Daily Reflection

Lenten Thoughts: Day 1, Sherin Chacko

നോമ്പുകാല ചിന്തകൾ: ഒന്നാം ദിവസം, ഷെറിൻ ചാക്കോ

Ash Monday Message…

ഒന്നാം ദിനം : നാവിൻ്റെ നിയന്ത്രണം.

‘മനുഷ്യാ നീ മണ്ണാകുന്നു. മണ്ണിലേക്ക് മടങ്ങും നൂനo. എന്നുച്ചരിച്ചു വിഭൂതി നാളിൽ വൈദികൻ എല്ലാ വിശ്വാസികളുടെയും നെറ്റിയിൽ കുരിശു വരച്ചു നോമ്പിന് തിരിതെളിക്കുന്ന പുണ്യദിനം. സീറോ മലബാർ സഭയിൽ തിങ്കളാഴ്ചയാണ് വിഭൂതി ആഘോഷിക്കുന്നത്. ലത്തീൻ സഭയിൽ ബുധനാഴ്ചയും. പരിശുദ്ധമായി ആചരിക്കേണ്ടതും കുർബാനയിൽ പങ്കെടുക്കാനും നിർബന്ധമായി ഒരു ക്രിസ്ത്യാനിക്ക് കടമയുള്ള ദിനം. അൻപതു ദിവസം നീളുന്ന മരണത്തിനുമേൽ ജീവന്റെ വിജയത്തിലേക്കുള്ള യാത്ര തുടങ്ങുകയാണ്.

Ash Monday

ഈ 50 ദിനങ്ങളിൽ ധ്യാനിക്കേണ്ടതും പ്രാവർത്തികമാക്കേണ്ടതുമായ ഒരു വലിയ ചിന്ത, അത് നാവിന്റെ നിയന്ത്രണം ആണ്. നാവുകൊണ്ടാണ് നമ്മൾ ഏറ്റവുമധികം തിന്മ ചെയ്യുന്നത്. അതുകൊണ്ട് പരിശുദ്ധ പിതാവിന്റെ വാക്കുകൾ കടമെടുത്താൽ, മറ്റുള്ളവരുടെ കുറ്റം പറയാൻ തോന്നുമ്പോൾ, ചീത്ത പറയാൻ തോന്നുമ്പോൾ ആദ്യം അവർക്കുവേണ്ടി പ്രാർത്ഥിക്കുക. ശേഷം നാവിന് ഒരു കടി കൊടുക്കുക. അപ്പോൾ നാവു നോവും. അങ്ങനെ തിന്മയിൽ നിന്ന് നമ്മൾ പിന്മാറും. സങ്കീർത്തന പുസ്തകം 39-)o അധ്യായം 1-)o തിരുവചനം ഇപ്രകാരം പറയുന്നു. “ഞാൻ പറഞ്ഞു. നാവുകൊണ്ടു പാപം ചെയ്യാതിരിക്കാൻ ഞാൻ എന്റെ വഴികളെ ശ്രദ്ധിക്കും.” സുഭാഷിതം 18:21 ഇൽ പഠിപ്പിക്കുന്നു. “ജീവനെ നശിപ്പിക്കാനും പുലർത്താനും നാവിന് കഴിയും. “യാക്കോബിന്റെ ലേഖനം 3)o അധ്യായം 2-)o തിരുവചനം ഇപ്രകാരം ഓർമിപ്പിക്കുന്നു. ” സംസാരത്തിൽ തെറ്റുവരുത്താത്ത ഏവനും പൂർണ്ണനാണ്. തന്റെ ശരീരത്തെ മുഴുവൻ നിയന്ത്രിക്കാൻ അവനു കഴിയും.” ആത്‌മീയ ജീവിതത്തിന്റെ ഒന്നാം പാഠം നിശബ്ദതയാണ്. നെറ്റിയിൽ വരയ്ക്കുന്ന ആ കുരിശു ഹൃദയത്തിലും ആത്‌മാവിലും കൂടി വരയ്ക്കാം. ഇടയ്ക്കെവിടെയോ വെച്ച് ഇടറിപ്പോയ ചുവടുകളെ പരിഹാര ചിന്തകളോടെ, തപിക്കുന്ന മനസോടെ അതിലേറെ, സ്നേഹത്തിലൂടെ ശുദ്ധികരിക്കുന്നതിനുള്ള ഒരു തുടക്കം ആകട്ടെ ഈ ഉപവാസകാലം. പരസ്‌പരം നാവുകൊണ്ടു ചാരം എറിയുന്നവരാകാതെ വിശുദ്ധിയുടെ വിഭൂതി ചാർത്തുന്നവരാകാം. അങ്ങനെയെങ്കിൽ നമ്മുടെ നാവും ഈശോയുടെ നാവ് പോലെയാകും. തിരുവചനത്തിൽ സൂചിപ്പിക്കുന്നപോലെ, “വിലകെട്ടവ പറയാതെ സദ്‌വചനങ്ങൾ മാത്രം പറഞ്ഞാൽ നിൻ്റെ നാവ് എൻ്റെ നാവുപോലെയാകും “.

Sherin Chacko Peedikayil

Staff @ Bethany Ashram High School

Cherukulanji, Ranni

Categories: Daily Reflection, Uncategorized

Tagged as:

1 reply »

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s