ഷൂ വാങ്ങാന്‍ 364 രൂപ

(ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രറിവാളിനെ പരിഹസിച്ച് അദേഹത്തിന് ഷൂ വാങ്ങാന്‍ 364 രൂപ അയച്ച് എഫ് ബി യില്‍ പോസ്റ്റിട്ട എഞ്ചിനീയര്‍ക്ക് കേജ്രിവാള്‍ കൊടുത്ത തകര്‍പ്പന്‍ മറുപടി !)

പ്രിയ എഞ്ചിനീയർ സുഹൃത്തേ,
താങ്കൾ അയച്ച പൈസ കിട്ടി അതിന് ഷൂവും വാങ്ങി. താങ്കൾക്കറിയാമല്ലോ നമ്മുടെ രൂപയുടെ മൂല്യം വളരെ കുറഞ്ഞതിനാൽ വളരെ നിലവാരം കുറഞ്ഞ ഷൂവാണ് 364 രൂപയ്ക്ക്‌ കിട്ടിയത്, പൊതുവെ ഓഫീസിൽ ഞാൻ ഷൂ ഉപയോഗിക്കില്ലങ്കിലും രാവിലെ ഭാര്യയുമായി നടക്കാൻ ഇറങ്ങുമ്പോൾ ഇത് ഞാൻ ഉപയോഗിക്കാം, താങ്കളുടെ നല്ല മനസ്സിന് നന്ദി.
നിങ്ങളെ പോലെ രാജ്യത്തിന്റെ അഭിമാനത്തെ കുറിച്ച് ചിന്തിയ്ക്കുന്ന യുവജനത നമ്മുടെ രാജ്യത്തിന്റെ ശക്തി തന്നെയാണ്, എങ്കിലും നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ പ്രതിനിധി വിദേശങ്ങളിൽ പോയി, ഇന്ത്യയിൽ ജനിച്ചത്‌ പോലും അപമാനമായി, എന്നുള്ള പ്രസ്താവനകളും, ദേശീയ ഗാനത്തെ ബഹുമാനിയ്ക്കാതെ move ചെയ്യുന്നതും, പതാകയിൽ ഒപ്പിടുന്നതുമൊക്കെ കണ്ടില്ല എന്ന് നടി ക്കരുത്.
ഒരു മുഖ്യമന്ത്രിയുടെ ചപ്പലിൽ ശ്രദ്ധിച്ച താങ്കൾ 40.36% വരുന്ന ദരിദ്രരെയും, ഇന്ത്യയിലെ സ്വർഗം എന്നറിയപ്പെടുന്ന ഗുജറാത്തിൽ പോലും 62.78% ജനങ്ങൾ തുറസ്സായ മലവിസർജ്ജനം ചെയ്യുന്നതും, ദിവസവും പട്ടിണി മൂലം കർഷകർ ആത്മഹത്യ ചെയ്യുമ്പോഴും അഴിമതി ഒരു തുടർക്കഥ പോലെ നടക്കുന്നതും ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിലടിപ്പിക്കുന്നതും ISIS പോലുള്ള സംഘടനകൾ വളർന്നു വരുന്നതും, അവശ്യ സാധനങ്ങൾക്ക് വില വർദ്ധിക്കുന്നതും, ജവാൻമാർ കൊല്ലപ്പെടുന്നതും കണ്ടില്ല എന്ന് നടിക്കരുത്.
താങ്കൾക്ക് അറിയുമോ ഞാനും ഒരു എൻജിനീയരുടെ മകനാണ്, കൂടാതെ IIT ക്കാരനും. പിന്നെ IRS ഉം. ഒരു ഇൻകം tax ഉദ്യോഗസ്ഥയുടെ ഭർത്താവും. സാമ്പത്തികമായി നല്ല നിലയിലുള്ള കുടുംബം.
പക്ഷേ പഠിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ഞാൻ ഒരിക്കലും നേതാക്കളുടെ വേഷങ്ങളിൽ അല്ല അവരുടെ പ്രവർത്തനങ്ങളിലാണ് ശ്രദ്ധ കൊടുത്തിരുന്നത്, ഇന്ദിരാ ഗാന്ധിയുടെ മുടിയിലുള്ള നരയോ, ദേവഗൗഡയുടെ കഷണ്ടിയോ എന്റെ ശ്രദ്ധയിൽ വന്നില്ല. മറിച്ചു അവരാൽ ഭരിക്കപ്പെടുന്ന രാജ്യത്ത് ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങളെയാണ് ഞാൻ ശ്രദ്ധിച്ചത്.
ഭിക്ഷയെടുക്കുന്ന കുട്ടികൾ, അവരെ നോക്കാനായി ശരീരം വിൽക്കുന്ന അമ്മമാർ, എന്നിട്ടും ദാരിദ്രം സഹിക്കാതെ ആത്മഹത്യ ചെയ്യുന്ന അച്ചന്മാർ…നമ്മുടെ രാജ്യത്തിന്റെ ഈ അവസ്ഥയാണ് ഏറ്റവും വലിയ നാണക്കേട്‌ എന്ന് ഞാൻ വിശ്വസിച്ചു, ഇതിനൊരു അറുതി വരുത്തണം എന്ന് ഞാൻ ചിന്തിച്ചു.
അതിനായ് ഞാൻ എന്റെ ജോലി ഉപേക്ഷിച്ചു. ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിച്ചു, അതിന്റെ ഫലം കണ്ടു തുടങ്ങി, ജനങ്ങൾ എന്റെ കൂടെ നിന്നു, തിരഞ്ഞെടുപ്പ് നടത്തി അവരെന്നെ വിജയിപ്പിച്ചു. ഇന്ന് എനിക്ക് അവരുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്ന തിരക്കാണുള്ളത് അതിനിടയിൽ ഞാനതങ്ങു മറന്നു , കോട്ടും സ്യുട്ടും കണ്ണടയും ഇട്ട് കറങ്ങണം എന്നും വിദേശങ്ങളിൽ പോയി സെൽഫി എടുക്കണം എന്നും…
എഞ്ചിനീയർ ആയപ്പോൾ താങ്കൾക്ക് മുഖ്യമന്ത്രിയുടെ ചപ്പൽ ഒരു കുറവായി തോന്നി താങ്കൾ അത് പരിഹരിക്കാൻ ശ്രമിച്ചു അതിനു അഭിവാദ്യങ്ങൾ!
പക്ഷേ ഞാനും എഞ്ചിനീയർ ആയിരുന്നപ്പോൾ എന്തൊക്കെയാണ് കുറവായ് തോന്നിയത് എന്ന് ‘സ്വരാജ്’ എന്ന എന്റെ ബുക്കിലുണ്ട്, ഇതിൽ പറയുന്ന കുറവുകൾ പരിഹരിക്കാൻ താങ്കളുടെ സഹകരണം തീർച്ചയായും ഉണ്ടാവണം എന്ന് പ്രതീക്ഷിച്ചു കൊണ്ട്..
(അരവിന്ദ് കെജ്രിവാൾ)*

Leave a comment