Uncategorized

എന്‍റെ അമ്മയ്ക്കൊരു ഉമ്മ

എന്‍റെ അമ്മയ്ക്കൊരു ഉമ്മ

               എന്നെ സഹോദരി തുല്യം സ്നേഹിക്കുന്ന എന്‍റെ എല്ലാ സുഹ്യത്തുക്കളേയും ഇത് കേള്‍ക്കാന്‍ ഞാന്‍ ക്ഷണിക്കുകയാണ്. ഈ ലോകത്തുള്ള എല്ലാ അമ്മമാര്‍ക്കും ഞാന്‍ ഇത് സമര്‍പ്പിക്കുന്നു.

                                      ഫേസ്ബുക്കിലും വാട്ട്‌സ്പ്പിലും അക്കൗണ്ടുകള്‍ പെരുകുന്നതുപോലെയാണ് ഇന്ന് വ്യദ്ധസദനങ്ങളിലെ  അക്കൗണ്ടുകള്‍ വര്‍ദ്ധിച്ചുക്കൊണ്ടിരിക്കുന്നത്. ഇനിയെങ്കിലും പെറ്റത്തള്ളയെ ആട്ടിപ്പുറത്താക്കുന്ന സ്വഭാവം നമ്മുടെ തലമുറയ്ക്ക് ഇല്ലാതിരിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്…..പ്രാര്‍ത്ഥിക്കുകയാണ്…..

ഈ അവസരത്തില്‍   വ്യദ്ധസദനങ്ങള്‍ക്ക് എതിരേയുള്ള സ്നേഹത്തിന്‍റെ താക്കീതാണ് എന്‍റെയീ വാക്കുകള്‍….

                 അമ്മ എന്ന കൊച്ചുവാക്കില്‍ അടങ്ങിയിരിക്കുന്നത് ഒരു ലോകമാണ്. നന്മയുടെ, നിസ്വാര്‍ത്ഥ സ്നേഹത്തിന്‍റെ, സാന്ത്വനത്തിന്‍റെ, സഹനത്തിന്‍റെ. നാം മൂത്തു നരച്ചു പോയാലും അമ്മയുടെ മുന്‍പില്‍ നാം എന്നും കുഞ്ഞുങ്ങള്‍ തന്നെ.

               കേരളം സന്പൂര്‍ണ്ണ സാക്ഷരത നേടിയ സംസ്ഥാനം.സ്ത്രിശാക്തികരണത്തില്‍ പേരുകേട്ട സംസ്ഥാനം. രാഷ്ട്രിയ പ്രസ്ഥാനങ്ങളും സ്ത്രി സംഘടനകളും സ്ത്രികളുടെ അവകാശങ്ങള്‍ക്കു വേണ്ടി നിരന്തരം പോരാടുന്നു.ദൈവത്തിന്‍റെ സ്വന്തം നാട്.എന്നാല്‍, നാലു ചുവരുകള്‍ക്കുള്ളിലും, അനാഥാലയങ്ങളിലുമെല്ലാം  പീഡനങ്ങളുo അവഗണനകളും നിശബ്ദതമായി ഏറ്റുവാങ്ങുന്ന എത്രയോ അമ്മമാര്‍.

                കേരളത്തിലെ ചിന്തകന്മാരില്‍ , ദാര്‍ശികന്മാരില്‍ പ്രധാനിയായ ശ്രിശങ്കരന്‍ തന്‍റെ അമ്മയുടെ അന്ത്യവേളയില്‍ അമ്മയുടെ മുന്‍പില്‍ തിരിച്ചെത്തി.ആര്യാoബ  അന്ത്യശാസത്തിന്‍റെ സന്ദര്‍ഭത്തില്‍ ആയിരുന്നു. ആ അവസരത്തില്‍, തന്‍റെ പൊന്നോമനയെ ചേര്‍ത്തുപിടിച്ചു ആ അമ്മ ഒരു ചോദ്യം ചോദിച്ചു?. നമ്മളോട് നമ്മുടെ അമ്മ ഈ ചോദ്യം ചോദിച്ചാല്‍ നമുക്ക് എങ്ങനെയാണ് ഉത്തരം നല്കാന്‍ സാധിക്കുക എന്ന് ചിന്തിക്കാന്‍ ഇത് വായിക്കുന്ന എന്‍റെ എല്ലാ സുഹ്യത്തുക്കളേയും ഞാന്‍ ക്ഷണിക്കുകയാണ്.

        അമ്മ ചോദിച്ചു.” മോനേ നിന്നേ ഞാന്‍ പെറ്റു. നിന്നെ ഞാന്‍ പോറ്റി വളര്‍ത്തി. എന്താണ് നീ എനിക്ക് പകരം നല്‍കുക.” ? എന്‍റെയും നിങ്ങളുടെയും അമ്മയുടെ ചോദ്യമാണ്.

ഇതിന് മറുപടിയായി ശ്രിശങ്കരന്‍ നല്‍കിയത് ഇപ്രകാരമാണ്.

       “അമ്മേ എന്നെ ഗര്‍ഭം ചുമന്നപ്പോള്‍ അമ്മയ്ക്ക് ഭക്ഷണത്തോട്    രുചിയില്ലായ്മ്മ തോന്നിയിരുന്നോ? തല്ഫലമായി അമ്മ മെലിഞ്ഞുപോയിരുന്നോ അമ്മേ? എന്‍റെ മലമൂത്രത്തെ കൊല്ലക്കണക്കിന് കാലം അമ്മ ശയ്യയാക്കിയിരുന്നുവോ?.

                    ഇന്നത്തെ കുട്ടികളോട് ഇതൊന്നും ആരാഞ്ഞിട്ടു കാര്യമില്ല. ഇന്നത്തെ വിദ്യാഭ്യാസത്തില്‍ ( a+b )2 = a2 +b2 +2ab എന്ന് പഠിപ്പിക്കുന്ന തിരക്കില്‍ അമ്മയാരെന്ന് പഠിപ്പിച്ചുകൊടുക്കാന്‍ ഒരു സംവിധാനവുമില്ല. അമ്മയെ തിരിച്ചറിയാന്‍ വേണ്ടത് സ്നേഹത്തിന്‍റെ ജ്ഞാനമാണ്. നന്ദിയുടെ നിറഞ്ഞ വാക്കുകള്‍ കേട്ടാണ് ആര്യാoബ യാത്രയായത് എന്ന് ചരിത്രം നമ്മോട് പറയുന്നു.

                        അവഗണനകളും പീഡനങ്ങളും മുറിവുകളും സ്വയം സഹിച്ച് ഒടുങ്ങിതീരുന്ന ഈ പാവം അമ്മമാരെക്കുറിച്ചോര്‍ത്തു ആര് ഉത്കണ്Oപ്പെടുന്നു.? ഇവരെക്കുറിച്ചോര്‍ത്തു ആരുടെ മനസ് വേദനിക്കുന്നു.?

                   ഭര്‍ത്താവിന്‍റെ വേര്‍പാടും വാര്‍ധ്യക്കത്തിന്‍റെ അവശതകളും പാടെ തളര്‍ത്തിയ ഒരു അമ്മയെ സ്വന്തം മകന്‍ സമീപമുള്ള ആട്ടിന്‍‌കൂട്ടില്‍ അടച്ചിരിക്കുന്നത് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ സാധിക്കുന്നുണ്ടോ? തീര്‍ത്തും നിസഹായയായ അവര്‍ നാവ് നനയ്ക്കാന്‍ വെള്ളം ലഭിക്കാതെ കണ്ണിരിന്‍റെ മെത്തയില്‍ കഴിഞ്ഞു. ഇത് കണ്ടു മനസലിഞ്ഞ ഒരു യുവാവ്‌ അധിക്യതരെ വിവരം അറിയിച്ചു. അവരെത്തി അമ്മയുമായി സംസാരിച്ചു. ആട്ടിന്‍ക്കൂട്ടിലേക്ക് നീക്കികൊടുക്കുന്ന ഭക്ഷണo ആ അമ്മയുടെ വിശപ്പകറ്റിയിരുന്നില്ല. കഥകള്‍ പറഞ്ഞ്, താരാട്ടുപാടി , മുലയൂട്ടി  വളര്‍ത്തിയ തന്‍റെ മകന്‍റെ കൈപ്പടം അമ്മയുടെ ചെവികരണത്തില്‍ വീഴുന്ന് കദനകഥ കേള്‍ക്കുമ്പോള്‍ ആരുടെ കണ്ണ് നനയാതെയിരിക്കും?  ജീവിതം മുഴുവന്‍ നല്‍കി,  പ്രാണനെപ്പോലെ സ്നേഹിച്ച ആ മകനെ ഞാനും നിങ്ങളും എന്ത് പേരിട്ടു വിളിക്കണം?.

        ഇത് എന്‍റെ സാങ്കല്പ്പിക കഥയൊന്നും അല്ല കേട്ടോ?

ഇതുപോലെ അനേകം അമ്മമാര്‍ എനിക്കും നിങ്ങള്‍ക്കും ചുറ്റിലുമുണ്ട്.

ഈ ഒരമ്മ ജന്മo ഇവിടംകൊണ്ട് തീര്‍ന്നിരുന്നെങ്കില്‍……………………

പ്രവാചകന്‍ മുഹമ്മദ് നബിയോട് ഒരു ശിഷ്യന്‍ ചോദിച്ചു.” ഞാന്‍ ആരോടാണ് ഏറ്റവും കൂടുതല്‍ കരുണ കാണിക്കേണ്ടത്?  ദൈവദൂതനായ നബി മറുപടി നല്‍കി.

                              “നിന്‍റെ മാതാവിനോട്”

അങ്ങനെ മൂന്ന് തവണ ചോദിച്ചപ്പോഴും അവിടുന്ന് പറഞ്ഞു.  ” നിന്‍റെ മാതാവിനോട് “

നാലാമത്തെ തവണ മാത്രം പറഞ്ഞു .”നിന്‍റെ പിതവോനോട്”

വ്യാഖ്യാനമില്ലാത്ത, വര്‍ണ്ണിക്കാനാവാത്ത സുക്യതത്തിന്‍റെ പേരാണ് അമ്മ.

 ഒരമ്മ മരിച്ചു എന്ന് അറിഞ്ഞപ്പോള്‍ തിരിഞ്ഞു നോക്കാത്ത മൂന്നു മക്കളെക്കുറിച്ച് പത്രത്തില്‍ വായിച്ചതു ഞാന്‍ ഓര്‍ക്കുന്നു.ഒരു മകന്‍ പറഞ്ഞു.’ക്ഷമിക്കണം ഞാന്‍ ഭാര്യ വീട്ടില്‍ ആണ്.എനിക്ക് ഒരു കല്യാണത്തിന് പോകണം.അതിനാല്‍ എനിക്ക് വരാന്‍ സാധിക്കില്ല. മറ്റൊരു മകന്‍ പറഞ്ഞു. ‘ വരാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല, ഞാനും ഒരു കല്യാണ ത്തിരക്കില്‍ ആണ്…മൂന്നാമത്തെ മകള്‍ പറഞ്ഞു. ‘ക്ഷമിക്കണം ഇത് റോങ്ങ് നമ്പര്‍ ആണ്’. ഒടുവില്‍ ആ അമ്മയെ സര്‍ക്കാര്‍ സ്ഥലത്ത് ദഹിപ്പിച്ചു.

                           “പെറ്റമ്മതന്‍ മിഴിനീര്‍

     കണം ഇറ്റു വീഴും ഭവനം      തളിര്‍ക്കുമോ”

     എന്ന് പി. കുഞ്ഞിരാമന്‍നായര്‍ എഴുതിയ വരികള്‍ ഒരു ഇടുതീ പോലെ വന്നു ഭവിക്കുകയാണ് ഓരോ ഭവനത്തിലും.

               തിരുവനന്തപുരത്ത് ഒരു വ്യദ്ധസദനമുണ്ട്. അവിടെ പാര്‍ക്കുന്ന ഒരമ്മയോട് റ്റി.വി ചാനലില്‍ നിന്നും നടത്തിയ അഭിമുഖം കാണാന്‍ ഇടയായി.റ്റി.വി ചാനല്‍ പ്രതിനിധി ആ അമ്മയോട് ചോദിച്ചു. അമ്മയ്ക്ക് വീട്ടില്‍ പോകണം എന്ന് ആഗ്രഹമുണ്ടോയെന്ന്?

അമ്മ പറഞ്ഞു.” എന്‍റെ മോന്‍ വന്നു വിളിച്ചാല്‍ ഞാന്‍ പോകുമെന്ന്.”

                 ഈ ലോകത്ത് ഓരോ മനുഷ്യനും ചിന്തിക്കാന്‍  കഴിയട്ടെ ഒന്‍പതര മാസത്തോളo നീ നിന്‍റെ മാതാവിന്‍റെ ഗര്‍ഭാവസ്ഥയില്‍ ആയിരുന്നപ്പോള്‍ നിന്‍റെ ശരീരത്തിനു ഊര്‍ജ്ജം നല്കാന്‍ , ആഹാരം നല്കാന്‍ അമ്മയുടെ ശരീരത്തില്‍ നിന്ന് ഒരു കേബിള്‍ ഇട്ട് നല്‍കിയിരുന്നു.അതിലൂടെയാണ്‌ നീ ജീവിച്ചത്.

                          എന്‍റെ സുഹ്യത്തുക്ക്ളുടെ മുന്‍പില്‍ എന്‍റെയീ വാക്കുകള്‍ അവസാനിക്കുമ്പോള്‍ ഞാന്‍ ഒന്ന് ചോദിച്ചുകൊള്ളട്ടെ…

ഇന്നിന്‍റെ ഏറ്റവും വലിയ പ്രശ്നം എന്താണ്? ഇന്നിന്‍റെ പ്രശ്നം ദാരിദ്ര്യമോ, നിരക്ഷരതയോ, തൊഴിലില്ലായ്മയോ അല്ല. ഇന്നിന്‍റെ പ്രശ്നം സ്നേഹശുന്യതയാണ്. മാതാപിതാക്കള്‍ക്ക് പ്രായം എത്തിയാല്‍ അവരെ വാക്കുകൊണ്ട് പോലും വേദനിപ്പിക്കരുതെന്ന് മതഗ്രന്ഥങ്ങള്‍ ഓര്‍മിപ്പിക്കുന്നു.

               ഒരു ഹിന്ദുസ്ഥാനി കവി വിലപിച്ചത് ഞാന്‍ പങ്കുവെയ്ക്കാം.

      ” വീട്ടില്‍ പോയി അമ്മയും അച്ചനും ഒറ്റയ്ക്ക് കരയുന്നു.എന്തുകൊണ്ട് അവര്‍ ഒറ്റയ്‌ക്ക്‌ കരയുന്നു? മണ്ണ്ക്കൊണ്ടുണ്ടാക്കിയ കളിപ്പാട്ടത്തിനു ചന്തയില്‍ നല്ല വിലയായിരുന്നു.”

                     മനുഷ്യനെ നിര്‍മ്മിചൊരുക്കിയ മാതാപിതാക്കള്‍ക്ക് ഒരു വിലയും ഇല്ലേ?

       മാതാപിതാക്കളെ സ്നേഹിക്കുന്ന മക്കളായി ഞാനും നിങ്ങളും അടങ്ങുന്ന തലമുറ മാറട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം…

                                                                                                         ഷെറിന്‍ ചാക്കോ

Malayalam Article on Motherhood by Sherin Chacko Peedikayil (27th September 2014) 👆👆👆👆

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s