Uncategorized

ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ നോക്കിയവർ

നമുക്ക് ധ്യാനിക്കാം.

1 യോഹന്നാൻ: 1-7, 9….. അവിടുത്തെ പുത്രനായ യേശുവിൻ്റെ രക്തം എല്ലാ പാപങ്ങളിലും നിന്ന് നമ്മെ ശുദ്ധീകരിക്കുന്നു. നമുക്ക് പാപമില്ലെന്നു നാം പറഞ്ഞാൽ അത് ആത്മവഞ്ചനയാകും. അപ്പോൾ നമ്മിൽ സത്യമില്ലെന്നു വരും.എന്നാൽ നാം പാപങ്ങൾ ഏറ്റുപറയുന്നെങ്കിൽ അവൻ വിശ്വസ്ഥനും നീതിമാനമാകയാൽ പാപങ്ങൾ ക്ഷമിക്കുകയും എല്ലാ അനീതികളിൽ നിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും.

ഇന്ന് ദു:ഖവെള്ളി. മാനവകുലത്തിൻ്റെ സമ്പൂർണ രക്ഷ യാഥാർത്യമാവാൻ
സ്വർഗ്ഗത്തിനും ഭൂമിക്കും മദ്ധ്യേ മരക്കുരിശിൽ മൂന്ന് ഇരുമ്പാണികളാൽ തറയ്ക്കപ്പെട്ട് സ്നേഹത്തിൻ്റെയും പങ്കുവെക്കലിൻ്റെയും പൂർത്തീകരണം യാഥാർത്ഥ്യമായ ദിവസം.
യേശു നാഥൻ്റെ പീഡാസഹനസംഭവത്തിൽ
പല വ്യക്തികളെ കാണാൻ സാധിക്കും. ആ വ്യക്തികളെ
മൂന്ന് ഗണങ്ങളായി തിരിക്കാം.

ഒന്നാമത്തെ ഗണത്തിലുള്ളവർ
” കാഴ്ചക്കാർ “
രണ്ടാമത്തെ ഗണത്തിലുള്ളവർ
” നിശബ്ദരായി സഹിച്ചു നിന്നവർ”
മൂന്നാമത്തെ ഗണത്തിലുള്ളവർ
” മാനസാന്തരപ്പെട്ടവർ “
3 ഗണത്തിലെ ചില പ്രത്യേക വ്യക്തിത്വങ്ങളെ പരിചയപ്പെട്ട് അവരുടെ ജീവിതങ്ങളെ പറ്റി ധ്യാനിക്കാം;

1, പരിശുദ്ധ അമ്മ- സ്വർഗ്ഗീയ പിതാവിൻ്റെ രക്ഷാകര പദ്ധതിയോടു “ഇതാ കർത്താവിൻ്റെ ദാസി ” എന്ന് പറഞ്ഞ് സ്വയം വിട്ടു കൊടുത്ത് രക്ഷാകര പദ്ധതിക്ക് സ്വർഗ്ഗത്തിൻ്റെ ഉപകരണമായി മാറിയ മാനവകുലത്തിൻ്റെ അമ്മ-
കുരിശിൽ കിടന്ന് പ്രിയശിഷ്യന് ഇതാ നിൻ്റെ അമ്മയെന്നും പെറ്റമ്മയോട് ഇതാ നിൻ്റെ മകൻ എന്ന് പറഞ്ഞ് എല്ലാവർക്കും അമ്മയാവാൻ സ്വർഗ്ഗം അനുവദിച്ച
രണ്ടാമത്തെ “ഹവ്വ”…
ആദ്യത്തെ ചലിക്കുന്ന സക്രാരി,
സഭയുടെ സഹരക്ഷക, 33 ആമത്തെ വയസ്സിൽ മാനവകുലത്തിനു വേണ്ടി, ലോക രക്ഷയ്ക്കു വേണ്ടി, സമ്പൂർണ്ണമായ വീണ്ടെടുപ്പിന് വേണ്ടി ബലികൊടുക്കാൻ ഏക മകനെ വളർത്തി കുരിശുമരണത്തോളം എത്തിച്ച് തന്നെ തന്നെ പൂർണ്ണമായി നിശബ്ദമായി സമർപ്പിച്ചവൾ…

2, പത്രോസ്- 3 വർഷം ഒന്നിച്ച് ഭക്ഷിച്ച്, ഒന്നിച്ചുറങ്ങി, എപ്പോഴും ഗുരുവിൻ്റെ സന്തത സഹചാരിയായ ശിഷ്യൻ. എല്ലാം കണ്ടും കേട്ടും അനുഭവിച്ചും കൂടെ നടന്ന മനുഷ്യൻ. എന്നിട്ടും തടസക്കാരനായി മൂന്ന് പ്രാവശ്യം തള്ളി പറഞ്ഞ് ഒടുവിൽ അനുതപിച്ച് പശ്ചാത്തപിച്ച് മാനസാന്തരപ്പെട്ടു.
പത്രോസാകുന്ന പറമേൽ സഭ സ്ഥാപിക്കപ്പെട്ടു.
സ്വർഗ്ഗം സ്വന്തമാക്കിയവൻ മാനസാന്തരപ്പെട്ടവൻ.

3, യൂദാസ്കറിയാത്താ – 3 വർഷക്കാലം ഈശോ അൽഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കുന്നത് കണ്ണുകൊണ്ട് കണ്ടിട്ടും കാതുകൊണ്ട് കേട്ടിട്ടും ഹൃദയം കൊണ്ട് സ്വീകരിക്കാൻ സാധിക്കാത്ത കൗശലക്കാരനും ധനാഗ്രഹിയും അധികാര മോഹിയുമായ ഹൃദയത്തിൽ കാപട്യം നിറഞ്ഞ മനുഷ്യൻ. അനുതപിക്കാൻ അവസരമുണ്ടായിട്ടും പശ്ചാതപിച്ച് മാനസാന്തരപ്പെടുവാൻ തയ്യാറാവാതെ കുറ്റബോധത്താൽ നീറി ആത്മഹത്യ ചെയ്തവൻ.
സ്വർഗ്ഗ സൗഭാഗ്യം നഷ്ടപ്പെടുത്തിയ പാപി.

4, പീലാത്തോസ്-ഭരണം നിലനിർത്താൻ അധികാരം ദുർവിനിയോഗം ചെയ്ത് കൈ കഴുകി തൻ്റെ അധികാരം വേണ്ടവിധത്തിൽ ഉപയോഗിക്കാത്ത നീതിന്യായ വ്യവസ്ഥയെ നശിപ്പിച്ച കുറ്റവാളികളായ ഭരണാധികാരി.

5, ശിമയോൻ – ഈശോയുടെ മരണം ഗാഗുൽത്തായിലെ കുരിശുമരണത്തോടെ വേണം എന്ന വിധി നടപ്പിലാക്കാൻ തടസമുണ്ടാവാതിരിക്കാൻ പട്ടാളക്കാർ നിർമ്പന്ധിച്ച് നിയോഗിക്കപ്പെട്ട,
ഈശോയുടെ കുരിശു ചുമക്കാൻ സഹായിച്ച സാധാരണക്കാരനായ കർഷകൻ.

6, പ്രധാന യഹൂദ പുരോഹിതൻ – പുരോഹിതദൗത്യം നിർവ്വഹിക്കുന്നതിൽ യഹൂദ നിയമത്തെ കീറി മുറിച്ച് പരിശോധിച്ച് കാർക്കശ്യ നിലപാടുറപ്പിച്ച് തൻ്റെ അധികാരത്തെയും സ്വാതന്ത്ര്യത്തേയും ജനങ്ങളിൽ അടിച്ചേൽപിച്ച് ദുർഭരണം നടത്തിയവൻ. തനിക്കെതിരെ ഉയരുന്ന കരങ്ങളും,ശബ്ദവും,
ഏത് വിധേനയും അടിച്ചൊതുക്കാൻ എത് പ്രവർത്തിക്കും തയ്യാറായ കഠിനഹൃദയനായ കൗശലക്കാരനും കുശാഗ്രബുദ്ധിയുമായ യഹൂദ
പുരോഹിതൻ.

7,, നല്ല കള്ളൻ.-ലോകത്തിൻ്റെ നിയമത്തിനു മുൻപിൽ
താൻ കുരിശുമരണത്തിന് അർഹനായ യാർത്ഥ കുറ്റവാളിയാണെന്ന് തിരിച്ചറിഞ്ഞ തൻ്റെ മരണത്തിനു തൊട്ടു മുൻപ് ഈശോയോടൊപ്പം പറുദീസയിൽ ഇടം നേടിയ മനുഷ്യൻ.

8, മറ്റുള്ള ചില പ്രധാന വ്യക്തികൾ –
കുരിശിൻ ചുവട്ടിൽ സാക്ഷ്യം നൽകിയ ശതാഥിപൻ, കല്ലറ ഒരുക്കിയ ജോസഫ്, നിക്കദേമുസ് ഈശോയുടെ പീഡാ സഹനയാത്രയിൽ പിൻതുടർന്ന മഗ്ദലനാക്കാരി മറിയം, സലോമി, ജറുസലേംപുത്രിമാർ,
ഭക്തസ്ത്രീകൾ…..

9, ജനങ്ങൾ – ആദ്യം രക്ഷിക്കണമേ എന്ന് കേണപേക്ഷിച്ച് അൽഭുത അനുഗ്രഹങ്ങൾ സ്വീകരിച്ച് സ്വന്തമാക്കിയവർ. അവർക്ക് വിശന്നപ്പോൾ ഭക്ഷണം നൽകി, രോഗങ്ങൾക്ക് സൗഖ്യം പ്രദാനം ചെയ്തു, പൈശാചിക ബന്ധനമഴിച്ച് കെട്ടുകൾ പൊട്ടിച്ച് സ്വതന്തരാക്കപ്പെട്ട് സ്വർഗ്ഗത്തിൻ്റെ അനുഗ്രഹം സ്വന്തമാക്കിയ ജനസമൂഹം ആദ്യം ജയ് വിളിച്ചു. ഒടുവിൽ കിട്ടിയ അനുഗ്രഹങ്ങൾ എല്ലാം മറന്ന് സ്വർത്ഥമതികളുടെ കൗശല ബുദ്ധിക്കു മുൻപിൽ കാരണമറിയാതെ വിധേയപ്പെട്ട് അവനെ ക്രൂശിക്കുക അവനെ ക്രൂശിക്കുക എന്ന് ആക്രോശിച്ച് സ്വർഗ്ഗരാജ്യത്തിൻ്റെയും ലോകരാജ്യത്തിൻ്റെയും നിയമ സംവിധാനങ്ങളെ തച്ചുടക്കാൻ ബഹളം വെച്ചവർ.

നമുക്ക് ധ്യാനിക്കാം ഇതിൽ ഞാൻ ഇവരിൽ ആരുടെ ജീവിതത്തോട് ചേർന്നു നിൽക്കുന്നു. നമ്മുടെ ജീവിത അവസ്ഥയും, സാഹചര്യങ്ങളും തിരിച്ചറിഞ്ഞിട്ടും യുക്തിയുടെയും ബുദ്ധിയുടെയും തലത്തിൽ മാത്രം കാര്യങ്ങളെ കാണുകയും കേൾക്കുകയും ചെയ്ത് നിരീശ്വരവാദവും യുക്തിവാദവും കൊണ്ട്, വിശ്വസതലത്തിൽ മാനസാന്തരപ്പെടുവാൻ അവസരമുണ്ടായിട്ടും ഞാൻ
ആ അവസരം ഉപയോഗിക്കാത്തയാളാണോ.
ഇപ്പോഴും നാം വെറും കാഴ്ചക്കാരായി നിൽക്കുകയാണോ
എല്ലാം നിശബ്ദരായി സഹിച്ചു നിൽക്കുന്നവരാണോ,
വിശ്വാസതലത്തിൽ ബോധ്യങ്ങൾ ലഭിച്ചപ്പോൾ അനുതപിച്ച്, പശ്ചാത്തപിച്ച് മാനസാന്തരപ്പെട്ടവരോ…
ഹോസിയ: 14-1….. നിൻ്റെ ദൈവമായ കർത്താവിങ്കലേക്ക് തിരിച്ച് വരിക. നിൻ്റെ അകൃത്യങ്ങൾ മൂലമാണ് നിനക്ക് കാലിടറിയത്.കുറ്റം ഏറ്റുപറഞ്ഞ് കർത്താവിൻ്റെ അടുക്കലേക്ക് തിരിച്ചു വരിക.
വിലാപങ്ങൾ: 3 – 40,41. നമുക്ക് നമ്മുടെ വഴികൾ സൂക്ഷ്മമായി പരിശോധിക്കുകയും കർത്താവിങ്കലേക്ക് തിരിയുകയും ചെയ്യാം. നമുക്ക് നമ്മുടെ ഹൃദയവും കരങ്ങളും സ്വർഗ്ഗസ്ഥനായ പിതാവിങ്കലേക്ക് ഉയർത്താം.

ലോകം മുഴുവൻ പ്രത്യേകമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ലോക ചരിത്രത്തിലെ ആദ്യത്തെ ഈ വലിയ ആഴ്ചയിലെ ദു:ഖവെള്ളി നമുക്ക് പുതിയ ബോധ്യങ്ങൾ തരട്ടെ.ആമ്മേൻ.

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s