ഞങ്ങൾ അദ്ധ്യാപകരാണ്

💕തന്റെ മുന്നിലിരിക്കുന്ന കുട്ടി തന്റേതാണെന്ന തോന്നലുള്ളതുകൊണ്ടാണ്..

1. മുടിയൊതുക്കാൻ പറയുന്നത് ..

2 .താടി രോമങ്ങൾക്ക് നീളം കൂടുമ്പോൾ ആശങ്കപ്പെടുന്നത് ..

3. വൈകി വരാതിരിക്കാൻ ശ്രദ്ധിക്കുന്നത് ..

4. പഠിക്കാതിരിക്കുമ്പോൾ ശകാരിക്കുന്നത് …

5. കോപ്പിയടിക്കുന്നത് തടയുന്നത് ..

6. വരാതിരിക്കുമ്പോൾ വീട്ടിലേക്ക് വിളിക്കുന്നത്..

7. ഉച്ചക്ക് ഭക്ഷണം കഴിക്കാതിരിക്കുന്നതിന് കാരണം തിരയുന്നത്..

8. PTA മീറ്റിംഗിൽ രക്ഷിതാവിനോട് ആവലാതികൾ പറയുന്നത്..

9. ബന്ധങ്ങൾ വഴി വിടുന്നതിന് മൂകസാക്ഷികളാകാത്തത്..

10. മനസ്സ് തുറക്കുമ്പോൾ ചേർത്ത് നിർത്തി ധൈര്യം പകരുന്നത്‌..

ഒടുക്കം നല്ല റിസൾട്ടുമായി യാത്ര ചോദിക്കുമ്പോൾ ശിരസ്സിൽ തലോടി കണ്ണിലെ ഉരുണ്ടുകൂടൽ ആരും കാണാതെ തുടക്കുന്നത്..

ജോലി കിട്ടി… കല്യാണമാണ്.. ഗെറ്റ് ടുഗതറാണ് എന്നൊക്കെ പറഞ്ഞ് വിളിക്കുമ്പോൾ ഹൃദയം നിറയുന്നതും ഓടിയെത്താൻ ശ്രമിക്കുന്നതും…😍

തെറ്റിദ്ധരിക്കേണ്ടതില്ല.. ഞങ്ങൾ അദ്ധ്യാപകരാണ്.. സുഹൃത്തുക്കളാണ്.. വഴികാട്ടികളാണ്..🤗

മറ്റെല്ലാം നിലാവ് നിറഞ്ഞ വഴിത്താരകളിൽ സൃഷ്ടിക്കപ്പെടുന്ന നിഴലുകൾ.. സ്ഥിരതയില്ലാത്തവ…!! അവയെ നമുക്ക് മറക്കാം..😢 May God Bless us abundantly. 🙏🙏🙏

Leave a comment