Sherin Chacko

പുതുവത്സര സന്ദേശം‍

Sherin Chacko Peedikayil

പുതുവത്സര സന്ദേശം

 കാലമിനിയുമുരുളും വിഷു വരും
വര്ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നു മെന്തെന്നും ആര്ക്കറിയാം
                             (സഫലമീ യാത്ര എന്‍.എന്‍.കക്കാട്)

   ആയൂസ്സിന്‍റെ ഒരാണ്ട് കൂടി യവനികയ്ക്ക് പിന്നിലേക്ക്‌ മറഞ്ഞിരിക്കുന്നു, കൂടെ സംഭവ ബഹുലമായ ഒത്തിരി പ്രഭാതങ്ങളും സങ്കടക്കടലുകളുടെ ഒരു പിടി സായാഹ്നങ്ങളും…

ഒരു തിരിഞ്ഞു നോട്ടം ഇത്തരുണത്തില്‍ എന്തുകൊണ്ടും തിരിച്ചറിവേകും.

   കൊഴിഞ്ഞു പോയ വര്‍ഷം പ്രതീക്ഷകളെ നിറവേറ്റിത്തന്നോ?
നന്മയുടെ വഴിയിലേക്ക് ഒരു മാറ്റം സാധിച്ചുവോ?
ചിന്തകളുടെ മേച്ചില്‍പ്പുറങ്ങള്‍ക്ക് പുതിയ മാനം കൈവന്നുവോ?
ജീവിതത്തിനു പുതിയ അര്‍ത്ഥമൊന്നും കണ്ടെത്തിയില്ലേ?
സ്വപ്നങ്ങള്‍ക്ക് ചിറകു മുളച്ചോ?

സ്വയം ഒരു വിചിന്തനം പുതുവര്‍ഷത്തില്‍ കൂടുതല്‍ മൂന്നേറാന്‍ സാധിക്കും.

ശരികേടുകളുടെ ഈ ലോകത്ത് ശരിയേത് ശരിയല്ലാത്തതേത് എന്ന് തിരിച്ചറിയാന്‍ ശരാശരി ഒരു മനുഷ്യനും കഴിയാതെ വരുമ്പോള്‍..?
ഒരുപാട് കയ്പ്പും മധുരവും 2014 നമ്മുക്ക് സമ്മാനിച്ചിട്ടുണ്ടാവാം.. നമ്മുക്ക് പിന്നില്‍ നിന്ന് അവന്‍ പരിഹസിച്ചു ചിരിക്കുന്നത് നിങ്ങള്‍ കേട്ടു ക്ഷിണിച്ചിട്ടുണ്ടാവാം എന്തായാലും തോല്‍ക്കാതെ ഇക്കരെ കടന്നില്ലേ… കുറവുകള്‍ നികത്താന്‍ ഒരു വര്‍ഷം കൂടി ദൈവം നല്‍കിയില്ലേ… 2014 ന്‍റെ പുതുവര്‍ഷ പുലരികളില്‍ നമ്മോടൊപ്പമുണ്ടായിരുന്ന പലരും നമ്മുടെ പ്രിയപ്പെട്ടവരും വേണ്ടപ്പെട്ടവരും ഇന്നു നമ്മോടൊപ്പമില്ല എന്നു നാം തിരിച്ചറിയേണ്ട ഒരു സത്യമുണ്ട്. ഒരു വര്‍ഷം കൂടി ദൈവം നമുക്ക് ദാനമായി നല്‍കി. അതാണ് ഏറ്റവും വലിയ സമ്മാനം.

         ഈ പുതുവര്‍ഷത്തില്‍ ദൈവം കൊടുക്കുന്ന സമ്മാനമായി ഞാന്‍ എന്നെത്തന്നെ രൂപാന്തരപ്പെടുത്തണം. ഭാര്യയെ കൂടുതല്‍ സ്‌നേഹിച്ചും പരിഗണിച്ചും അവള്‍ക്കൊരു പുതുവര്‍ഷ സമ്മാനമായി ഭര്‍ത്താവ്‌ മാറണം. ഭര്‍ത്താവിനെ അംഗീകരിച്ചും ബഹുമാനിച്ചും ഭാര്യയും ഒരു പുതുവര്‍ഷ സമ്മാനമാകണം. മാതാപിതാക്കളെ അനുസരിച്ചും സ്‌നേഹിച്ചും അവര്‍ക്കുള്ള പുതുവര്‍ഷസമ്മാനമായി മക്കള്‍ മാറണം. മക്കളെ കൂടുതല്‍ സ്‌നേഹിച്ചും സഹായിച്ചും അവര്‍ക്കുള്ള സമ്മാനങ്ങളായി മാതാപിതാക്കളും മാറണം. ഈ പുതുവര്‍ഷത്തില്‍ മുറിക്കുന്ന മധുരിക്കുന്ന കേക്കുകള്‍ക്കൊപ്പം മറ്റുള്ളവരുടെ ജീവിതത്തില്‍ ആവും വിധമെല്ലാം മധുരമായിത്തീരാനും നമുക്ക്‌ പരിശ്രമിക്കാം.

പുതിയ വര്ഷത്തെ എല്ലാവരും ആഹ്ളാദത്തോടെ വരവേല്‍ക്കുന്നു. പുതിയ സ്വപ്‌നങ്ങൾ, പ്രതീക്ഷകൾ, സംരംഭങ്ങൾ, ബന്ധങ്ങൾ, അങ്ങനെയങ്ങനെ പുതുവര്‍ഷം ഒപ്പം കൊണ്ടുവരുന്നതെല്ലാം നന്മകളായിരിക്കുമെന്ന ശുഭചിന്തകളിലാണ് നമ്മൾ. അതങ്ങനെ തന്നെയായിരിക്കട്ടെ. ഒരു കുന്നോളം പ്രതീക്ഷിച്ചാലേ ഒരു കുന്നിക്കുരുവോളമെങ്കിലും കിട്ടുകയുള്ളൂ. കഴിഞ്ഞുപോയ വര്‍ഷത്തില്‍ ദൈവം നമ്മിലേക്ക്‌ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ അപകടങ്ങളില്‍ നിന്നും കാത്ത അനുഭവങ്ങള്‍ ഒക്കെ നന്ദിയോടെ നമുക്ക്‌ ഓര്‍ക്കാം. ഓരോ നിമിഷവും നമ്മെ സംരക്ഷിക്കുന്ന ദൈവപരിപാലനയുടെ തണലിലാണ്‌ നാം ജീവിക്കുന്നത്‌ എന്ന സത്യം ഈ ഒരു വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ നമ്മുടെ ഹൃദയങ്ങളില്‍ നമുക്ക്‌ കുറിച്ചിടാം.

      ആടിയും പാടിയും ആവോളം മദ്യപിച്ചും ഈ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നവരുടെ ബഹളങ്ങളാണ് നമ്മുക്ക് ചുറ്റിലും… ആഘോഷങ്ങള്‍ വേണം. അതിരുകടന്ന ആഘോഷങ്ങളാവരുത്. ആഘോഷങ്ങളൊക്കെ അല്‍പ്പായുസ്സുള്ളവ മാത്രമാണ്‌. എന്നാല്‍ ആത്മീയമായി ദൈവത്തോട്‌ ചേര്‍ന്ന്‌നിന്ന്‌ ദൈവം നല്‌കിയ വര്‍ഷമായി ഈ പുതുവര്‍ഷത്തെ സ്വീകരിച്ചാല്‍ ഈ വര്‍ഷം മുഴുവനും നമുക്ക്‌ അനുഗ്രഹദായകമായി മാറും.
ദൈവം എനിക്ക്‌ ഈ വര്‍ഷം കൂടി ആയുസ്സ്‌ നീട്ടിത്തന്നതെന്ന ചോദ്യത്തിനു മുമ്പില്‍ വിശുദ്ധ ഗ്രന്ഥം ഒരു ഉത്തരം നല്‌കുന്നുണ്ട്

വി. ലൂക്കായുടെ സുവിശേഷം 13 – അദ്ധ്യായത്തില്‍ ഫലം തരാത്ത അത്തി വൃക്ഷത്തെ വെട്ടി കളയാന്‍ കല്‌പിക്കുന്ന യജമാനനോട്‌ കൃഷിക്കാരന്‍ പറയുന്ന മറുപടിയാണത്‌.

യജമാനനെ വര്ഷം കൂടെ അതു നില്ക്കട്ടെ ഞാന്അതിന്റ ചുവട്കിളച്ച്വളമിടാം. മേലില്അതു ഫലം നല്കിയേക്കാം. ഇല്ലെങ്കില്നീ അതു വെട്ടിക്കളഞ്ഞു കൊള്ളുക”.
ഫലം പുറപ്പെടുവിക്കാനായി ദൈവം കനിവോടെ നീട്ടി നല്‌കിയ ഒരു വര്‍ഷമായി 2015-നെ കാണാന്‍ നമുക്ക്‌ കഴിയണം.

  കാലമിനിയും ഉരുളും… ഉരുണ്ടു നീങ്ങിക്കൊണ്ടേ ഇരിക്കും..
പോയ വര്‍ഷത്തിന്റെന പോരായ്മകളുമായ് പോരിനു പോകാതെ പുതിയ പോര്‍ക്കളത്തെ സ്നേഹത്തിന്റെ സൗഹാര്‍ദത്തിന്റെ സഹിഷ്ണുതയുടെ പുതുനാമ്പുകള്‍ക്കുള്ള പിറവിയിടമാക്കുക..

Sherin Chacko Peedikayil

        

     

 

Categories: Sherin Chacko

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s