ചിന്തിക്കാം… ധ്യാനിക്കാം.. പ്രാർത്ഥിക്കാം.

ചിന്തിക്കാം…
ധ്യാനിക്കാം..
പ്രാർത്ഥിക്കാം.

പ്രിയപ്പെട്ടവരേ,

ഇന്നത്തെ സുവിശേഷത്തിൽ (യോഹ 6/64-71) ഈശോ ഒരു വരം നമ്മുക്ക് വെളിപ്പെടുത്തുന്നു – അടുക്കൽ വരാനുള്ള വരം. “അവൻ പറഞ്ഞു: ഇതുകൊണ്ടാണ്, പിതാവിൽനിന്നും വരം ലഭിച്ചാലല്ലാതെ എന്റെ അടുക്കലേക്കുവരാൻ ആർക്കും സാധിക്കുകയില്ല എന്ന് ഞാൻ നിങ്ങളോട് പറഞ്ഞത്. ” (യോഹ 6/65)
വിശ്വാസം ദൈവത്തിന്റെ അടുത്തേക്കുള്ള വരവാണെന്നു യേശു പഠിപ്പിച്ചു. അതൊരു ‘വരം’ ആണെന്നും അറിയിച്ചു. ദൈവത്തെ ‘അറിയാനുള്ള’ വിശ്വാസവും ദൈവത്തെ അറിയാനുള്ള വരവും നമ്മുക്ക് വേണം.
“യേശു പന്ത്രണ്ടു പേരോടുമായി ചോദിച്ചു: നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ? ശിമയോൻ പത്രോസ് മറുപടി പറഞ്ഞു: കർത്താവെ ഞങ്ങൾ ആരുടെ അടുത്തേക്ക് പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കലുണ്ട്. നീയാണ് ദൈവത്തിന്റെ പരിശുദ്ധൻ എന്ന് ഞങ്ങൾ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു.”
(യോഹ 6/67-69)

ഈ വരം നമ്മുക്ക് ഉണ്ടെന്ന് എങ്ങനെ അറിയാം? “പ്രവൃത്തികൾ കൂടാതെയുള്ള വിശ്വാസം അതിൽത്തന്നെ നിർജീവമാണ്”. (യാക്കോ 2/17) ദൈവത്തോട്, വചനത്തോട് ചേർന്ന് നിൽക്കുന്ന പ്രവൃത്തികൾ നമ്മിൽ ഉണ്ടെകിൽ ഈ വരം നമ്മിൽ ഉണ്ട്.

നല്ല ദിവസം! ദൈവത്തെ അറിഞ്ഞു വിശ്വസിക്കാൻ കൃപ ലഭിക്കട്ടെ !

റോയ് പുലിയുറുമ്പിൽ mcbs

Leave a comment