Uncategorized

പെൺകുട്ടികളുള്ള മാതാപിതാക്കളുടെ അറിവിലേക്ക്

🙏പെൺകുട്ടികളുള്ള മാതാപിതാക്കളുടെ അറിവിലേക്ക്🙏

നിങ്ങളുടെ പെണ്മക്കൾ നന്നായി വരാനുള്ള ചില മാർഗ്ഗ
നിർദ്ദേശങ്ങൾ:
….. ഇതേ വരെ ഒളിച്ചോടിപ്പോയ/ വഴിതെറ്റിപ്പോയ കുട്ടികളുടെ സാഹചര്യങ്ങൾ പഠനവിധേയമാക്കിയാണ് ഈ നിയമാവലികൾ ഉണ്ടാക്കിയത്. വായിച്ചുമനസ്സിലാക്കുകയും ഷെയർ ചെയ്താലും മാത്രം പോരാ…പ്രാവർത്തികമാക്കുക…ഇതൊക്കെ നടപ്പിൽ വരുത്തുമ്പോൾ അച്ഛനും അമ്മയും പഴഞ്ചനാണെന്ന പഴി കേൾക്കേണ്ടി വരാം.
അല്പം പണം ചിലവായേക്കാം
സാരമില്ല, പിന്നീട് “മകൾ പോയേ..”എന്നു വിലപിക്കേണ്ടി വരില്ല…

1. അത്യാവശ്യത്തിനല്ലാതെ *മൊബൈൽ* കൊടുക്കാതിരിക്കുക *(basic)*

2. സുഹൃത്തുക്കൾ വിളിക്കുമ്പോൾ നമ്മുടെ *സാനിധ്യത്തിലല്ലാതെ* സംസാരിക്കാൻ അനുവദിക്കാതിരിക്കുക.

3. വീട്ടിൽ ജോലിക്കുവരുന്നവരുണ്ടെങ്കിൽ അവർക്കുവേണ്ട ഭക്ഷണവും മറ്റും *നിങ്ങൾ തന്നെ* എത്തിച്ചു കൊടുക്കുക. അവരുമായുള്ള കുട്ടിയുടെ പെരുമാറ്റം *നിരീക്ഷിക്കുക.*

4. പരിചിതരും അപരിചിതരുമായ പുരുഷൻമാരോട് സംസാരിക്കേണ്ടി വരുമ്പോൾ *ഗൗരവത്തിൽ തന്നെ* സംസാരിക്കാൻ പഠിപ്പിക്കുക. ഇതിന് *അമ്മയടക്കമുള്ള* മറ്റ് മുതിര്‍ന്ന സ്ത്രീകൾ *മാതൃകയായിരിക്കുക.* നിങ്ങളുടെ *മൃദുല ഭാഷ* അന്യരുടെ മനസ്സിൽ *വേണ്ടാത്ത ചിന്ത* മുളപ്പിക്കും.

5.നിങ്ങളുടെ പെണ്മക്കളുടെ *കൂട്ടുകാരികളോട് അമ്മമാർ* ചങ്ങാത്തം കൂടുക.

6.മകൾക്ക് ഈശ്വരവിചാരം – പുരാണ പ ഠനം, വേദപാഠം ഇവ നിർബന്ധമാക്കുക. *ദൈവ വിശ്വാസത്തിലും ദേശസ്റ്റേഹത്തിലും* മാതൃക യായിജീവിച്ച ധീര വനിതകളുടെ ചരിത്രങ്ങൾ പറഞ്ഞു കൊടുക്കുകയോ കേൾപ്പിക്കുകയോ (Disc) ബുക്ക്സ് വാങ്ങി കൊടുക്കുകയോ ചെയുക.
അവരെ ഇടയ്ക്കിടക്ക്
അതുരാശ്രമങ്ങളിലും
ഹോസ്പിറ്റലുകളിലെ
അത്യാഹിത വാർഡുകൾ
പാലിയേറ്റീവ് സെൻററുകൾ ഇവ *സന്ദർശിക്കുവാൻ* കൊണ്ടു പോകുക

7.സ്കൂളിൽ നിന്നോ College നിന്നോ ടൂർ പോകുവാൻ *സമ്മതിക്കരുത്*, പകരം നിങ്ങൾ ഫാമിലിയായി ടൂർ പോവുക.
ടൂർ എന്നത് *ആഭാസം* നിറഞ്ഞ ഒന്നായി മാറിയിരിക്കുന്നു… *ആൺ പെൺ വ്യത്യാസമില്ലാതെ* ഇടപഴകാനും ആഘോഷ തിമിർപ്പിൽ മദ്യവും മയക്കുമരുന്നുകളും ഉപയോഗിക്കുവാനും *അവസരങ്ങൾ* ലഭിക്കുന്നു.

8.മകളെ വീട്ടിൽ *തനിച്ചാക്കാതിരിക്കുക* യും കഴിയുന്നതും അവരെ തനിച്ച് കിടത്താതിരിക്കുക യും ചെയ്യുക. (ഇവിടെയാണ് വീട്ടിലെ വല്യമ്മച്ചിമാരുടെ (Grandma) പ്രസക്തി).

9.മകൾ പഠിക്കുന്ന സ്ഥാപനങ്ങളും *പോകുന്ന വഴികളും* അവരറിഞ്ഞും അറിയാതെയും സന്ദർശിക്കുക
*(Surprise visit).*

10.ഇത്തരം സ്ഥാപനങ്ങളിലെ *സമയ ക്രമം അറിഞ്ഞിരിക്കുക* (സ്പെഷ്യൽ ക്ലാസുള്ള ദിവസങ്ങൾ സ്ഥാപനങ്ങളിൽ *വിളിച്ച് ഉറപ്പുവരുത്തുക*)

11.മകളോട് *സുഹൃത്തിനോടെന്ന* പോലെ പെരുമാറുക. എന്തും തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം നിർമ്മിച്ചെടുക്കുക.

12. സ്നേഹവും കരുതലും “പ്രകടിപ്പിക്കുക”. *നിങ്ങളിൽ നിന്ന് അത് ലഭിക്കാതെ* വരുമ്പോഴാണ് മറ്റ് ചതിക്കുഴികളിലേക്ക് അവർ ആകർഷിക്കപ്പെടുന്നത്.

13. *തെറ്റുകളോട് മാന്യമായി* പ്രതികരിക്കുക,തെറ്റുകൾ മനുഷ്യസഹജമാണെന്നും ഇനി ആവർത്തിക്കപ്പെടാതെ ശ്രദ്ധിക്കണമെന്നതും *വാൽസല്യത്തോടെ* ഉപദേശിക്കുക.

14. *ചെറിയ കാര്യങ്ങളിൽ പോലും* അഭിനന്ദിക്കാനും പ്രശംസിക്കാനും മടി കാണിക്കരുത്.
(“സുന്ദരിയായിട്ടുണ്ടല്ലോ….” തുടങ്ങിയ വാക്കുകൾ പറയാൻ മഠിക്കണ്ട) *നിങ്ങളത്* ചെയ്യുന്നില്ലെങ്കിൽ *വഴിയരികിലെ കഴുകൻമാരുടെ* പ്രശംസയ്ക്ക് അവൾ പ്രാധാന്യം നൽകും.

15.വീടുകൾക്കുള്ളിൽ *സൗഹൃദ അന്തരീക്ഷം* സൃഷ്ടിച്ചെടുക്കുക.

16.ഉപദേശിച്ചു നേരെയാക്കുന്നതിന് പകരം *പ്രവർത്തിച്ചു കാണിച്ച്* കൊടുക്കുക. അമിതമായ ഉപദേശം വിപരീത ഫലം ചെയ്യും.

17.പഠന സാമഗ്രികളും, ബാഗുകളും മറ്റും *അവരറിഞ്ഞും അറിയാതെയും* പരിശോധിക്കുക. നിങ്ങൾ മൊബൈൽ നൽകിയില്ലെങ്കിലും അവളുടെ കയ്യിൽ *സുഹൃത്തുകൾ മുഖേന* അത് എത്തിച്ചേരാം.

18. *ലെഗ്ഗിൻസ് പോലെയുള്ള ഇറുകിയ വസ്ത്രങ്ങൾ* ഒരു കാരണവശാലും മക്കൾക്ക് വാങ്ങിക്കൊടുക്കാതിരിക്കുക. *കഴുകൻ കണ്ണുകളിൽ* നിന്ന് ഒരു പരിധി വരെ സംരക്ഷണം ലഭിക്കും.

19.വിവാഹജീവിതത്തോടുള്ള ആഗ്രഹം അവരിൽ നിന്ന് നേരിട്ടോ സുഹൃത്തുകൾ മുഖേനയോ ചോദിച്ചറിയുക. വിവാഹത്തിനോട് *താൽപര്യം തോന്നിത്തുടങ്ങിയെങ്കിൽ എത്രയും പെട്ടെന്ന്* കാര്യങ്ങൾ ക്ക് തുടക്കം കുറിക്കുക (പഠനം വിവാഹശേഷവും മുഴുമിപ്പിക്കാം)

20.കൗമാരക്കാരിയായ മകൾ നിറങ്ങളുടെ ലോകത്താണ്. ചിരിച്ചും കളിച്ചും നിങ്ങളും ആ ലോകത്തിലുണ്ടന്ന തോന്നൽ അവരിലുണ്ടാക്കുക.

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s