ഓ… ഇത്രയും പ്രായമായി… ഇനിയെന്ത്?

ചാക്കോച്ചിയുടെ സു ‘വിശേഷങ്ങൾ’

ഓ… ഇത്രയും പ്രായമായി… ഇനിയെന്ത്??

പലരിൽ നിന്നും ഇപ്പൊൾ സ്ഥിരം കേൾക്കുന്ന ഒരു വാക്കാണ് …
ചിലരുടെ ജീവിതം കലണ്ടർ ആണ് തീരുമാനിക്കുന്നത് എന്ന് തോന്നുന്നു. !!

ജീവിതം തീരുമാനിക്കേണ്ടത് കലണ്ടർ അല്ല !!
ഈ കലണ്ടർ കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ പലരും അല്പം കൂടി happy ആയി കണ്ടേനെ !!

BE POSITIVE… ശുഭാപ്തി വിശ്വാസം !!

ആഹാ …ബെസ്റ്റ് …
പറയാൻ എളുപ്പം…
പോട്ടെടാ സാരമില്ല !! ജീവിതമല്ലേ !!!
ഇതൊക്കെ നമ്മൾ FACE ചെയ്യണം !! തളരരുതെടാ… തളരരുത് !!

ഫ്രീയായി കൊടുക്കാൻ പറ്റുന്ന ഒന്നാണല്ലോ ഉപദേശവും, മോട്ടിവേഷനും…
ഉപദേശിക്കുമ്പോഴും മോട്ടിവേറ്റ് ചെയ്തു സംസാരിക്കുമ്പോഴും കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ … അഹാ… !
കാശു മുടക്കം ഒന്നുമില്ലല്ലോ … അതാ !!

ഇതൊക്കെ ചെയ്തു കാണിക്കാനാണ് പ്രയാസം…. !!

“ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും മുട്ടുവിൻ നിങ്ങൾക്ക് തുറന്നുകിട്ടും” …
ഒരു രണ്ടായിരം വർഷം മുമ്പ് മ്മടെ വേണ്ടപ്പെട്ട ഒരാൾ പറഞ്ഞതാ… തൊട്ടവരെയെല്ലാം പൊന്നാക്കിയവൻ…

മനസ്സിരുത്തി ഒന്ന് ആഗ്രഹിച്ചാൽ വേണ്ടത് കിട്ടുമത്രേ …. തുനിഞ്ഞിറങ്ങി ഒന്നന്വേഷിച്ചാൽ കണ്ടുപിടിക്കാമത്രേ…

പക്ഷേ ഒരു കാര്യമുണ്ട്!! .. അന്വേഷിക്കുന്നതേ കിട്ടു… അന്വേഷിക്കുന്നത് മാത്രമേ കിട്ടൂ ! ചോദിക്കുന്നതേ ലഭിക്കൂ…
മനസ്സിരുത്തി മുട്ടുന്നവർക്ക് മാത്രമേ തുറന്നു കിട്ടു!!
മനസ്സിലുള്ളതനുസരിച്ചേ കിട്ടുള്ളുന്ന്…

Smile Please

12 വ്യത്യസ്ത സ്വഭാവക്കാരിൽ അന്വേഷിച്ച് എന്തൊക്കെയോ കണ്ടുപിടിച്ച്‌ ശിഷ്യർ ആക്കിയ ആളാണ് പറയുന്നത് !! മരണത്തിൽ അവരത് തെളിയിച്ചു ..
അതുകൊണ്ട് കൂടുതൽ വിശ്വസിക്കാം !!

നമ്മൾ എന്ത് അന്വേഷിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് നമ്മളുടെ നോട്ടം !… അത് മറ്റൊരാളിലേക്കാണെങ്കിലും !!
അല്ലേ.????..
ജന്മസിദ്ധമായി നെഗറ്റീവിലേക്ക് ഒരു ചായ്‌വുണ്ട്… ഒറ്റക്കൈയുള്ള ഒരു മനുഷ്യനെ കണ്ടാൽ നോട്ടം ആദ്യം മുറിഞ്ഞ കയ്യിലേക്ക് ആണ് …. വെള്ള പ്രതലത്തിൽ കറുത്ത കുത്ത് കണ്ടാൽ നോട്ടം കറുത്ത കുത്തിലേക്ക് ആയിരിക്കും ….
പാരമ്പര്യമായി കിട്ടിയതാണ് …

ടൗണിലൂടെ യാത്ര ചെയ്യുമ്പോൾ നമുക്ക് ഇഷ്ടപ്പെട്ടതിലേക്കാണ് നമ്മൾ നോക്കുന്നത്… വസ്ത്രങ്ങൾ ഇഷ്ടമാണെങ്കിൽ നോട്ടം ടെക്സ്റ്റൈൽ ഷോപ്പ്കളിലേക്ക് ആയിരിക്കും …. വാഹനങ്ങൾ ഇഷ്ടമാണെങ്കിൽ നോട്ടം ഷോറൂംമുകളിലേക്ക് ആയിരിക്കും… മനസ്സിൽ ആഗ്രഹിക്കുന്ന അതിലേക്കാണ് നോട്ടം പോകുന്നത് ….
സിനിമ ഡയലോഗ് പോലെ ” എന്റെ സാറേ… വടക്കൻ കേരളത്തിൽ മാത്രം കണ്ടു വരുന്ന പ്രത്യേകതരം കാറ്റ് തട്ടത്തിലും മുടിയിലും തട്ടി പോകുമ്പോൾ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ലത്രേ…

കാണില്ല ! അന്വേഷിക്കുന്നത് മാത്രമേ കാണൂ !!!

ഒരു ചിന്തകൻ ഇങ്ങനെ പറഞ്ഞു വച്ചു.. നാം എന്തു ചിന്തിക്കുന്നുവോ അതായി തീരും…
രാവിലെ മുതൽ വൈകിട്ട് വരെ മനസ്സിലുള്ള ചിന്ത വൈകുന്നേരമാകുമ്പോൾ ആ ചിന്ത പ്രവൃത്തിയായി രൂപാന്തരം പ്രാപിക്കും..
പിന്നീടുള്ള നോട്ടങ്ങളും പ്രവർത്തികളും അതിനെ ആശ്രയിച്ചാണ് …. നല്ലതാണെങ്കിൽ നല്ലത് … ചീത്ത ആണെങ്കിൽ ചീത്ത..

ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് മനസ്സിൽ ആവർത്തിച്ച് ചിന്തിക്കുന്ന കാര്യം നടക്കുമത്രേ…
Think good Good follows..
Think evil Evil follows.
You are what you think all day long.

ആഗ്രഹം തീവ്രമാണെങ്കിൽ പ്രകൃതിപോലും സഹായത്തിനെത്തും. —ആൽക്കമിസ്റ്റ് !!

വിശ്വസിച്ച് മലയോട് മാറി കടലിൽ പോയി വീഴാൻ പറഞ്ഞാൽ വീഴും — ബൈബിൾ

അമ്മച്ചിയുടെ കഥ ഓർക്കുന്നുണ്ടോ ?

തലേദിവസം കേട്ട സുവിശേഷ പ്രസംഗത്തിൽ വിശ്വസിച്ച് മലയോട് മാറുന്ന ഭാഗം ഘോരഘോരം ശാലോം ടിവിയിൽ കേട്ട അമ്മച്ചി … ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് മനസ്സിൽ പറഞ്ഞു .. അടുക്കള വാതിലിനു മുമ്പിൽ നിൽക്കുന്ന മാവ് ഒന്ന് അല്പം ഇടത്തോട്ട് മാറി നിൽക്കണം… കാരണം പാത്രം കഴുകി ചിലപ്പോഴൊക്കെ വെളിയിലേക്ക് ഒഴിക്കുമ്പോൾ മാവിൽ തട്ടി തിരിച്ചു അടുക്കളയിൽ വീഴുന്നു !!! മാവ് വെട്ടി കളയാനും മനസ്സുവരുന്നില്ല..

തലേദിവസം ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് അമ്മച്ചി മനസ്സിൽ പറഞ്ഞു എനിക്ക് വിശ്വാസമുണ്ട് .. മാവ് നാളെ രാവിലെ ഇടത്തേക്ക് മാറിനിൽക്കും…. ദൈവവചനത്തിന് ശക്തിയുണ്ട് !!

പിറ്റേ ദിവസം പതിവിലും നേരത്തെ അമ്മച്ചി എഴുന്നേറ്റു … അടുക്കളയിലേക്ക് ഓടി … കതക് മെല്ലെ തുറന്നു … ഇറുകണ്ണിട്ട്‌ നോക്കിയപ്പോൾ … ദേ…
…………
…………
ഒരടി പോലും മാറാതെ അതേ സ്ഥലത്ത് തന്നെ നിൽക്കുന്നു മ്മടെ മാവ്!!
അമ്മച്ചി ആത്മഗതം ചെയ്തു … ബെസ്റ്റ് …ഓ അല്ലെങ്കിലും എനിക്കറിയാമായിരുന്നു … മാറില്ലെന്ന് !!!

പൂർണ മനുഷ്യൻ എന്ന നിലയിൽ മനസ്സിന്റെ ശക്തി തിരിച്ചറിഞ്ഞ ശക്തരായ ഗുരുക്കൻമാരിൽ ഒരാളായിരുന്നു ക്രിസ്തു …

അപ്പോൾ പറഞ്ഞു വന്നത് … ഇത്രയും പ്രായമായി… 40 വയസ്സ് കഴിയുമ്പോഴേ പറഞ്ഞു തുടങ്ങും !!!
ഒരു പ്രായം കഴിഞ്ഞാൽ ജന്മദിനാഘോഷം പാടില്ല എന്ന് പറയും … ഇനി കുറച്ചുകാലം കൂടി ഉള്ളൂ തോന്നിപ്പിക്കാൻ ആണ് ഇടയാക്കുന്നത് !! കലണ്ടറിനെ ഓർക്കാതെ ഇരുന്നാൽ ജീവിതം ലൈവ് ആകും..

ഒരു ആദിവാസി ഊരിൽ ( മേമാരി) സുഹൃത്തുക്കളോടൊപ്പം ഒരു ഡോക്യുമെന്റെറി ഷൂട്ട് എടുക്കാൻ പോയി.. ഞങ്ങളെ കണ്ടതും ചേട്ടന്മാരും ചേച്ചിമാരും ഹൃദയം തുറന്ന് ചിരിക്കാൻ തുടങ്ങി …സംസാരിക്കുന്നവർക്കെല്ലാം സന്തോഷം… കൂട്ടത്തിൽ തല നരച്ച ഊർജ്ജസ്വലനായ ചേട്ടനോട് പ്രായം ചോദിച്ചു .. കൈമലർത്തി കാണിച്ച് അറിയില്ല എന്നു പറഞ്ഞു… ഓഫ് റോഡ് വഴിയിൽ ജീപ്പിൽ ഒറ്റ കയ്യിൽ തൂങ്ങി ആണ് ചേട്ടന്റെ യാത്ര…. ഊഹം വെച്ച് പുള്ളിക്ക് എഴുപത്തിയഞ്ചു വയസ്സ് കാണും …. നാട്ടുകാർ 108 വയസ്സ് പറയുന്ന ഒരു മുത്തശ്ശിയെ കണ്ടു … അവർക്ക് പ്രായം അറിയില്ല … ഒറ്റത്തടി പാലത്തിലൂടെ നടന്ന് തോടിനു കുറുകെ അക്കരയും ഇക്കരെയും ഇപ്പോഴും പോകും….
ഭക്ഷണ രീതികൊണ്ട് മാത്രമല്ല …. ചിന്തകൊണ്ടും ആയുർദൈർഘ്യം കുറയുമെന്ന് മുത്തശ്ശിയെ കണ്ടപ്പോൾ മനസ്സിലായി …
മോഡേൺ ജന്മദിനാഘോഷവുമായി അമ്മച്ചിയുടെ അടുത്ത് പോയിരുന്നെങ്കിൽ പ്രായത്തെ ഓർത്ത് അമ്മച്ചി നേരത്തെ പരലോകം പൂകിയേനെ….

ടിവി വാർത്ത കുറേനേരം കണ്ടാൽ മതി നെഗറ്റീവ് ആകാൻ…

ടിവി കണ്ടാൽ ഓർക്കും കൊറോണ പിടിച്ച് ലോകത്ത് ആരും അവശേഷിക്കുന്നില്ലെന്ന്… വെളിയിൽ ഇറങ്ങിയാൽ അത്രയൊന്നും കാണാനുമില്ല..

സുശാന്ത് ആത്മഹത്യ ചെയ്തു !!! കേട്ടത് സത്യമാണോ എന്ന് ഒന്നുകൂടി നോക്കി !!! മനസ്സിന്റെ ബലം പോയാൽ പോയി !! കുറേ നെഗറ്റീവുകൾ മനസ്സിൽ കയറി കാണും !! ആൾക്കൂട്ടത്തിൽ തനിയെ എന്നു പറയും !!!

ഇതോടെ ഞാൻ തീർന്നു…. ഇനി ഇങ്ങനെയൊക്കെ അങ്ങ് പോയാൽ മതി എന്നു പറഞ്ഞാൽ തീർന്നു !!!
ചിന്തയിലാണ് എല്ലാം !!!
നമ്മൾ തോറ്റു എന്നു മനസ്സിൽ പറയുന്നതുവരെ നമ്മൾ തോറ്റിട്ടില്ല എന്ന് മനഃശാസ്ത്രജ്ഞർ !!!

Happiness

പണ്ട് കണ്ണുകൊണ്ട് കണ്ടൊരു കാര്യമുണ്ട്.
70 വയസ്സുള്ള ഭാര്യയുടെ ദേഹത്തേക്ക് 300 കിലോ തൂക്കം വരുന്ന കിണറിന്റെ കോൺക്രീറ്റ് ബീം ഒടിഞ്ഞു വീണപ്പോൾ 75 വയസ്സുള്ള അപ്പച്ചൻ ഓടിവന്നു പുഷ്പം പോലെ കോൺഗ്രീറ്റ് ബീം എടുത്ത് താഴത്തെ പറമ്പിലേക്ക് എറിഞ്ഞു … എങ്കിലും ഭാര്യ മരിച്ചു !! അടക്കിന് ശേഷം അഞ്ച് ചെറുപ്പക്കാർ കൂടിയാണ് അപ്പച്ചൻ ഇട്ടിടത്തുനിന്ന് ബീം എടുത്തു മാറ്റിയത് !!

പുള്ളി പണ്ടത്തെ ജിം ആണെന്നാണ് കണ്ട ഞങ്ങൾ അന്ന് കരുതിയത് !!!
പിന്ന മനസ്സിലായത് ആവശ്യ സമയങ്ങളിൽ ഉള്ള മനസ്സിന്റെ ഒരു ശക്തി ആണെന്ന് !!! വെറുതെ തെറ്റിദ്ധരിച്ചു !!

സ്നേഹത്തിന്റെ കാര്യത്തിലും ഇത് തന്നെ !! മനസ്സിലാണ് എല്ലാം!!
ഒരാളെ അളക്കാൻ തുടങ്ങിയ പിന്നെ അവരെ സ്നേഹിക്കാൻ പറ്റില്ലത്രേ !! —മദർ തെരേസ

അളക്കുമ്പോൾ കിട്ടുന്നത് നെഗറ്റീവ് ഇംപ്രഷൻ ആണ്…

നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും.
മത്തായി 7 : 2
മറ്റുള്ളവരെ പറ്റി നമ്മൾ ഉണ്ടാക്കുന്ന impression അനുസരിച്ചാണത്രേ നമ്മുടെ ഉപബോധ മനസ്സ് പ്രവർത്തിക്കുന്നത് … മറ്റൊരാളെ ചതിക്കുന്നവൻ സ്വയം ചതിക്കുകയാണെന്ന് പറയുന്നത് അതുകൊണ്ടാണ്!! ചെയ്യുന്നത് മനസ്സ് സ്വീകരിക്കും !!

നിങ്ങളുടെ മാതാപിതാക്കളിൽ നിങ്ങൾക്ക് ഇഷ്ടമില്ലാത്ത രണ്ട് സ്വഭാവം ഒന്നു ചിന്തിച്ചേ….!

……….
ചിന്തിച്ചോ ??? Pause !!
………..
………..
അത് നിങ്ങളിൽ കാണും !!! നോക്കിക്കേ…. ഉണ്ടോ ??? എന്താ ചിരിക്കുന്നത് ?? ….

ഇത് ഞാൻ പറഞ്ഞതല്ല. ജോസഫ് മർഫി ! Author of some Best selling Psychological books.

അതുപോലെ തന്നെയാണ് മറ്റുള്ളവരെ കുറിച്ചുള്ള നെഗറ്റീവ് ഇംപ്രഷൻ നമ്മുടെ കൂടെ കൂടും !!!
ശത്രുവിനെ സ്നേഹിക്കാൻ ക്രിസ്തു ( a psychologist too ) പറഞ്ഞതിനു ഒരു കാരണം ഇതു കൂടി ആകാം !! അവരുടെ നന്മയ്ക്ക് വേണ്ടി അല്ല !!! നമ്മുടെ !!!

സ്നേഹിക്കാൻ മനുഷ്യൻ മാറുന്നതുവരെ കാത്തിരുന്നാൽ മരണംവരെ അതിന് സാധിക്കില്ല !! ACCEPT AS THEY ARE !!

അപ്പോൾ പറഞ്ഞു വന്നത് … മനസ്സിലേക്ക് ഇട്ടുകൊടുക്കുന്നത് ഇരട്ടിയായി പുറത്തേക്ക് തരും…

അതുകൊണ്ടാണ് കാരണവന്മാർ പ്രാർത്ഥിക്കാൻ പഠിപ്പിച്ചപ്പോൾ പഠിപ്പിച്ചത് ആഗ്രഹിച്ചത് കിട്ടുന്നതിനു മുമ്പ് കിട്ടി എന്നു പറഞ്ഞ് സ്തോത്രം ചെയ്തു പ്രാർത്ഥിക്കണമെന്ന്!
ഇതു മനസ്സിലാക്കി തന്നെയായിരിക്കാം ലാസറിനെ ഉയർപ്പിച്ചപ്പോൾ യേശു കണ്ണുയര്‍ത്തി പറഞ്ഞു: പിതാവേ, അങ്ങ്‌ എന്‍െറ പ്രാര്‍ഥന ശ്രവിച്ചതിനാല്‍ ഞാന്‍ അങ്ങേക്കു നന്ദി പറയുന്നു.
യോഹന്നാന്‍ 11 : 41.. ലാസർ അപ്പോഴും കല്ലറയിൽ തന്നെ !!
വീണ്ടും …
അങ്ങ്‌ എന്‍െറ പ്രാര്‍ഥന എപ്പോഴും ശ്രവിക്കുമെന്നും എനിക്കറിയാം.
യോഹന്നാന്‍ 11 : 42
ഇതു പറഞ്ഞിട്ട്‌ അവന്‍ ഉച്ചത്തില്‍ പറഞ്ഞു: ലാസറേ, പുറത്തു വരുക.
യോഹന്നാന്‍ 11 : 43
ദേ..ലാസർ പുറത്തുവരുന്നു..
താ …താ… എന്ന് പറയുന്നതല്ല പ്രാർത്ഥന !! കിട്ടുന്നതിനു മുമ്പ് കിട്ടി എന്ന് ഒട്ടും ശങ്കിക്കാതെ വിശ്വസിച്ച് പറയുമ്പോൾ കിട്ടും !!
ആ ഒരു മനശാസ്ത്രം കൂടി മനസ്സിലാക്കി ആയിരിക്കാം ക്രിസ്തു ഇങ്ങനെ പ്രാർത്ഥിച്ചത്…!!
BE POSITIVE !! ദൈവം നടത്തും എന്ന് ബോധ്യമുള്ളവർക്ക് HAPPY ആകാൻ പറ്റുന്നതിന് ഒരു കാരണം മനസ്സ് അത് ഏറ്റെടുക്കുന്നതാണ് …എന്തിനെക്കുറിച്ചും … ആരെക്കുറിച്ചും !!!

– ചാക്കോച്ചി

  • Fr Chackochi Meledom
  • Email: chackochimcms@gmail.comChackochi

2 thoughts on “ഓ… ഇത്രയും പ്രായമായി… ഇനിയെന്ത്?

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s