‍ .

പുതിയ അച്ഛന്‍ ഏറെ വ്യത്യസ്തനാണ് .
പഴയ കാലത്തേതില്‍ നിന്ന് വ്യത്യസ്തമായി പല വീടുകളിലും അമ്മ പുലിയും അച്ഛന്‍ എലിയും ആണ് .
കുടുംബ നാഥനുള്ള അത്ര പ്രാധാന്യം കുടുംബ നാഥ യ്ക്കും ഉണ്ട് .
ഭാര്യയുടെയും മക്കളുടെയും അഭിപ്രായം ആരായാതെ സ്വന്തം ഇഷ്ടപ്രകാരം അച്ഛന്‍ ഒന്നും നടപ്പാക്കില്ല .
അച്ഛനും അമ്മയും സുഹൃത്തുക്കളെ പോലെയാണ്
മക്കൾക്ക്‌ അച്ഛനെ പേടിയില്ല . തോളില്‍ കയ്യിട്ടു നടക്കാം . ഒന്നിച്ചിരുന്നു സംസാരിക്കാം . പൊട്ടിച്ചിരിക്കാം . അച്ഛന്‍ ഉണ്ടെങ്കില്‍ വീട് ഉണരും .
ബഹളം ഉണ്ടാകും . അച്ഛന്‍ ഇല്ലെങ്കില്‍ ആണ് വീട് ഉറങ്ങുക .

അച്ഛനോട് എന്തും പറയാന്‍ മക്കള്‍ക്ക്‌ ഒരു പ്രയാസവും ഇല്ല . എന്തും തുറന്നു പറയാം . തമാശ പോലും പറയാം . ഒന്നിച്ചിരുന്നു സിനിമ കാണാം . അച്ഛനും മക്കളും ഒന്നിച്ചിരുന്നു മദ്യപിക്കുന്ന വീടുകള്‍ പോലുമുണ്ട് .

അച്ഛനും അമ്മയും വഴക്ക് കൂടുമ്പോള്‍ രണ്ടു പേരും ഒരു പോലെ ഒച്ചയിടും . രണ്ടാളും ചൂടാകും .
പറയാനുള്ളത് രണ്ടു പേരും പറയും .
ഒന്നിച്ചു ഒരു സീറ്റിലിരുന്നു യാത്ര ചെയ്യും . ഒന്നിച്ചു ഭക്ഷണം കഴിക്കും .
യാത്രക്കിടയില്‍ കുട്ടിയെ എടുക്കുന്നത് അച്ഛന്‍ ആയിരിക്കും . അമ്മ ചിലപ്പോള്‍ ബാഗും തൂക്കി നടക്കും . വേണമെങ്കില്‍ അമ്മയുടെ ബാഗ് അടക്കം അച്ഛന്‍ എടുത്തു തോളിലിട്ടു കൂടെ നടക്കും !

അച്ഛന്റെ അമ്മ / സഹോദരി / തുടങ്ങിയവരുടെ ‘വിളയല്‍’ ഒന്നും ഇക്കാലത്ത് അമ്മയുടെ അടുത്ത് വിലപ്പോവില്ല .
പഴയ അച്ഛന്‍ അടുക്ക്കളയിലേക്കെ പോവില്ല .
പുതിയ അച്ഛന്‍ ചിലപ്പോഴൊക്കെ അമ്മയെ സഹായിക്കാന്‍ അടുക്കളയില്‍ ചെല്ലും .
ഏറ്റവും പുതിയ അച്ഛന്മാര്‍ സീരിയല്‍ സമയം കഴിയും വരെ അങ്ങാടിയില്‍ തന്നെ ഇരിക്കും . അതിനു മാത്രം വിശാല ഹൃദയരും ഉണ്ട് ! അമ്മയെ ‘പേടിയുള്ള’ അച്ഛന്മാരും ‘ഒണ്ട്’ .

മെല്ലെ മെല്ലെ ‘പഴയ അമ്മ’യുടെ സ്ഥാനത്തേക്ക് ‘പുതിയ അച്ഛനും’
‘പഴയ അച്ഛന്റെ ‘സ്ഥാനത്തേക്ക് ‘പുതിയ അമ്മയും’ മാറുന്നുണ്ടോ എന്ന ഒരു ചോദ്യത്തോടെ ഈ അച്ഛനും അമ്മയും താരതമ്യം അവസാനിപ്പിക്കുന്നു .
🙂
മക്കളിലുമുണ്ട് മാറ്റങ്ങൾ
പഴയ മക്കൾക്ക് രക്ഷിതാക്കളെ പേടിയായിരുന്നു.
പുതിയ മക്കളെ രക്ഷിതാക്കൾക്ക് പേടിയാണ്.
പഴയ മക്കൾ രാത്രിയിൽ നേരത്തെ കിടക്കുമായിരുന്നു. മക്കൾ കിടന്നിട്ടേ രക്ഷിതാക്കൾ കിടക്കൂ.
ഇന്നത്തെ മക്കൾ രക്ഷിതാക്കൾ ഉറങ്ങിയിട്ടേ ഉറങ്ങൂ.
മക്കളുടെ റൂമിൽ പാതിരാക്കും വെളിച്ചം കാണാം.
പഴയ മക്കൾ ഒരുമിച്ച് ഒരു പായയിൽ കിടന്നിരുന്നു.
ഇന്ന് ഓരോരുത്തർക്കും ഓരോ റൂമാണ്. അങ്ങോട്ടും ഇങ്ങോട്ടും പ്രവേശനമില്ല.
മുമ്പ് മക്കൾക്ക് വീട്ടിൽ വലിയ വോയ്സ് ഒന്നും ഉണ്ടായിരുന്നില്ല.
ഇന്ന് മക്കളുടെ വോയ്സിനിടയിൽ രക്ഷിതാക്കളുടെ വോയ്സ് മുങ്ങിപ്പോവുന്നു.

മുമ്പ് രക്ഷിതാക്കളുടെ ഇഷ്ടമായിരുന്നു മക്കളുടെ ഇഷ്ടം.
ഇന്ന് നേരെ തിരിച്ചാണ്.

പണ്ട് കുടുംബനാഥന്റെ മെനു ആയിരുന്നു വീട്ടിലെ മെനു.
ഇപ്പോൾ മക്കളുടെ മെനുവാണ്.
പണ്ട് രക്ഷിതാക്കൾ ശാസിച്ചാൽ മക്കൾ റൂമിൽ പോയി കരയും.
ഇപ്പോൾ ശാസിച്ചാൽ ചിലപ്പോൾ ജീവൻ കളയും….!

നല്ല പഠനം…. 🙏

Leave a comment