വിശുദ്ധ ബെനഡിക്ടിനോടുള്ള ജപം

വിശുദ്ധ ബെനഡിക്ടിനോടുള്ള ജപം ഓ വിശുദ്ധ പിതാവേ, വരപ്രസാദത്തിലും നാമത്തിലും ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവനേ, കൈകൾ സ്വർഗത്തിലേക്ക് ഉയർത്തി പ്രാർത്ഥനയിൽ ലയിച്ചിരിക്കെ പാവനമായ ആത്മാവിനെ സൃഷ്ടാവിന് ഏല്പ്പിച്ചു കൊടുത്തവനേ, അങ്ങയുടെ മഹത്വപൂർണമായ മരണത്തേയും സ്വർഗഭാഗ്യത്തേയും അങ്ങയെ അനുസ്മരിക്കുന്നവരെ മരണസമയത്തെ ഭയങ്കരമായ പോരാട്ടത്തിൽ ശത്രുവിന്റെ കെണിയിൽ വീഴാതെ രക്ഷിക്കുമെന്ന് ഏറ്റവും ഉറപ്പായി വാഗ്‌ദാനം ചെയ്തിരിക്കുന്നവനേ, നമ്മുടെ കർത്താവിന്റെയും, അങ്ങയുടെയും, സകല വിശുദ്ധരുടെയും, ഗണത്തിൽനിന്ന് മാറ്റപ്പെടാതിരിക്കാൻവേണ്ടി ഇന്നും എന്നും എന്നെ രക്ഷിക്കണമേ എന്ന് മഹത്വപൂർണ്ണനായ പിതാവേ ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു.ആമ്മേൻ