Uncategorized

വി.  ഫ്രാൻസിസ് സേവ്യറുടെ തിരുനാള്‍

ഡിസംബര്‍-3 : വി.  ഫ്രാൻസിസ് സേവ്യറുടെ തിരുനാള്‍

St Francis Xavier

     ഒരുവന്ലോകം മുഴുവന്നേടിയാലും അവന്റെ ആത്മാവ് നശിച്ചാല്അതുകൊണ്ട് എന്ത് പ്രയോജനം? “

 പാരിസ് സര്‍വകലാശാലയിലെ അദ്ധ്യാപകനായിരുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യറോട് ഈശോസഭാ സ്ഥാപകനയിരുന്ന ഇഗ്നേഷ്യസ് ലെയോള ഉന്നയിച്ച ചോദ്യമാണ്. ഈ ചോദ്യത്തിന്‍റെ ആഴവും വ്യാപ്‌ത്തിയും നിസാരമല്ല. ഒരു ജിവിത ചക്രവാളത്തെ സ്വര്‍ഗാനുഭവ നിറവില്‍ എത്തിച്ച ഈ ചോദ്യം വിശുദ്ധ ഫ്രാൻസിസ് സേവ്യര്‍ നമ്മോടു ഉത്തരിക്കുകയാണ്.

 ഒരുവന്ലോകം മുഴുവന്നേടിയാലും അവന്റെ ആത്മാവ് നശിച്ചാല്അതുകൊണ്ട് എന്ത് പ്രയോജനം? “.

 നവാരെ രാജ്യത്ത് (ഇപ്പോൾ സ്പെയിൻ-ഫ്രാൻസ്) ജനിച്ച ഒരു റോമൻ കത്തോലിക്ക മിഷനറിയും ഈശോസഭയുടെ സ്ഥാപകരിൽ ഒരാളും ആണ് വിശുദ്ധ ഫ്രാൻസിസ് സേവ്യർ (7 ഏപ്രിൽ 1506 – 3 ഡിസം.1552) .
അദ്ദേഹം വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയുടെ അനുയായിയും കര്‍ത്താവിന്‍റെ ദാസനാകാന്‍ തീവ്രമായി ആഗ്രഹിച്ച വിശുദ്ധ ഫ്രാൻസിസ് സേവ്യർ 1537 ജനുവരി 24 -ന് ആല്‍ബായിലെ മെത്രാന്‍റെ കരങ്ങളിലൂടെ പുരോഹിത ദാസനായി.

സഭാശരീരത്തെ പണിതുയര്‍ത്തിയും, സ്വയം വിശുദ്ധികരണത്തിലൂടെ ഫ്രാന്‍സിസ് മുന്നേറി.ഈശോസഭഒരുപാട് വളര്‍ന്നു. പലയിടങ്ങളിലായി മൂന്ന് ലക്ഷം പേരെ വിശുദ്ധന്‍ ജ്ഞാനസ്നാനപ്പെടുത്തതായി ജീവചരിത്രകാരന്മാര്‍ വെളിപ്പെടുത്തുന്നു. ഏഷ്യയിൽ, മുഖ്യമായും പോർച്ചുഗീസ് ആധിപത്യത്തിൻ കീഴിലിരുന്ന പ്രദേശങ്ങളിൽ, വിശുദ്ധ ഫ്രാൻസിസ് സേവ്യർ നിർവഹിച്ച പ്രേഷിതവേല ചെറുതല്ല. ഇന്ത്യയിൽ കത്തോലിക്കാ വിശ്വാസത്തിന്റെ പ്രചാരണത്തിൽ അദ്ദേഹത്തിന്റെ പങ്കു പ്രധാനമാണ്.പോർച്ചുഗീസ് ആധിപത്യ പ്രദേശങ്ങളില്‍ ഈശോസഭയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ബര്‍ബരാസഭയുടെ പ്രമുഖനായി തിരഞ്ഞെക്കപ്പെടുകയും 1542 മെയ്‌ 6 – ന് ഗോവയില്‍ എത്തുകയും തിന്മയുടെ ആധിപത്യങ്ങളില്‍ അലിഞ്ഞുചേര്‍ന്ന ആ സമൂഹത്തെ കറുത്ത ളോഹ ധരിച്ച വെള്ളക്കാരന്‍ വൈദികനിലൂടെ മാറ്റത്തിന്‍റെ വലിയ കൊടുങ്കാറ്റ് ആഞ്ഞടിച്ചു. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ യേശുവിനെ കാണിച്ചുകൊടുത്തു.തന്‍റെ പത്തു വര്‍ഷത്തെ ജിവിതം മലാക്ക, ഇന്ത്യ, ജപ്പാന്‍ എന്നി രാജ്യങ്ങളിലെ മക്കള്‍ക്കുവേണ്ടി ജിവിച്ചു.ഒരു പുരോഹിതനു ചെയ്യാന്‍ സാധിക്കുന്നതിലുമപ്പുറം ദൈവക്യപയാല്‍ വിശുദ്ധ ഫ്രാൻസിസ് സേവ്യറിലൂടെ പൂര്‍ത്തിയായി. കേവലം പത്തു വർഷം മാത്രം ദീർഘിച്ച ആ പ്രേഷിത സംരംഭത്തിന്റെ സാഹസികതയും വൈപുല്യവും ചരിത്രത്തിൽ അസാധാരണമായിരുന്നു.

. കടുത്ത പനി അദ്ദേഹത്തിന്‍റെ ജീവിതത്തിനു വിരാമമിട്ടു. അധരങ്ങളില്‍ യേശുനാമങ്ങളാലും പ്രിയപ്പെട്ട കുരിശുരൂപത്തില്‍ മുറുകെപ്പിടിച്ച് 1552 ഡിസംബര്‍ 3 ന് ആ പുണ്യാത്മാവ് സ്വര്‍ഗ്ഗസന്നിതിയിലേക്ക് യാത്രയായെങ്കിലും നമ്മുടെ ഇടയില്‍ ഇന്നും ജീവിക്കുന്നു.”കർത്താവേ നിന്നിൽ ഞാൻ പ്രത്യാശ വച്ചു; എന്നെ നിത്യനിരാശയിൽ വീഴ്ത്തരുതേ” എന്ന പ്രാർത്ഥന ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യമൊഴി എന്നു പറയപ്പെടുന്നു.

“എനിക്ക് ആത്മാക്കളെ തരിക മറ്റെല്ലാം എടുത്തുകൊള്ളുക” എന്നതായിരുന്നു ആ വിശുദ്ധന്‍റെ മുദ്രാവാക്യം. 1554- ല്‍ പോള്‍ അഞ്ചാമന്‍ മാര്‍പാപ്പ ധന്യപദവി നല്‍കി. 1622 -ല്‍ ഗ്രിഗറി പതിനഞ്ചാമന്‍ മാര്‍പാപ്പ വിശുദ്ധനായി ഉയര്‍ത്തി.

വിശുദ്ധ ഫ്രാന്‍സിസ് സേവ്യറുടെ വിശുദ്ധ ശരീരം ഗോവയിലെ ബോം ജീസസ് ഭദ്രാസനപ്പള്ളിയിൽ വിശ്രമിക്കുന്നു.

 ആഘോഷങ്ങളുടെയും, ആഹ്ളാദത്തിന്‍റെയും പട്ടുമെത്തയില്‍ തലചായ്ച്ചപ്പോഴും അദ്ദേഹം അപേക്ഷിക്കുമായിരുന്നു.
“മതി കര്‍ത്താവേ……………………………. മതി”.

കണ്ണിര്‍ക്കൊണ്ട് മുഖം തുടച്ചപ്പോഴും അദ്ദേഹം അപേക്ഷിച്ചു.
“കുറെക്കൂടി, കര്‍ത്താവേ…………………… കുറെക്കൂടി”.

   “വരാനിരിക്കുന്നവന്‍ വരുകെ തന്നെ ചെയ്യും.

    അവന്‍ താമസിക്കുകയില്ല.” (ഹെബ്രായര്‍:10″37)
വിശുദ്ധ ഫ്രാന്‍സിസ് സേവ്യറെപ്പോലെ വീണ്ടുംവരുന്നവനില്‍ പ്രത്യാശിക്കാം.

Sherin Chacko

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s