Uncategorized

അയ്യോ… Sorry മറന്നു പോയി…

ചാക്കോച്ചിയുടെ സു’വിശേഷങ്ങൾ’

അയ്യോ… Sorry മറന്നു പോയി…

ചാനലുകാർ : നിങ്ങൾ ഇത്രയും വലിയ ഒരു സംഭവം ആയി മാറി… നിങ്ങളുടെ വളർച്ച വലുതാണ്.. പെട്ടെന്നായിരുന്നു നിങ്ങളുടെ വളർച്ച…
#ലെ : ശരിയാണ് …. ഒത്തിരി വലിയ സംഭവ ബഹുലമായ ജീവിതമായിരുന്നു എന്റെത് ..

ചാനൽ: ആട്ടെ ജീവിതത്തിൽ മറക്കാനാവാത്ത എന്തെങ്കിലും സംഭവം ഉണ്ടോ??
# ലെ: ഉണ്ട് ജീവിതത്തിൽ മറക്കാനാവാത്ത ഒരു സംഭവമുണ്ട് !!
ചാനൽ : ഓക്കേ .. എങ്കിൽ അത് പ്രേക്ഷകരുമായി ഒന്ന് പങ്കുവയ്ക്കുമോ?

# ലെ : അയ്യോ…. ഞാനത് മറന്നുപോയി !!?

What Makes You Forgetfulജീവിതത്തിലെ മറക്കാനാവാത്ത സംഭവം മറന്നു പോയ #ലെ.

ഈ മറവി എന്തൊരു അനുഗ്രഹം ആണല്ലേ… തോന്നിയിട്ടില്ല ??
ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട്
ചേട്ടന്മാരെ പറ്റി പറയും
മറക്കും എന്നാൽ ക്ഷമിക്കില്ല …
ചേച്ചിമാരെ പറ്റി പറയും ..
ക്ഷമിക്കും എന്നാൽ മറക്കില്ല….

മാത്യു സാർ സ്കൂളിൽ നിന്ന് വന്നു… പുതിയ അധ്യയന വർഷം ആരംഭിച്ചത് കൊണ്ടുതന്നെ ഭാര്യ മോളി ചേച്ചി വിശേഷങ്ങളറിയാൻ അടുത്തുകൂടി…

പുതിയൊരു ടീച്ചർ, സാറ ടീച്ചർ, വന്നതിനെ പറ്റി ആയിരുന്നു സാറിന് ആദ്യം പറയാനുണ്ടായിരുന്നത് !!
എന്റെടി…. പുതിയൊരു ടീച്ചർ വന്നു … മിടുക്കി ആണ് … വന്ന ദിവസം തന്നെ എല്ലാവരെയും കയ്യിലെടുത്തു..

പിന്നെടീ…. ഒരു രഹസ്യം പറയാം… എടീ സാറ ടീച്ചർക്ക് പൊടിമീശ ഉണ്ട് !!

ഹാ.. ഹ..ഹ… മോളി ചേച്ചിയും മാത്യു സാറും പൊട്ടിച്ചിരിച്ചു.,..
ചിരിച്ചു തള്ളി …

ദിവസങ്ങൾ മാസങ്ങൾക്ക് വഴിമാറി.. മാസങ്ങൾ വർഷങ്ങൾക്കും !!!

മാത്യുസാറിന്റെ വീട് പണി നടക്കുന്നു… വീട് പണിക്കുള്ള
മിറ്റൽ ഇറക്കാൻ ലോറി വരുമെന്ന് പറഞ്ഞിരുന്നു ..

നേരം സന്ധ്യ
അന്ന് അല്പം താമസിച്ചാണ് സ്കൂട്ടർ ഓടിച്ചു മാത്യു സാർ വന്നത്…
വീട്ടിലേക്ക് വണ്ടിയോടിച്ചു കയറിയതും വഴിയിൽ ഇറക്കിയിട്ട മിറ്റലിലേക്ക് സ്കൂട്ടർ കേറി മാത്യു സാർ ഊക്കോട് നിലംപതിച്ചു…. നിലംപരിശായി !!!

അല്പം ദേഷ്യത്തോടെ മാത്യുസാർ വീട്ടിനുള്ളിലേക്ക് കയറി ഭാര്യ മോളി ചേച്ചിയോട് ആക്രോശിച്ചു … എന്താടി മിറ്റൽ ഇറക്കിയിട്ട കാര്യം എന്നെ വിളിച്ച് പറയാതിരുന്നത് ???

ചെറിയൊരു പുച്ഛത്തോടെ മോളി ചേച്ചി മറുപടി പറഞ്ഞു ” പിന്നെ….. സാറടീച്ചറുടെ പൊടിമീശ കാണാനുള്ള കണ്ണ് ഉണ്ടല്ലോ.. എന്നിട്ടാണോ ഇത്രയും വലിയ മിറ്റിൽ കൂമ്പാരം കാണാൻ പറ്റാഞ്ഞത് ??
പ്ലിഗ്….

അല്ലെങ്കിലും അങ്ങനെയാണ് ചിലത് മറക്കും ചിലത് മറക്കില്ല…
പക്ഷേ മറവി ഇല്ലെങ്കിൽ പെട്ടു പോയേനെ….
ചില വേദന പ്പെടുത്തിയ ഓർമ്മകൾ….
ഉറ്റവർ പറഞ്ഞ ചില വാക്കുകൾ…
ചില മരണങ്ങൾ …
ചില ദ്രോഹങ്ങൾ …
അതേ തീവ്രതയിൽ ഇന്നും നില നിന്നിരുന്നു എങ്കിൽ … ജീവിതം വളരെ ബോറായി പോയേനെ …
ജീവിതം ബോർ ആകാത്തതിന് THANKS മറവി…

എത്ര കർക്കശമായി മനസ്സിൽ ദേഷ്യം വച്ചാലും മാസങ്ങൾ കഴിയുമ്പോൾ തനിയെ തീവ്രത കുറയും…
ദൈവം തമ്പുരാന്റെ ഓരോ സെറ്റപ്പ്…. എന്തിനാണ് മിണ്ടാതിരുന്നത്… എന്താണ് ദ്രോഹിച്ച സംഭവം എന്നുപോലും മറന്നുപോകും..
മറവി ഇല്ലാത്ത ലോകത്തെപ്പറ്റി ചിന്തിക്കാനാവുമോ….

അതല്ലേ ചിന്തകന്മാർ പറയുന്നത് ആരും Necessary അല്ല…
We Are Not “Necessary” In This Changing World…
അയ്യോ… ഞാൻ ഇല്ലെങ്കിൽ അവർക്ക് പറ്റില്ല…
അയ്യോ ഞാൻ ഇല്ലെങ്കിൽ ഇതൊക്കെ എങ്ങനെ നടക്കും….
നടക്കും ….
കാലുകൊണ്ട് നടക്കും…

നമ്മൾ അല്ലെങ്കിൽ മറ്റൊരാൾ … നമ്മളെക്കാൾ മെച്ചപ്പെട്ട ഒരാൾ കാര്യങ്ങൾ നടത്തും.!

ചിലപ്പോഴൊക്കെ ചിന്തിച്ചിട്ടുണ്ട് …അവരൊക്കെ ആ സ്ഥാനത്തുനിന്ന് മാറി കഴിഞ്ഞാൽ പിന്നെ ആര് അത് ചെയ്യും… നോക്കി നിൽക്കുമ്പോൾ തന്നെ പുതിയ ആളുകൾ വന്നു അതിനേക്കാൾ മെച്ചമായി ചെയ്യും…

പഴയനിയമത്തിലെ ജോസഫ്… എത്ര വായിച്ചാലും മതിവരാത്ത ബൈബിൾ ഭാഗം… സ്വന്തം സഹോദരന്മാർ പോട്ട കിണറ്റില് താഴ്ത്തി…

അപ്പോള്‍ കുറെമിദിയാന്‍ കച്ചവടക്കാര്‍ ആ വഴി കടന്നുപോയി. ജോസഫിന്‍െറ സഹോദരന്‍മാര്‍ അവനെ കുഴിയില്‍നിന്നു പൊക്കിയെടുത്ത്‌ ഇരുപതു വെള്ളിക്കാശിന്‌ ഇസ്‌മായേല്യര്‍ക്കു വിറ്റു. അവര്‍ അവനെ ഈജിപ്‌തിലേക്കു കൊണ്ടുപോയി….
ഉല്‍പത്തി 37 : 28

കാലചക്രം ഉരുണ്ടു …

ഫറവോ തുടര്‍ന്നു: ഇതാ ഈജിപ്‌തുരാജ്യത്തിനു മുഴുവന്‍ അധിപനായി നിന്നെ ഞാന്‍ നിയമിച്ചിരിക്കുന്നു.
ഉല്‍പത്തി 41 : 41

മറക്കാൻ പഠിച്ച മനുഷ്യൻ…

എന്നെ ഇവിടെ വിറ്റതോര്‍ത്ത്‌ നിങ്ങള്‍ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ടാ. കാരണം, ജീവന്‍ നിലനിര്‍ത്താന്‍വേണ്ടി ദൈവമാണ്‌ എന്നെ നിങ്ങള്‍ക്കുമുന്‍പേ ഇങ്ങോട്ടയച്ചത്‌.
ഉല്‍പത്തി 45 : 5
അയ്യോ!!! ഞാൻ തീർന്നു …. എന്റെ കാര്യം പോയി..
ചില വേദനിപ്പിച്ച സംഭവങ്ങൾ പിന്നീട് തിരിഞ്ഞു നോക്കുമ്പോൾ അത് അനുഗ്രഹമായിരുന്നു എന്ന് മനസ്സിലാവും… ശരിയല്ലേ ?

മനസ്സിനെ ഒത്തിരി അത് ബലപ്പെടുത്തി എന്ന് മനസ്സിലാകും… നമ്മളെ ഒത്തിരി വളർത്തി എന്ന് മനസ്സിലാവും…
ഒപ്പം കുറെ നല്ല പാഠങ്ങളും ¡!!

കയ്യിൽ വിരലിന്റെ അറ്റത്ത് ഒരു ചെറിയ സൂചി കൊണ്ട് മുറിവ് വരുമ്പോൾ അതാണ് വലുത്… പിന്നെ അതിന്റെ പുറകെ ആണ്… ഊതുന്നു… ഒരു വിരൽ ഉയർത്തിപ്പിടിക്കുന്നു…. അങ്ങനങ്ങനെ…

ആ മുറിവ് ഉള്ളപ്പോൾ എവിടെയെങ്കിലും അടിച്ചു കെട്ടി വീണ് കൈമുട്ടിൽ ഒരു മുറിവ് ഉണ്ടായാൽ പിന്നെ …. വിരലറ്റത്തെ സൂചി കൊണ്ട മുറിവ് വക വെക്കില്ല.. പിന്നെ കൈ മുട്ടിലെ മുറിവ് ആണ് വലുത് …

അപ്പോഴാണ് വാഷ്റൂമിൽ ഊക്കോടെ നിലംപതിച്ച്‌ കാൽ ഒടിയുന്നത്… അപ്പോഴും വിരലിലെ സൂചികൊണ്ട മുറിവും… കൈമുട്ടിലെ മുറിവും ഉണ്ട് എന്നതാണ് സത്യം..
പിന്നെ കാലൊടിഞ്ഞതാണ് വലുത്…

നമ്മൾ ഇങ്ങനാണ് ബായി….
പ്രളയം വന്നപ്പോൾ അതായിരുന്നു ഏറ്റവും വലുത് …
കൊറോണ വന്നപ്പോൾ എന്ത് പ്രളയം ….ഒന്നുമല്ലാതായി…

ദേ… ഒരു പ്രളയം കൂടി വരുന്നു എന്ന് പറഞ്ഞപ്പോൾ … എല്ലാവരുടെയും മുഖത്ത് പുച്ഛം !!!

വലുത് വരുമ്പോൾ ചെറുത് ചെറുതായി പോകും…. അതും ഒരു മറവി ആണേ…

എത്ര മറക്കാത്തവർക്കും ക്ഷമിക്കാത്തവർക്കും മറവി കൊടുക്കുന്ന ഒരു പേരുണ്ട്… മരണം

പിന്നെ
എന്താന്നറിയില്ല ഒരാൾ മരിക്കും എന്ന് പറയുമ്പോൾ എത്ര വിരോധമുള്ള ആളോടും കാറ്റ് അഴിച്ചുവിട്ട ബലൂൺ പോലെ പിണക്കം പോകും അവർ ചെയ്തിട്ടുള്ളത് എല്ലാം മറക്കും. !!
( NB : everything subjected to Exception)
മനുഷ്യന്റെ കാര്യമാ പറയുന്നത്…

മനസ്സിന്റെ ഒരു സെറ്റപ്പെ…

Aanandabhairavi“ആനന്ദഭൈരവി” എന്ന മലയാളം അവാർഡ് സിനിമ ഉണ്ട് ? കണ്ടു കരഞ്ഞു ഉപ്പാട് വന്നു… ഉപ്പാട് അല്ല… ഊപ്പാട് means മടുത്തുപോയി !!

ചെറുക്കൻ അപ്പന്റെ മടിയിൽ കയറിയിരുന്ന് ചോദിക്കുന്ന ഹൃദയസ്പൃക്കായ ഒരു ഡയലോഗ് ഉണ്ട്‌…

കഥ ഇങ്ങനെ …. പാട്ടുകാരനായ അപ്പന്റെ പാട്ടുകാരനായ മകൻ …
പയ്യൻ എൽപി സ്കൂളിൽ പഠിക്കുന്നു … കുസൃതി എന്നുപറഞ്ഞാൽ പോര .. ഒരു ഒന്നര ഒന്നേമുക്കാൽ കുസൃതി !!
കുസൃതിക്ക് അവനെ വെല്ലാൻ ആ സ്കൂളിൽ ആരുമില്ല… ടീച്ചർമാരുടെയും നാട്ടുകാരുടെയും ഊപ്പാട് ഇളകി …

Crime No 1
1. സ്കൂളിലേക്ക് പോകുംവഴി നമ്പൂതിരി നട്ടുവളർത്തുന്ന ഒരു മാവ് ഉണ്ട്.. മക്കളെ പുള്ളി ഇത്രയും സ്നേഹിച്ചിട്ടില്ല അതുപോലെ കരുതുന്ന മാവ്‌..
എന്നും സ്കൂളിൽ പോകുമ്പോൾ കൂട്ടുകാരെ കൂട്ടി …മാവിൽ നല്ല ഒന്നാന്തരം കല്ലു പറക്കി എറിഞ്ഞു മാങ്ങ പറിച്ചു കൂട്ടുകാർക്ക് വിതരണം ചെയ്യുക.. ഏറുകൊണ്ട് പറമ്പിലുള്ള പണിക്കാരുടെ തല വരെ പൊട്ടിയിട്ടുണ്ട് … അമ്മാതിരി ഏറ…
കല്ലെറിഞ്ഞതിന് പലവട്ടം നമ്പൂതിരി പിള്ളേരെ ഓടിച്ചിട്ട് ചപ്രം ച്ചിപ്രം തല്ലിയിട്ടുണ്ട്…
സ്കൂളിൽ പോയി പരാതി കൊടുത്തിട്ടുണ്ട്…
2. തലയിൽ കുട്ടയിൽ മൺകലങ്ങൾ വഹിച്ച് വീടുകൾ കയറി വിൽക്കാൻ വരുന്ന കലക്കച്ചവടക്കാരൻ… പുള്ളിയുടെ ഉപജീവനം.. പണ്ടത്തെ ഒരു കാഴ്ചയായിരുന്നു …
പുള്ളി വരുന്ന വഴിയിൽ കാൽപാദം താഴുന്ന ആഴത്തിൽ കുഴികൾ ഉണ്ടാക്കി ചുള്ളിക്കമ്പ് നിരത്തി കരിയിലവച്ച് മൂടും….. നല്ല പണി …
എന്നിട്ട് ഇവനും കൂട്ടുകാരും പാത്തിരിക്കും..
കലക്കാരൻ കുഴിയിൽ നടു തല്ലി വീണ് കലമെല്ലാം പൊട്ടുമ്പോൾ കൈകൊട്ടി ചിരിക്കും ….
ആഹാ… ബെസ്റ്റ് വിനോദം ..

താൻ മക്കളെ ഇങ്ങനെ തോന്നിവാസം ആണോടോ വളർത്തുന്നത്????
വീട്ടിൽ പരാതിയുടെ കൂമ്പാരമാണ് …

അപ്പൻ പരാതി കേട്ടുമടുത്തു…

3. സ്കൂളിൽ പിള്ളേർകിട്ട്‌ പലതരത്തിലുള്ള പണികൾ…സ്കൂളിൽ ടീച്ചർ ഡെസ്കിൽ കയറ്റി നിർത്തി തല്ലും… എന്നിട്ടും No change!!

അങ്ങനെയിരിക്കെ ഇവന് ഒരു ചെറിയ പനി പിടിപെട്ടു !!
ടെസ്റ്റുകകളോടു ടെസ്റ്റ്…. രോഗം മാറുന്നില്ല … ദിവസം തോറും രോഗം മൂർച്ഛിക്കുന്നു …
അവസാനം ഡോക്ടർ കണ്ടുപിടിച്ചു …
ആയിരത്തിൽ ഒരാൾക്കുമാത്രം വരാവുന്ന ചികിത്സയില്ലാത്ത ഒരു രോഗം…
ലക്ഷണങ്ങൾ ഒന്നും കാണില്ല … മരണം സംഭവിക്കും !!! No treatment !!
കൂടിവന്നാൽ ഒരു വർഷം … ഡോക്ടർ കാലാവധി കുറിച്ചു..

ഇവൻ ഒഴികെ ആ നാട്ടിലുള്ള എല്ലാവരും ഈ വാർത്ത അറിഞ്ഞു … ആരും അവനോട് പറഞ്ഞില്ല …കുഞ്ഞല്ലേ !!!
പനി കുറഞ്ഞ് ഡിസ്ചാർജ് ആയി വീട്ടിലെത്തി സ്കൂളിൽ പോകാൻ തുടങ്ങി… പതിവുപോലെ അവന്റെ പണി ആരംഭിച്ചു…

നമ്പൂതിരിയുടെ മാവിനടുത്തെത്തി ഏറു തുടങ്ങി… രണ്ടാഴ്ചയായി എറിയാത്തതു കൊണ്ടാവാം കല്ല് പഴയതുപോലെ ഉയരുന്നില്ല !! നോക്കിയപ്പോൾ നമ്പൂതിരി വരുന്നു… നമ്പൂതിരിയെ കണ്ടതും പയ്യനും കൂട്ടരും നൂറിൽ ഓടാൻ തുടങ്ങി.. നമ്പൂതിരി പുറകെ ഓടി പറഞ്ഞു …” എടാ ഓടല്ലേ… നിൽക്ക്‌ ..
അപ്പോൾ നമ്പൂതിരിയുടെ കയ്യിൽ ഒരു കുട്ട മാങ്ങ!!
ഈയൊരു കുട്ട മാങ്ങ നിനക്ക് തരാൻ വന്നതാ.. ഇതുകൂടി കൊണ്ടുപോ” ..
പയ്യൻ അന്തിച്ചു … ശെടാ .. ഇതെന്തുപറ്റി !!

പോകുന്ന വഴിയിൽ കുഴികുഴിച്ച് കരിയില നിരത്തി പാത്തിരുന്നു… കലക്കാരൻ അതിൽ വന്നുവീണു… കലംപൊട്ടി … പയ്യനും കൂട്ടുകാരും പൊട്ടിച്ചിരിച്ചു…
ചീത്ത പ്രതീക്ഷിച്ച പയ്യൻ നോക്കിയപ്പോൾ വീണപ്പോൾ പൊട്ടാത്ത കലങ്ങൾ കൂട്ടി അടിച്ച് പൊട്ടിച്ചു കാണിക്കുന്നു.!!! എന്നിട്ട് കലക്കാരൻ തന്നെ ചിരിക്കുന്നു…
പയ്യൻ ഓർത്തു !
അയ്യോ പാവം .. വീഴ്ചയിൽ “റിലേ” പോയി കാണും …ഈശ്വരാ …

സ്കൂളിൽ അടി പ്രതീക്ഷിച്ച്‌ ഡെസ്കിൽ കയറാൻ റെഡിയായി ചെന്നപ്പോൾ ടീച്ചർ അവന്റെ തോളിൽ കൈയിട്ട് ചേർത്തു നിർത്തി ..
അടി പ്രതീക്ഷിച്ച അവൻ ടീച്ചർ ചേർത്തു നിർത്തിയപ്പോൾ ആകെ കൺഫ്യൂഷനായി ..
ടീച്ചർ പറഞ്ഞു ” എന്റെ കുട്ടാ.. എന്തൊരു കുസൃതിയാ… ഇങ്ങനെയൊക്കെ കാണിച്ചാൽ ഞങ്ങൾ പെട്ടു പോകും കേട്ടോ”
കൂട്ടുകാർക്കൊക്കെ പൊരിഞ്ഞ സ്നേഹം

പയ്യൻ അതിശയിച്ചു .. ഈശ്വരാ രണ്ടാഴ്ച കൊണ്ട് എനിക്ക് വട്ടായതാണോ അതോ നാട്ടുകാർക്ക് മുഴുവൻ വട്ടായതാണോ !!
അവന് ഒന്നും പിടികിട്ടുന്നില്ല !! എന്ത് കാണിച്ചിട്ടും ആരും ഒന്നും പറയുന്നില്ല !!

ആരും വഴക്ക് പറയാത്തതിൽ അവന് സന്തോഷമല്ല തോന്നിയത് … അവന് ആകെ സങ്കടമായി..

സ്കൂൾ വിട്ട് വീട്ടിൽ ചെന്ന് ചാടി അപ്പന്റെ മടിയിൽ കയറിയിരുന്നു കെട്ടിപ്പിടിച്ച് നിഷ്കളങ്ക ഭാവത്തിൽ അവൻ ചോദിച്ചു!!
” എന്താ അപ്പാ എന്നെ എല്ലാരും ഇങ്ങനെ സ്നേഹിക്കുന്നത്?????????????????????”

മറുപടിയായി അപ്പൻ അലറി കരയുകയായിരുന്നു !!!!
അപ്പോൾ ഞാൻ പറഞ്ഞത് എന്തായിരുന്നു ?? മറവി !!
ശരിക്കും ഒരു അനുഗ്രഹമാണ് ആണ്… ശേരിയല്ലെ??
എല്ലാം കൂടി ഓർത്തു വെച്ചിരുന്നെങ്കിൽ മെമ്മറി ഫുൾ ആയി ലൈഫ് ഹാങ് ആയേനെ….

അപ്പോൾ ജീവിതത്തിൽ മറക്കാനാവാത്ത സംഭവം മറന്നത് വലിയ കാര്യമൊന്നുമല്ല..

നന്മകൾ ഒക്കെ ഓർത്തു വയ്ക്കണം… ബാക്കിയൊക്കെ കാലചക്രം തിരിയുമ്പോൾ മറന്നുപോകും !! പോയില്ലാരുന്നെങ്കിൽ ലൈഫ് ബോർ ആയേനെം ഭായ്… !!!

– ചാക്കോച്ചി

  • Fr Chackochi Meledom
  • Email: chackochimcms@gmail.comChackochi

Categories: Uncategorized

2 replies »

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s