Uncategorized

സേവ്യർ ബ്രദറെ നന്ദി!

സേവ്യർ ബ്രദറെ നന്ദി!

Br Xavier Vengasseril MCBS 12

 

നമുക്കേവർക്കും പ്രിയപ്പെട്ട ബ. സേവ്യർ ബ്രദർ അന്തരിച്ചു. അദ്ദേഹത്തിന് അന്ത്യമോപചാരങ്ങൾ അർപ്പിക്കാൻ എത്താൻപോലും കഴിയാത്ത കൊറോണമൂലമുണ്ടായ സാമൂഹ്യസാഹചര്യം നമ്മെ വേദനിപ്പിക്കുന്നു. എന്നിരുന്നാലും സേവ്യർ ബ്രദറിനെ നമുക്ക് മറക്കാൻ പറ്റുമോ? സേവ്യർ ബ്രദറിനെ നേരിട്ടറിയാൻ പറ്റുന്ന ആർകെങ്കിലും അങ്ങനെ ചിന്തിക്കാൻ പറ്റുമോ?
സേവ്യർ ബ്രദർ ശരിക്കും ഒരു തിരിനാളമായിരുന്നു ആയിരുന്നു. ദൈവ തിരുമുമ്പിൽ പ്രശോഭിക്കാൻ ആഗ്രഹിച്ച തിരിനാളം.

സമർപ്പിതജീവിതത്തിൽ എത്രയോ ഉയരത്തിലാണ് നമ്മുടെ സേവ്യർ ബ്രദർ. അദ്ദേഹത്തോടൊപ്പം ജീവിച്ചിരുന്ന, ഒരേ ഭവനത്തിൽ കഴിഞ്ഞിരുന്ന ഒട്ടനവധി സഭാംഗങ്ങൾ നമ്മുടെ സഭയിലുണ്ട്.
അദ്ദേഹത്തെ നേരിട്ടറിയാവുന്ന പലരിൽ ഒരാൾ മാത്രം എന്ന നിലയിൽ അപൂർണമായ ചെറിയൊരു കുറിപ്പ് എഴുതാൻ , വി പൗലോസ് പറഞ്ഞപോലെ , എന്റെ ഉള്ളിലുള്ള ശക്തി എന്നെ നിർബന്ധിക്കുന്നു. കുറിക്കട്ടെ! ചെറിയൊരു കുറിപ്പ്. എന്നേക്കാൾ ബ്രദറിനെ അറിയാവുന്നവരുടെ അവസരം ഞാൻ കടമെടുക്കുകയല്ല, എൻ്റെ ഒരു ഓർമ്മക്കുറിപ്പു മാത്രം.

സേവ്യർ ബ്രദറിനെ ഞാൻ ആദ്യമായി കാണുന്നത് ആയിരത്തിതൊള്ളായിരത്തിഎഴുപത്തിയാറു ജൂൺ ആറിനാണ്. അന്നാണ് ഞാൻ ദിവ്യകാരുണ്യ മിഷനറി സഭയിൽ ചേരണമെന്ന ആഗ്രഹത്തോടെ കടുവക്കുളത്തെത്തുന്നത്. അങ്ങനെ കടുവക്കുളത്തെ മൈനർ സെമിനാരിയിൽ ചേർന്നപ്പോൾ മുതൽ പിന്നീടുള്ള മൂന്നു വർഷങ്ങളിലും സേവ്യർ ബ്രദർ അവിടുണ്ടായിരുന്നു. അടുക്കളക്കാര്യം മുതൽ കൃഷിവരെയും, ജോലിക്കാർ മുതൽ സെമിനാരിക്കാർ വരെയും, ഇടവകക്കാർ മുതൽ അയൽവാസികൾ വരെയും, ബന്ധുക്കൾ മുതൽ സന്ദർശകർ വരെയും എല്ലാവർക്കും ആശ്രയമായും, എല്ലാവരെയും മനസിലാക്കുന്ന സഹോദരനായും, എന്നും ഇപ്പോഴും ആർക്കും കടന്നുവരാവുന്ന സതീർത്ഥനായും
സേവ്യർ ബ്രദറിനെ ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിയാറുമുതൽ എഴുപത്തിയൊന്പതുവരെ ഞാനാനുഭവിച്ചു. അന്നൊന്നും ഞാറിഞ്ഞിരുന്നില്ല സേവ്യർ ബ്രദറിനെ. അദ്ദേഹത്തിന്റെ മഹത്വം ഞാൻ ശരിക്കും മനസ്സിലാക്കിയില്ല. അങ്ങനെയാണല്ലോ എല്ലാം. ഒരു കണ്ണ് പോകുമ്പഴേ മറ്റേ കണ്ണിന്റെ വില നമ്മളറിയു.

അങ്ങനെ നമ്മുടെ ബ്രദർന്മാരുടെ അവസാനത്തെ കണ്ണിയും അറ്റു.
ബ്രദർമാരുടെ അവസാന കണ്ണിയും നിത്യതയിലേക്കു യാത്രയായി . അവർ പട്ടം ഇല്ല എന്നതൊഴിച്ചാൽ മറ്റു സഭാംഗങ്ങളെക്കാൾ ഒരു കാര്യത്തിലും പിന്നിലല്ലായിരുന്നു എന്ന് സേവ്യർ ബ്രദറിന്റെയും തോമസു ബ്രദറിന്റെയും കുറ്റിയാനി ബ്രദറിൻ്റെയും വട്ടപ്പാറ ബ്രദറിന്റെയും വാരുകുഴി ബ്രദറിന്റെയും കൂടെ ജീവിച്ചിട്ടുള്ളതിന്റെ വെളിച്ചത്തിൽ എനിക്ക് പറയാൻ പറ്റും.വർക്കി ബ്രദറിന്റെ കൂടെ ജീവിച്ചിട്ടില്ലെങ്കിലും അദ്ദേഹവും നമ്മുടെ അച്ചന്മാരെക്കാൾ ഒട്ടും മോശമായിരുന്നില്ല. മുന്ന് വ്രതങ്ങളും പാലിച്ചു, അധികമൊന്നും പുറത്തു പോകാതെയും, റെസ്റ്റോറന്റ്റ് ഭക്ഷണം ആസ്വദിക്കാതെയും , അന്തർദേശീയ യാത്രകൾ നടത്താതെയും, ഒരിക്കലും ഒരിടത്തും കുടുംബനാഥനാകാതെയും, കുടുംബമില്ലാതെയും , എന്നാൽ സ്വന്തം കുടുംബം ഉപേക്ഷിച്ചും, പൗരോഹിത്യത്തിന്റെ ആഡംബരഅധികാരങ്ങൾ അനുഭവിക്കാതെയും, സ്വയം ത്യജിച്ചു, എന്നും എല്ലായിപ്പോഴും ആയിരിക്കുന്ന സമൂഹത്തിനുവേണ്ടി സ്വയമർപ്പിച്ചും, ജ്വലിക്കുന്ന ദീപമായി ജീവിച്ച ഒരു സമർപ്പിതർഹനായിരുന്നു സേവ്യർ ബ്രദർ. അദ്ദേഹത്തിന് എന്റെ ആദരാജ്ഞലികൾ!

ബ. സേവ്യർ ബ്രദറിനെ എന്റെ മൈനർ സെമിനാരികാലത്തു മാത്രമല്ല എനിക്കറിയാവുന്നതു. അദ്ദേഹം വസിച്ചിരുന്ന കരിമ്പാനി ഭവനത്തിൽ ഞാനും ഒരുവർഷതിലധികം അന്തേവാസിയായിരുന്നു. കൃത്യമായി പ്രാർത്ഥിക്കുകയും, കൃത്യസമയത്തു ഉത്തരവാദിത്തങ്ങൾ നിറവേറ്റുകയും, എന്നും സംസാരത്തിലും പ്രവർത്തിയിലും നർമ്മം നില നിർത്തുകയും, ആശ്രമവാസികളോടും അയൽവാസികളോടും സ്നേഹത്തോടെ പെരുമാറുകയും ചെയ്യുന്ന മഹത്തായ വ്യക്തിത്വമായിരുന്നു സേവിയർബ്രദറിന്റെ.

പല എളിമപ്പെടുത്തലുകളും അദ്ദേഹം പരാതിയില്ലാതെ സഹിച്ചിട്ടുണ്ട്. പലതും അദ്ദേഹം കണ്ടില്ലെന്നു നടിച്ചിട്ടുണ്ട്. പലതിനെയും അദ്ദേഹം സഹിഷ്ണതയോടെ സമീപിച്ചിട്ടുണ്ട്. ഇതൊക്കെ പറയുമ്പോൾ ഞാൻ എന്നും സഭാ ഭവനത്തിൽ ആയിരുന്നില്ല എന്ന കാര്യം സമ്മതിക്കുന്നു. പക്ഷെ നമ്മുടെ സഭയിൽ പത്തു ശതമാനം മാത്രമേ എന്നും സഭാ ഭവനത്തിൽ ജീവിക്കുവാൻ ഭാഗ്യമുള്ളവരുള്ളൂ എന്ന കാര്യവും ഓർമിപ്പിക്കട്ടെ.

സേവ്യർ ബ്രദർ പക്ഷെ സഭാ ഭവനത്തിൽ എന്നും ജീവിക്കാൻ ഭാഗ്യം ലഭിച്ച ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ്. ഒരുപാടുനാൾ പരിശീലനഭവനസത്തിൽ ജിവിച്ചയാളാണ്. എന്തായാലും സേവ്യർ ബ്രദർ നിസ്വാർത്ഥമായി സഭാംഗങ്ങളെ സേവിക്കുകയും ശുശ്രുഷിക്കുകയും ചെയ്ത ത്യാഗിയായ ഒരു സമർപ്പിതനാണെന്നു നിസംശയം പറയാം.

പുരോഹിതനാകാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. പുരോഹിതനാകാം എന്നെ പ്രതീക്ഷയോടെയാണ് അദ്ദേഹം ദിവ്യകാരുണ്യ സഭയിൽ ചേർന്നതെന്ന് ബ്രദർ എന്നോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം കരിമ്പാനി ആശ്രമത്തിൽ ആയിരിക്കുമ്പോഴാണ് പൗരോഹിത്യം സ്വീകരിക്കാനുള്ള ആഗ്രഹം സഭാധികാരികളെ ഔദ്യോഗികമായി അറിയിക്കുകവഴി തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിക്കാൻ സഭാധികാരികൾ അദ്ദേഹത്തെ അനുവദിക്കുന്നത്. തത്വശാസ്ത്രപഠനം അദ്ദേഹം തുടങ്ങിയെങ്കിലും അത് പൂർത്തീകരിക്കാതെ പൗരോഹിത്യമെന്ന ജീവിതാഭിലാഷം അദ്ദേഹം ഉപേക്ഷിക്കുകയും പിന്നീട് സർവോപരി സന്തോഷവാനായി ശുശ്രുഷ മനോഭാവത്തോടെ നിരവധി മണ്ഡലങ്ങളിൽ കർമ്മ നിരതനാകുകയും ചെയ്തു.

അദ്ദേഹം മദർ ഹൗസിൽ അവസാന വർഷങ്ങളിൽ ജീവിക്കുമ്പോൾ വല്ലപ്പോഴും കാണുമ്പോളുള്ള സ്നേഹവും കരുതലും പറഞ്ഞറിയിക്കാനാവില്ല. എന്നും ഏറ്റം ഹാപ്പി ആയ വ്യക്തി സേവ്യർ ബ്രദ്രറാരായിരുന്നു. എന്നും എല്ലായ്പ്പോഴും സേവ്യർ ബ്രദർ ഹാപ്പിയായി ജീവിച്ചു.
മനുഷ്യരോട് ഇടപെഴുകാനുള്ള കഴിവ് സേവ്യർ ബ്രദറിന് ഏറെയുണ്ടായിരുന്നുവെന്നാണ് എന്റെ അനുഭവം. അതൊരു പ്രൊഫഷനാക്കി മാറ്റാൻ ആവശ്യമായ പരിശീലനം അദ്ദേഹത്തിന് കിട്ടിയില്ല. അപാരമായ സാമൂഹ്യ പ്രതിബദ്ധതയായിരുന്നു മറ്റൊരു സവിശേഷത. പാവങ്ങളെ സഹായിക്കാൻ സേവ്യർ ബ്രദറിന് ഏറെ താല്പര്യമായിരുന്നു. സേവ്യർ ബ്രദർ ഒത്തിരി പാവങ്ങളെ ആരുമറിയാതെ സഹായിച്ചിട്ടുമുണ്ട്. പണം കൊണ്ടായിരിക്കില്ലത്. പണം അദ്ദേഹത്തിനില്ലായിരുന്നുവല്ലോ. ആരും അദ്ദേഹത്തിനും പണം കൊടുത്തുമില്ല. സഭയുടെ സാമൂഹ്യപ്രവർത്തനം സേവ്യർ ബ്രദർ വഴിയായിരുന്നുമില്ല. എന്നിരുന്നാലതും തന്നാലാകുംവിധം അദ്ദേഹം പാവങ്ങളെ സഹായിച്ചു. നല്ല വാക്ക് വഴി, തന്നാലാകുന്ന ചെറിയൊരു സഹായം വഴി, സാനിദ്ധ്യം വഴി, പ്രാർത്ഥന വഴി.വളർത്തുമൃഗങ്ങൾ സേവ്യർ ബ്രദറിന് ഏറെ ഇഷ്ടമായിരുന്നു. അധികമൊന്നും ആ മണ്ഡലത്തിൽ പ്രവർത്തിക്കാൻ ബ്രദറിനായിട്ടില്ല. അവസരങ്ങൾ ഇല്ലായിരുന്നുവെന്നുമാത്രം പറയാം. നല്ല ഭക്ഷണം പാകം ചെയ്യാനും അതിഥികൾക്കും സഭാസമൂഹത്തിലെ മാറ്റങ്ങങ്ങൾക്കും സന്ദർശക്കു നല്ല ഭക്ഷണം കൊടുക്കാനുമുള്ള സേവ്യർ ബ്രദറിന്റെ താല്പര്യവും കഴിവും മറ്റാരിലും ഞാൻ കണ്ടിട്ടില്ല. എന്റെ ഒരു വർഷത്തെ കരിമ്പാനിവാസകാലത്തു മാത്രമല്ല, പിന്നീടും “അതിഥി ദേവോ ഭവ” എന്ന ആപ്തവാക്യം സേവ്യർ ബ്രദറിലൂടെ ഞാനനുഭവിച്ചു.

ഇങ്ങനെ എഴുതിയാൽ ഒരുപാടു എഴുതാറുണ്ട്. ഞാനതിനു അർഹനെന്നു കരുതുന്നില്ല. എന്തൊക്കെയോ എഴുതിയെന്നു മാത്രം. എഴുതാതിരിക്കാൻ പറ്റാത്തവിധം എന്റെ അന്തരം എന്നെ നിർബന്ധിക്കുന്നു. സമർപ്പിതജീവിതത്തിൽ എത്രയോ ഉയരത്തിലാണ് സേവ്യർ ബ്രദർ.
സേവ്യർ ബ്രദറെ, അങ്ങ് ഞങ്ങൾക്ക് സമർപ്പിതജീവിതത്തിനു മാതൃകയാണ്. അങ്ങയെ ഞങ്ങൾ ആദരിക്കുന്നു. വ്യക്തിപരമായി എനിക്കൊരു ദുഃഖം മാത്രം. അധികമൊന്നും അങ്ങയുടെ തമാശകൾ കേൾക്കൽ സമയം തന്നില്ലല്ലോയെന്നു. അങ്ങ് ഇന്ന് വിശ്രമത്തിലാണ്. സാക്ഷാൽ ദൈവത്തിന്റടുത്തു. എന്തൊരു ഭാഗ്യമേ.

ജോസഫ് പാണ്ടിയപ്പള്ളിൽ

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s