2014 ചുരുക്കത്തിൽ

ഒരു തിരിഞ്ഞുനോട്ടം

 കറുത്തതും വെളുത്തതുമായ ചിത്രങ്ങള്‍: 2014

ആയൂസ്സിന്‍റെ ഒരാണ്ട് കൂടി യവനികയ്ക്ക് പിന്നിലേക്ക്‌ മറഞ്ഞിരിക്കുന്നു, കൂടെ സംഭവ ബഹുലമായ ഒത്തിരി പ്രഭാതങ്ങളും സങ്കടക്കടലുകളുടെ ഒരു പിടി സായാഹ്നങ്ങളും…

ഒരു തിരിഞ്ഞു നോട്ടം ഇത്തരുണത്തില്‍ എന്തുകൊണ്ടും തിരിച്ചറിവേകും..

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ബുധനാഴ്ച ആരംഭിച്ച ഒരു സാധാരണ വർഷo..

ജനുവരി 5

ജി.എസ്.എല്‍.വി. ഡി-5′  റോക്കറ്റ് ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു.

ജനുവരി 6

ബംഗ്ലാദേശ് ഷെക്ക് ഹസ്സീന പൊതുതിരഞ്ഞെടുപ്പില്‍ വിജയം.

ഫെബ്രുവരി 1

മൈക്രോസോഫ്‍റ്റ്​ സി.ഇ.ഒ ഇന്ത്യക്കാരന്‍ സത്യ നദല്ല ചുമതലയേറ്റു.

ഫെബ്രുവരി 14

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ രാജിവച്ചു.

ഫെബ്രുവരി 18

രാജീവ്ഗാന്ധി ഘാതകരുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു.

ഫെബ്രുവരി 26

നാവികസേന കപ്പലായ ഐഎന്‍എസ്‌ ഗംഗയിലാണ്‌ തീപിടിച്ചു.

മാര്‍ച്ച്‌ 4

ലോകസഭ പൊതുതിരഞ്ഞെടുപ്പ് തിയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.

മാര്‍ച്ച്‌ 5

തെലങ്കാന സംസ്ഥാന രൂപികരണത്തിനു രാഷ്ട്രപതി അനുമതി നല്‍കി.

ഏപ്രില്‍ 4

ഐ.ആര്‍.എന്‍.എസ് 1ബി ഭ്രമണപഥത്തിലെത്തി

ഏപ്രില്‍ 16

അറുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള പുരസ്കാരം.

മെയ്‌ 11

ഫെഡറെഷന്‍കപ്പ് ദേശീയ ജൂനിയര്‍ അത്‌ലറ്റിക്സ് മീറ്റില്‍ കേരളം ചാമ്പ്യന്‍മാര്‍.

മെയ്‌ 16

ഇന്ത്യന്‍ രാഷ്ട്രിയത്തില്‍ ഒറ്റ കഷിയായി BJP സ്ഥാനം പിടിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയം  ആകെ ആടിയുലഞ്ഞു.

മെയ്‌ 26

നരേന്ദ്ര മോദിയുടെ നേത്യത്തില്‍ എന്‍ഡിഎ കേന്ദ്രത്തില്‍ അധികാരത്തിലേറി.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദ്വിദിമോസ് പ്രഥമന്‍ ബാവ കാലം ചെയ്തു.

ജൂണ്‍ 2

കെ. ചന്ദ്രശേഖര്‍ റാവു തെലങ്കാന മുഖ്യമന്ത്രിയായി ചുമതലയേറ്റു.

ജൂണ്‍ 12

20 മത് ഫിഫ ലോകകപ്പ്‌ ഫുട്ബോളിന് കൊടിയേറ്റം.

ജൂണ്‍ 18

ഇറാക്കില്‍ 40 ഇന്ത്യക്കാരെ തട്ടികൊണ്ടുപോയി.

ജൂണ്‍ 26

ജമാ അത് ഉദു –ദവയെ ആഗോളഭികര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു.

ജൂലൈ 2

ഇറാക്കില്‍ നിന്ന് മലയാളി നേഴ്സ്മാര്‍ മോചിക്കപ്പെട്ടു.

ജൂലൈ 7

ആധാര്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ മോദിസര്‍ക്കാര്‍ തീരുമാനിച്ചു.

ജൂലൈ 14

ലോകകപ്പ്‌ ഫുട്ബോള്‍ ജര്‍മ്മനി ജേതാക്കളായി.

ബ്രസീലിന്റെ ദയനീയമായ പരാജയം.

ജൂലൈ 17

മലേഷ്യ വിമാനം ഉക്രൈനില്‍ മിസൈലേറ്റു തകര്‍ന്നു വീണു.

ഓഗസ്റ്റ്‌ 3

ചൈന ഭൂകമ്പത്തില്‍ 220 പേര്‍ മരിച്ചു.

ഓഗസ്റ്റ് 25

ഹോളിവുഡ് നടനും സംവിധായകനുമായ റിച്ചാര്‍ഡ്‌ ആറ്റന്‍ബറോ അന്തരിച്ചു.

ഓഗസ്റ്റ്‌ 26

ഷിലാ ദിക്ഷിത് കേരള ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു.

സെപ്റ്റംബര്‍ 5

പി.സദാശിവo കേരളഗവര്‍ണറായി സ്ഥാനം ഏറ്റു.

സെപ്റ്റംബര്‍ 8

ജമ്മുകാശ്മീരില്‍  വെള്ളപൊക്കം.

സെപ്റ്റംബര്‍ 24

ഇന്ത്യയുടെ പ്രഥമ ഗ്രഹാന്തര ബഹിരാകാശ പദ്ധതിയായ ‘മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍’ എന്ന ‘മംഗള്‍യാന്‍’ പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍.

സെപ്റ്റംബര്‍ 27

അനധികൃതസ്വത്തിന്‍റെ പേരില്‍ തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിത ജയിലില്‍.

ഒക്ടോബര്‍ 10

കുട്ടികൾക്കായുള്ള അവകാശപ്പോരാട്ടത്തിന് പാകിസ്താനിലെ മലാല യൂസഫ് സായ്‌യും ഇന്ത്യക്കാരന്‍ കൈലാസ് സത്യാർത്ഥിയും സമാധാന പുരസ്‌കാരം പങ്കിട്ടു.

ഒക്ടോബര്‍ 21

ഹരിയാനയില്‍ മനോഹര്‍ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രിയായി.

നവംബര്‍ 09

സിഎംപി സ്ഥാപകന്‍ എം.വി രാഘവന്‍ അന്തരിച്ചു.

നവംബര്‍ 12

ഫിലേ പേടകം വാല്‍നക്ഷത്രത്തിലറങ്ങി

നവംബര്‍ 13

ഏകദിനക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തികത സ്കോര്‍ രോഹിത് ശര്‍മ്മ സ്വന്തം പേരിലാക്കി.

നവംബര്‍ 23

ചാവറ ഏലിയാസ് കുരിയാക്കോസച്ചന്‍റെയും യൂപ്രേസ്യാമ്മയുടെയും ഉള്‍പ്പെടെ, ആഗോള സഭയിലെ 6 വാഴ്ത്തപ്പെട്ടവരുടെ വിശുദ്ധപദപ്രഖ്യാപനം നവംബര്‍ 23- ന് നടന്നു.

നവംബര്‍ 24

കേരളത്തില്‍ പക്ഷിപ്പനി ബാധ, താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കി.

ഡിസംബര്‍ 02

ചത്തിസ്ഗഡില്‍ മാവോയിസ്റ്റ് അക്രമണം, 14 മരണം

ഡിസംബര്‍ 03

മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്‍റെ പുനപരിശോധന ഹര്‍ജി സുപ്രികോടതി തള്ളി.

ഡിസംബര്‍ 04

ജസ്റ്റിസ് വി.ആര്‍.കൃഷ്‌ണയ്യര്‍ അന്തരിച്ചു.

ഡിസംബര്‍ 16

പാകിസ്താനിലെ പെഷവാറിലെ മിലിട്ടറി സ്കൂളില്‍ തിവ്രവാദി അക്രമണം. 148 മരണം.

ഡിസംബര്‍ 17

യുഎസ് – ക്യൂബ ബന്ധം പുനസ്ഥാപിക്കുമെന്ന് ബറാക്ക് ഒബാമ

ഡിസംബര്‍ 24

മദന്‍ മോഹന്‍ മാളവ്യ, എ.ബി വാജ്പേയി എന്നിവര്‍ക്ക് ഭാരതരത്ന.

ഡിസംബര്‍ 28

ഇന്‍ഡൊനീഷ്യയില്‍ നിന്ന് സിംഗപ്പൂരിലേയ്ക്ക് പോവുകയായിരുന്ന എയര്‍ ഏഷ്യയുടെ ക്യൂ സെഡ് 8501 വിമാനം കാണാതായി.

കാലമിനിയും ഉരുളും……….ഉരുണ്ടു നീങ്ങിക്കൊണ്ടേ ഇരിക്കും..
പോയ വര്‍ഷത്തിന്‍റെ പോരായ്മകളുമായ് പോരിനു പോകാതെ…
ചുരുക്കിപ്പറഞ്ഞാല്, നമുക്ക് ശുഭപ്രതീക്ഷകളോടെ കാത്തിരിക്കാം

Advertisements

Leave a comment