വിശുദ്ധവാരം സ്വന്തം ഭവനങ്ങളിൽ

✝️സ്നേഹമുള്ളവരെ, വിശുദ്ധവാരം സ്വന്തം ഭവനങ്ങളിലായിരുന്ന് ആചരിക്കാനൊരുങ്ങുകയാണല്ലോ നമ്മൾ. ഭക്തിയോടും, ശ്രദ്ധയോടും, വിശുദ്ധിയോടുംകൂടെ മിശിഹായുടെ പെസഹാ രഹസ്യങ്ങളെ നമ്മുടെ ഭവനങ്ങളിൽ അനുഷ്ഠിക്കുന്നതിന് ഉപയുക്തമായ ചില ചിന്തകൾ പങ്കുവയ്ക്കട്ടെ.
🏵️പൊതു നിർദ്ദേശങ്ങൾ🏵️ 🔥online ലെ വിശുദ്ധവാര തിരുകർമങ്ങളിൽ പങ്കു ചേരുക [സാധ്യമെങ്കിൽ സ്വന്തം രൂപതയിലെ / ഇടവകയിലെ],
🤷‍♂️ആരാധനാ മനോഭാവത്തിലേയ്ക്ക് നമ്മുടെ മനസിനെ ഉയർത്താനുതകുന്ന വിധത്തിൽ വീടിന്റെ മുറിയുടെ ക്രമീകരണം നടത്തുന്നതിലും തിരുകർമ്മ സമയങ്ങളിലെ നമ്മുടെ വസ്ത്രധാരണത്തിലും ശ്രദ്ധിക്കാം. 🤷‍♂️തിരുകർമ്മങ്ങളിൽ വായിക്കുന്ന തിരുവചനഭാഗങ്ങളെ കുറിച്ചുള്ള വിചിന്തനങ്ങൾ കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് പങ്കുവയ്ക്കുന്നതും ഉചിതമാണ്.
🔥നിർദ്ദിഷ്ട തിരുവചനഭാഗങ്ങൾ വായിച്ചു ധ്യാനിക്കുക. 🔥വി.യോഹന്നാന്റെ സുവിശേഷം വായിക്കുക [ദിവസം 3 അദ്ധ്യായം വീതം]
🔥3 pm ന് കുരിശിന്റെ വഴി. [ദു:ഖ ശനിവരെ] 🔥വിശുദ്ധവാരത്തിൽ കുടുംബത്തിലെ സന്ധ്യാ പ്രാർത്ഥനയ്ക്ക് കൃത്യസമയം [7pm മുതൽ 8 pm വരെ] തീരുമാനിക്കുകയും എന്നും ഇത് തുടരുകയും ചെയ്യാം.
🔥വ്യക്തിപരമായ പ്രാർത്ഥനയ്ക്ക് ദിവസവും 1 മണിക്കൂർ മാറ്റിവയ്ക്കാം
🔥എല്ലാ ദിവസവും ഒരു മുഴുവൻ കൊന്തയും സാധിക്കുന്നത്ര കരുണ കൊന്തയും ചൊല്ലുക.
🔥സാധ്യമെങ്കിൽ യാമപ്രാർത്ഥനകൾ ചൊല്ലി എല്ലാ യാമങ്ങളെയും വിശുദ്ധീകരിക്കാം
🔥തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങൾ ധ്യാന ദിവസങ്ങളാക്കുക [online ൽ വചന ശുശ്രൂഷയിലും ആരാധനയിലും പങ്കുചേർന്ന്]
🔥ബുധനാഴ്ച്ച നല്ല കുമ്പസാരത്തിനുള്ള ആദ്യത്തെ 3 കാര്യങ്ങൾ പ്രാവർത്തികമാക്കി ഏറ്റവും അടുത്ത അവസരത്തിൽ കുമ്പസാരിക്കാൻ തീരുമാനമെടുക്കുക. 🔥ഒരോ ദിവസത്തിന്റെയും ചൈതന്യം കുടുബത്തിൽ പ്രഘോഷിക്കാനുതകുന്ന പ്രായോഗിക കാര്യങ്ങൾ ഒരുമിച്ചിരുന്ന് ആലോചിച്ച് നടപ്പിലാക്കുക.
🌿ഓശാന ഞായർ: 📖തിരുവചനം മത്തായി 21:1-17
💥മിശിഹായുടെ മഹത്വം ലോകം മുഴുവനിലും വിശിഷ്യ കൊറോണാ രോഗികളിലും, വൈറസ് വ്യാപിക്കുന്ന രാജ്യങ്ങളിലും നിറയപ്പെടാൻ പ്രാർത്ഥിക്കുന്നു, 💧കഴിഞ്ഞ വർഷത്തെ കുരുത്തോലകൾ കരങ്ങളിൽ പിടിച്ച് രാജാധിരാജന് ഓശാന പാടി സ്തുതിയ്ക്കാം, ഈ കുരുത്തോലകൾ പ്രാർത്ഥനാമുറിയിൽ പ്രതിഷ്ഠിക്കാം.🍁പീഡാനുഭവ വാരം – തിങ്കൾ:
🧏‍♂️ധ്യാന ദിവസം-1
📖തിരുവചനം യോഹ 11:45 -57
💥കൊറോണാ വ്യാപനത്തിനെതിരെ പോരാടുന്ന സാമൂഹ്യ-ആരോഗ്യ പ്രവർത്തകർക്കായ് പ്രാർത്ഥിക്കുന്നു,
🌹 പീഡാനുഭവ വാരം – ചൊവ്വ: 🧏‍♂️ധ്യാന ദിവസം-2
📖തിരുവചനം യോഹന്നാൻ 12:20 -26,
💥കൊറോണാ ഭീതിയിൽ കഴിയുന്ന, കുടുംബാംഗങ്ങൾ കൂടെയില്ലാത്തതിനാൽ വേദനിക്കുന്നവർക്കായ് പ്രാർത്ഥിക്കുന്നു. ☂️പീഡാനുഭവ വാരം – ബുധൻ:
🧏‍♂️ധ്യാന ദിവസം-3
📖തിരുവചനം യോഹന്നാൻ 12:27 – 33. 💥വൈറസ് വ്യാപനത്തിന്റെ പേരിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു. 💧കുമ്പസാരത്തിനുള്ള ഒരുക്കം.
☀️പെസഹാ വ്യാഴം: 📖തിരുവചനം യോഹ 13:1-14 + മത്താ 26:26-30 💥കൊറോണ ബാധിച്ച് മരിച്ചവർക്കായും അവരുടെ കുടുംബങ്ങൾക്കായും പ്രാർത്ഥിക്കുന്നു.
💧വി.കുർബാനയുടെ സ്ഥാപനം,
💧ഒരു മണിക്കൂർ ഭവനത്തിൽ ‘തിരുമണിക്കൂർ’ ആയി ആചരിക്കുക,
💧online തിരുകർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾക്ക് കുട്ടികളുണ്ടങ്കിൽ അവർ നേതൃത്വം നൽകുക, 💧സന്ധ്യാ പ്രാർത്ഥനയോടൊപ്പം പരസ്പര അനുരഞ്ജനം വളർത്തുന്ന ശുശ്രൂഷകൾ നടത്താം,
💧കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മരണം മൂലം വേർപിരിഞ്ഞുപോയ പ്രിയപ്പെട്ടവരെയും, അവരുടെ കുടുംബങ്ങളെയും അനുസ്മരിക്കുന്നു. 💧കുരിശപ്പം പുഴുങ്ങാൻ സാധിക്കാത്ത ഭവനങ്ങളിൽ അപ്പം എത്തിക്കേണ്ടതുണ്ടങ്കിൽ അതിതിനു ശ്രദ്ധിക്കുക 🛐പീഡാനുഭവ വെള്ളി: 📖തിരുവചനം: യോഹ. 18:12-19:30,
💥ഉപവാസ ദിനം, 💧കുരിശു രൂപം പ്രതിഷ്ഠിക്കുന്നു, 💧വീടിനുള്ളിലോ, പുറത്തോ ക്രമീകരിക്കുന്ന 14 സ്ഥലങ്ങളിലൂടെ ധ്യാനാത്മകമായ കുരിശിന്റെ വഴി, 💧കൊറോണ വൈറസ് വ്യാപനത്താൽ വേദനിക്കുന്ന ലോകത്തിന്റെ മേൽ ദൈവത്തിന്റെ അതിരറ്റ കരുണ്യം നിറയാനുള്ള 👉പ്രത്യക പ്രാർത്ഥനാ സമയം [2 pm – 5 pm],👈 ☦️വലിയ ശനി:📖തിരുവചനം മത്തായി 28:1-20
💥വൈറസ് വ്യാപനത്തിനെതിരേ ദൈവം ആഗ്രഹിക്കുന്ന പ്രതിവിധി കണ്ടെത്തുന്നതിനായി പ്രാർത്ഥിക്കുന്ന ദിനം, 💧online തിരുകർമ്മങ്ങളോടനുബന്ധിച്ച് കുടുംബത്തിൽ എല്ലാവർക്കും തിരികൾ തെളിയ്ക്കാം 💧ഉത്ഥിതനായ ഈശോയുടെ തിരുസ്വരൂപമോ, ചിത്രമോ, ഏതെങ്കിലും പ്രതീകമോ പ്രതിഷ്ഠിയ്ക്കുന്നു, 💧വലിയ നോമ്പിലൂടെ മാറ്റിവച്ച സമ്പത്ത് അർഹതയുള്ളവരിലേയ്ക്ക് കൈമാറാൻ കുടുംബം തീരുമാനമെടുക്കുന്നു/ കൈമാറുന്നു.
🤷‍♂️ഉയിർപ്പ് തിരുനാൾ: 📖തിരുവചനം യോഹന്നാൻ 20:1-18
💥 ലോകത്തെയും മരണത്തെക്കും കീഴടക്കി ഉത്ഥാനംചെയ്ത കർത്താവിന്റെ നാമത്തിൽ ലോകത്തെ കീഴsക്കുന്ന കൊറോണാ വൈറസ് നിർവീര്യമാക്കപ്പെടാൻ പ്രാർത്ഥിക്കുന്നു, 💧പ്രാർത്ഥനാ കൂട്ടായ്‌മയിലെ എല്ലാ അംഗങ്ങൾക്കും, വികാരിയച്ചനും ഈസ്റ്റർ മംഗളങ്ങൾ ആശംസിക്കുന്നു. 🔥പ്രേഷിത വർഷത്തിലെ ഈ വിശുദ്ധവാരം എന്റെ കുടുംബത്തിൽ എന്നതുപോലെ എല്ലാ അയൽ കുടുംബങ്ങൾക്കും ഇടവകയിലെ ഓരോ കുടുംബങ്ങൾക്കും വലിയ ആത്മീയതയുടെ ദിനങ്ങളാവണം. എന്നും ഒരുമിച്ച് പ്രാർത്ഥിക്കുന്നതും, നിരന്തരം ദൈവത്തിലാശ്രയിക്കുന്നതും, ഉത്ഥിതന്റെ സമാധാനം സദാ നിറഞ്ഞു നിൽക്കുന്നതും, അത് കടമയ്ക്കൊത്തവണ്ണം പങ്കുവയ്ക്കുന്നതുമാകണം നമ്മുടെ കുടുംബങ്ങൾ. ഉത്ഥിതനായ മിശിഹായിൽ നിന്നും അപ്പസ്തോലൻമാർ സ്വന്തമാക്കിയ പ്രേഷിത തീഷ്ണത എല്ലാ നവീകരണ ശുശ്രൂഷകരിലും നിറയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈശോ നൽകുന്ന സമാധാനം വൈറസ് വ്യാപനത്താൽ വേദനിക്കുന്ന ഈ ലോകത്തിനും, നമുക്കേവർക്കും ആശ്വാസവും പ്രത്യാശയും പകരട്ടെ🙏

KCCRST യ്ക്കുവേണ്ടി, ചെയർമാൻ, ഫാ.ജോസഫ് താമരവെളി.

Leave a comment