Uncategorized

ബെത്‌ലഹേം ഏറെ അകലെയാണ്

ബെത്ലഹേം ഏറെ അകലെയാണ്.
ഏതെങ്കിലും ഒരു നക്ഷത്രപ്പൊട്ട് നമ്മെ അവിടെ എത്തിക്കാതെയിരിക്കില്ല.”

    പുത്തന്‍ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പുത്തന്‍ ഉണര്‍വുകള്‍ അറിയിച്ചുകൊണ്ടും പുതുവര്‍ഷപുലരിയുടെ ആഗമനം അറിയിച്ചുകൊണ്ടും ഇതാ ഒരു ക്രിസ്മസ് കൂടി. സ്‌നേഹോത്സവമാണ്‌ ക്രിസ്‌മസ്‌. ആ സ്‌നേഹോത്സവത്തിന്റെ ആശംസകള്‍ സമാധാനകാംക്ഷികളെല്ലാം ദേശാതിര്‍ത്തികള്‍ക്ക്‌ അതീതമായി പരസ്‌പരം കൈമാറുന്ന പുണ്യകാലമാണിത്‌. കറതീര്‍ന്ന ദൈവിക സ്‌നേഹത്തിന്റെ ഈ മഹോത്സവനാളില്‍, ദൈവം മനുഷ്യനായി അവതീര്‍ണനായ പുണ്യദിനത്തില്‍ എല്ലാവര്‍ക്കും നേരട്ടെ ക്രിസ്മസ് ആശംസകള്‍.

      ദൈവപുത്രന്‍റെ ജീവിതത്തിലൂടെ സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും സന്ദേശങ്ങള്‍  ആകാശവിതാനത്തില്‍നിന്ന്‌ സ്‌നേഹസന്ദേശമായി മാനവ ഹൃദയങ്ങളിലേക്ക്‌ ഒഴുകിയെത്താന്‍ തുടങ്ങിയിട്ട്‌ രണ്ടായിരത്തിലേറെ വര്‍ഷങ്ങളായി. ആയിരം പുല്‍ക്കുട്ടില്‍ ഉണ്ണീശോ ജനിച്ചാലും എെന്‍റ ഹൃദയത്തില്‍ ഉണ്ണീശോ ജനിക്കണം. അതാണ് ക്രിസ്മസ്. അല്ലാത്തപക്ഷം,  ക്രിസ്തു നമ്മുക്ക് മിസ്‌ ആകും. എല്ലാ വർഷവും ക്രിസ്മസ് വരാറുണ്ട് , മിക്ക വർഷങ്ങളും ഒരേ രീതിയിൽ അത് കടന്നു പോവുകയും ചെയ്യും എന്‍റെ ഹൃദയത്തിൽ ഉണ്ണി ഈശോ പിറന്നിട്ടുണ്ടോ എന്ന് സ്വയം വിലയിരുത്താം.

   അഭിവന്ദ്യ.റാഫേല്‍ തട്ടില്‍ പിതാവ് പുരോഹിതരുടെ ധ്യാനത്തിന് പങ്കുവെച്ച വളരെ ഹ്യദയസ്പര്‍ശിയായ ഒരു സംഭവം.

തൃശൂർ രൂപതയിലെ ഒരു ദൈവാലയത്തിലെ ക്രിസ്മസ് ആഘോഷo. ക്രൈസ്തവ സഭയിലെ ആചാര പ്രകാരം ഉണ്ണിയെ തീകായ്ച്ചതിന് ശേഷം പുരോഹിതന്‍ ദൈവലായത്തിനുള്ളിലെ പുല്‍ക്കൂട്ടില്‍ ഉണ്ണിയെ കിടത്തി. തുടര്‍ന്നുള്ള  ബലിയര്‍പ്പണ സമയത്ത്, അവിടെ തടിച്ചുകൂടിയ ജനങ്ങളിലധികവും ഉണ്ണിയെ മുത്തുന്നതിലും, നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുന്നതിലും, തിക്കും തിരക്കും കൂട്ടി. ആരും തന്നെ കുര്‍ബാനയര്‍പ്പണത്തില്‍ ശ്രദ്ധിക്കുന്നില്ല. ആദ്യം മുത്തിയില്ലെങ്കില്‍ ഈശോ വരില്ല എന്ന് ആ കാഴ്ച്ച കണ്ടാല്‍ തോന്നിപോകും..ഈ കാഴ്ച്ച കണ്ട വികാരിയച്ചന്‍റെ ക്ഷമ നശിച്ചു. നിങ്ങള്എന്തുവാ കാണിക്കുന്നേ? അത് വെറും മണ്ണുണ്ണിയാണ്. പൊന്നുണ്ണി പുറത്താണ്.” ഇങ്ങനെ പലതവണ അച്ചന്‍ ആവര്‍ത്തിച്ചു പറഞ്ഞു. പരിശുദ്ധ കുര്‍ബാന സമയത്ത് വേറെ പ്രവര്‍ത്തികളില്‍ വ്യാപരിക്കുന്ന ജനങ്ങളെ കാണുപോള്‍ ഏതൊരു വൈദികനും ദേഷ്യം വരും സ്വഭാവികം.

 അവര്‍ വണങ്ങിയ ഉണ്ണിയെ മണ്ണുണ്ണി എന്ന് വികാരിയച്ചന്‍ വിളിച്ചത് അവരെ കു‌ടുതല്‍  രോഷാകുലരാക്കി. പീന്നിട് അവര്‍ ഈ വിവരം അറിയിക്കാന്‍ Trissur മെത്രാപ്പോലീത്തയുടെ അടുത്തെത്തി കാര്യകാരണ സഹിതം വിവരിച്ചു. ഞങ്ങളുടെ അച്ചന്‍ ഞങ്ങള്‍ വണങ്ങിയ ഉണ്ണിയെ മണ്ണുണ്ണി എന്നുവിളിക്കുകയും, പൊന്നുണ്ണി പുറത്താണ് എന്നൊക്കെപറയുകയും ചെയ്തു. ഇതിനു എന്തെങ്കിലും നടപടിയെടുക്കണം. അച്ചന്‍ അങ്ങനെ വിളിച്ചോ? അന്വേഷിച്ചതിനു ശേഷം വേണ്ട നടപടികള്‍ എടുക്കും എന്ന് മെത്രാന്‍ അറിയച്ചപ്പോള്‍ അവര്‍ അടങ്ങി. അന്വേഷണത്തിനായി വികാരിയച്ചന്‍റെ പക്കല്‍മെത്രാന്റെ നിര്‍ദ്ദേശപ്രകാരം  റാഫേല്‍ തട്ടില്‍ അച്ചന്‍ എത്തി. അച്ചന്‍ വികാരിയച്ചനോട്‌ തിരക്കിയപ്പോള്‍ അങ്ങനെ താന്‍ പറഞ്ഞതാണെന്ന് വികാരിയച്ചന്‍ സ്വയം സാക്ഷ്യപ്പെടുത്തി. ഈ വിവരങ്ങളുമായി അച്ചന്‍ മെത്രാന്‍റെ അടുത്തെത്തി. നടപടിയെന്നോളം വികാരിയച്ചനെ  പ്രീസ്റ്റ് ഹോo ലോട്ട് മാറ്റി.

 പ്രീസ്റ്റ് ഹോം ജീവിതത്തിനടയ്ക്ക് പിറ്റേ വര്‍ഷം വീണ്ടും ക്രിസ്മസ് എത്തി. റാഫേല്‍ തട്ടില്‍ അച്ചന്‍ ക്രിസ്മസ് ആശംസകള്‍ അറിയിക്കാന്‍ പ്രീസ്റ്റ് ഹോം സന്ദര്‍ശിക്കുകയുണ്ടായി. അവിടെ ആ അച്ചനെ മാത്രം കണ്ടില്ല. അദ്ദേഹത്തിന്‍റെ റുമിനരുകില്‍ വന്ന് വാതിലില്‍ മുട്ടി ഒരുപാട് വിളിച്ചു. എവിടെയെങ്കിലും പോയതായിരിക്കും ഇന്നു കരുതി. അവസാനമായി ഒന്നുകുടി വിളിക്കാമെന്ന് കരുതി വിളിച്ചു.. അച്ചന്റെ വിളികേട്ടു മടുത്തതുകൊണ്ടായിരിക്കാം   വിളികേട്ടു. “ഞാന്‍ തട്ടില്‍അച്ചനാണ്, വാതില്‍ തുറക്ക്.” ദൈവമേ, വീണ്ടും എന്നെ ക്രൂശിക്കാന്‍ വേണ്ടി വന്നിരിക്കുവാണോ എന്ന് അച്ചന്‍ ശബ്ധമുയര്‍ത്തി. അങ്ങയെക്കാള്‍ വലിയ ഒരാള്‍ എന്‍റെയടുത്തുണ്ട്. അദ്ദേഹത്തെകണ്ടാല്‍ അച്ചന്‍ ഞെട്ടും. എന്തൊക്കെയായാലും പിതാവിന്‍റെ നിര്‍ബന്ധം സഹിക്കാനാവാതെ വാതില്‍ തുറന്നു. ഒരു കുഷ്ഠരോഗിയെ ശുശ്രുഷിക്കുന്ന പുരോഹിതനെയാണ് പിതാവ് കണ്ടത്. ആ കാഴ്ച്ച പിതാവിനെ നിശ്ചലനാക്കി. റാഫേല്‍ അച്ചാ, “ഞാന്‍ കഴിഞ്ഞ 24 ദിവസവും എന്‍റെ സഹോദരനെപ്പോലെ ഞാന്‍ ശുശ്രുഷിക്കുവായിരുന്നു.  ഇന്നു ക്രിസ്മസ്. അതിനാല്‍ ഞാന്‍ എന്‍റെ അരുകില്‍ കൊണ്ടുവന്നു.

അന്ന്, ഞാന്‍ പറഞ്ഞില്ലേ. അത് വെറും മണ്ണുണ്ണിയാണ്, പൊന്നുണ്ണി പുറത്താണെന്ന്. ഇതേ, ഇതാണ് പൊന്നുണ്ണി. അതേ, പൊന്നുണ്ണി പുറത്താണ്.

ഈ അനുഭവ കഥ ശ്രവിച്ച്കൊണ്ടിരുന്ന പുരോഹിതരുടെ മിഴികള്‍ ഈറനണിഞ്ഞു.

സകല ജനത്തിനുമുള്ള സന്തോഷത്തിന്‍െറ സദ്വാര്‍ത്തയായിരുന്നു ക്രിസ്മസ്.  ബത്‌ലഹേമിലെ പുല്‍ക്കൂട്ടില്‍ പിറക്കുന്ന യേശുവിനെക്കുറിച്ചുള്ള സൂചനയാണ് ദൈവദൂതന്‍െറ വാക്കുകളില്‍ മുഴങ്ങിക്കേട്ടത്. മാലാഖമാര്‍ ആലപിച്ച സ്തുതിഗീതം ആ തിരുപ്പിറവിയുടെ ആത്യന്തിക ലക്ഷ്യവും വെളിവാക്കുന്നു

അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി

ഭുമിയില്ദൈവക്യപ ലഭിച്ചവര്ക്ക് സമാധാനം.” (വി. ലൂക്കോസ് 2:14)

ഒപ്പം മറ്റൊരു സന്ദേശവും അവര്‍ കൂട്ടിചേര്‍ത്തു.

ഇതാ സകല ജനപതങ്ങള്ക്കുമായി ഒരു രക്ഷകന്പിറന്നിരിക്കുന്നു.”                       

  മാനവന്റെ ഏറ്റവും വലിയ അവശ്യം അറിവ് ആയിരുന്നെങ്കില്‍ ദൈവം ഒരു ‘എജ്യുകേറ്ററെ’ അയക്കുമായിരുന്നു. മനുഷ്യന്‍റെ ഏറ്റവും അനിവാര്യം സമ്പത്തായിരുന്നെങ്കില്‍ അവിടുന്ന് ഒരു ഇകോണമിസ്റ്റിനെനല്കുമായിരുന്നു..

മാനവന്റെ ഏറ്റവും വലിയ അവശ്യം സന്തോഷം  ആയിരുന്നെങ്കില്‍ ദൈവം ഒരു എന്റര്ടെയ്നറെ നല്‍കുമായിരുന്നു. .മറ്റേതു ആവശ്യങ്ങള്‍ക്കുമപ്പുറം മനുഷ്യന്‍റെ പാവമോചനം ആണെന്ന് തിരിച്ചറിഞ്ഞ ദൈവം രണ്ടായിരം വര്ഷം മുന്‍പ് നല്‍കിയ രക്ഷകന്റെ പിറന്നാള്‍ ദിനം  നമ്മുടെ ഹൃദയങ്ങള്‍ ക്രിസ്തുവിന് പിറക്കാന്‍ ഇടമൊരുക്കുന്ന സുന്ദരവും അപൂര്‍വമായ അനുഭൂതിയുടെ വേളയിരിക്കണം. എന്നാലെ നമ്മുടെ ക്രിസ്മസ് ആഘോഷം പൂര്‍ണ്ണമാകു.

    വിശുദ്ധ യൗസേപ്പിനോട്‌ ദൈവദൂതന്‍ അറിയിച്ച സുന്ദര വചനങ്ങള്‍:     താങ്കള്അവിടുത്തേക്ക്ഈശോ എന്ന്പേരിടണം ദൈവം നമ്മോടു കൂടെ എന്നര്ഥമുള്ള ഇമ്മാനുവല്എന്ന്അദ്ദേഹം അറിയപ്പെടും”. ആരോടെങ്കിലും “നിങ്ങള്‍” എന്ന്‌ ഒരാള്‍ പറയുമ്പോള്‍ ഇപ്പുറത്ത്‌ ഒരു ഞാനോ, ഞങ്ങളോ ഉണ്ട്. ഞാനുണ്ട്, ഞങ്ങളുണ്ട്, നിങ്ങളുണ്ട്. ചേരിതിരിവിന്റെ, ഭിന്നിപ്പിന്റെ ശബ്‌ദങ്ങളാണവയെല്ലാം. എന്നാല്‍, “നമ്മള്‍” എന്നത്‌ പിരിക്കാന്‍ പറ്റാത്ത, ചിതറിക്കാന്‍ പറ്റാത്ത ഒരു സാന്ദ്രഭാവമാണ്‌. ദൈവം നമ്മോടുകൂടെയായിരിക്കുമ്പോള്‍ അവിടെ ഭിന്നിപ്പിന്റെ, വേര്‍തിരിവിന്റെ മതില്‍ക്കെട്ടുകള്‍ ഉണ്‌ടാവില്ല. അവിടെ ഇമ്മാനുവല്‍ അനുഭവം, ദൈവസാന്നിധ്യം ഉണ്ടായിരിക്കും. ക്രിസ്‌തുവിന്റെ മനുഷ്യാവതാര ലക്ഷ്യം ദൈവ-മനുഷ്യബന്ധത്തില്‍ നമ്മള്‍ ഭാവം സൃഷ്‌ടിച്ചുകൊണ്ട്‌, അകന്നുപോയ മനുഷ്യഹൃദയങ്ങളെ കൂട്ടിയിണക്കുകയാണ്‌. അങ്ങനെ ഒരു പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും ആവിര്‍ഭാവം യേശുവിന്റെ പിറവി വിളംബരം ചെയ്‌തു. എവിടെ ഈ നമ്മള്‍ ഞങ്ങളും നിങ്ങളുമായി മാറുന്നുവോ അവിടെ ഭിന്നിപ്പിന്റെ ഇടിനാദം മുഴങ്ങി കേള്‍ക്കും. നമ്മെ നമ്മളാക്കിയവനെ മനുഷ്യര്‍ തിരസ്‌കരിക്കുന്ന സ്ഥിതിവിശേഷമാണത്‌. തീവ്രവാദത്തിന്റെയും ഭിന്നിപ്പിന്റെയും ചേരിതിരിവുകളുടെയും  വിദ്വേഷത്തിന്റെ വിഷാഗ്‌നി കത്തിക്കൊണ്‌ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്ന മലയാളിക്ക്‌, ഭാരതീയന്‌, ലോക പൗരന്‌ മനുഷ്യനെ നമ്മളാക്കി മാറ്റുന്ന ദൈവത്തെപ്പറ്റി ചിന്തിക്കാന്‍, ഇമ്മാനുവല്‍ അനുഭവമുണ്ടാക്കാന്‍, ക്രിസ്‌മസ്‌ ആഘോഷം സഹായിക്കുന്നുവെങ്കില്‍ അത്‌ എത്രയോ നല്ല കാര്യമാണ്.  വീടുകളില്‍, കുടുംബങ്ങളില്‍ ഞങ്ങളും നിങ്ങളുമാകുമ്പോള്‍ സമാധാനം നഷ്‌ടപ്പെടുന്നു.  മതങ്ങള്‍ കൊച്ചുകൊച്ചു കാര്യങ്ങള്‍ക്കും താത്‌കാലിക താത്‌പര്യങ്ങള്‍ക്കും വേണ്‌ടി വര്‍ഗ, വര്‍ഗീയ വൈര്യം വളര്‍ത്തുമ്പോള്‍ ഇമ്മാനുവല്‍ എന്ന ക്രിസ്‌മസ്‌ യാഥാര്‍ഥ്യം അപ്രത്യക്ഷമാകുന്നു.  എവിടെയൊക്കെ മനുഷ്യന്‍ ദൈവത്തോടുകൂടിയായിരിക്കാന്‍ സന്നദ്ധനാകുന്നുവോ അവിടെയൊക്കെ ശ്വാശ്വതമായ ക്രിസ്‌മസ്‌ അനുഭവം സാധ്യമാകും. കുടുംബത്തിലായാലും സമൂഹത്തിലായാലും സ്ഥാപനങ്ങളിലായാലും സംസ്ഥാനങ്ങളിലായാലും രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളിലായാലും ഇതൊരു യാഥാര്‍ഥ്യമാണെന്നതില്‍ സംശയം വേണ്ട.  ആ സ്വര്‍ഗീയ നിമിഷത്തിന്റെ സുശാന്തിയാകട്ടെ 2014-ലെ ക്രിസ്‌മസ്‌ നമുക്കു തരുന്ന സമ്മാനം.

 

👆👆👆 Christmas Message in Malayalam by Sherin Chacko (December 2014) 👆👆👆

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s