Kunjilam Kaiakal Kooppi – Lyrics

കുഞ്ഞിളം കൈകൾ കൂപ്പി…ഹല്ലേലൂയ്യ ഞങ്ങൾ പാടാം…ഈശോയെ നിയൊന്ന് വാ വാ…കൂടെ കളിക്കാൻ വാ വാ… (2)കുഞ്ഞി കരളിനുള്ളിൽ… സ്നേഹം നിറച്ചു തരാം…ഈശോയെ നീയൊന്ന് വാ വാ…കൂടെ കളിക്കാൻ വാ വാ…(2) നക്ഷത്ര പൂക്കൾ കൊണ്ട് മാല ഒന്ന് കോർത്തു തരാം….നസറേത്തിൻ രാജാവിൻ ഓശാന പാടാൻ വരാം… (2)നിൻ്റെ പൂമുഖം കണ്ടു നിന്നിടാം…പുഞ്ചിരിച്ചൊരായിരം ഉമ്മ നൽകിടാം…കൂട്ട് കൂടുവാൻ നീ വരില്ലയോ… (കുഞ്ഞിളം കൈകൾ…) ഒരുനാളും പാപത്തിൽ വീഴാതെ നീങ്ങീടുവാൻ…കനിവേറും സ്നേഹത്തിൻ തീനാളം താങ്ങീടുവാൻ… (2)നീ വരേണമേ കാത്തിടേണമേ…നിൻ്റെ മാറിൽ … Continue reading Kunjilam Kaiakal Kooppi – Lyrics

Daily Saints in Malayalam – December 7

🎄🎄🎄 *December* 0⃣7⃣🎄🎄🎄 *വേദപാരംഗതനായ വിശുദ്ധ അംബ്രോസ് മെത്രാൻ* 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 *ഏതാണ്ട് 333-ല്‍ ട്രിയറിലുള്ള ഒരു റോമന്‍ പ്രഭു കുടുംബത്തിലാണ് അംബ്രോസ് ജനിച്ചത്‌. വിശുദ്ധന്റെ പിതാവിന്റെ മരണത്തിനു ശേഷം അദ്ദേഹം റോമിലേക്ക് പോയി. അധികം താമസിയാതെ അദ്ദേഹം അവിടുത്തെ സ്ഥാനപതിയായി നിയമിതനാവുകയും മിലാനില്‍ താമസം ഉറപ്പിക്കുകയും ചെയ്തു. മെത്രാന്‍ തിരഞ്ഞെടുപ്പിനെ ചൊല്ലി നാസ്ഥികരും കത്തോലിക്കരും തമ്മിലുള്ള ഒരു തര്‍ക്കം പരിഹരിക്കുന്നതിനിടക്ക്‌ വിശ്വാസ സ്ഥിരീകരണത്തിനായി തയ്യാറെടുത്ത് കൊണ്ടിരുന്ന അദ്ദേഹം സന്ദര്‍ഭവശാല്‍ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു.* *ഇതേ തുടര്‍ന്ന്‍ അദ്ദേഹം പൂര്‍ണ്ണ … Continue reading Daily Saints in Malayalam – December 7

SUNDAY SERMON Lk 1, 26 – 38

April Fool

ലൂക്ക 1, 26 – 38

സന്ദേശം

Image result for images of lk 1 26 38"

ലോകത്തിൽ ഇന്നുവരെ സംഭവിച്ചിട്ടുള്ളതിൽവച്ച് ഏറ്റവും അത്ഭുതകരവും മനോഹരവുമായ ഒരു പ്രഖ്യാപനമാണ് ഇന്നത്തെ സുവിശേഷഭാഗത്ത് നാം വായിച്ചുകേട്ടത്.

ഇതിനു അകമ്പടിയെന്നോണം തിരുസ്സഭ ഇന്ന് പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവത്തിരുനാൾ ചേർത്ത് വച്ചിരിക്കുകയാണ്. 1854 ൽ ഒമ്പതാം പീയൂസ് മാർപ്പാപ്പയാണ് പരിശുദ്ധ കന്യകാമറിയം അമലോത്ഭവയാണ് എന്ന് പ്രഖ്യാപിച്ചത്. പ്രഖ്യാപനം ഇങ്ങനെയാണ്: ‘പരിശുദ്ധ കന്യകാമറിയം, അവൾ അവളുടെ അമ്മയുടെ ഉദരത്തിൽ രൂപംകൊണ്ട ആദ്യനിമിഷത്തിൽ തന്നെ ദൈവത്തിന്റെ ആനുകൂല്യത്താലും കൃപയാലും ഉത്ഭവപാപത്തിന്റെ എല്ലാ കറകളിൽനിന്നും ദൈവത്താൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.’

പരിശുദ്ധ കന്യകാമറിയം അമലോത്ഭവയാണ് എന്ന വിശ്വാസ സത്യം, ഗബ്രിയേൽ ദൂതന്റെ ഇന്നത്തെ പ്രഖ്യാപനത്തിനു വളരെയേറെ ശോഭ കൂട്ടുന്നുണ്ട്. മാത്രമല്ല, എന്തുകൊണ്ട്   പരിശുദ്ധ കന്യകാമറിയത്തിന്റെ അടുത്തേക്ക് മാത്രം ഗബ്രിയേൽ ദൂതൻ ദൈവത്താൽ അയയ്ക്കപ്പെട്ടുവെന്ന സ്വാഭാവിക ചോദ്യത്തിന് ഉത്തരവും കൂടിയാണ് ഈ വിശ്വാസ സത്യം. പരിശുദ്ധ കന്യകാമറിയം അമലോത്ഭവയാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് മംഗളവാർത്താക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ച നാം ആചരിക്കുമ്പോൾ ഈ ഞായറാഴ്ച്ചയുടെ സന്ദേശം ഇതാണ്: പരിശുദ്ധ മറിയത്തെപ്പോലെ ജീവിതത്തിലെ തീരുമാനങ്ങളോട് ചേർന്ന് പരാതിയില്ലാതെ, പരിഭവമില്ലാതെ വിശ്വാസജീവിതം നയിച്ച് ലോകത്തിനു ക്രിസ്തുവിനെ നൽകുക.

വ്യാഖ്യാനം

ജീവിതം തീരുമാനങ്ങളുടെ ആകെത്തുകയാണ്. ഓരോ ദിവസവും എത്രയെത്ര തീരുമാനങ്ങളാണ് നാം എടുക്കുക! രാവിലെ എപ്പോൾ എഴുന്നേൽക്കണം, ചായ വേണോ, കാപ്പിവേണോ, ഏതു ഡ്രസ്സ് ഇടണം, എങ്ങനെ ജോലിക്കു പോകണം, കാറിലോ, ബസിലോ തുടങ്ങി ഓരോ നിമിഷവും നാം തീരുമാനമെടുക്കുന്നുണ്ട്. ഇന്നുരാവിലെ തന്നെ ഉണർന്നെഴുന്നേൽക്കാൻ തീരുമാനിച്ചതുമുതൽ, ദേവാലയത്തിൽ വന്നു വിശുദ്ധ കുർബാന…

View original post 355 more words

Prayer to Holy Spirit in Malayalam

🔥☘🔥☘🔥☘🔥☘☘ പരിശുദ്ധാത്മാവേ , എഴുന്നള്ളി വരിക, അങ്ങേ വെളിവിന്റെ കതിരുകളെ ആകാശത്തിൽ നിന്നും അയയ്ക്കേണമേ. അഗതികളുടെ പിതാവേ, ദാനങ്ങൾ കൊടുക്കുന്നവനെ, ഹൃദയത്തിന്റെ പ്രകാശമേ എഴുന്നള്ളി വരിക, എത്രയും നന്നായി ആശ്വസിപ്പിക്കുന്നവനെ, ആത്മാവിന് മധുരമായവിരുന്നേ, മധുരമായ തണുപ്പേ, അലച്ചിലിൽ സുഖമേ, ഉഷ്ണത്തിൽ തണുപ്പേ, കരച്ചിലിൽ സ്വൈര്യമേ എഴുന്നള്ളി വരിക, എത്രയും ആനന്ദത്തോടു കൂടിയായിരിക്കുന്ന പ്രകാശമേ, അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കുക, അങ്ങേ വെളിവ് കൂടാതെ മനുഷ്യരിൽ പാപമല്ലാതെ യാതൊന്നുമില്ല , വൃത്തിഹീനമായതു കഴുകുക, വാടിപ്പോയത് നനയ്ക്കുക, മുറിവേറ്റിരിക്കുന്നതു വച്ചുകെട്ടുക, … Continue reading Prayer to Holy Spirit in Malayalam