പെസഹാ അപ്പം മുറിക്കൽ പ്രാർത്ഥന
പ്രാരംഭ പ്രാർത്ഥന
കാർമ്മി / കുടുംബനാഥൻ: അത്യുന്നതനാളിൽ ദൈവത്തിനു സ്‌തുതി (3 )
സമൂഹം: ആമേൻ (3 )
കാർമ്മി / കുടുംബനാഥൻ: ഭൂമിയിൽ മനുഷ്യർക്കു സമാധാനവും പ്രത്യാശയും എപ്പോളും എന്നേക്കും .
സമൂഹം : ആമേൻ (3 )
കാർമ്മി / കുടുംബനാഥൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,(സമൂഹവും കൂടി ) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരേണമേ. അങ്ങ് പരിശുദ്ധൻ ,പരിശുദ്ധൻ . സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ മഹത്തത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങ് പരിശുദ്ധൻ ,പരിശുദ്ധൻ എന്ന് ഉദ്‌ഘോഷിക്കുന്നു. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപോലെ ഭൂമിയിലുമാകണമേ.
ഞങ്ങൾക്ക് ആവശ്യകമായ ആഹാരം ഇന്ന് ഞങ്ങൾക്ക് തരേണമേ. ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കേണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപെടുത്തരുതേ, ദുഷ്ടാരൂപിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ. എന്തുകൊണ്ടെന്നാൽ, രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ.
കാർമ്മി / കുടുംബനാഥൻ: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്‌തുതി .
സമൂഹം : ആദി മുതൽ എന്നേക്കും ആമേൻ .
കാർമ്മി \ കുടുംബനാഥൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,(സമൂഹവും കൂടി ) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരേണമേ. അങ്ങ് പരിശുദ്ധൻ ,പരിശുദ്ധൻ . സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ മഹത്തത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങ് പരിശുദ്ധൻ ,പരിശുദ്ധൻ എന്ന് ഉദ്‌ഘോഷിക്കുന്നു.
ശുശ്രൂഷി : നമുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ .
കാർമ്മി / കുടുംബനാഥൻ: കർത്താവേ, ശക്തനായ ദൈവമേ, ഈ ഭവനത്തെ അങ്ങയുടെ ആലയമായി സ്വീകരിക്കേണമേ.നസ്‌റത്തിലെ തിരുകുടുംബം പോലെ സന്തോഷത്തിലും ദുഃഖത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലുംആരോഗ്യത്തിലും അനാരോഗ്യത്തിലും തിരുമനസ്സ് നിറവേറ്റുവാൻ ഈ കുടുംബാംഗങ്ങളെ സഹായിക്കേണമേ. ആത്മീയവും ശാരീരികവുമായ എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.
സമൂഹം : ആമേൻ .
കാർമ്മി / കുടുംബനാഥൻ: കർത്താവേ ,നിന്റെ കൂടാരത്തിൽ ആര് വസിക്കും ? നിന്റെ വിശുദ്ധ ഗിരിയിൽ ആര് വിശ്രമിക്കും?
സമൂഹം : കറ കൂടാതെ ജീവിക്കുന്നവനും നീതി പ്രവർത്തിക്കുന്നവനും ഹൃദയത്തിൽ സത്യമുള്ളവനുംനാവു കൊണ്ട് വഞ്ചിക്കാത്തവനും .
കാർമ്മി / കുടുംബനാഥൻ: സഹോദരനോട് തിന്മ പ്രവർത്തിക്കാത്തവനും അയൽക്കാരനെതിരായ പ്രേരണക്കു വഴങ്ങാത്തവനും.
സമൂഹം : ദുഷ്ടനോടു കൂട്ടുചേരാത്തവനും ദൈവഭക്തനെ മാനിക്കുന്നവനും.
കാർമ്മി /കുടുംബനാഥൻ: സത്യപ്രതിജ്ഞ ലംഘിക്കാത്തവനും അന്യായപലിശ വാങ്ങാത്തവനും.
സമൂഹം : നിർദോഷിക്കെതിരായി കൈക്കൂലി വാങ്ങാത്തവനും . ഇങ്ങനെ ജീവിക്കുന്നവൻ നീതിമാനാകുന്നു. അവൻ ഒരിക്കലും ഇളകുകയില്ല .
കാർമ്മി / കുടുംബനാഥൻ: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്‌തുതി.
സമൂഹം : ആദി മുതൽ എന്നേക്കും ആമ്മേൻ .
കാർമ്മി / കുടുംബനാഥൻ: കർത്താവേ ,നിന്റെ കൂടാരത്തിൽ ആര് വസിക്കും ? നിന്റെ വിശുദ്ധ ഗിരിയിൽ ആര് വിശ്രമിക്കും?
ശുശ്രൂഷി : നമുക്ക് പ്രാർത്ഥിക്കാം , സമാധാനം നമ്മോടു കൂടെ .
കാർമ്മി / കുടുംബനാഥൻ: പീഡാസഹനത്തിൻ രാത്രിയിൽ സ്വശിഷ്യന്മാരുടെ പാദങ്ങൾ കഴുകി വിനയത്തിൻ മാതൃക ഞങ്ങൾക്ക് നൽകുകയും ഞങ്ങളോട് സാധാ വസിക്കുന്നതിനായി വിശുദ്ധ കുർബാന സ്‌ഥാപിക്കുകയും ചെയ്ത കർത്താവേ, അങ്ങയുടെ അനന്തമായ സ്‌നേഹവും കാരുണ്യവും അനുസ്‌മരിക്കുന്നതിനായി ഞങ്ങൾ നടത്തുന്ന ഈ പവനശുശ്രൂഷയിൽ അങ്ങ് പ്രസാദിക്കുകയും അങ്ങയെ പിന്തുടരുന്നതിനു ഞങ്ങളെ പ്രാപ്തരാക്കുകയും ചെയ്യേണമേ. സകലത്തിന്റെയും നാഥാ , എന്നേക്കും .
സമൂഹം : ആമേൻ .
ദൈവവചനം: സങ്കീർത്തനം 135 , പുറപ്പാട് 12 :14 -20 ,മത്തായി 26 : 26 -30 .
കാർമ്മി / കുടുംബനാഥൻ: ലോകത്തിൻ പാപങ്ങൾ നീക്കുന്ന ദൈവത്തിന് കുഞ്ഞാടായ മിശിഹായെ, വിരുന്നും ബലിയുമായി വിശുദ്ധ കുർബാന സ്‌ഥാപിക്കുകയും സ്വർഗീയപിരുന്നിൽ പങ്കാളിയാകുവാൻ ഞങ്ങളെ ക്ഷണിക്കുകയും ചെയ്തതിനു ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. പരസ്‌പരമുളള സ്‌നേഹത്തിന്റെയും സേവനത്തിന്റെയും അവസരങ്ങൾ പാഴാക്കി , ചെയ്തുപോയ തെറ്റുകളോർത്ത് ഞങ്ങൾ പശ്ചാത്തപിക്കുന്നു. പെസഹാ ബലിയുടെ അനുസ്മരണം കൊണ്ടാടുവാൻ , ഞങ്ങൾ അനുഭവിക്കുന്ന ഈ പെസഹാ അപ്പവും പാലും അങ്ങ് ആശീരവദിക്കേണമേ. ഇതി പങ്കു ചേരുന്ന ഞങ്ങൾ എല്ലാവരും സ്വർഗീയവിരുന്നിൽ പങ്കു ചേരുവാൻ ഇടവരുത്തേണമേ. സകലത്തിന്റെയും നാഥാ , എന്നേക്കും.
സമൂഹം : ആമ്മേൻ.