ഓർമ്മയുണ്ടോ എന്നറിയില്ല..!

ആണ്ടിലൊരു കുപ്പായം എടുത്തിരുന്ന കാലം ഉണ്ടായിരുന്നു നമ്മൾ മലയാളികൾക്ക്..!
ഓർമ്മയുണ്ടോ എന്നറിയില്ല..!
ഒരു റോൾ കുപ്പായശീല..!
അളിയനും അനിയനും അമ്മാവനും പിന്നെ അവരുടെ കുട്ട്യാൾക്കും അളവ് നോക്കി മുറിച്ചു കൊടുത്ത എൺപതുകളും തൊണ്ണൂറുകളും..!
പ്രവാസത്തിന്റെ തുടക്കം അതിനും ഒന്നോ രണ്ടോ പതിറ്റാണ്ട് മുമ്പാണങ്കിലും ചെറിയ വെളിച്ചം വെച്ച് തുടങ്ങിയത് അവിടെ നിന്നാണ്..!
നാട്ടിൽ ചുരുക്കം ചില ഗൾഫുകാർ..!
അവരെ എയർപോർട്ടിൽ കൊണ്ടാക്കാനും കൊണ്ട് വരാനും ഒക്കെ രണ്ടോ മൂന്നോ ജീപ്പ് ആളുകൾ പോയിരുന്ന കാലം…!

അങ്ങനെ തുടങ്ങിയതാണ് പ്രവാസത്തിന്റെ കഥകൾ..!
കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ അറിവുകളിൽ നിന്ന് ചിലത് പറയാം..!
പിന്നീട് അങ്ങോട്ട്‌ കാലവും ലോകവും വേഗം ഓടിത്തമർക്കുക ആയിരുന്നു..!

മരുഭൂമിയിലെ ആ മരുപ്പച്ചയിൽ നിന്നാണ് പിന്നീട് നമ്മുടെ നാട് കഞ്ഞിയിൽ നിന്ന് പതിയെ ചോറിലേക്ക് വന്നത്..!
പിന്നെ രണ്ട് കൂട്ടാനും കറിയും..!
പിന്നെ രണ്ട് കറിയും കുറെ കൂട്ടാനും..!

കുത്തിഞ്ഞാണത്തിൽ ഒരു കഷ്ണം ഇറച്ചിയും പിന്നെ പീസില്ലാത്ത ചോറും കഴിച്ച് തുടങ്ങിയ കല്യാണ ആഘോഷങ്ങൾ മാറി മറിഞ്ഞത് നമുക്ക് തന്നെ ഓർമ്മയിൽ ഉണ്ടാവണം എന്നില്ല..!

ഇന്ന് രണ്ടോ മൂന്നോ ബിരിയാണികൾ..!
മന്തിയും കബ്സയും പിന്നെ കുഴിമന്തിയും..!
സൽക്കാരം ആണെങ്കിൽ പേര് പോലും അറിയാത്ത വിഭവങ്ങളുടെ നീണ്ട നിര..!

ഭക്ഷണവും വസ്ത്രവും മാത്രമല്ല..!
എല്ലാം മാറി..!
വീടും വിദ്യാഭ്യാസവും വിജ്ഞാനവും..!
നാടും നഗരവും റോഡും പാലങ്ങളും..!

കാലത്തിനൊപ്പം മാറി എന്ന് നമുക്ക് വേണെങ്കിൽ പറയാം..!
എന്നാൽ ഇന്ത്യയിലെ 28 സംസ്ഥാങ്ങളിൽ മാറാത്ത മാറ്റം കേരളത്തിൽ മാത്രം മാറിയെങ്കിൽ അത്‌ കാലത്തിനൊപ്പം അങ്ങനെ തനിയെ മറിയത് അല്ല..!

അവിടെയാണ് പ്രവാസത്തിന്റെ കഥ പറയേണ്ടി വരിക..!
എല്ലാമൊരു യാദൃശ്ചികം എന്നൊക്ക തോന്നുമെങ്കിലും അറബ് നാട്ടിലെ പൊന്നും പണവും തന്നെയാണ് കേരളം എന്ന ഈ കൊച്ചു നാടിനെ പൊന്നാക്കിയത്..!!

ഇപ്പോൾ ഇത് എഴുതിയത് ചിലർക്ക് എങ്കിലും പ്രവാസി ഒരു ഭാരം ആയി തോന്നുന്നു എന്ന് കണ്ടപ്പോൾ ആണ്..!

നാട്ടിൽ സ്ഥിര താമസം ഉള്ള ചില വിരുതൻമാർ ചോദിക്കും..!

പ്രവാസി ഗൾഫിൽ പോയത് കൊണ്ട് അവനും അവന്റെ കുടുംബത്തിനും അല്ലെ മെച്ചം എന്ന്..?

എന്നാൽ ഇനി എഴുതുന്ന വരികൾ നിങ്ങൾ രണ്ട് വട്ടം വായിക്കണം..!

പ്രവാസി 50 ലക്ഷത്തിന്റെ വീട് വെച്ചാലേ ആ 50 ലക്ഷം പല കുടുംബങ്ങളിലേക്കും എത്തുകയൊള്ളു..!
കല്ല്, മണൽ,മെറ്റൽ കമ്പി മുതൽ തുടങ്ങി..!
സാധാരണ LED ബൾബ് മുതൽ ആഡംബര വെളിച്ചം വരെ വാങ്ങി വീട് വെക്കുമ്പോൾ ആണ് കച്ചവടങ്ങൾ നടക്കുന്നത്..!

ഇതിന്റെ എല്ലാം കച്ചവടക്കാർ..!
ഈ സ്ഥാപങ്ങളിലെ ജോലിക്കാർ..!
വീട് പണി ചെയ്യുന്ന ആശാരി മേസരി മുതൽ ഇലക്ട്രീഷൻ പ്ലംബർ തുടങ്ങിയ ജോലിക്കാർ..! അങ്ങനെ നേരിട്ടും അല്ലാതെയും ആയ ഇവരുടെയെല്ലാം കുടുംബങ്ങളിൽ അടുപ്പ് പുകയുന്നത് പ്രവാസി ഗൾഫിൽ നിന്ന് കൊണ്ട് വന്ന പണം ആണ്..!

ഇങ്ങനെയാണ് സാധാരക്കാരുടെ കയ്യിൽ പണം എത്തുന്നത്..!
ഇങ്ങനെ സാധാരക്കാരുടെ കയ്യിൽ പണം എത്തിയാൽ ആണ് നാട്ടിലെ മറ്റു കച്ചവടക്കാർക്കും വരുമാനം ഉണ്ടാവുന്നത്..!

അത് പോലേ മറ്റു പ്രോജക്റ്റുകൾ.ബഹുനില കെട്ടിടങ്ങൾ. മനോഹരമായ പള്ളികൾ.അമ്പലങ്ങൾ.മറ്റു സ്ഥാപനങ്ങൾ ഇവയെല്ലാം ഉയർന്നു പൊങ്ങുമ്പോൾ ആണ് നാട്ടിൽ ഉള്ളവർക്ക് ജോലിയും കൂലിയും ഉണ്ടാവുക..!!

പിന്നെ കല്യാണങ്ങൾ.. സൽക്കാരങ്ങൾ.ആഘോഷങ്ങൾ.. അങ്ങനെ..അങ്ങനെ..!!

അല്ലാതെ പ്രവാസി ലക്ഷങ്ങൾ സമ്പാദിച്ചു ബാങ്കിൽ ഫിക്സിഡ് ഡെപ്പോസിറ്റ് ഇടുകയല്ല ചെയ്യുന്നത്..!!

ഗൾഫുകാരൻ ചീഞ്ഞ് വളമായിട്ട് തന്നെയാണ് നാട്ടിലെ ചെറുതും വലുതുമായ സംഭരംഭങ്ങൾ ഉയർന്നു പൊങ്ങിയത്..!

കൊറോണ വന്നപ്പോൾ നിങ്ങളിൽ ചിലർ ഐത്തം കല്പിച്ചത് പ്രവാസി എന്ന ഒരു വ്യക്തിയോട് മാത്രം അല്ല..!
നാടിനെ നാടാക്കിയ കേരളത്തിന്റെ അന്നദാതാക്കളായ ഒരു സമൂഹത്തെയാണ്..!!

അന്നം നൽകുന്ന അറബ് നാടുകൾ തളരുകയില്ല..!
കാരണം ഈ നാടും ഇവിടത്തെ ഭരണാധികാരികളും അത്രമേൽ പുണ്യം ചെയ്തവർ ആണ്..!!
മറക്കാതിരിക്കുക..!!
ഇവരുടെ മനസും ഇവരുടെ സംസ്കാരവും ആണ് ഇന്ന് കാണുന്ന കേരളത്തിന്റെ തിളക്കവും മിനുക്കവും കൂട്ടിയത്..!

കള്ള് കച്ചവടത്തിന്റെ നികുതി അല്ലാതെ എന്ത് വരുമാനമാർഗമാണ് കേരള സർക്കാരിന് സ്ഥിരവരുമാനം എന്ന് പറയാൻ ഉള്ളത്..?

ഏതെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിൽ ഓടി വരുമാനം നൽകുന്നുണ്ടോ ഈ നാടിന്..?

കൊറോണ അകലും..
കോവിഡ് പോസിറ്റിവും മനസ്സ് നെഗറ്റീവും എന്നുള്ള പ്രവാസിയുടെ സ്റ്റാറ്റസ് മാറും..!!

ദ്രോഹിക്കുന്നവരെ..!
കാലം നിങ്ങൾക്കോ നിങ്ങളുടെ വരും തലമുറക്കോ എങ്കിലും മറുപടി നൽകും..!!
ചരിത്രം അങ്ങനെയാണ് പരിസമാപ്തി അടങ്ങുക.!!

സസ്നേഹം..!! ❤️

ഒരു പ്രവാസി

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s