Uncategorized

വിശുദ്ധ ജോൺ മരിയ വിയാനി

വിശുദ്ധ ജോൺ മരിയ വിയാനി:

മരമണ്ടൻ പട്ടം ചൂടിക്കപെട്ട് പലയാവർത്തി സെമിനാരിയിൽ നിന്നും പടിയിറക്കപ്പെട്ടവൻ. പരീക്ഷകളിൽ എല്ലാവരും വിജയിച്ചുകയറുമ്പോൾ ഒറ്റയ്ക്ക് സംപൂജ്യനായി കണ്ണുനീരൊഴുക്കേണ്ടിവന്നവൻ. ഒരു വൈദികനായി അഭിഷിക്തനാകാൻ വേണ്ടി ജീവൻപോലും വെടിയാന്മാത്രം പൗരോഹിത്യത്തെ നെഞ്ചോട് ചേർത്തുപിടിച്ചവൻ.

കുറവുകളുടെ ഒരു കൂടാരമായിരുന്നിട്ടും തീക്ഷ്ണതയോടെ ദിനരാത്രങ്ങൾ കണ്ണുനീരൊഴുക്കി പ്രാർത്ഥിച്ചു ഈശോയുടെ പൗരോഹിത്യത്തിൽ പങ്കുചേർന്നവൻ. ജപമാല ചൊല്ലാൻ അറിയാം, നല്ല ഭക്തി ഉണ്ട് എന്നീ രണ്ടുകാരണങ്ങൾ കൊണ്ട് മാത്രം തിരുപ്പട്ടം സ്വീകരിച്ചവൻ.

പണ്ഡിതരും,വാഗ്മികളും, കഴിവുകളുടെ നിറകുടങ്ങളുമായിരുന്ന പല വൈദികരും അടിയറവ് വച്ച ആർസ് ഒരു വൈദികന്റെ മുൻപിൽ മാത്രം അടിയറവു പറഞ്ഞു അത് ജോൺ മരിയ വിയാനി എന്ന വിശുദ്ധനായ വൈദികന്റെ മുൻപിൽ. രാത്രിയുടെ യാമങ്ങളിൽ കണ്ണുനീരോടെ ബലിപീഠത്തിനുമുൻപിൽ മുട്ടിന്മേൽ നിന്ന് ഒരു കാര്യം മാത്രമെ വിയാനി ആവശ്യപ്പെട്ടുള്ളൂ തന്റെ ഇടവക ജനത്തിന്റെ മാനസാന്തരം- തിരിച്ചുവരവ്‌.

ജോൺ മരിയ വിയാനി പുണ്യവാളൻ ഒരു ഓർമ്മപ്പെടുത്തലാണ്. പരമ പരിശുദ്ധമായ സക്രാരിയുടെ മുൻപിൽ നീ ഒഴുക്കുന്ന ഓരോ തുള്ളി കണ്ണുനീരിനും ദൈവസന്നിധിയിൽ പ്രത്യുത്തരം ഉണ്ടെന്ന ഓർമ്മപ്പെടുത്തൽ. പാണ്ഡിത്യം നേടിയാൽ എന്തുമായി എന്ന്‌ ചിന്തിക്കുന്ന വൈദികർക്കുമുന്പിൽ വിശുദ്ധിയോളം ശ്രേഷ്ഠത മറ്റൊരു പുണ്യത്തിനും ഇല്ലെന്ന ഓർമ്മപ്പെടുത്തൽ.

കഴിവുകൾ ഏറുമ്പോൾ കുറവുകൾ നിറഞ്ഞവരെ പരിഹസിക്കുന്ന സമൂഹത്തിന് മുൻപിൽ കുറവുകൊണ്ടുതന്നെ കഴിവിനെ കീഴടക്കാനാകുമെന്ന ഓർമ്മപ്പെടുത്തൽ. ദൈവജനം ആഗ്രഹിക്കുന്നത് പണ്ഡിതനെയോ, പ്രസംഗകനെയോ, പാട്ടുകാരനെയോ, സംഘാടകനെയോ, കെട്ടിടം പണിക്കാരനെയോ അല്ല മറിച്ചു ജീവിത വിശുദ്ധി മാത്രം കൈമുതലാക്കി തങ്ങളുടെ കൂടെ നില്ക്കുന്ന ആടിന്റെ മണമുള്ള ഇടയനെയാണെന്ന ഓർമ്മപ്പെടുത്തൽ.

നിത്യ പുരോഹിതനായ യേശുവിന്റെ പൗരോഹിത്യത്തിൽ പങ്കുചേരാൻ ഭാഗ്യം സിദ്ധിച്ച എന്റെ എല്ലാ സഹവൈദികർക്കും വിയാനി പുണ്യവാളന്റെ തിരുനാൾ ദിനത്തിന്റെ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു.

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

✍️ഫാദർ സാജൻ നെട്ടപ്പൊങ്ങ്
തക്കല രൂപത

Categories: Uncategorized

1 reply »

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s