പ്രാർത്ഥനയുടെ രണ്ടു തലങ്ങൾ

ജ്ഞാന അഭിഷേക ധ്യാനത്തിൽനിന്നും എഴുതുന്നത്
————-
പ്രാർത്ഥനയുടെ രണ്ടു തലം.
————- —————-
Episode 18
——- ——–
https://youtu.be/4Xmneaa7h_8

Jesus wonder animation film
https://youtu.be/NXMOvM-vuvY

YouTubeVideo no 015

രണ്ടു തരത്തിലുള്ള തത്വം ആണ് ഇനി പറയുവാൻ പോകുന്നത്. അതായത് രണ്ടു school of prayer ആണ് meditation and contemplation. ഇത് രണ്ടും വ്യത്യസ്തമായ പ്രാർത്ഥനാ ശാഖകൾ ആണ്. മെഡിറ്റെഷൻ എന്ന് പറഞ്ഞാൽ ഉദാഹരണമായി കൊന്ത ചൊല്ലുന്നത് മെഡിറ്റെഷൻ ആണ്. ഈശോയുടെ ജീവിതത്തിലെ ഓരോ രഹസ്യങ്ങളെ കുറിച്ച് ധ്യാനിക്കുന്നു. കുരിശിന്റെ വഴി വേറൊരു മെഡിറ്റെഷൻ ആണ്. ഈശോ കുരിശു ചുമന്നതും കുരിശിൽ മരിച്ചതും നമ്മൾ ഓർമിക്കുമ്പോൾ,
ആ സംഭവവും ആയി നമ്മൾ ഒന്നാകുന്നു. അങ്ങിനെ നമ്മൾ മെഡിറ്റെഷൻ രീതിയിൽ പ്രാർത്ഥിക്കുന്നു. contemplation എന്ന് പറഞ്ഞാൽ വളരെ വളരെ വ്യത്യസ്തമാണ്. ഇത് കഴിഞ്ഞ ഒരു സംഭവം ആയിട്ടല്ല.
നമ്മുടെ മണവാളൻ ഇപ്പൊ നമ്മുടെ മണവാട്ടിയാകുന്ന ആത്മാവിനോടൊപ്പം ചേരുന്ന, ഇപ്പോൾ സ്നേഹിക്കുന്ന,
ഇപ്പോൾ നമ്മോട് പറയുന്ന, ഇപ്പോൾ നമ്മുടെ ജീവിതവുമായി ഒന്നാകുന്ന കാര്യം ആണ്. ഇതാണ് കർമ്മലീത്ത സിസ്റ്റേഴ്സ്സും അമ്മ ത്രേസ്യയും ജോൺ ഓഫ് ക്രൂസ്സും പറയുന്ന ഒരു സ്പിരിച്വൽ ബന്ധം. അതായത് മനുഷ്യ ആത്മാവ് ദൈവത്തിന്റെ ആത്മാവും ആയി ലയിചു ചേരുന്ന ഒരു പ്രേമ സല്ലാപം ആണത്. ശരിക്കും അത് നമ്മുടെ ആത്മാവിൽ തുളച്ചു കയറുന്ന ഒരു അനുഭവം നമുക്ക് ഉണ്ടാവും. തുടക്കത്തിൽ ചിലപ്പോൾ അങ്ങിനെ നമുക്ക് ഉണ്ടായില്ലെങ്കിലും,
അങ്ങിനെ ഉണ്ടാവണം. അങ്ങിനെ ഉണ്ടാകുമ്പോൾ എന്ത് സംഭവിക്കുന്നു? നിന്നിൽ ഞാൻ എന്നുമേ…
എന്നിൽ നീ…
ഇങ്ങിനെ നാം.
അങ്ങിനെ നമ്മൾ ഒന്നായി കഴിയുമ്പോൾ ദൈവത്തിലുള്ളതെല്ലാം നമ്മിലേക്ക് ചൊരിയപ്പെടുന്നു. ഇതിന്റെ പ്ലസ് പോയിന്റ്, ഇത് ഒരു വ്യക്തിക്ക് വേണ്ടി മാത്രം അല്ല. ഉദാഹരണമായി പറഞ്ഞാൽ ഒരു ഇഞ്ചക്ഷൻ എടുത്താൽ അത് നമ്മുടെ ശരീരം മുഴുവൻ വ്യാപിക്കും. ഇത് പോലെ ആണ് നമ്മൾ ഓരോരുത്തരെയും സംബന്ധിച്ച് ദൈവത്തിന്റെ ഒരു പ്രവർത്തനം. നമ്മൾ ഓരോരുത്തരും ഈശോ ആകുന്ന ശരീരത്തിലെ ഒരു കോശം ആണ്. ഞാനാകുന്നു ഈശോയുടെ ശരീരത്തിലെ ഭാഗത്തിലേക്ക്
ഒരു രഹസ്യം വെളിപ്പെടുത്തൽത്തന്ന് കഴിഞ്ഞാൽ അത് എനിക്ക് മാത്രം ഉള്ളതല്ല, അത് ഈശോ ആകുന്ന സഭയാകുന്ന ശരീരത്തിലേക്ക് മുഴുവൻ താനേ അത് പ്രസരിക്കും. ആ അർത്ഥത്തിൽ ആണ് ഈശോ പറഞ്ഞത്,
നീ ഭൂമിയുടെ ഉപ്പാകുന്നു .
നീ ലോകത്തിന്റെ പ്രകാശം ആണ്.
വിശുദ്ധ കൊച്ചുത്രേസ്യ ആ മഠം വിട്ടു പുറത്ത് പോയിട്ടില്ല, മഠത്തിൽ ചേർന്നതിന് ശേഷം.
ആ മഠത്തിന് അകത്തിരുന്ന്, ആ സ്വകാര്യ മുറിയിലിരുന്ന് ആ ആത്മാവിൽ ഈശോ, കൊച്ചുത്രേസ്യയിലേക്ക് പകർന്നത്
ഈ കേരളത്തിലെ കുഗ്രാമങ്ങളിലെ വീടുകളിൽ ഒരു പാട് പേർക്ക് അനുഗ്രഹം ആയി തീർന്നിരിക്കുന്നു. ചെറുപുഷ്പം ലീഗും ദൈവവിളിയും അതിന്റെ ചില ഉദാഹരണങ്ങൾ മാത്രം. വിശുദ്ധ കൊച്ചുത്രേസ്യയെ കുറിച്ചുള്ള അനിമേഷൻ സിനിമ ഉണ്ടാക്കാൻ
ബ്രദർനെ ദൈവം അനുഗ്രഹിച്ചിട്ടുണ്ട്. വിശുദ്ധ കൊച്ചുത്രേസ്യയും ആയി വളരെ അടുത്ത ആത്മബന്ധമുള്ള
ബ്രദർന്റെ അടുക്കൽ ഒരിക്കൽ റമേജിയസ് പിതാവ്(പിതാവ് ആകുന്നതിലും മുൻപ്) പറയുകയായിരുന്നു, ഞാൻ ഒരു വൈദികൻ ആയിരുന്ന സമയത്ത് വളരെ ബുദ്ധിമുട്ടുള്ള അവസരം ഉണ്ടായി.
വിട്ടു പോകാമെന്ന് പോലും വിചാരിച്ചു. അങ്ങനെ വിചാരിച്ചിരിക്കെ ഒരു സഹോദരി എനിക്കൊരു പുസ്തകം കൊണ്ടു തന്നെ. അത് വിശുദ്ധ കൊച്ചുത്രേസ്യയുടെ ‘story of soul'(ആത്മകഥ)അത് വായിച്ച് തുടങ്ങി.
പിറ്റേ ദിവസം കുറച്ചു ദൂരെയുള്ള പള്ളിയിലെ വികാരിയച്ചൻ പറഞ്ഞു. ഞങ്ങളുടെ പള്ളിയിൽ പെരുന്നാൾ ആണ്. പ്രസംഗിക്കാൻ വരണം എന്ന്. ഒഴിഞ്ഞു മാറാൻ നോക്കിയിട്ടും സാധിച്ചില്ല. അവസാനം സമ്മതിച്ചു. കൊച്ചുത്രേസ്യ പുണ്യവതിയുടെ പെരുന്നാൾ ആയിരുന്നു, അവിടെ. അത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഒരാൾ ഒരു ബോക്സ് കൊണ്ട് തന്നു. അതിൽ കൊച്ചുത്രേസ്യ പുണ്യവതിയുടെ ഒരു രൂപം. പിന്നെ അവിടെ നിന്നങ്ങോട്ട് വിശുദ്ധ കൊച്ചുത്രേസ്യ പിതാവിനെ പിന്തുടരുന്ന അനുഭവം ആയിരുന്നു.
ഇത് ഇവിടെ പറയാൻ കാരണം വിശുദ്ധ കൊച്ചുത്രേസ്യക്ക് ഇവിടെ ഉള്ള ആളുമായി എന്ത് ബന്ധം. ഇതാണ് contemplation വഴി സംഭവിക്കുന്നത്.
ദൈവാരൂപിയുടെ പ്രവർത്തനം നമ്മുടെ ഒരാളുടെ ആത്മാവിലേക്ക് കർത്താവ് പ്രവർത്തിച്ചാൽ, ഫലം ലോകത്തിൽ പലസ്ഥലത്ത് പല ആളുകളിൽ സംഭവിച്ചിരിക്കും. അതായത് ജ്ഞാനം എന്നിലേക്ക് ഒഴുകിയാൽ എന്നിലൂടെ ആ ജ്ഞാനം ലോകം മുഴുവൻ പ്രസരിക്കും.
ഉദാഹരണം പറയാം.
2013ൽ ആണ് ബ്രദർന് ഒരുപാട് വെളിപ്പെടുത്തലുകൾ കിട്ടിയത്. ഒന്നാമതായി ഈശോ പ്രാർത്ഥിക്കുന്നു. പരിശുദ്ധാത്മാവ് പ്രാർത്ഥിക്കുന്നു. അടുത്ത് വന്നിരിക്കൂ എന്ന സന്ദേശം കിട്ടുന്നത്. അവിടെ വച്ച് പല വെളിപ്പെടുത്തലുകൾ കിട്ടി. അത് കഴിഞ്ഞ് ഫ്രാൻസിസ് മാർപ്പാപ്പയുടെ പ്രബോധനങ്ങളിൽ ഇതേ സന്ദേശം തന്നെ കിട്ടുകയാണ്. ദിവസം നോക്കിയപ്പോൾ, ഏകദേശം രണ്ടാഴ്ച മാത്രം വ്യത്യാസത്തിൽ ആണ് ബ്രദർനും അതേ വെളിപ്പെടുത്തലുകൾ കിട്ടുന്നത്. ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു, സഭയിലും ചരിത്രത്തിലും വലിയ സംഭവങ്ങൾ,
ആരും അറിയാത്ത ആളുകളിലൂടെ കർത്താവ് ചെയ്യുന്നുണ്ട്. നമ്മൾ ആരും അറിയാത്ത ഒരു ആത്മാവ് ആയിരിക്കാം. അങ്ങിനെ ആരും അറിയാത്ത ആത്മാവിനെ ദൈവം സഭ മുഴുവനിലും ജ്ഞാനം പകരാൻ ഉപയോഗിക്കുന്നുണ്ട്.
2018ൽ ഏപ്രിൽ മാസത്തിൽ ബ്രദർ റോമിൽ പോയപ്പോൾ മാർപ്പാപ്പയെ കാണുവാൻ വേണ്ടതായ ഒരുക്കങ്ങൾ എല്ലാം ചെയ്തപ്പോൾ അറിയിപ്പ് കിട്ടി, ഒരു ദിവസം മാത്രം മാത്രമേ അനുവാദം ഉള്ളൂ എന്ന്. അത് ഏപ്രിൽ 25 ന് ആണ്. അന്ന് ബ്രദറിന്റെ ബർത്ത്ഡേ കൂടി ആയിരുന്നു. അന്നത്തെ കൂടികാഴ്ച വളരെ സ്നേഹനിർഭരമായിരുന്നു. ഇത് പറയുവാൻ കാരണം വളരെ ചെറിയ ഒരു ആത്മാവ്. ആരും വലിയ വില കൽപ്പിക്കാത്ത ഒരു ആത്മാവ്. ഇങ്ങിനെയുള്ള ഒരു ചിന്ത ആണ് ബ്രദറിലൂടെ കടന്നു പോയത്. ചിലപ്പോഴൊക്കെ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് ചപ്പും ചവറും പോലെ ആകുന്ന ഒരു അവസ്ഥ ഉണ്ടാകാം. അപ്പോഴാണ് ദൈവത്തിനു നമ്മെ കൂടുതൽ ആവശ്യം വരുന്നത്. അപ്പോൾ നമ്മിലേക്ക് കർത്താവ് പകരുന്ന ജ്ഞാനം മാർപ്പാപ്പ വരെ എത്തും. എന്തുകൊണ്ടാണ് മാർപ്പാപ്പ വരെ എത്തുന്നത്, നമ്മൾ എല്ലാം ക്രിസ്തുവിന്റ ശരീരം ആണ്. ക്രിസ്തുവിന്റ സഭയെ നയിക്കുവാൻ വേണ്ടി പരിശുദ്ധാത്മാവിനാൽ നിയമിക്കപ്പെട്ടിരിക്കുന്നവരാണ്. അവരിൽ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നത് നേരിട്ടും ആവാം, നമ്മെ പോലുള്ള ഒരു ദരിദ്ര ആത്മാവിലൂടെയും പ്രചോദനങ്ങൾ ഒഴുകാം. എല്ലാറ്റിന്റെയും രഹസ്യം ജ്ഞാനം ആണ്. നമ്മൾ വിശ്വസിക്കണം, നമ്മൾ ഈശോയുടെ അടുത്ത് ഇരുന്നു സംസാരിക്കുമ്പോൾ ഈശോ സംസാരിക്കുന്നതും നമ്മൾ എഴുതി വക്കുന്നതും നമുക്ക് വേണ്ടി മാത്രമല്ല. സഭ മുഴുവനും വേണ്ടി ആണ്.
വർഷങ്ങൾക്കു മുൻപ് ബ്രദർനോട് പറഞ്ഞു സുവിശേഷത്തിലെ അത്ഭുതങ്ങളെ കുറിച്ച് സിനിമ ഉണ്ടാക്കണമെന്ന്. അന്ന് സിനിമ ഉണ്ടാക്കുന്നതിനെ കുറിച്ച് ഒന്നും അറിയാത്ത ബ്രദർ സാറായും അബ്രഹാമും ചിരിച്ചത് പോലെ ചിരിച്ചു. പക്ഷേ ഇപ്പൊൾ അന്ന് പറഞ്ഞ സിനിമ ഇന്ന് ഉണ്ടായി കഴിഞ്ഞിരിക്കുന്നു. അതാണ് ഇന്ന് യൂട്യൂബിൽ കാണുന്ന ‘Jesus Wonder’ animation movie.

600 minits നീണ്ടു നിൽക്കുന്ന ഈ പ്രോജക്ട് ബ്രദർന്റെ ടീം 12 വർഷം അഹോരാത്രം അധ്വാനിച്ചതിന്റെ ഫലം ആണ്. ലക്ഷോപലക്ഷം ആളുകൾ അത് ഉപയോഗിക്കുന്നു. ഇതെല്ലാം സംഭവിച്ചത് അന്ന് കർത്താവിന്റെ ശബ്ദം കേട്ടത് കൊണ്ട് മാത്രം ആണ്.
ഒരു കാര്യം കൂടി ഇവിടെ ചേർക്കട്ടെ. നമ്മൾ ഈശോയോട് സംസാരിക്കുവാൻ ദാഹിച്ച് ഇരിക്കുകയാണല്ലോ. പക്ഷേ മറ്റൊരു വശം ഈശോ നമ്മോട് സംസാരിക്കാൻ ആഗ്രഹിച്ച് നമ്മെ വിളിക്കുന്ന ഒരു അവസ്ഥയുണ്ട്. അതിന്റെ അടയാളം നമുക്ക് ലഭിക്കും. ഓരോരുത്തർക്കും പല വിധത്തിൽ ആയിരിക്കും അത്. അങ്ങിനെ ഒരു കോഡ് തരും. ബ്രദറിനെ അനുഭവം ഉദാഹരണമായി പറയാം. ഇടക്ക് തലയിൽ ആരോ കുത്തുന്ന പോലെ. ചിലപ്പോൾ ചെവിയിൽ കാറ്റ് ഊതുന്ന പോലെ തോന്നും. അപ്പോൾ
ബ്രദർന് മനസ്സിലാകും ഈശോ സംസാരിക്കാൻ ആഗ്രഹിക്കുന്നു എന്ന്. അപ്പോൾ എല്ലാം നിർത്തി ഈശോയെ കേൾക്കുവാൻ ശ്രദ്ധിക്കും. ചിലപ്പോൾ രോഗശാന്തി ശുശ്രൂഷ ചെയ്തു കൊണ്ടിരിക്കുമ്പോൾ സംസാരിക്കും. “ഇതാ ഇപ്പോൾ ഈ രോഗിയെ സുഖപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു.” ചിലപ്പോൾ അടയാളങ്ങൾ നൽകി സംസാരിക്കും. സ്വരം ആകാം, സ്പർശനം ആകാം.
ഒരു ഉദാഹരണം ചൂണ്ടിക്കാട്ടാം. അപ്പസ്തോല പ്രവർത്തനങ്ങളിൽ കാണാം. പീലിപ്പോസ് പ്രാർത്ഥന എല്ലാം കഴിഞ്ഞ് ഇരിക്കുമ്പോൾ പരിശുദ്ധാത്മാവ് പറഞ്ഞു, നീ അവിടെ നിന്നും എഴുന്നേൽക്കു.
അങ്ങോട്ട് നടക്ക്. എന്തിനാണെന്ന് ചോദിക്കുന്നില്ല.
എന്നിട്ട് പറയുന്നു ഗാസായിലേക്കുള്ള വഴിയേ നടക്കൂ എന്ന്. അപ്പോഴും എന്തിനാണെന്ന് ചോദിക്കുന്നില്ല. കുറെ നടന്നു കഴിഞ്ഞപ്പോൾ ആണ് പറഞ്ഞത്, മുന്നിൽ പോകുന്ന രഥത്തിനോടു ചേർന്ന് നടക്കുവാൻ. അപ്പോഴാണ് അതിനു അകത്ത് നിന്ന് ഒരാൾ ഏശെയ്യയുടെ വചനം വായിക്കുന്നത് കേൾക്കുന്നത്. അത് കേട്ടപ്പോഴേ മനസ്സിലായി, അദ്ദേഹത്തിന് മനസ്സിലാവാത്തത് കൊണ്ട്,
ഒരു അപ്പസ്തോലനെ തന്നെ പരിശുദ്ധാത്മാവ് അങ്ങോട്ട് നയിക്കുകയാണ്. ഫ്രാൻസിസ് മാർപ്പാപ്പ എപ്പോഴും പ്രസംഗിക്കുന്ന ഒരു കാര്യം ആണ്,
ആ ഷണ്ഡനെയാണ് എത്യോപ്യയില് സുവിശേഷം പ്രസംഗിക്കാൻ ദൈവത്തിനു മക്കളെ ഉണ്ടാക്കാൻ തെരഞ്ഞെടുത്തത്. ഇത് അപ്പസ്തൊല പ്രവർത്തനം എട്ടാം അധ്യായത്തിൽ ആണ് പറയുന്നത്. ഒമ്പതാം അധ്യായത്തിൽ ഇതാ ദമാസ്കാസിലേക്ക് ഒരു തീവ്രവാദിയായി ക്രിസ്ത്യാനികളെ കൊല്ലുവാൻ വേണ്ടി പോകുന്ന സാവൂളിനെ കർത്താവ് ഏറ്റുമുട്ടുന്നു. സംസാരിക്കുന്നു. അവിടെയും കർത്താവിന്റെ ശബ്ദം ആണ് പ്രവർത്തിക്കുന്നത്. പരിശുദ്ധാത്മാവ് സാവൂളിന്റെ ഫ്രീ വില്ലിനെ മാറ്റി മറിച്ചു. അതായത് രൂപാന്തരപ്പെടുത്തി.
ആ ശബ്ദം പറഞ്ഞത് അനുസരിച്ച് അവൻ ചെയ്തു. മൂന്നു ദിവസം കഴിഞ്ഞ് അനന്യാസ്സ് സ്നാനം കൊടുത്തു കഴിഞ്ഞപ്പോൾ സാവൂൾ ദമാസ്കസ്സിൽ പോയി.
ദമാസ്കാസിലെ സിനാഗോഗിൽ പ്രസംഗിക്കാൻ തുടങ്ങി. യേശു ക്രിസ്തു സാക്ഷാൽ ദൈവപുത്രനാണെന്ന് സിനഗോഗിൽ പ്രസംഗിക്കാൻ തുടങ്ങി.
അധികം താമസിയാതെ, യേശു ദൈവപുത്രനാണെന്ന് അവൻ സിനഗോഗുകളിൽ പ്രഘോഷിക്കാൻ തുടങ്ങി.
അപ്പ. പ്രവർത്തനങ്ങൾ 9 : 20
ഇത് പോലെ ഒരു സിനാഗോഗിൽ യേശു, ദൈവപുത്രനാണെന്ന് പറഞ്ഞത് കൊണ്ടാണ്, യേശുവിനെ കുരിശിൽ തറച്ച് കൊന്നത്.
അനാനിയാസ്സ് പറഞ്ഞു:
അവൻ പറഞ്ഞു: നമ്മുടെ പിതാക്കന്മാരുടെ ദൈവത്തിന്റെ ഹിതമറിയാനും നീതിമാനായവനെ ദർശിക്കാനും അവന്റെ അധരത്തിലനിന്നുള്ള
സ്വരം ശ്രവിക്കാനും നിന്നെ അവിടുന്നു നിയമിച്ചിരിക്കുന്നു.
അപ്പ. പ്രവർത്തനങ്ങൾ 22 : 14
ശബ്ദം ആയി തന്നെ കേൾക്കാം.
പത്താം അധ്യായത്തിൽ മാമ്മോദീസാ പോലും സ്വീകരിക്കാത്ത കോർണലിയോസിനോടു കർത്താവ് സംസാരിക്കുന്നു. കോർണലിയോസു ശബ്ദം ശ്രവിക്കുന്നു. ഇവിടെ ആണ് കർത്താവ് പറയുന്നത്, പത്രോസിന്റെ വീട്ടിലേക്ക് ആളയച്ചു പത്രോസിനെ വിളിപ്പിക്കുവാൻ ആളയക്കുവാൻ പറയുന്നത്.
അത് പോലെ പത്രോസ് പ്രാർത്ഥനയിൽ ആയിരിക്കുമ്പോൾ
ഒരു ദിവ്യദർശനം.
മൃഗങ്ങളെ ഒരു തളികയിൽ കൊണ്ട് കൊടുക്കുന്നു. എന്നിട്ട് പറഞ്ഞു ഇത് ഭക്ഷിക്കുവിൻ എന്ന്. പത്രോസ് പറഞ്ഞു, ഞാൻ ഇത് തൊടുകയില്ല.ഇത് അശുദ്ധമാണ് എന്ന്. അപ്പോൾ പത്രോസ് ഒരു സ്വരം കേട്ടു, ഞാൻ ശുദ്ധീകരിച്ചവയെ
നീ അശുദ്ധം എന്ന് എന്തുകൊണ്ടാണ് വിളിക്കുന്നത് എന്ന്. വീണ്ടും ഇതിനെ കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കെ താഴെ കോർണലിയോസിന്റെ ആളുകൾ വന്നു മുട്ടി. അവർ പറഞ്ഞു, ഞങൾ കോർണലിയോസിന്റെ ആളുകൾ ആണ്. അങ്ങയെ വിളിക്കാൻ വന്നിരിക്കയാണ്.
അപ്പൊൾ പത്രോസിന് മനസ്സിലായി, മുൻപ് കണ്ട ദർശനത്തിന്റെ അർത്ഥം. കർത്താവ് യഹൂദരുടെ മാത്രമല്ല. ആ ശബ്ദം കേട്ടത് കൊണ്ട് മാത്രമല്ലേ സഭ യഹൂദരുടെ മാത്രം അല്ല എന്ന ഒരു ചിന്തയിൽ നിന്നും മാറിയത്. രക്ഷ എല്ലാവർക്കും വേണ്ടി ഉള്ളതാണെന്നും ദൈവം പക്ഷപാതം കാണിക്കുന്നില്ലെന്നും മനസ്സിലാക്കി കൊടുത്തു. പത്രോസിനെ അപ്പൊൾ തന്നെ കോർണലിയോസിന്റെ അടുത്തേക്ക് എത്തിച്ചു. കോർണലിയോസു അപ്പോൾ തന്നെ പത്രോസിന്റെ കാൽക്കൽ സാഷ്ടാംഗം വീണപ്പോൾ പത്രോസ് പറഞ്ഞു, നമ്മൾ ഒരു വ്യത്യാസവും ഇല്ല. അങ്ങിനെ കോർണലിയോസിന്റെ വീട്ടിൽ വച്ച് വചനം പ്രസംഗിച്ചപ്പോൾ കെട്ടവരിൽ പലരിലും പരിശുദ്ധാത്മാവിന്റെ അഭിഷേകം വർഷിക്കപ്പെട്ടു. പത്രോസിന്റെ കൂടെ വന്നവരെല്ലാം പറഞ്ഞു, ജ്ഞാനസ്നാനം പോലും സ്വീകരിക്കാത്ത ഇവരിലെങ്ങിനെ പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ കിട്ടുന്നു. അങ്ങനെയാണെങ്കിൽ ഇവർക്ക് മാമ്മോദീസ മുടക്കാൻ നമ്മൾ ആര്? പരിശുദ്ധാത്മാവ് അത്രക്കും വിപുലമായി ജാതിമത ഭേദമന്യേ പ്രവർത്തിക്കുന്നു. ജ്ഞാനസ്നാനം സ്വീകരിക്കാത്ത എത്ര അന്യമതക്കാർ നമ്മുടെ ഇടയിൽ ഉണ്ട് .
ഒരു ഉദാഹരണം പറയാം. ഒരിക്കൽ ഒരു ഹിന്ദു സ്ത്രീ വന്നു ബ്രദറിനോട് പറഞ്ഞു, എന്നോട് പരിശുദ്ധാത്മാവ് ബ്രദറിന്റെ ഒമ്പത് ദിവസത്തെ ധ്യാനം കൂടാൻ പറയുന്നു. വീട്ടിലെ സാഹചര്യം അതിനു പറ്റിയതായിരുന്നില്ല. അവർ പരിശുദ്ധാത്മാവിനോട് പറഞ്ഞു, അങ്ങു തന്നെ ശരിയാക്കി തരണം എന്ന്. അന്ന് വൈകുന്നേരം ജീവിതപങ്കാളി വന്നപ്പോൾ ചോദിച്ചു, ദൈവം എന്തെങ്കിലും മെസ്സേജ് തന്നിട്ടുണ്ടോ? ഉണ്ടെങ്കിൽ അങ്ങിനെ തന്നെ ചെയ്യണം. അല്ലെങ്കിൽ നമുക്ക് ലഭിക്കേണ്ട അനുഗ്രഹം തടസ്സപ്പെടും. അങ്ങനെ സാഹചര്യമെല്ലാം അനുകൂലമാക്കി കൊടുത്തു. നമ്മുടെ ഇടയിൽ എത്ര പേരുണ്ടാകും ഇങ്ങനെ സാഹചര്യം ഒരുക്കി കൊടുക്കുന്നവർ. ഒരിക്കൽ ഒരു ഹിന്ദു സഹോദരി സാക്ഷ്യം പറഞ്ഞത് ഇപ്രകാരം ആണ്. ഞാൻ ഒരു ദിവസം ഉറങ്ങി കൊണ്ടിരിക്കുമ്പോൾ എന്റെ അടുത്ത് ഒരാൾ വന്നു നിൽക്കുന്നു. ഞാൻ ചാടി എണീറ്റു. ആരാണെന്ന് ചോദിച്ചപ്പോൾ പറഞ്ഞു. ‘ഞാൻ നിന്നെ സ്നേഹിക്കുന്ന യേശു ആണ് ‘ ഈശോ ഒരു പാട് കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. യേശു തന്നെ സുവിശേഷം പകർന്നു കൊടുത്തു. ഇങ്ങിനെ നമ്മുടെ ഇടയിൽ ഒരുപാടു പേരോട് ഈശോ സംസാരിക്കുന്നുണ്ട്.

Leave a comment