🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 വ്യാഴം
Thursday of the 7th week of Eastertide
Liturgical Colour: White.
പ്രവേശകപ്രഭണിതം
ഹെബ്രാ 4:16
ആവശ്യമുളളപ്പോള്‍ സഹായത്തിനായി കരുണ സ്വീകരിക്കാനും
വേണ്ടസമയത്ത് കൃപ കണ്ടെത്താനും
കൃപയുടെ സിംഹാസനത്തെ ആത്മധൈര്യത്തോടെ
നമുക്കു സമീപിക്കാം,
അല്ലേലൂയാ.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങയുടെ ആത്മാവ്
ഞങ്ങളില്‍ ആത്മീയദാനങ്ങള്‍ സമൃദ്ധമായി നിറയ്ക്കണമേ.
അങ്ങനെ, അങ്ങയുടെക്കു പ്രീതികരമായ മനസ്സ്
ഞങ്ങള്‍ക്ക് ഈ ആത്മാവു നല്‍കുകയും
കാരുണ്യപൂര്‍വം അങ്ങയുടെ തിരുമനസ്സിന്
ഞങ്ങളെ അനുരൂപരാക്കുകയും ചെയ്യുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
അപ്പോ. പ്രവ. 22:30,23:6-11
റോമായിലും എന്നെക്കുറിച്ചു നീ സാക്ഷ്യം നല്കേണ്ടിയിരിക്കുന്നു.
യഹൂദന്മാര് പൗലോസിന്റെമേല്‍ കുറ്റാരോപണം നടത്തുന്നതിന്റെ യഥാര്‍ഥ കാരണം കണ്ടുപിടിക്കാന്‍ ആഗ്രഹിച്ചുകൊണ്ട്, പിറ്റേദിവസം സഹസ്രാധിപന് അവനെ മോചിപ്പിച്ചു. എല്ലാ പുരോഹിത പ്രമുഖന്മാരും ആലോചനാസംഘം മുഴുവനും സമ്മേളിക്കാന്‍ അവന് കല്പിച്ചു. പിന്നീട് പൗലോസിനെ കൊണ്ടുവന്ന് അവരുടെ മുമ്പില്‍ നിര്‍ത്തി.
സംഘത്തില്‍ ഒരു വിഭാഗം സദുക്കായരും മറ്റുള്ളവര്‍ ഫരിസേയരുമാണെന്നു മനസ്സിലാക്കിയ പൗലോസ് ഇങ്ങനെ വിളിച്ചുപറഞ്ഞു: സഹോദരന്മാരേ, ഞാന്‍ ഒരു ഫരിസേയനും, ഫരിസേയപുത്രനുമാണ്. മരിച്ചവരുടെ പുനരുത്ഥാനത്തിലുള്ള പ്രത്യാശയെ സംബന്ധിച്ചാണു ഞാന്‍ വിചാരണ ചെയ്യപ്പെടുന്നത്. അവന് ഇതു പറഞ്ഞപ്പോള്‍ ഫരിസേയരും സദുക്കായരും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടാവുകയും അവിടെ കൂടിയിരുന്നവര്‍ രണ്ടുപക്ഷമായി തിരിയുകയും ചെയ്തു. കാരണം, പുനരുത്ഥാനമോ ദൈവദൂതനോ ആത്മാവോ ഇല്ല എന്നാണു സദുക്കായര്‍ പറയുന്നത്. ഫരിസേയരാകട്ടെ ഇവയെല്ലാം ഉണ്ടെന്നും പറയുന്നു. അവിടെ വലിയ ബഹളമുണ്ടായി. ഫരിസേയരില്‍പ്പെട്ട ചില നിയമജ്ഞര്‍ എഴുന്നേറ്റ് ഇങ്ങനെ വാദിച്ചു: ഈ മനുഷ്യനില്‍ ഞങ്ങള്‍ ഒരു കുറ്റവും കാണുന്നില്ല. ഒരു ആത്മാവോ ദൂതനോ ഒരുപക്ഷേ ഇവനോട് സംസാരിച്ചിരിക്കാം. തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ പൗലോസിനെ അവര്‍ വലിച്ചുകീറുമോ എന്നുതന്നെ സഹസ്രാധിപന് ഭയപ്പെട്ടു. അതിനാല്‍, അവരുടെ മുമ്പില്‍ നിന്നു പൗലോസിനെ ബലമായി പിടിച്ചു പാളയത്തിലേക്കു കൊണ്ടുപോകാന്‍ അവന് ഭടന്മാരോടു കല്പിച്ചു.
അടുത്തരാത്രി കര്‍ത്താവ് അവനു പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ധൈര്യമായിരിക്കുക. ജറുസലെമില്‍ എന്നെക്കുറിച്ചു നീ സാക്ഷ്യം നല്കിയതുപോലെതന്നെ, റോമായിലും സാക്ഷ്യം നല്കേണ്ടിയിരിക്കുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 16:1-2a,5,7-8,9-10,11
ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു.
or
അല്ലേലൂയ, അല്ലേലൂയ, അല്ലേലൂയ!
ദൈവമേ, എന്നെ കാത്തുകൊള്ളണമേ!
ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു.
അവിടുന്നാണ് എന്റെ കര്‍ത്താവ്;
അങ്ങില്‍ നിന്നല്ലാതെ എനിക്കു നന്മയില്ല
എന്നു ഞാന്‍ കര്‍ത്താവിനോടു പറയുംന് അനുവദിക്കുകയില്ല.
ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു.
or
അല്ലേലൂയ, അല്ലേലൂയ, അല്ലേലൂയ!
അങ്ങ് എനിക്കു ജീവന്റെ മാര്‍ഗം കാണിച്ചുതരുന്നു;
അങ്ങയുടെ സന്നിധിയില്‍ ആനന്ദത്തിന്റെ പൂര്‍ണതയുണ്ട്;
അങ്ങയുടെ വലത്തുകൈയില്‍ ശാശ്വതമായ സന്തോഷമുണ്ട്.
ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു.
or
അല്ലേലൂയ, അല്ലേലൂയ, അല്ലേലൂയ!
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
യോഹ 17:20-26
അവര്‍ പൂര്‍ണമായും ഒന്നാകേണ്ടതിന്.
യേശു സ്വര്‍ഗത്തിലേക്കു കണ്ണുകളുയര്‍ത്തി പ്രാര്‍ഥിച്ചു: അവര്‍ക്കുവേണ്ടി മാത്രമല്ല, അവരുടെ വചനം മൂലം എന്നില്‍ വിശ്വസിക്കുന്നവര്‍ക്കുവേണ്ടിക്കൂടിയാണു ഞാന്‍ പ്രാര്‍ഥിക്കുന്നത്. അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിക്കു തന്ന മഹത്വം അവര്‍ക്കു ഞാന്‍ നല്കിയിരിക്കുന്നു. അവര്‍ പൂര്‍ണമായും ഒന്നാകേണ്ടതിന് ഞാന്‍ അവരിലും അവിടുന്ന് എന്നിലും ആയിരിക്കുന്നു. അങ്ങനെ, അങ്ങ് എന്നെ അയച്ചുവെന്നും അങ്ങ് എന്നെ സ്നേഹിച്ചതുപോലെതന്നെ അവരെയും സ്നേഹിച്ചുവെന്നും ലോകം അറിയട്ടെ. പിതാവേ, ലോകസ്ഥാപനത്തിനു മുമ്പ്, എന്നോടുള്ള അവിടുത്തെ സ്നേഹത്താല്‍ അങ്ങ് എനിക്കു മഹത്വം നല്കി. അങ്ങ് എനിക്കു നല്കിയവരും അതു കാണാന്‍ ഞാന്‍ ആയിരിക്കുന്നിടത്ത് എന്നോടുകൂടെ അവരും ആയിരിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. നീതിമാനായ പിതാവേ, ലോകം അങ്ങയെ അറിഞ്ഞിട്ടില്ല; എന്നാല്‍, ഞാന്‍ അങ്ങയെ അറിഞ്ഞിരിക്കുന്നു. എന്നെ അവിടുന്നാണ് അയച്ചതെന്ന് ഇവരും അറിഞ്ഞിരിക്കുന്നു. അങ്ങയുടെ നാമം അവരെ ഞാന്‍ അറിയിച്ചു. അവിടുന്ന് എനിക്കു നല്കിയ സ്നേഹം അവരില്‍ ഉണ്ടാകേണ്ടതിനും ഞാന്‍ അവരില്‍ ആയിരിക്കേണ്ടതിനുമായി ഞാന്‍ ഇനിയും അത് അറിയിക്കും.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ഈ കാണിക്കകള്‍ ദയാപൂര്‍വം വിശുദ്ധീകരിക്കുകയും
ആത്മീയബലിയുടെ അര്‍പ്പണം സ്വീകരിച്ച്,
ഞങ്ങള്‍ ഞങ്ങളെത്തന്നെ അങ്ങേക്ക്
നിത്യമായ കാണിക്കയാക്കി തീര്‍ക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
യോഹ 16:7
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സത്യം ഞാന്‍ നിങ്ങളോടു പറയുന്നു;
നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ് ഞാന്‍ പോകുന്നത്;
ഞാന്‍ പോകുന്നില്ലെങ്കില്‍ ആശ്വാസകന്‍
നിങ്ങളുടെ അടുത്തേക്കു വരുകയില്ല, അല്ലേലൂയാ.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങള്‍ സ്വീകരിച്ച രഹസ്യങ്ങള്‍,
പ്രബോധനങ്ങളാല്‍ ഞങ്ങളെ ഉദ്ബോധിപ്പിക്കുകയും
പങ്കാളിത്തത്താല്‍ പുനരുദ്ധരിക്കുകയും ചെയ്യണമേ.
അങ്ങനെ, സ്വര്ഗീയദാനങ്ങളിലേക്ക് എത്തിച്ചേരാന്‍
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵