Uncategorized

അടുത്തത് ഞാന്‍… അഗതി മന്ദിരത്തിലേയ്ക്ക്

അടുത്തത് ഞാന്‍… അഗതി മന്ദിരത്തിലേയ്ക്ക്

            എന്‍റെ പൊന്നോമനകള്ളെ  നല്ലൊരു നിലവാരമുള്ള കോളേജ്, സ്കൂളില്‍ അഡ്മിഷന്‍ എടുക്കാന്‍, എത്ര ഡൊണെഷന്‍ നല്കിയാണെങ്കിലും ആരുടെ കാലേ കൈ പിടിച്ചാണെങ്കിലും പേരും പെരുമയും ഉള്ളിടത്ത് ചേര്‍ക്കാന്‍  മാതാപിതാക്കള്‍ പരക്കം പായുകയാണ്. നാളുകള്‍ കഴിയുമ്പോള്‍ ഇവര്‍ നമുക്ക് അഡ്മിഷന്‍ എടുക്കുമോ ഇല്ലയോ എന്ന് ഓര്‍ത്ത്  ഞാനും നിങ്ങളും ഭയപ്പെടുന്നു. അല്ലേ?

ഇന്ന് പല രോഗാവസ്ഥയുടെയും കാരണം അണുക്കളാണെന്നു ശാസത്രം പറയുന്നു. നമ്മുടെ മാതാപിതാക്കളുടെ വാര്‍ധ്യ കാലത്തെ അരക്ഷിതാവസ്ഥയ്ക്കും കാരണം അണുതന്നെയല്ലേ? ഭാര്യയും ഭര്ത്താ വും മക്കളും അടങ്ങുന്ന അണുകുടുംബo. പണ്ടത്തെ കുരുമുളകും, കാപ്പിയും ഒക്കെ പോലെയല്ലേ നമ്മുടെ യുവതിയുവാക്കള്‍. ഇവരൊക്കെ ഇന്ന് വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കപ്പെടുകയാണ്. മാതാപിതാക്കള്‍ക്ക്  ഇവരില്‍ നിന്ന് ധനസഹായം ലഭിക്കുന്നു. വയസ്സായി കഴിയുമ്പോള്‍ അവരുടെ അവസ്ഥയോ? വിദേശത്തുള്ള മക്കള്‍ എത്തുന്നതുവരെ സൂക്ഷിക്കാനുള്ള ഐസു പെട്ടിയും മറ്റും വ്യാപാരടിസ്ഥാനത്തില്‍ ലഭ്യമാണ്. ഇവിടെ താമസമാക്കിയിട്ടുള്ള മക്കളും മാതാപിതാക്കളെ തിരിഞ്ഞു നോക്കാത്ത കാഴ്ചകള്‍ നമുക്ക് സുപരിചിതമാണ്‌.       

             മകനോ മക്കള്‍ക്കോ അവരുടെ പങ്കാളിയെ ലഭിച്ചു കഴിയുമ്പോള്‍ സ്വകാര്യത വേണം. അതിനു മാതാപിതാക്കള്‍ തടസമാണ് പല വീട്ടിലും… ഇതിന് കൂടുതലും മുന്‍കൈ എടുക്കുന്നത് വിവാഹം കഴിച്ചുകൊണ്ടു വരുന്ന പെണ്‍കുട്ടികള്‍ ആണെന്ന വാസ്തവം നമ്മള്‍ വീക്ഷിക്കാറുള്ളതാണ്…  പോറ്റു വളര്‍ത്തിയ അപ്പനെയും അമ്മയെയുo വ്യദ്ധസദനത്തിലാക്കുന്ന മക്കള്‍  അറിയുന്നില്ല അവർ അവർക്കു വേണ്ടിയുള്ള കുഴി തന്നെയാണ് കുഴിക്കുന്നതെന്ന്.

 ഭക്ഷണമില്ലാതെ നമുക്ക് ജീവിക്കാന്‍ പറ്റുമോ?  അതുപോലെ വ്യദ്ധസദനങ്ങള്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു.

            ആധുനിക മനുഷ്യന്‍റെ ജീവിതം സിസേറിയനിലും ഡേ കെയറിലും തുടങ്ങി വ്യദ്ധ സദനത്തിലും ഫ്രീസറിലും അവസാനിക്കുന്ന രംഗങ്ങള്‍ എത്രയോ അപമാനകരമാണ്. ഇന്ന് നമ്മുടെ സമൂഹത്തില്‍ സ്കൈപ്പിലൂടെ      അന്ത്യോപചാരവും          അര്‍പ്പിക്കുന്നവരും ചുരുക്കമല്ല. ഇന്നിന്‍റെ  വലിയ പ്രശ്നം‍ ദാരിദ്രമോ, നിരക്ഷരതയോ, തൊഴിലില്ലായ്മയോ ഒന്നുമല്ല. സ്നേഹ ശുന്യതയാണ് ഇന്നിന്‍റെ പ്രശ്നം‍.

ഇത് ഓര്‍മിപ്പിച്ച ഒരു അമ്മയെ ഞാന്‍ ഓര്‍ക്കുന്നു. ഒരുപാട് മക്കളെ മാറോടു ചേര്ത്ത ആ അമ്മ മദര്‍ തേരസയാണ്.

                              “സ്നേഹമെല്ലാം ജയിക്കും

                         സ്നേഹമെല്ലാം  പൊറുക്കും”.

 എന്ന് പഠിപ്പിച്ച ആ അമ്മ നമുക്ക് എന്നും മാത്യകയാണ്.

   അര്‍ധ രാത്രിയില്‍ അമ്മ എന്നെയും നിങ്ങളെയും ഉറക്കികിടത്തിയിട്ട് പിതാവ് എത്തി കഴിയുമ്പോള്‍ അമ്മയോട് ചോദിക്കുന്നത് എന്താ? ‘എന്‍റെ  മോന്‍ ഉറങ്ങിയോ’ ?

പിതാവ് തൊട്ടിലില്‍ നിന്ന് വാരിയെടുത്ത് മൂക്കോട് ചേര്‍ത്ത്  ഉമ്മ നല്കിയത്…

അതിന്‍റെ ഒരു സ്നേഹത്തിന്‍റെ മുഹൂര്‍ത്തം ഓര്‍ത്തിരുന്നെങ്കില്‍…

ഇന്ന്  അപ്പനും അമ്മയും അനാഥമന്ദിരത്തിന്‍റെ വാതില്‍ പടിയില്‍ ‘എന്‍റെ  മകനോ മകളോ എന്നെയും കാത്തു വരുമോ’?  എന്ന് നോക്കി  നില്ക്കു മായിരുന്നോ? 

ഒന്നാലോചിച്ചു നോക്കു. കുഞ്ഞുനാള്‍ മുതല്‍ താലോലിച്ചു വളര്‍ത്തി വലുതാക്കിയ മാതാപിതാക്കള്ക്കു വേണ്ടി അല്പ്പംപോലും സമയം നീക്കിവെക്കാനില്ലാത്ത തിരക്കോടുകൂടി സ്വന്തം ജീവിത വിജയത്തെ പിന്തുടരുന്നത്‌ സ്വാര്‍ത്ഥതയല്ലേ?

 ഞാനൊരു ഹിന്ദുസ്ഥാനി കവിയുടെ വാക്കുകള്‍ പരിചയപ്പെടുത്താം

 ” വീട്ടില്‍ പോയി അമ്മയും അച്ഛനും ഒറ്റയ്ക്ക് കരയുന്നു.

എന്തുകൊണ്ട്  അവര്‍ ഒറ്റയ്ക്ക് കരയുന്നു?

 മണ്ണ്ക്കൊണ്ടുണ്ടാക്കിയ കളിപ്പാട്ടത്തിന് ചന്തയില്‍ നല്ല വിലയായിരുന്നു.”

 മക്കളെ നിര്‍മ്മിച്ചൊരുക്കുന്ന മാതാപിതാക്കള്ക്ക്  ഒരു വിലയും ഇല്ലേ?

ആ കളിപ്പാട്ടത്തിന്റെ‍  വിലയെങ്കിലും അപ്പനും അമ്മയ്ക്കും തിരിച്ചേല്പ്പിക്കുന്ന മക്കളായി മാറട്ടെ  ഞാനും നിങ്ങളും അടങ്ങുന്ന തലമുറയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

ഷെറിന്‍ ചാക്കോ

24th September 2020

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s