Uncategorized

വി. സെബസ്ത്യാനോസിന്‍റെ തിരുനാൾ

  വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാൾ 

St Sebastian

വി. സെബസ്‌ത്യാനോസ്‌ കേരള ക്രൈസ്‌തവന്റെ സ്വന്തമാണ്‌. നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്‌. ജീവിതത്തെക്കാൾ വലുതായി വിശ്വാസത്തെ കണ്ട ധീരരക്തസാക്ഷികളിൽ ഒരാളാണ് വിശുദ്ധ സെബസ്ത്യാനോസ് ക്രിസ്തുവിന് സാക്ഷികളായിത്തീരുക എന്നതാണ് നാം ഓരോരുത്തരുടെയും വിളി.

 എ.ഡി.225നോടടുത്ത്‌ ഫ്രാന്‍സിലെ നര്‍ബോണ്‍ പട്ടണത്തില്‍ വി.സെബാസ്‌ത്യാനോസ്‌ ജനിച്ചു എന്നതാണ്‌ പാരമ്പര്യം. വളരെയധികം സാമ്പത്തികശേഷിയുള്ള കുടുംബത്തില്‍ ജനിച്ച അദ്ദേഹം പിന്നീട്‌ റോമിലേക്ക്‌ പോയി. ബഹുമുഖ വ്യക്തിത്ത്വമുള്ളതുകൊണ്ട്‌ അദ്ദേഹം സൈന്യത്തില്‍ ചേര്‍ന്നു. ജൂപിറ്റര്‍ ദേവന്റെ പിന്‍ഗാമികളാണ്‌ തങ്ങളെന്ന്‌ റോമന്‍ ചക്രവര്‍ത്തിമാര്‍ അവകാശപ്പെട്ടിരുന്നു. അതുകൊണ്ട്‌ പട്ടാളക്കാര്‍ പ്രത്യേകിച്ചും ചക്രവര്‍ത്തിയെ ആരാധിക്കണമെന്നായിരുന്നു നിയമം. ഇത്‌ അംഗീകരിക്കാന്‍ സെബാസ്‌ത്യാനോസിന്‌ കഴിഞ്ഞില്ല. ക്രിസ്‌തുവിലുള്ള തന്റെ വിശ്വാസം രഹസ്യമായി സൂക്ഷിച്ചുകൊണ്ട്‌ ജയിലില്‍ അടയ്‌ക്കപ്പെട്ടവരുടേയും പട്ടാളത്തിന്റെയും ഇടയില്‍ മിഷന്‍ പ്രവര്‍ത്തനം അദ്ദേഹം നടത്തി. രക്തസാക്ഷിത്വം ഒരു ഭാഗമായി കരുതിയിരുന്ന ഒരു കാലഘട്ടമായിരുന്നു അപ്പോൾ. മതപീഢനത്തില്‍ വേദനിക്കുന്നവര്‍ക്ക്‌ ധൈര്യം പകര്‍ന്നു കൊടുക്കുന്നതില്‍ സെബസ്‌ത്യാനോസ്‌ വളരെ സമര്‍ത്ഥനായിരുന്നു.

നിങ്ങള്‍ക്ക് പരസ്പരം സ്നേഹം ഉണ്ടെങ്കില്‍ നിങ്ങള് എന്റെ ശിഷ്യര് തന്നെയെന്ന് അതുമൂലം എല്ലാവരും അറിയും.”(യോഹ:13: 34- 35)

     സ്നേഹത്തിന്റെ ഈ ക്രിസ്തുഭാഷ്യം അനുസരിച്ച് മുറിവുകളേറ്റ് ജിവനര്‍പ്പിച്ചു  ദൈവത്തേയും സഹോദരനേയും സ്നേഹിച്ച വിശുദ്ധന്‍.

വര്‍ത്തമാന കാലഘട്ടത്തില്‍ നാം ക്രിസ്തുവിനു വേണ്ടി ജീവിക്കുന്നവര്‍ ആകണം. ഈ ലോകത്തില്‍ ക്രിസ്തുവിനു ഉള്ളവനായി ജീവിക്കുക എന്നുള്ളത് വലിയ ഒരു വെല്ലുവിളിയാണ്. വിശുദ്ധ സെബാസ്റ്റ്യന്‍ നമ്മുടെ അമ്പു തിരുനാളുകളില്‍ ഒതുങ്ങേണ്ട ഒരു വിശുദ്ധന്‍ അല്ല. ഇരുളടഞ്ഞ ഈ ലോകത്തില്‍ മരണത്തിന് പോലും തകര്‍ക്കാന്‍ ആകാത്ത വിധത്തില്‍ നാം ക്രിസ്തുവിനോട് ചേര്‍ന്ന് നില്‍ക്കണം.ഓരോ ക്രിസ്ത്യാനിയും അവന്‍റെ ജീവന്‍ പോലും ത്യജിച്ച് ക്രിസ്തുവിനോട് കൂടെ നിലനില്ക്കണമെന്ന് വിശുദ്ധന്‍ നമ്മെ ഓര്‍മ്മപെടുത്തുന്നു.

   ക്രിസ്തീയ ജീവിതം നമ്മില് നിന്ന് ആവശ്യപ്പെടുന്ന ത്യാഗങ്ങളില് അഭിമാനിക്കാനുള്ള കൃപയ്ക്കായി, വിശ്വാസത്തിന്റെ നിര്‍മ്മലത കാത്ത് സൂക്ഷിക്കാന് നാം ഏല്ക്കുന്ന സഹനങ്ങളെ രക്തസാക്ഷിത്വത്തിലേയ്ക്കുള്ള വഴികളായി കാണുന്നതിനുള്ള ഉള്‍കാഴ്ചയ്ക്കായി , നമുക്ക് ചുറ്റുമുള്ള തിന്മയുടെ അധികാരസ്വരങ്ങളെ രക്തം ചിന്തിയും തിരുത്താന് വേണ്ട ആത്മശക്തിക്കായി വിശുദ്ധനോട് നമുക്ക് പ്രാര്ത്ഥിക്കാം.

Sherin Chacko

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s