വേനൽ മഴ

Coffin

വൈകിട്ട് ‘ക്ലീനിംഗ് ഒക്കെ കഴിഞ്ഞ് ടയേഡ് ആയിരിക്കുമ്പൊഴാ ടെറസിക്കേറിയേ… മഴ ഇങ്ങനെ പെയ്യാൻ നിക്കുവാ. ഒന്ന് പെയ്ത് തോർന്നതേ ഒള്ളു. നല്ല തണുത്ത കാറ്റ് ,കറുത്ത മേഘങ്ങൾ ഇങ്ങനെ കൂട്ട് കൂടി നിക്കുവാ.മുകളിലേക്ക് നോക്കുമ്പൊ ചുറ്റും ആകാശം മാത്രം അവിടെ മേഘങ്ങൾ ഇങ്ങനെ പറന്ന് നടക്കുവാ എടക്കോരോ മിന്നൽ വന്നിട്ട് പോവും. കൊറേ പക്ഷികൾ ഇങ്ങനെ പറന്ന് പോവുന്നിണ്ട്. പിന്നെ പക്ഷികൾടെ എണ്ണം കൊറഞ്ഞു ആകാശത്തിന്റെ ഒരു ഭാഗം ചുവക്കാൻ തൊടങ്ങി .കറുപ്പും ചുവപ്പും ഓറഞ്ചും നെറമുള്ള ആകാശം തണുത്ത കാറ്റ് മേഘങ്ങൾ … ഒരു കവിത എഴ്താൻ ഉള്ള മൂഡ്. ഉള്ളിലൊരു പ്രണയം ഇണ്ടായിരുന്നെങ്കിൽ എന്നെനിക്ക് തോന്നി.അങ്ങനെ കൊറേ നേരം ആകാശം നോക്കിയിരുന്നു.അവസാനം മഴത്തുള്ളികൾ മുഖത്ത് വീഴാൻ തൊടങ്ങി. മഴയ്ക്ക് വേണ്ടി വെയ്റ്റ് ചെയ്തു ബട്ട് വന്നില്ല. ശ്രീലങ്കൻ തീരത്ത് ന്യൂനമർദാണ് മഴണ്ടാവും ന്ന് വാർത്തയിൽ ഇണ്ടായിരുന്നു.എന്നാലും ഈ കാലം തെറ്റി പെയ്യണ മഴയ്ക്ക് എന്ത് രസാല്ലേ. ചുട്ട് പൊള്ളുന്ന ഭൂമിയിലേക്ക് ,കരിഞ്ഞൊണങ്ങാറായ ചെടികൾക്ക് അപ്രതീക്ഷിതമായ സന്തോഷത്തിന്റെ പ്രതീക്ഷയുടെ ഒരു കുഞ്ഞ് നനവ്. എനിക്കും ഒരു വേനൽ മഴയാവണം വിരഹവേനലിൽ ഒരു മധുര മൽഹാറായ് പെയ്തിറങ്ങണം. വരണ്ട ഭൂമിയിൽ ഒരു നനുത്ത തലോടലായ് ഒരുപാട് പ്രതീക്ഷകളുടെ പച്ച തളിരുകളെ വിളിച്ചുണർത്തണം…….

View original post

Leave a comment