വരിക്ക, കൂഴ എന്നിവ എങ്ങനെ തിരിച്ചറിയാം എന്നതിനെപറ്റി
ശ്രീ. Tomy George.
പഴയ കാലം മുതലുള്ള ഒരു അറിവ് നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നു.
മാതാപിതാക്കൾ മുഖേന കിട്ടിയ അറിവാണ്. കൂഴ, വരിക്ക , പാതിവരിക്ക എന്നിങ്ങനെ 3 തരം ചക്ക ഉണ്ട്.
എല്ലാ തരം ചക്ക യിലും 2 -3 വരിക്ക ചക്ക കുരു ഉണ്ടായിരിക്കും എന്ന് കേൾക്കുന്നു.
ചക്ക കുരുവിൽ 2 പിളർപ്പ് ഉണ്ട്. പിളർപ്പ് size തുല്യം തുല്യം ആയിരുന്നാൽ ആ കുരുവിൽ നിന്നും വരിക്ക പ്ലാവ് ഉണ്ടാകും. പിളർപ്പ് വലതും ചെറുതും ആയിരുന്നാൽ കൂഴ പ്ലാവ് ആയിരിക്കും. എന്നാൽ നേരിയ എറ്റകുറചിൽ അണേൽ പാതിവരിക്ക. ചിത്രങ്ങൾ താഴെ കൊടുക്കുന്നു.
A. കൂഴ ചക്കക്കുരു
B. വരിക്ക ചക്കകുരു
C.കൂഴ, വരിക്ക
D. വരിക്ക കുരു പിളർന്നത്
N b: കൊടുത്തിരിക്കുന്ന അറിവുകൾ പാരമ്പര്യമായി പകർന്നു കിട്ടിയവ
കടപ്പാട് : ശ്രീ ടോമി ജോർജ്ജ്