Uncategorized

വെളിവുണ്ടോ? ഭാഗം 2

ചാക്കോച്ചി യുടെ സു’വിശേഷങ്ങൾ’

വെളിവുണ്ടോ തുടരുന്നു….

എവിടാ നമ്മൾ പറഞ്ഞു നിർത്തിയത് ..
ങ്.. കിട്ടി..

Man is a rational animal ..
എന്നാൽ വേണ്ട കാര്യങ്ങളിൽ മൃഗമല്ല താനും…
അല്ലെങ്കിലും പണ്ടുമുതലേ അങ്ങനല്ലേ..
ചെയ്യരുതെന്ന് പറഞ്ഞതേ ചെയ്യു…. ശീലമായിപ്പോയി !! വല്യമ്മച്ചി കാണിച്ചതല്ലേ … ഹവ്വ അമ്മച്ചിയെ !!
മക്കളേ തോട്ടത്തിനു നടുവിൽ നിൽക്കുന്ന പഴം തിന്നരുതെന്നു പറഞ്ഞു .. പിന്നെ എന്താന്നറിയില്ല … അത് പറിച്ച് തിന്നുന്നവരെ ഒരു സമാധാനവുമില്ല !!…

ആവശ്യമുള്ളത് ചെയ്യില്ല ആവശ്യമില്ലാത്തത് ചെയ്യും !!!

Depression … നൈരാശ്യം..

“ഇന്ന് രാവിലെ പാലില്ല കേട്ടോ” പാൽക്കാരൻ ചേട്ടൻ ..

” എന്തുപറ്റി”
ഒാ… ഒന്നും പറയണ്ട ഇന്ന് പശുവിന് മൂഡ് ഔട്ട് ആയിരുന്നു… പാല് കറക്കാൻ സമ്മതിച്ചില്ല !!!
പശുക്കൾക്ക് ഒക്കെ മൂഡൗട്ടായിരുന്നെങ്കിൽ പെട്ടു പോയേനെ

വീട്ടിൽ വളർത്തിയ പശു ആത്മഹത്യ ചെയ്തു !!
കൊല്ലം: വീട്ടുകാർ തരുന്ന തീറ്റയ്ക്കനുസരിച്ച് പാൽ നൽകാൻ സാധിക്കാത്തതിൽ മനം നോന്താണ് ഇത് ചെയ്തത്. ഒരാഴ്ചയോളമായി പശു മൂഡൗട്ടായി കാണപ്പെടുകയായിരുന്നു..

കേട്ടിട്ടുണ്ടോ?!!!

വളർത്തു പൂച്ചയ്ക്ക് കൂടുതൽ സൗകര്യം നൽകിയതിന്റെ പേരിൽ യജമാനനും ആയുള്ള ബന്ധം വളർത്തു പട്ടി ഉപേക്ഷിച്ച്‌ ഇറങ്ങിപ്പോയി …

ഇങ്ങനെയൊക്കെ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ?

അനാഥാലയത്തിലേക്ക് ഇറക്കി വിട്ടു എന്ന് കേട്ടിട്ടുണ്ട് ..

സങ്കടം മൂലം ഒരു മൃഗവും ജീവിതം അവസാനിപ്പിച്ചിട്ടില്ല..

എന്തിനും കാരണം ചിന്തകളാണല്ലോ…

മനസ്സ് ഒരു സംഭവം ആണെന്ന് ബൈബിൾ
യേശു പറഞ്ഞു: നിങ്ങള്‍ക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട്‌, ഇവിടെ നിന്നു മാറി മറ്റൊരു സ്‌ഥലത്തേക്കു പോവുക, എന്നു പറഞ്ഞാല്‍ അതു മാറിപ്പോകും.
മത്തായി 17 : 20..
കാണാതെ പോയ 12 വയസ്സിനും 30നും ഇടയിൽ മനശാസ്ത്രം കൂടി ഗ്രഹിച്ചിട്ടുണ്ടാവും … കാരണം മനസ്സ് ഉണ്ടാക്കിയവന്ന് അതിന്റെ function അറിയാമേ !!!

The Power of the SUBCONSCIOUS MIND ആയി ശാസ്ത്രം !!

PRAYER + POWER OF SUBCONSCIOUS MIND = MIRACLE
മനസ്സിന്റെ ബലമാണല്ലോ ശരീരത്തിന്റെ ബലം!!
കഴിഞ്ഞ വേൾഡ്കപ്പിൽ ജപ്പാൻ ഫുട്ബോൾ പ്ലെയേഴ്സ്നെപ്പറ്റി ലോകം !
” ഗ്രൗണ്ടിൽ 99 ശതമാനവും തോറ്റു നിൽക്കുമ്പോൾ ജപ്പാൻ കളിക്കാരുടെ മനസ്സിൽ ഒരു ശതമാനം പോലും തോറ്റിട്ടില്ലത്രേ!!! 100 ശതമാനം തോൽക്കുമ്പോഴെ തോറ്റു എന്ന് സമ്മതിക്കുകയുളളത്രേ !! Nice !!!

“ചിന്തിച്ചാൽ ഒരന്തവുമില്ല
ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല”

വെളിവ് ഭരിക്കേണ്ടത് ചിന്തകളിൽ ആണ്…
ഉത്കണ്ഠ മൂലം ആയുസ്സിന് ദൈർഘ്യം ഒരു മുഴം എങ്കിലും കൂട്ടാൻ നിങ്ങളിൽ ആർക്കെങ്കിലും സാധിക്കുമോ?
ചോദിച്ചത് ഞാനല്ല !!! വെളിവ് നിറയ്ക്കുന്ന വെളിവ് നിറഞ്ഞോരാൾ…

അപ്പോൾ വിഷയം മാറി.. പറഞ്ഞു വന്നത് GIVE SPACE TO THE OTHER.

അല്പം സ്ഥലം കൊടുക്കുക… ഹൃദയത്തിലെ !!….

Peter Denying Jesus

രംഗം;
ക്രിസ്തു പിടിക്കപ്പെട്ട രാത്രി തീ കാഞ്ഞ് കൊണ്ടിരിക്കുന്ന പത്രോസ്…
” നിന്നെ ക്രിസ്തുവിന്റെ കൂടെ കണ്ടിട്ടുണ്ടല്ലോ” I doubt !! സംശയം തോന്നി ഒരാൾ !

” Eaii I DON’T KNOW”
നമ്മക്ക് അറിയില്ലേ എന്നു പത്രോസ് !!

എങ്ങനെ സംശയിക്കാതിരിക്കും ?? മൂന്നു വർഷം എന്തിനും മുമ്പിൽ ചാടിയിരുന്ന പാർട്ടിയാ !! അടങ്ങിയൊതുങ്ങി വള്ളത്തിൽ ഇരുന്നാൽ പോരെ??? നടുക്കടലിൽ ഒരു കാര്യവുമില്ലാതെ ഇറങ്ങിച്ചെന്ന് കുറേ വെള്ളം കുടിച്ചതിൽ തുടങ്ങി….
ഇന്നലെ ..ഒരു കാര്യവുമില്ലാതെ വാളൂരി ഒരു പോലീസിന്റെ ചെവി വെട്ടിക്കളഞ്ഞ പാർട്ടിയാ !! കഴുത്തിനു വെട്ടിയത.. ഉന്ന കൂടുതൽ കൊണ്ട് ചെവിയിൽ ആയിപ്പോയി !!!
“വെളിവ് നിറഞ്ഞവൻ” നയപരമായി കൈകാര്യം ചെയ്തില്ലായിരുന്നെങ്കിൽ അവരെല്ലാം കൂടി അപ്പോഴേ “പഞ്ഞിക്കിട്ടെനേം”…

അപ്പോൾ പറഞ്ഞത്.
എന്തിനും മുമ്പിൽ ചാടുന്ന “പാർട്ടിയാ” ഉറ്റ സുഹൃത്തിന് ഏറ്റവും ആവശ്യമുള്ള സമയത്ത്
I DON’T KNOW …. നമ്മൾ ഈ നാട്ടുകാരനല്ലത്രെ !!

മനുഷ്യപ്രകൃതം ആണല്ലോ !! സാധാരണ “കാലുവാരുകയാണ്” മനുഷ്യർ ! പത്രോസ് അറിയില്ല എന്നല്ലേ പറഞ്ഞുള്ളൂ !! ക്ഷമിച്ചേക്കാം !!!

പക്ഷേ …കോഴി കൂവിയപ്പോൾ പത്രോസിന്റെ കണ്ണു നിറഞ്ഞെന്ന് ബൈബിൾ…. സ്നേഹമുള്ളവനാ… ധൈര്യമില്ലെന്ന ഒരു കുറവേ ഉള്ളൂ !!

കോഴി കൂവിയത് കേട്ടപ്പോൾ ആദ്യം കണ്ണു നിറഞ്ഞത് ക്രിസ്തുവിനായിരിക്കും… തന്റെ കൂടെ ഈ സമയം “കട്ടക്ക്” നിൽക്കണ്ട ഉറ്റ സുഹൃത്തിന് തന്നെ അറിയില്ലത്രെ… !! ആരുടേയും കണ്ണ് നിറഞ്ഞു പോകും!!

പക്ഷേ തന്നെ കരയിച്ച പത്രോസിനെ ക്രിസ്തു തിരിച്ച് കരയിച്ചു !!!
യോഹന്നാൻ 21: 17
വിശ്വസിച്ച് …മറ്റു ശിഷ്യർക്ക് ഉപരിയായി … ഒരു പരിഭവവുമില്ലാതെ മൂന്നാം പ്രാവശ്യവും നീ എന്നെ സ്‌നേഹിക്കുന്നുവോ എന്ന്‌ അവന്‍ ചോദിച്ച്‌ “എന്‍െറ കുഞ്ഞാടുകളെ മേയിക്കുക” എന്നുപറഞ്ഞ് സഭയുടെ താക്കോൽ ഭരമേല്പിച്ചപ്പോൾ ..
കരഞ്ഞു കാണും പത്രോസ് !!
വെളിവ് നിറഞ്ഞവർക്കുമാത്രം പറ്റുന്ന ഒന്ന് !!
തള്ളി പറഞ്ഞവനെ ചേർത്തു പിടിക്കാൻ…
അതാണ് പത്രോസിനെ “തലതിരിഞ്ഞവനാക്കിയത്” ..!!

വെളിവ് നിറഞ്ഞ ഒരു പ്രവർത്തി പത്രോസിന്റെ തല തിരിച്ചുകളഞ്ഞു !!!

“എന്നെ തലകീഴായി ക്രൂശിക്കുക !!
പേടിച്ചു തല കുമ്പിട്ടിരുന്ന “പാർട്ടിയാ” !! ക്രിസ്തുവിനെപ്പോലെ കിടക്കാൻ യോഗ്യതയില്ലത്രേ… വേദനയുടെ നടുവിലും അറിയില്ലെന്ന് പറഞ്ഞവൻ ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ

എന്തോ കാര്യമായി എവിടെയോ പറ്റി !!

പറ്റും !!! …വെളിവ് നിറഞ്ഞവർക്ക് സ്വാധീനിക്കാൻ പറ്റും !!

സ്നേഹം കൊണ്ടുമാത്രമേ ആരെയെങ്കിലും ഇന്നു വരെ CHANGE ചെയ്യാൻ പറ്റിയിട്ടുള്ളൂ !!!
അല്ലെങ്കിലും ചേർത്തുപിടിക്കുന്നവരെ ആണല്ലോ കണ്ണു നിറഞ്ഞ് ഓർമ്മിക്കുന്നത്!!!

കണ്ണുനിറയുന്ന ചില സംഭവങ്ങൾ മറക്കില്ല ….
ട്രെയിനിൽ കണ്ണു നിറഞ്ഞോരു സംഭവം ഉച്ച സുഹൃത്ത് വിവരിച്ചത് ചിത്രം പോലെ മനസ്സിൽ പതിഞ്ഞു കിടക്കുന്നു !

കേരളത്തിൽനിന്ന് ദീർഘദൂര ട്രെയിൻ യാത്ര …
മുൻപിലെ സീറ്റിൽ ഒരു ചേട്ടൻ ഒരു ചേച്ചി ( ഭർത്താവ് ഭാര്യ ) പിന്നെ രണ്ടു കുട്ടിക്കുറുമ്പർ പിള്ളേർ !! ചേച്ചി വിൻഡോ സീറ്റിൽ …
കുട്ടിക്കുറുമ്പ് എന്ന് പറയാൻ കാരണം രണ്ടു പിള്ളേരും ഉരുണ്ടാണ് ഇരിക്കുന്നത് … ജങ്ക് ഫുഡ് പ്രോഡക്റ്റ്സ് ആണേ….
രംഗം : ചേട്ടനും ചേച്ചിയും പുസ്തകം വായിച്ചു തള്ളുന്നു !!
ബുദ്ധിജീവികൾ ആണെന്നു തോന്നണമെങ്കിൽ ചുമ്മാ ഒരു ബുക്ക് പിടിച്ചാൽ മതിയല്ലോ… കണ്ടിട്ട് ഡിവോഷണൽ പുസ്തകം പോലെ !!

പിള്ളേർ ഓടി നടക്കും… അൽപ്പനേരം സീറ്റിൽ ഇരിക്കും … വീണ്ടും ഓടി നടക്കും …

ട്രെയിൻ കേരളത്തിന് വെളിയിൽ ഏതോ സ്റ്റേഷനിൽ ഏതോ ട്രെയിൻ കടന്നുപോകാനായി നിർത്തിയിട്ടിരിക്കുന്നു… ഏതോ റിമോട്ട് സ്ഥലം … …
ബോഗി കിടക്കുന്നത് പ്ലാറ്റ്ഫോമിന് വെളിയിൽ …. സമയം ഉച്ച !!
ഭക്ഷണം കൊടുക്കാനായി കുട്ടി കുറുമ്പരേ പിടിച്ചിരുത്തി ചപ്പാത്തിയും ചിക്കൻ നുറുക്കിയതും എടുത്തു ….

കഴിപ്പിക്കാൻ തുടങ്ങി… ചപ്പാത്തി പിള്ളേർക്ക് വലിയ താൽപര്യമൊന്നുമില്ല .. പറഞ്ഞില്ലേ ജങ്ക് ഫുഡ് …ജങ്ക് ഫുഡ്..
അല്പം മുമ്പാണ് രണ്ടു ലെയിസ് അകത്താക്കിയത് …
എങ്കിലും ചേച്ചി കുത്തി കഴിപ്പിക്കുന്നു … അല്പം കഴിക്കും ,..പിള്ളേർ ഇറങ്ങി ഓടും … വീണ്ടും പിടിച്ചിരുത്തും … കുത്തി കഴിപ്പിക്കും …
ഈ സമയം… ചേച്ചി ഭക്ഷണപൊതി എടുക്കുന്നത് കണ്ട് വെളിയിൽ ഒരു കല്ലിൽ ഇരുന്ന യാചക ബാലൻ …, അവന്റെ എല്ലുകൾ 1 2 3 എണ്ണിയെടുക്കാം…,
കണ്ടിട്ട് ഭക്ഷണമൊക്കെ നല്ല രീതിയിൽ കഴിച്ചിട്ട് കാലങ്ങളായതുപോലെ… ച്ചാടിയെഴുന്നേറ്റ് ജനലരികിലേക്ക് വന്നു…

ഇടത് കൈ കൊണ്ട് ഊരി പോകുന്ന നിക്കറിൽ പിടിച്ച് ….വലതുകൈ നീട്ടി അവന്റെ ഭാഷയിൽ കഴിക്കാൻ കൊടുക്കാമോ എന്ന് ചോദിക്കുന്നു !!

അത്ര ഹൈജീനിക് ഒന്നുമല്ല ബാലൻ .,

” പിള്ളേര് ഭക്ഷണം കഴിക്കുന്നിടത്താണോ വായി നോക്കുന്നത്… പിള്ളേര് കഴിക്കില്ല ” എന്ന് അല്പം ഉറക്കെ ആത്മഗതം ചെയ്ത്!! കൂടിരിക്കുന്നവർ കേട്ടോ എന്നൊരു ജാള്യതയോടെ … എന്ന അല്പം നീരസത്തോടെ ചേച്ചി ഷട്ടർ വലിച്ചടച്ചു..

അവശേഷിച്ച ഒരു ചപ്പാത്തി കൂടെ പിള്ളേരെ കഴിപ്പിക്കാൻ അവസാനശ്രമം…

ബാലൻ പഴയ കല്ലിൽ പോയി ഒന്നും സംഭവിക്കാത്ത മട്ടിൽ ഇരുന്നു… അവന് ഇതൊന്നും പുത്തരിയല്ല.. ” കൊക്കെത്ര കുളം കണ്ടതാ “

പിള്ളേര് വേണ്ടെന്ന് വെച്ചതോടെ ചപ്പാത്തി ജനലിലൂടെ വെളിയിലേക്ക് എറിഞ്ഞു കളഞ്ഞു..
ഇതുകണ്ട ബാലൻ കുതിച്ചെഴുന്നേറ്റ് … ഒറ്റ ഡൈവിൽ… ചപ്പാത്തി കരസ്ഥമാക്കി … പതിവ് പണിയാണ് !!
കൈയിൽ കിട്ടിയ ചപ്പാത്തി ആവേശത്തോടെ കടിക്കാൻ ഒരുങ്ങിയപ്പോൾ, അവനെപ്പോലെ എല്ലുകൾ 1 2 3 എന്ന് എണ്ണിയെടുക്കാവുന്ന ഒരു തെരുവ് നായ ഓടി വന്ന് ആകാംക്ഷയോടെ അവനെ നോക്കി നിൽക്കുന്നു… പട്ടിയെ നോക്കി ഒരു ചെറുപുഞ്ചിരി അങ്ങു പാസാക്കി …..
ചപ്പാത്തിയുടെ പകുതി മുറിച്ച് പട്ടിക്കു കൊടുത്തു …ബാക്കി മുറി ആവേശത്തോടെ കഴിക്കാൻ തുടങ്ങി…
പട്ടിക്ക് തിരിച്ചു ചിരിക്കാൻ പറ്റിയിരുന്നെങ്കിൽ അതും പുഞ്ചിരിച്ചേനെ…
ഈ രംഗം കണ്ടവരുടെ മനസ്സിൽ എന്തോ കോത്തി വലിക്കുന്നതു പോലെ…

Poor but Rich at Heart

പയ്യന് എന്തോ … അല്പം വെളിവ് കൂടുതൽ ഉള്ള പോലെ …

കുറേ ഉണ്ടായിട്ട് ഒന്നും ഒരു കാര്യവുമില്ല
“നായയുടെ കയ്യിൽ പൊതിയ തേങ്ങ കിട്ടിയ പോലെ” എന്ന നാട്ടു ഭാഷയിൽ പറയും ..
അല്ലെങ്കിലും സമൃദ്ധി, തൃപ്തി എന്നു പറയുന്നത് മനസ്സിലാണല്ലോ….
അത് ഉള്ളവൻ എല്ലാവരെക്കാൾ സമ്പന്നനാണ് !!

മലങ്കര വിശുദ്ധ കുർബാനയിൽ ആരംഭത്തിൽ ഒരുപാട്ടുണ്ട്.. ചെറുപ്പം മുതൽ കേൾക്കുന്നതാ
” വെളിവുനിറഞ്ഞോരീശോ
നിൻ വെളിവാൽ കാണുന്നു….
…… കാന്ത്യാ ഞങ്ങളെ നീ താതൻ
കതിരേ ശോഭിപ്പിക്കെന്നും”

അർത്ഥം വല്ലതും മനസ്സിലായോ???
പണ്ട് ഒരുത്തൻ ഇങ്ങനെ പാടി എന്ന് കേട്ടു..
വെളിവുനിറഞ്ഞോരീശോ
നിൻ വാൽ വെളിയിൽ കാണുന്നു…
സാരമില്ല …വേറൊന്നും പാടിയില്ലല്ലോ…

പ്രകാശം നിറഞ്ഞ യേശുവേ, നിൻ്റെ പ്രകാശത്താൽ ഞങ്ങൾ പ്രകാശം കാണുന്നു.എല്ലാ ലോകത്തിൻ്റേയും വെളിച്ചത്തിനു ആധാരമായ പ്രകാശവും നീ തന്നെയാകുന്നു. പിതാവിൻ്റെ കതിരേ നിൻ്റെ പ്രകാശത്താൽ ഞങ്ങളെ എന്നും പ്രകാശിപ്പിക്കണമെ. (സങ്കീ: 104:2)

Psalms 104: 2 Covering Yourself with light as with a cloak, Stretching out heaven like a tent curtain.

“ചുമ്മാ കുറെ ചോറുണ്ട് ചത്തു പോയിട്ട് ഒരു കാര്യവുമില്ല”
നല്ല ഓർമ്മ ആകുന്നവർ വെളിവുള്ളവരാണ്…
അപ്പോൾ പറഞ്ഞു വന്നത്
GIVE SPACE TO THE OTHER, IF THERE IS NO….., CREATE !!

ചാക്കോച്ചി

  • Fr Chackochi Meledom
  • Email: chackochimcms@gmail.comChackochi

Categories: Uncategorized

1 reply »

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s