Article

കേരള പിറവി സന്ദേശം Keralappiravi Message – Sherin Chacko

Kerala Piravi Message– November 1

(Message in Malayalam)

Kerala Piravi 1

        കേരളപിറവി നാം ആഘോഷിക്കുമ്പോള്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിക്കപ്പെട്ടതിനെ തുടര്‍ന്ന് കേരളം ഒരു സംസ്ഥാനം എന്ന നിലയില്‍ പിറവികൊണ്ട ദിനം. മലയാളിക്ക് അഭിമാനത്തിന്‍റെ ഒരു ദിനം കൂടി. വിവിധ രാജകുടുംബങ്ങള്‍ക്ക് കീഴിലായിരുന്ന കേരള ജനത സ്വാതന്ത്യ്രം കിട്ടിയതിനു ശേഷവും ഒരു സംസ്ഥാനമെന്ന നിലയില്‍ ഏകീകരിക്കപ്പെട്ടത് പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷം.

   സ്വാതന്ത്യ്രം കിട്ടി രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം 1949 -ല്‍ തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടതെങ്കിലും മലബാര്‍ അപ്പോഴും മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു. പ്രാദേശിക അതിര്‍ത്തികള്‍ ഭേദിച്ച് മലയാളി കേരളം എന്ന സംസ്ഥാനത്തിന്‍ കീഴില്‍ വരുന്നതിന് 1956 നവംബര്‍ ഒന്ന് വരെ കാത്തിരിക്കേണ്ടിവന്നു. ആ കാത്തിരിപ്പിന്റെ സഫലത ആഘോഷിക്കുകയാണ് നവംബര്‍ ഒന്നിന് മലയാളികള്‍.

Kerala Piravi 2

പെണ്‍കൊടികള്‍ സെറ്റുസാരിയുടെ നിറവില്‍ മലയാളിമങ്കമാരാകുമ്പോള്‍ കോടിമുണ്ടിന്‍ വര്‍ണ്ണങ്ങളില്‍ പുരുഷ കേസരികളും കേരള പിറവി ആഘോഷങ്ങള്‍ കൂടുതല്‍ വര്‍ണ്ണശോഭയാക്കുന്നു.

   അറബികടലില്‍ പരശുരാമന്‍ പരശു എറിഞ്ഞു ഉണ്ടായതാണ് കേരളം എന്നാണ് ഐതീഹ്യം. കേരളം എന്ന പേരിനുമുണ്ടു പല കഥകളും, കേരളം എന്നാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് എന്നു അര്‍ത്ഥം വരുന്നു എന്നും, അതല്ല. കേരം എന്നാല്‍ സംസ്‌കൃത ഭാഷയില്‍ നാളീകേരം അഥവാ തേങ്ങ എന്നര്‍ത്ഥം. തെങ്ങുകളുടെ നാടായതുകൊണ്ടാണ് കേരളം എന്ന പേര് എന്നും, ചേര രാജാക്കന്മാരുടെ അധീനതയിലായതുകൊണ്ടു ചേരളം എന്നതു പിന്നീട് കേരളം എന്നായതാണ് എന്നൊക്കെ കുറെ കഥകളുണ്ട്

   1956 നവംബര്‍-1 ന് മലയാള ഭാഷ കൈയിലേറ്റിയവര്‍ ഒരു സംസ്ഥാനത്തിന്‍റെ കുടകീഴില്‍ വന്ന ദിനം. ദേശവും ഭാഷയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കാന്‍ ഇതിലേറെ യോജിച്ച ദിവസം ഏത്?
നാട്ടുരാജ്യങ്ങളുടെയും രാജവാഴ്ച്ചയുടെയും സ്മൃതിയുടെ ചെപ്പിലേക്ക് മാറ്റി 1956 നവംബര്‍ ഒന്നിന് മലയാള നാട് ജനിച്ചു. 
മാനവര്‍ എല്ലാവരും ഒന്നുപോലെ വാണ മഹാബലിയുടെ ഭരണകാലത്തെകുറിച്ചുള്ള കഥയും പരശുരാമന്‍ മഴുവെറിഞ്ഞ് കേരളമുണ്ടാക്കിയ കഥയും കേരളപിറവി ദിനത്തില്‍ മുറതെറ്റാതെ മുഴങ്ങും. കേരളത്തിന്‍റെ മുക്കിലും മൂലയിലും മലയാളി തിളക്കം പ്രതിഫലിക്കും.മലയാളി എന്ന വികാരം ഈ ഒരു ദിനത്തിലെങ്കിലും ഉയര്‍ത്തേഴുന്നേല്‍ക്കുമ്പോള്‍ അതോര്‍ത്തെങ്കിലും നമുക്ക് അഭിമാനിക്കാം.

Kerala Piravi 3

 വൈവിധ്യമേറിയ ഭൂപ്രകൃതിയാല്‍ സമ്പന്നമായ കേരളത്തെ ലോകത്തിലെ സന്ദര്‍ശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയില്‍ നാഷണല്‍ ജിയോഗ്രാഫിക് ട്രാവലര്‍ മാഗസിന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കളരിപ്പയറ്റ്, കഥകളി, ആയുര്‍വേദം, തെയ്യംതുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍ക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളികള്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ പ്രധാന ഘടകമാണ്.വിവിധ സാമൂഹിക മേഖലകളില്‍ കൈവരിച്ച ചില നേട്ടങ്ങള്‍ മൂലം കേരളം ശ്രദ്ധിക്കപ്പെടുന്നുണ്ട്. സാക്ഷരതയാണ് അതിലൊന്ന്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്കാണ്. കേരളത്തിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് ജോ വിദേശരാജ്യങ്ങളില്‍ ജോലി  ചെയ്യുന്ന മലയാളികളെ ആശ്രയിച്ചിരിക്കുന്നു. 1950 കളില്‍ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയില്‍ വന്‍മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്. കേരളത്തിന്റെ സാമൂഹികവികസനത്തെ കേരളാ മോഡല്‍ എന്ന പേരില്‍ പല രാജ്യാന്തര സാമൂഹികശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്.

Kerala Piravi 4

ദൈവത്തിന്റെ സ്വന്തം നാടായകേരളം ആവശ്യത്തിനു വെള്ളവും 
വെളിച്ചവും നള്‍കി ദൈവം സൃഷ്‌ടിച്ച ഈ കേരളം 
ഇന്ന് ഭൂ മാഫിയ , മണ്ണ് മാഫിയ ……എന്ന് തുടങ്ങി 
ഒരായിരം മാഫിയാകളുടെ കൈയില്‍ ആണ്…
അധികാര വര്‍ഗ്ഗം അതിനു കൂട്ട് നില്‍ക്കുമ്പോള്‍ ദൈവത്തിനു പോലും കുണ്ടിതം തോന്നിയേക്കാം 
ഇങ്ങനെ ഒന്ന് സൃഷ്ടിച്ചു പോയല്ലോ എന്നോര്‍ത്തു…

Kerala Piravi 5

സ്വന്തം ഭാഷയേയും സംസ്കാരത്തിലും അഭിമാനിക്കാത്ത ഒരു ജനതയെ ഏതു അധിനിവേശ ശക്തികള്‍ക്കും വളരെ വേഗം തകര്‍ക്കനാവും.നമ്മുടെ സാംസ്കാരത്തിന്‍റെ, ഭാഷയുടെ നമ്മുടെ പുതുതലമുറയില്‍ വളര്‍ത്തേണ്ടിയിരിക്കുന്നു.വേരുകളറ്റ, മേല്‍വിലാസമില്ലാത്ത ഒരു ജനതയായി അറ്റുപോകാതെയിരിക്കാന്‍ ഇതു ഉപകരിക്കും..

Sherin Chacko, Ramakkalmettu

sherinchacko123@gmail.com

09961895069

Sherin Chakko

Categories: Article

Tagged as: ,

3 replies »

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s