റാണിയും റാണിലക്ഷ്മിയും

Nirmala devi

അദ്ധ്യാപക പഠനം കഴിഞ്ഞ് വീട്ടിൽ നിൽക്കുന്ന വേളയിലാണ് റാണിച്ചേച്ചിയും രണ്ടു മക്കളും അയലത്ത് വന്നു താമസമാരംഭിച്ചത്. എട്ടു വർഷം മുമ്പ് നാടുവിട്ട റാണി ച്ചേച്ചി അന്നു ഞങ്ങളുടെ ഗ്രാമത്തിൽ സ്ഫോടനം തന്നെ സൃഷ്ടിച്ചിരുന്നു. മറ്റുള്ളവരുടെ മനസ്സിൽ വിഷം തളിച്ചിട്ട് മറ്റൊരു മതസ്ഥനോടൊപ്പം നാടു വിട്ടപ്പോൾ വരാൻ പോകുന്ന ഭവിഷ്യത്തുകളൊന്നും ആലോചിച്ചില്ല. ചെകുത്താൻ കയറിയ റാണിച്ചേച്ചിയുടെ അച്ഛൻ ഒരു മുഴം തുണിയിൽ എല്ലാം അവസാനിപ്പിച്ചു കളഞ്ഞു. അമ്മയോടൊപ്പം അന്ന് ആ മരണവീട്ടിലേക്ക് പോയപ്പോൾ താൻ കണ്ട കാഴ്ചകൾ ഇന്നും മനസ്സിന്റെ കോണിൽ ഒളിമങ്ങാതെ കിടക്കുന്നു. പറങ്കിമാങ്ങാച്ചുന മണക്കുന്ന വഴികളിലൂടെയും ആരുടെയൊക്കെയോ വീട്ടുമുറ്റങ്ങളിലൂടെയും മരണവീട്ടിൽ എത്തിച്ചേർന്നു.വീടിന്റെ നിർവചനങ്ങളിൽ പെടാത്ത കട്ട കെട്ടിയ ചെറിയ ഓലപ്പുര . ദാരിദ്ര്യം മണക്കുന്ന മുറികൾ. മുഷിഞ്ഞതെന്നു തോന്നിക്കുന്ന കുറെ വസ്ത്രങ്ങളും പുസ്തകങ്ങളും മാത്രം അലങ്കാര വസ്തുക്കളായുണ്ട്. കീറൻ പായയിൽ യൗവനം വിട്ടു മാറിയ ഒരു പെൺ ശരീരം പറ്റിച്ചേർന്നു കിടക്കുന്നു. അതിൽ നിന്നും കൂടെ കൂടെ ഉയർന്നു കേൾക്കുന്ന ഞരക്കങ്ങൾ. ഗ്രാമീണതയുടെ നൈർമ്മല്യം തുളുമ്പുന്ന ഒരു പാവാടക്കാരി “അച്ഛാ …. അച്ഛാ” എന്നു വീടു മുഴുവൻ കേൾക്കെ അലറുന്നു. പരസ്പരം പഴി പറയുകയും എന്തോ പ്രതീക്ഷിച്ചിരിക്കുകയും ചെയ്യുന്ന നാട്ടുകാർ. തുന്നലുകൾ കൊണ്ടു ചേർത്തുവെക്കപ്പെട്ട ശരീരം കാണാതെ മടങ്ങുമ്പോൾ അവർക്ക് എവിടെയൊക്കെയാണ് കണക്കുകൂട്ടലുകൾ പിഴച്ചതെന്ന് മനസ്സിലായില്ല. ഇത്ര ദുരന്ത കഥ ഭൂത കാലമായുള്ള റാണി ച്ചേച്ചി സ്വന്തം നാട്ടിൽ തിരിച്ചെത്തിയതിന്റെ ഉദ്ദേശ്യം സ്പഷ്ടമായില്ല. റാണി ലക്ഷ്മി എന്ന ഞാനും റാണി ച്ചേച്ചിയും…

View original post 630 more words

Leave a comment