ശ്രീ ആനന്ദ സമരക്കൂൺ

ദേശീയ ഗാനം എഴുതിയതിന്റെ പേരിൽ അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ടി വന്ന ശ്രീ ആനന്ദ സമരക്കൂൺ

എ ടു സെഡ് ഗ്ലോബൽ ന്യൂസ്

ശ്രീ ആനന്ദ സമരക്കൂൺ

നമ്മുടെ ദേശീയഗാനം എഴുതിയതും ബംഗ്ളാദേശിന്‍െറ ദേശീയഗാനം എഴുതിയതും രവീന്ദ്രനാഥടാഗോറാണ്.

എന്നാൽ ശ്രീലങ്കയുടെ ദേശീയഗാനം എഴുതിയത് ആനന്ദ സമരക്കൂൺ എന്ന ടാഗോറിന്റെ ഒരു ശിഷ്യനായിരുന്നു. ദേശീയ ഗാനം എഴുതിയതിന്റെ പേരിൽ അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ടി വന്നു എന്ന് പറഞ്ഞാൽ നമുക്ക് വിശ്വസിക്കാൻ പ്രയാസമായിരിക്കും. പക്ഷെ വാസ്തവത്തിൽ സംഭവിച്ചത് അത് തന്നെയായിരുന്നു.

ശ്രീലങ്കയുടെ ദേശീയഗാനം എഴുതിയ ആനന്ദസമരക്കൂൺ ആ ദേശീയഗാനത്തിന്‍െറ പേരില്തന്നെ ഒടുവിൽ ഉറക്കഗുളിക കഴിച്ച് ആത്മഹത്യ ചെയ്യുകയാണ് ഉണ്ടായത്.

സിംഹള ഗാനങ്ങളുടെ പിതാവ്, ആധുനിക ഗാനസാഹിത്യത്തിൻെറ ഉപഞ്ജാതാവ് എന്നൊക്കെ സിലോണിൽ ഖ്യാതിയുള്ള അദ്ദേഹത്തിന്റെ മുഴുവൻ പേര്
എഗോടാഹാങ്ങ്‌ ജോര്ജ്ജ് വില്ഫ്രെ ഡ് സമരക്കൂൺ എന്നാണ്.

ജനുവരി പതിമൂന്ന് 1911ല്‍ ശ്രിലങ്ക പാദുകയില്‍ ജനിച്ചു. ക്രിസ്ത്യന്‍ കോളേജ് കോട്ടെയിൽ ഇപ്പോള്‍ (ശ്രി ജയവര്ധഴനപുര കോട്ടെ )സെക്കന്ററി വിദ്യാഭ്യാസം പൂര്ത്തി യാക്കി. സിംഹള പഠിപ്പിച്ചത് പണ്ഡിറ്റ്‌ ഡി.സി. പിഗാമലാത്ഗെയായിരുന്നു.

സമരക്കൂണ് വളരെ സാത്ത്വികനായ ഒരു സംഗീതജ്ഞനും വിശ്വഭാരതിയില്‍ ടാഗോറിന്‍െറ കീഴില്‍ പഠിച്ചയാളുമായിരുന്നു. അദ്ദേഹം ടാഗോറിനോട് താങ്കള്‍ എന്‍െറ രാജ്യത്തിനുവേണ്ടി ഉറൂബ്ദേശീയഗാനം എഴുതിത്തരണമെന്ന് അപേക്ഷിച്ചു.

എന്നാൽ ടാഗോര്‍ അത് സ്നേഹപൂർവ്വം നിരസിച്ചു. ടാഗോർ അതിന് മറുപടിയായി പറഞ്ഞത്:

“നീ തന്നെ അതെഴുതാന്‍ യോഗ്യനാണല്ലോ പിന്നെന്തിനത് ഞാനെഴുതുന്നു” എന്നായിരുന്നു.

ശാന്തിനികേതനിലെ വിദ്യാഭ്യാസം കഴിഞ്ഞ് ആനന്ദ സമരക്കൂൺ എഴുതിയ പാട്ടാണ്, നമോ നമോ മാതാ അപാ ശ്രീലങ്കാ എന്നു തുടങ്ങുന്ന ശ്രീലങ്കൻ ദേശീയ ഗാനം.

എ ടു സെഡ് ഗ്ലോബൽ ന്യൂസ്

ഭാരതത്തിന്റെ ദേശീയഗാനമെഴുതിയ മഹാകവിയുടേ ആശ്രമവിദ്യാലയത്തിൽ പഠിച്ച ശിഷ്യൻ എഴുതിയ ഗാനം രചയിതാവിന്റെ രാജ്യത്തെ ദേശീയ ഗാനമായി തിരഞ്ഞെടുക്കപ്പെടുക! അഭിമാനകരമായ ഒരു വാർത്ത തന്നെ ആയിരുന്നു അത്.
സർക്കാർ അതിന് അന്നത്തെ മൂല്യമുള്ള 2500 രൂപ പ്രതിഫലവും കൊടുത്തു.

എന്നാൽ വിധിവൈപരീത്യം ആനന്ദ സമരക്കൂണിനെ പിടികൂടി. അദ്ദേഹം ഒരു നിർഭാഗ്യവാനായിരുന്നു. പാട്ട് പ്രസിദ്ധികരിക്കുവാൻ പണമില്ലാതിരുന്ന സമരക്കൂൺ ആ പാട്ട് ഉൾപ്പെട്ട ഗീതാ കുമുദിനി എന്ന ഗാന സമാഹാര അതിനകംതന്നെ സിരിവർദ്ധന എന്ന പ്രസാധകന്, (എഴുതിയ കാലത്തു തന്നെ വിറ്റു കഴിഞ്ഞിരുന്നു. അതിനാൽ സർക്കാർ നൽകിയ പണം കോപ്പിറൈറ്റ് നിയമപ്രകാരം സിരിവർദ്ധനയ്ക്കാണ് ലഭിച്ചത്.

1936-ലാണ് ആനന്ദ സമരക്കൂൺ ശാന്തിനേകതനിൽ എത്തുന്നത്. തമിഴ് സംഗീതവും ഹിന്ദുസ്ഥാനിയും സിലോണിന്റെ തനത് സിംഹള സംഗീതശൈലിയ്ക്കുമേൽ അധിനിവേശം നടത്തുന്ന കാലം. ഭാരതത്തിലെ വംഗസംഗീതത്തിന്റെ സ്വാധീനത്തിൽ രവീന്ദ്രസംഗീതം എന്ന സ്വന്തമായ ഒരു ശൈലി ടാഗോർ രൂപപ്പെടുത്തിയെടുക്കുന്നത് കണ്ട് സമരക്കൂൺ അത് തന്റെ നാട്ടിലും പരീക്ഷിച്ചു. സിംഹള ഗ്രാമീണ ഗാനങ്ങളുടെ ഭംഗി നഷ്ടപ്പെടാതെ നവീകരിച്ച് ഭാരതീയ സംഗീതത്തിന്റെ അധിനിവേശം അദ്ദേഹം തടഞ്ഞു. മികച്ച പല ഗാനങ്ങളും എഴുതുകയും ചിട്ടപ്പെടുത്തുകയും ചെയ്തു. നമോ നമോ മാതാ അപാ ശ്രീലങ്കയും ചിട്ടപ്പെടുത്തിയത് ആനന്ദ സമരക്കൂൺ തന്നെയായിരുന്നു.

1951-ൽ സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ശ്രീലങ്കന്‍ പാർലമെന്റ്സ ദേശീയഗാനമായി ഈ ഗാനം അംഗീകരിച്ചു.

ശ്രീലങ്കയില്‍ പിന്നീട് നിരവധി അക്രമങ്ങളുണ്ടായി. അതിനെല്ലാംകാരണം ആനന്ദസമരക്കൂണ്‍ എഴുതിയ ദേശീയഗാനമാണെന്നും അത് തിരുത്തണമെന്നും ബുദ്ധസന്ന്യാസികള്‍ വാദിച്ചു. ദീർഘമില്ലാത്ത അക്ഷരത്തില്‍ ഗാനം തുടങ്ങുന്നതാണ് കുഴപ്പങ്ങള്ക്കെല്ലാം കാരണം എന്നായിരുന്നു അവരുടെ വാദം. പാർലമെന്റിലാണ് ഈ ചർച്ചകളെല്ലാം നടന്നത്. നീണ്ട ചർച്ചകൾക്കൊടുവില്‍ ഗാനം തിരുത്താന്‍ തീരുമാനിച്ചു.

എന്നാൽ സമരക്കൂണ്‍, താനെഴുതിയത് തിരുത്തുകയില്ല എന്ന നിലപാടില്‍ ഉറച്ചുനിന്നു. പാർലമെന്റ് വീണ്ടും ചേരുകയും ദേശീയഗാനമെഴുതിയതിന് പ്രതിഫലം കൊടുത്തിട്ടുള്ളതിനാല്‍ സമരക്കൂണിന് അതിന്മേല്‍ ഒരു അവകാശവുമില്ല എന്ന് പ്രഖ്യാപിച്ച് തിരുത്താന്‍ തീരുമാനമെടുക്കുകയും തിരുത്തുകയും ചെയ്തു.

അങ്ങനെ ഗാനത്തില്‍ ‘ശ്രീലങ്ക മാത’ എന്നുള്ള പുതിയ ഒരു കൂട്ടിച്ചേർക്കലിന് തീരുമാനമായി.

ഇതറിഞ്ഞ സമരക്കൂണ്‍ ഏറെ നിരാശനായി. ‘‘എന്‍െറ തല അവര്‍ വെട്ടിമാറ്റി പകരം മറ്റൊന്ന് വെച്ചു’’ എന്നു എഴുതി വെച്ചിട്ട് പിറ്റേ ദിവസം അദ്ദേഹം ആത്മഹത്യചെയ്തു.
എന്റെ തല വെട്ടി മാറ്റി അവർ മറ്റൊരു തല പ്രതിഷ്ഠിച്ചിരിക്കുന്നു (My head has been removed and another fixed). അതുകൊണ്ട് ഞാൻ ജീവിതം അവസാനിപ്പിക്കുന്നു – ആനന്ദ സമരക്കൂണിന്റെ നിശ്ചേതനമായ ശരീരത്തിനടുത്തു നിന്നും കിട്ടിയ കുറിപ്പിലെ വരികളായിരുന്നു ഇത്. സമീപത്ത് ഉറക്കഗുളികയുടെ ശൂന്യമായ കുപ്പിയും തുറന്നു കിടന്നിരുന്നു.

കടപ്പാട് : ചരിത്രാന്വേഷികൾ

🌐 a2z Global NEWS®

Leave a comment