Uncategorized

മാതാവിന്റെ മൂന്നാം ഫാത്തിമ സന്ദേശം

🌸🌸🌸🌸 *മാതാവിന്റെ മൂന്നാം ഫാത്തിമ സന്ദേശം* 🌸🌸🌸🌸

1917 ൽ പോർച്ചുഗലിലെ ഫാത്തിമായിൽ പരിശുദ്ധമറിയം പ്രത്യക്ഷപ്പെട്ട് ഫ്രാൻസിസ്, ജസീന്ത, ലൂസി എന്നീ കുട്ടികൾക്ക് അനുഗ്രഹങ്ങൾ വർഷിക്കുകയുണ്ടായി. ലോകത്ത് വന്ന് ഭവിക്കാനിരിക്കുന്ന ദുരന്തങ്ങളെക്കുറിച്ചും അതിനായി എങ്ങനെ ഒരുങ്ങിയിരിക്കണമെന്നതിനെക്കുറിച്ചും മൂന്ന് സന്ദേശങ്ങളിലൂടെ അമ്മ വെളിപ്പെടുത്തി. കഴിഞ്ഞ ലോകമഹായുദ്ധങ്ങളും റഷ്യയുടെ മാനസാന്തരവും ആദ്യത്തെ രണ്ടു സന്ദേശങ്ങളിലുണ്ടായിരുന്നു. മൂന്നാമത്തേതും അവസാനത്തേതുമായ സന്ദേശം എല്ലാവരും അറിയേണ്ടതണ്..

🌸🌸*അവസാനത്തെ – മൂന്നാമത്തെ – ഫാത്തിമാ സന്ദേശം*🌸🌸

ഈ സന്ദേശത്തിന്റെ അവസാനത്തെ ഭാഗം പ്രസിദ്ധപ്പെടുത്തുവാനുള്ള അനുമതി സഭ ഇപ്പോഴിതാ തന്നിരിക്കുന്നു. മാതാവ് പ്രത്യക്ഷപ്പെട്ടവരിൽ മൂന്നാമത്തവൾ ആയ സി.ലൂസി ഒരു Cloistered Congregation സഭാംഗമായിരുന്നു. 2005 ജനുവരി 13 നാണ് സി.ലൂസി മരിച്ചത്. ഈ സന്ദേശം കിട്ടുമ്പോൾ പന്ത്രണ്ടാം പീയൂസ് മാർപാപ്പയായിരുന്നു പരിശുദ്ധ സിംഹാസനത്തിലിരുന്നത് മാർപ്പാപ്പാ സന്ദേശം വായിച്ചതിനുശേഷം പ്രസിദ്ധപ്പെടുത്താതെ മുദ്രവച്ചു സൂക്ഷിച്ചു. പിന്നീടുവന്ന ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയും ഇതുപോലെ ചെയ്തു. ഇതിന്റെ ഉള്ളടക്കം അറിഞ്ഞാൽ ആളുകൾ ഭയവും ഉത്ക്കണ്ഠയും കൊണ്ട് പീഡിപ്പിക്കപ്പെട്ടേക്കാമെന്ന് മാർപ്പാപ്പാമാർ കരുതി. *ജോൺ* *പോൾ* രണ്ടാമൻ പാപ്പായും ഇതേകാരണത്താൽ കുറച്ചുനാളത്തേയ്ക്ക് ഈ സന്ദേശം പ്രസിദ്ധപ്പെടുത്തിയില്ലെങ്കിലും പിന്നീട് അത് *ദൈവജനത്തെ* അറിയിക്കുവാൻ തീരുമാനിച്ചു. ഇതുവഴി *ദൈവജനം* സദാ ഒരുങ്ങിയിരിക്കുവാനും മറ്റുള്ളവരെകൂടി ഇതേക്കുറിച്ച് ബോധ്യപ്പെടുത്തി സകലരും ഒരുങ്ങിയിരിക്കുകയായിരുന്നു ഈ സന്ദേശം സഭയ്ക്ക് കൊടുത്തതിന്റെ ലക്ഷ്യം.

🌸🌸 *ലൂസിക്ക് ലഭിച്ച സന്ദേശ സംഗ്രഹം*🌸🌸

ലോകത്തു വരാനിരിക്കുന്ന ഈ കാര്യങ്ങൾ നീ പോയി എല്ലാവരെയും അറിയിക്കുക. ഏതാനും മിനിറ്റുകൾകൊണ്ട് ലോകം മുഴുവൻ നശിപ്പിക്കുവാൻ പോരുന്ന മാരകായുധങ്ങൾ മനുഷ്യൻ നിർമ്മിച്ചുകഴിഞ്ഞിരിക്കുന്നു. തൽഫലമായി മനുഷ്യവംശത്തിന്റെ പകുതിയോളം നശിപ്പിക്കപ്പിക്കപ്പെടും സംഘർഷങ്ങളും പിരിമുറുക്കങ്ങളും സന്യാസസഭകളിലുമുണ്ടാകും. *ദൈവകൽപ്പനകളും* *പ്രമാണങ്ങളും* അവജ്ഞയോടെ അവഗണിക്കപ്പെടും. തിന്മയും ദുഷ്ടതയും നിറഞ്ഞു വിദ്വേഷം, വെറുപ്പ്, വൈരാഗ്യം, കൊലപാതകചിന്തകൾ എന്നിവ ജനങ്ങളിൽ കത്തിജ്വലിക്കും. ഈ ദുഷ്ടതയുടെ ഫലമായി നല്ല ദൈവം പ്രകൃതിയുടെ പ്രതിഭാസങ്ങളായ പുക, മഞ്ഞ്, ശൈത്യം, വെള്ളം, അഗ്നി,വെള്ളപ്പൊക്കം, ഭൂകമ്പം,കൊടുങ്കാറ്റ്‌ എന്നിവ ഉളവാക്കി ഭൂമിയെ ഇളക്കുവാൻ തുടങ്ങും.

🌸🌸*ഈ സംഭവങ്ങൾ വിനാവിളംബം സംഭവിക്കും*🌸🌸

ഈ സന്ദേശത്തിൽ വിശ്വസിക്കാത്തവർക്ക് ഇതാണ് സമയം. പരിശുദ്ധ അമ്മ പറയുന്നു; വാക്കിലും പ്രവൃത്തിയിലും സ്നേഹം തണുത്തുറഞ്ഞുപോയവരും പുത്രനായ *യേശുക്രിസ്തു* സ്നേഹിച്ചതുപോലെ മറ്റുള്ളവരെ സ്നേഹിക്കാൻ കഴിയാത്തവരും രക്ഷപെടുകയില്ല. അവർ സ്വയം നശിച്ചുകാണാൻ ആഗ്രഹിക്കുന്നവരാണ്. *തന്നിൽ* *വിശ്വസിക്കാത്തവരെയും* *അവജ്ഞയോടെ* *അവഗണിക്കുന്നവരെയും* *തനിക്കുവേണ്ടി* *സമയം* *കാണാത്തവരെയും* അവിടുന്ന് അതിനിശിതമായും കഠിനമായും ശിക്ഷിക്കും. അമ്മ പറയുകയാണ്; എല്ലാവരും *പുത്രന്റെ* അരികിലേയ്ക്ക് വരുവാൻ ഞാൻ വിളിക്കുകയാണ്. അവിടുന്ന് തീർച്ചയായും നിങ്ങളെ സഹായിക്കും. എന്നാൽ തന്നോട് വിധേയത്വവും വിശ്വസ്തതയും കാണിക്കാത്തവരെ അവിടുന്ന് തീർച്ചയായും *നശിപ്പിക്കും* .

ഫാത്തിമായിൽ പാർത്തിരുന്ന ഒരു അഗസ്റ്റിനച്ചനോട് സി. ലൂസിയെ സന്ദർശിക്കുവാൻ പരിശുദ്ധപിതാവ് പോൾ ആറാമൻ ആവശ്യപ്പെട്ടു. അദ്ദേഹത്തോട് സി. ലൂസി പറഞ്ഞു; പരിശുദ്ധ അമ്മ അതീവ ദുഖിതയാണ്. കാരണം, ഫാത്തിമയിൽ വച്ച് അമ്മ നൽകിയ സന്ദേശത്തിൽ ആരും താൽപ്പര്യം കാണിക്കുന്നില്ല. *ഇടുങ്ങിയ* *പാതയിലൂടെ* *ചില* *നീതിമാന്മാർ* ചരിക്കുന്നുവെങ്കിലും, നാശത്തിലേയ്ക്കുള്ള *വിശാലമായ* *പാതയിലൂടെയാണ്* അനേകർ ചരിക്കുന്നത്. അവർക്ക് *കഠിനമായ* ശിക്ഷ കിട്ടും. അനേകരാഷ്ട്രങ്ങൾ ഈ ഭൂമിയിൽനിന്ന് അപ്രത്യക്ഷമാവുകയും അനേകംപേർ നശിപ്പിക്കപ്പെടുകയും ചെയ്യും. എങ്കിലും ഇതിന്റെ മധ്യത്തിലും മനുഷ്യർ അനുതപിക്കുകയും പ്രായ്ശ്ചിത്തപ്രവൃത്തികൾ ചെയ്യുകയും ചെയ്താൽ രക്ഷപെടും. എന്നാൽ തിന്മയിൽ തുടർന്ന് വിരോധം, വൈരാഗ്യം,വിദ്വേഷം, വിഭാഗീയത എന്നിവ ചെയ്താൽ ഈ ലോകം എന്നേയ്ക്കുമായി നശിക്കും. പരിശുദ്ധ അമ്മയുടെ ഈ സന്ദേശം ലോകം മുഴുവനും അറിയിക്കുവാനുള്ള സമയം ഇതാ ആസന്നമായിരിക്കുന്നു. നിരന്തരമായി പ്രാർത്ഥിക്കുക. പരിഹാരവും പരിത്യാഗപ്രവൃത്തികളും ചെയ്യുക. ഭയാനകവും ഭീകരവുമായ ദുരന്തങ്ങളും ദുരിതങ്ങളും വരുവാനുള്ള അവസാനത്തെ ദിവസത്തിലേയ്ക്കും നിമിഷത്തിലേയ്ക്കും നാം എത്തിക്കഴിഞ്ഞിരുന്നു. *വിളിക്കപ്പെട്ടവരായ* *ക്രിസ്ത്യാനികൾ* അനേകരാണ് *എന്നാൽ* തെരഞ്ഞെടുക്കപ്പെടുന്നവർ വളരെ ചുരുക്കമായിരിക്കും. കാരണം * *എല്ലാ* *സഭകളും* *തിന്മയുടെ* അത്യുന്നിധിയിലായിരിക്കും. *പരിശുദ്ധ* *അമ്മ* ഫാദർ സ്റ്റെഫാനോ ഗോപി എന്ന കത്തോലിക്കാപുരോഹിതനിലൂടെ സഭയ്ക്ക് കൊടുത്ത *നമ്മുടെ* *ദിവ്യനാഥ* *വൈദികരോട്* *സംസാരിക്കുന്നു* എന്ന പുസ്തകത്തിൽ 435 ാം അധ്യായത്തിൽ *പ്രകാശത്തിൻറെ* *സഭ* ഉദയം ചെയ്യുമെന്നും ഈ സഭയിൽ മാത്രമേ രക്ഷയുള്ളൂ എന്നും ഉം എന്നും അറിയിച്ചിരിക്കുന്നത് നിങ്ങൾ ഓർക്കണം. ദൈവത്തിൻറെ സ്വന്തം സഭയായിരുന്ന
കത്തോലിക്കാ സഭയും ഇതര സഭകളും എല്ലാ തിന്മകൾ കൊണ്ടും നിറഞ്ഞതാണ് ഇതിന്റെ കാരണം. *ഏകസത്യദൈവത്തിലേയ്ക്കും* അവിടുത്തെ പുത്രനിലേയ്‌ക്കും പരിശുദ്ധാത്മാവിലേയ്ക്കും പരിശുദ്ധ അമ്മയിലേയ്ക്കും തിരിയുകയും *അവിടുത്തെ* – *ദൈവത്തെ* – ആരാധിക്കുകയും ചെയ്യണം.

🌸🌸 *എന്താണ് നമ്മെ കാത്തിരിക്കുന്നത്* 🌸🌸

എല്ലായിടത്തും സമാധാനചർച്ചകൾ നടക്കും. എങ്കിലും *ശിക്ഷ* . *പിൻവലിക്കപ്പടുകയില്ല* . ഉന്നത സ്ഥാനീയനായ ഒരു വ്യക്തി വധിക്കപ്പെടും. അത് ഒരു വലിയ യുദ്ധത്തിലേയ്ക്ക് വലിച്ചിഴയ്ക്കും. പ്രബലമായ ഒരു സൈനികശക്തി യൂറോപ്പിന്റെ മേൽ ആധിപത്യം പുലർത്തും. ഈ യുദ്ധം എല്ലാറ്റിനെയും നശിപ്പിക്കും. മൂന്ന് ദിവസം (72 മണിക്കൂർ) ദീർഘിക്കുന്ന ഘോരമായ അന്ധകാരം ഭൂതലത്തെ മൂടും. ഈ ഘോരാന്ധകാരത്തെയും കഷ്ടതകളെയും അതിജീവിക്കുന്ന മനുഷ്യവംശത്തിന്റെ മൂന്നിലൊരു ഭാഗം ഒരു പുതിയ യുഗപ്പിറവിക്ക്‌ ആരംഭം കുറിക്കും. ഇവർ നല്ല മനുഷ്യരായിരിക്കും. അതിശൈത്യം നിറഞ്ഞ ഒരു രാത്രിയിൽ പാതിരാവിന്‌ പത്തുമിനിറ്റ് മുൻപ് ഒരു വലിയ ഭൂകമ്പം എട്ടുമണിക്കൂർ നേരത്തേയ്ക്ക് ഭൂമിയെ മുഴുവനുമിട്ട് പന്താടും. സർവ്വശക്തനായ ദൈവം ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നതിന്റെ അടയാളമായിരിക്കും ഇത്. നീതിമാന്മാരും ദൈവത്തിൽ വിശ്വസിക്കുന്നവരും ഈ ഫാത്തിമ സന്ദേശം എല്ലാവരിലും എത്തിക്കാൻ ശ്രമിക്കുന്നവരും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ വേണ്ട. ശിരസ്സുനമിച്ച് മുട്ടിൻമേൽ വീണ് കർത്താവിന്റെ കരുണയ്ക്കും ക്ഷമയ്ക്കുംവേണ്ടി പ്രാർത്ഥിക്കുക. എന്തെന്നാൽ തിന്മയെ അതിജീവിച്ച് നന്മ ചെയ്യുന്നവർ മാത്രമേ ഈ ദുരന്തത്തെ അതിജീവിക്കുകയുള്ളൂ. ഓർമ്മിക്കുക; ഭീകരമായ ഭയം സർവത്ര നിറയും. പെട്ടെന്ന് ഭൂമി മുഴുവനും പിടിച്ചുകുലുക്കുവാൻപോകുന്ന ഭൂകമ്പം ഉണ്ടാകും. എല്ലാം ഇളക്കിമറിക്കുന്ന ശക്തിയാൽ ഭൂമി അതിന്റെ ഭ്രമണപഥത്തിൽനിന്ന് 23 ഡിഗ്രി അകന്നുമാറുകയും പിന്നീട് തിരിച്ച് പൂർവ്വസ്ഥിതി പ്രാപിക്കുകയും ചെയ്യും. സമഗ്രഹവും ഘോരവുമായ അന്ധകാരത്തിൽ എല്ലാത്തരത്തിലുമുള്ള തിന്മയുടെ ദുഷ്ടാരൂപികൾ അഴിച്ചുവിടപ്പെടും. അവ അനുതപിക്കാത്തവരെയും ഈ ഫാത്തിമസന്ദേശം തിരസ്ക്കരിക്കുന്നവരെയും പീഡിപ്പിക്കും. ആകാശത്ത്‌ വലിയതും മഹത്വപ്രഭയേറിയതുമായ ഒരു കുരിശു പ്രത്യക്ഷപ്പെടും.

🌸🌸 *നിങ്ങൾ എന്തുചെയ്യണം?*🌸🌸

* ഈ സന്ദേശം എല്ലാവരിലും എത്തിക്കുക

* അന്തിക്രിസ്തുവായി അധികാരത്തിൽ കയറേണ്ടവൻ പത്രോസിന്റെ സിംഹാസനത്തിൽ സ്ഥാനം പിടിക്കും. അതായത് റോമിന്റെ അധികാരി അന്തിക്രിസ്തു ആകും.

* പരിശുദ്ധ അമ്മയിലൂടെ ഒരുക്കപ്പെടുന്ന *പ്രകാശത്തിന്റെ* *സഭയിലൂടെ* ദൈവം യുഗയുഗാന്തരങ്ങളായി മറയ്ക്കപ്പെട്ട *ദൈവരാജ്യ* *രഹസ്യങ്ങൾ* ( റോമ: 16:26), (വെളി:14:6) കേൾക്കാൻ ഹൃദയവും മനസ്സും ഒരുക്കുക.

* ഭൂമികുലുക്കം അവസാനിക്കുമ്പോൾ കർത്താവിൽ വിശ്വസിക്കാതിരുന്നവർ ഭയാനകമായ രീതിയിൽ നശിക്കും.

* കാറ്റ് വാതകം കൊണ്ടുവരികയും ഭൂതലം മുഴുവൻ അത് വ്യാപിക്കുകയും ചെയ്യും. അപ്പോൾ സൂര്യനുദിക്കും.

🌸🌸*ഈ ഭയാനകമായ ദുരന്തത്തെ അതിജീവിച്ചാൽ*🌸🌸

* ദൈവത്തിന്റെ ശിക്ഷ വിശുദ്ധമാണെന്നുള്ള കാര്യം മറക്കരുത്.

* ഇത് ആരംഭിച്ച് അവസാനിക്കുന്നതുവരെ ഒരു കാരണവശാലും നിങ്ങൾ പുറത്തേയ്ക്ക് നോക്കരുത്.

* അവിടുന്ന് തന്റെ ശിക്ഷ അഴിച്ചുവിടുമ്പോൾ തന്റെ *തിരഞ്ഞെടുക്കപ്പെട്ട* *മക്കൾ* അത് കാണുവാൻ ദൈവം ഇഷ്ടപ്പെടുന്നില്ല.

*ഈ ശിക്ഷയെല്ലാം തിരുവചനങ്ങളിൽ കാണാം. ( ലൂക്ക 21: 5-33, മർക്കോസ് 13 :3-33, മത്തായി 24: 3 -44)*

*ഇവയെല്ലാം ദൈവം അനുവദിക്കുന്നതാണ്.*

*ഈ തിരുവചനങ്ങൾ ഭീക്ഷണിയല്ല; മറിച്ച് സുവിശേഷമാണ്.*
🌸🌸🌸🌸🌸🌸

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s