Uncategorized

ലൗജിഹാദ്: ശ്രദ്ധിക്കേണ്ട ചില യാഥാർത്ഥ്യങ്ങൾ

ലൗജിഹാദ്: ശ്രദ്ധിക്കേണ്ട ചില യാഥാർത്ഥ്യങ്ങൾ
(ജാഗ്രത ന്യൂസ് ലക്കം 276 ൽ പ്രസിദ്ധീകരിച്ചത്)

ഇന്ന് ഏറെ വിവാദങ്ങൾക്കും ആശയക്കുഴപ്പ ങ്ങൾക്കും കാരണമാകുന്ന ഒരു പദമാണല്ലോ ലൗജിഹാദ്. ലൗജിഹാദ് എന്നത് വെറും കെട്ടുകഥ യാണെന്നും അവ സാധാരണ പ്രണയങ്ങൾ മാത്രമാണെന്നും വാദിക്കുന്ന ഏറെപ്പേർ െ്രെകസ്തവ സമൂഹത്തിൽ തന്നെയുണ്ട്. എന്നാൽ, വിഷയം ശരിയായി പഠിക്കാതെ, അനുമാനങ്ങൾ നടത്തുന്ന വർക്കേ ലൗജിഹാദ് എന്ന യാഥാർത്ഥ്യത്തെയും അപകടത്തെയും നിഷേധിക്കാൻ കഴിയൂ എന്നതാണ് സത്യം. നേരിട്ട് ഇടപെട്ട ചില കേസുകളുടെ കൂടെ പശ്ചാത്തലത്തിലാണ് ഈ ലേഖനം ഇവിടെ കുറിക്കുന്നത്.

1. എന്താണ് ലൗജിഹാദ്?
തങ്ങളുടെ മതത്തിലെ ആളുകളുടെ എണ്ണം വർദ്ധിപ്പിക്കാനായി പ്രണയം നടിച്ചോ, പ്രണയിച്ചോ മറ്റു സമുദായങ്ങളിലെ പെൺകുട്ടികളെ മതംമാറ്റി ഇസ്ലാമാക്കുന്നതിനെയാണ് ലൗജിഹാദ് എന്ന് വിളിക്കുന്നത്. ചില പ്രണയങ്ങൾ തുടക്കം മുതൽ തന്നെ സംഘടിതമായി പ്ലാൻ ചെയ്ത് നടപ്പിലാക്കുന്ന വയാണ്. വളരെ സാധാരണം എന്നു തോന്നിപ്പിക്കുന്ന പ്രണയങ്ങളും ഇക്കൂട്ടത്തിലുണ്ട്. പ്രണയം പുരോഗമി ക്കുന്ന വിവിധ ഘട്ടങ്ങളിൽ സംഘടനകളുടെയും, വ്യക്തികളുടെയും, നിയമ രാഷ്ട്രീയ മേഖലകളിലു മുള്ളവരുടെയും സഹായവും സാമ്പത്തിക പിന്തുണയും ലഭിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ചുരുക്കത്തിൽ സംഘടിതമായി അല്ലാതെ ആരംഭിക്കുന്ന സാധാരണ പ്രണയങ്ങൾ പോലും പിന്നീട് സംഘടിത ശക്തികളുടെ പിൻബലത്തിലാണ് പുരോഗമിക്കുന്നത്.

2. എന്തുകൊണ്ട് സാധാരണ പ്രണയമല്ല എന്നു വാദിക്കുന്നു ?
ലൗജിഹാദ് സാധാരണ പ്രണയത്തിൽ നിന്ന് വ്യത്യസ്തമാണ് എന്ന് പറയുവാൻ പ്രധാന കാരണം ഇത്തരം കേസുകളിൽ എല്ലാം പൊതുവായി കാണപ്പെടുന്ന ചില പ്രത്യേക പാറ്റേണുകളാണ്.
a. മതേതരായി അഭിനയിച്ചുകൊണ്ടായിരിക്കും മിക്കവാറും പ്രണയത്തിന്റെ തുടക്കം. നമുക്ക് രണ്ടുപേർക്കും മതം വേണ്ട, എന്നോ അവനവന്റെ മതത്തിൽ തന്നെ തുടരാമെന്നോ ആയിരിക്കും ആരംഭത്തിലുള്ള വാഗ്ദാനം. ‘എനിക്ക് ക്രിസ്തുമതം ഇഷ്ടമാണ് ഞാൻ നിന്റെ മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നു’ എന്ന് പറഞ്ഞു പ്രണയിച്ചു തുടങ്ങുകയും പിന്നീട് ഇസ്ലാമിക വിശ്വാസം അടിച്ചേല്പിക്കുകയും ചെയ്ത ഒരു സംഭവം ഓർമിക്കുന്നു.
b. പല സംഭവങ്ങളിലും കൂടെയുള്ള മുസ്ലിം പെൺകുട്ടികൾക്കാവും ഈ കൂട്ടിച്ചേർക്കൽ ദൗത്യം. പരിചയപ്പെടുത്താനും, നമ്പർ കൈമാറാനും, പിന്നീട് എല്ലാവിധ പ്രോൽസാഹനവും പിന്തുണയും നല്കാനും ഇവർ കൂടെയുണ്ടാകും.
c. വിശ്വാസ്യത നേടിയതിനുശേഷം ചതിയിൽ പെടുത്തിയോ അല്ലാതെയോ ഉള്ള ലൈംഗിക ചൂഷണം മിക്കവാറും സംഭവങ്ങളിൽ നടന്നിട്ടുള്ളതായി കാണാം.
d. വീഡിയോകളും ഫോട്ടോകളും കാണിച്ചും വീട്ടുകാരെയും പെൺകുട്ടിയെ തന്നെയും അപായപ്പെടുത്തും എന്നു പറഞ്ഞും ഭീഷണിയും ബ്ലാക്ക്‌മെയിലിങ്ങും നടത്തിയ അനുഭവങ്ങൾ പലതുണ്ട്.
e. ഇസ്ലാമിക വിശ്വാസവുമായി ബന്ധപ്പെട്ട വീഡിയോകളോ ലഘുലേഖകളോ തുടങ്ങിയവ ഫോണിലൂടെയോ നേരിട്ടോ കൈമാറുക, ഫോണിൽ ഖുർആൻ ഇൻസ്റ്റാൾ ചെയ്തു കൊടുക്കുക, ക്രൈസ്തവ വിശ്വാസത്തെക്കുറിച്ചും ബൈബിളിനെക്കുറിച്ചും സംശയങ്ങളും ആശയ ക്കുഴപ്പങ്ങളും ജനിപ്പിക്കുക, ക്രൈസ്തവ സഭകളിലെ കുറവുകൾ മാത്രം എടുത്തു കാണിച്ചും ഇസ്ലാമിന്റെ നന്മകൾ പുകഴ്ത്തിയും ഇസ്ലാം മാത്രമാണ് ഏറ്റവും ശ്രേഷ്ഠം എന്ന ചിന്തയും ബോധ്യവും കുത്തിവെക്കുക, മെല്ലെ ഇസ്ലാമിക ആചാരങ്ങളും അനുഷ്ഠാനങ്ങളും പിൻതുടരുവാൻ പ്രേരിപ്പിക്കുകയും നിർബന്ധി ക്കുകയും ചെയ്യുക തുടങ്ങിയവ പതിവാണ്.
ഈ ഘട്ടം മുതൽ പെൺകുട്ടികൾ മെല്ലെ വ്യക്തിപരമായ പ്രാർത്ഥന, കുടുംബപ്രാർത്ഥന, കൂദാശകൾ എന്നിവയിൽ നിന്നൊക്കെ അകന്നു തുടങ്ങും.
കേരളത്തിനു വെളിയിൽ പഠിച്ചുകൊണ്ടിരുന്ന ഉന്നത വിദ്യാഭ്യാസമുള്ള, റാങ്ക് ജേതാവായിരുന്ന പെൺകുട്ടി പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള യുവാവിന്റെ കൂടെ ഒളിച്ചോടിയ സംഭവം അടുത്ത് മനസ്സിലാക്കുവാൻ ഇടയായിട്ടുണ്ട്. പ്ലസ് ടു-വിൽ പഠിക്കുമ്പോൾ തുടങ്ങിയ ബന്ധമായിരുന്നു അത്. ഒന്നര വർഷം മുൻപ് മുതൽ അവൾ ഹോസ്റ്റലിൽ സായാഹ്ന പ്രാർത്ഥനകളിൽ നിന്നും വിശുദ്ധ കുർബാനയിൽ നിന്നും ഒഴിഞ്ഞു മാറിയിരുന്നു. വീട്ടിൽ വരുമ്പോൾ ബൈബിൾ വായിക്കാനും സന്ധ്യാ പ്രാർത്ഥനയിൽ പങ്കെടുക്കുവാനും അവൾ മടി കാണിച്ചിരുന്നു. പക്ഷേ ഹോസ്റ്റൽ വാർഡൻ ആയിരുന്ന സിസ്റ്ററിനോ മാതാപിതാക്കൾക്കോ അവളുടെ മാറ്റങ്ങൾക്ക് പിന്നിലുണ്ടായിരുന്നു യഥാർത്ഥ കാരണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
നഴ്‌സിങ് മൂന്നാംവർഷ വിദ്യാർഥിനിയാ യിരുന്ന മറ്റൊരു പെൺകുട്ടി പഠനത്തിന്റെ രണ്ടാം വർഷത്തിലേക്ക് കയറിയപ്പോൾ മുതൽ വസ്ത്രധാരണ ത്തിലും പെരുമാറ്റത്തിലും പല മാറ്റങ്ങളും കാണിച്ചു തുടങ്ങി. കൈ നീളമുള്ള ചുരിദാറുകൾ മാത്രം തയ്പ്പിക്കുവാനും ധരിക്കുവാനും തുടങ്ങി. വെയിലു കൊണ്ട് കൈ കറുത്തു പോകുന്നു എന്നതാണ് വീട്ടുകാരോട് അവൾ പറഞ്ഞ കാരണം. അവർക്ക് അതിൽ സംശയമോ അസ്വഭാവികതയോ തോന്നിയതു മില്ല. മെല്ലെ അവൾ കൊന്ത ഊരി വയ്ക്കുകയും, പൊട്ടു തൊടുന്ന ശീലം ഉപേക്ഷിക്കുകയും ചെയ്തു. കൊന്ത മുടിയിൽ ചുറ്റി പിടിക്കുന്നു എന്നതായിരുന്നു അത് ഉപേക്ഷിച്ചപ്പോൾ നല്കിയ വിശദീകരണം. ആ വർഷത്തിനൊടുവിലാണ് മാതാപിതാക്കൾ തിരിച്ചറി യുന്നത്, മകൾ കൂടെ പഠിച്ചിരുന്ന മുസ്ലിം യുവാവുമായി പ്രണയത്തിലാണെന്നും വിശ്വാസത്തിൽ നിന്ന് അവൾ ഏറെ അകന്നു പോയിരിക്കുന്നു എന്നും.
ഇത്തരത്തിൽ വിശ്വാസത്തിന്റെ തലത്തിലുള്ള ബ്രെയിൻ വാഷിംഗ്, പ്രണയത്തിൽ വീഴുന്നതിനു മുൻപും നടത്തപ്പെടാറുണ്ട്. കൂട്ടുകാരികൾ ആയ മുസ്ലിം പെൺകുട്ടികളും ഇതിന് ഉപകരണങ്ങളാകാറുണ്ട് എന്ന് മുൻപ് സൂചിപ്പിച്ചുവല്ലോ. എറണാകുളം ജില്ലയിലെ ഒരു പ്രശസ്തമായ കോളേജിൽ ഡിഗ്രി വിദ്യാർത്ഥി യായിരുന്ന ഹൈന്ദവ പെൺകുട്ടി ഇത്തരത്തിൽ കൂട്ടുകാരികളുടെ നിരന്തരമായ ബ്രെയിൻ വാഷിംഗ് മൂലം രഹസ്യമായി മതം മാറാൻ തീരുമാനിച്ചു. വീട്ടുകാർ പോലും അറിയാതെ ഇസ്ലാം മത പഠന കേന്ദ്രത്തിലേക്ക് പോകാൻ എല്ലാ ഒരുക്കങ്ങളും കൂട്ടുകാരികൾ ചെയ്തുകൊടുത്തു. പോകുന്നതിന്റെ തലേ ദിവസം, മറ്റൊരു ഉറ്റ സുഹൃത്തായിരുന്ന ക്രിസ്ത്യൻ പെൺകുട്ടിയോട് രഹസ്യം വെളിപ്പെടു ത്തുകയും അവൾ വഴി മാതാപിതാക്കൾ വിവരമറിഞ്ഞ് തക്കസമയത്ത് പെൺകുട്ടിയെ തടയുകയും ചെയ്ത സംഭവം നടന്നിട്ട് അധികം നാളുകളായിട്ടില്ല.
f. മിക്കപ്പോഴും വീട്ടുകാർ പോലും അറിയാതെ രജിസ്റ്റർ വിവാഹമോ മതപരമായ വിവാഹമോ നടക്കും.
g. ഏതെങ്കിലും മതപഠന കേന്ദ്രത്തിലേക്ക് മാറ്റുക എന്നതാണ് അടുത്ത സ്‌റ്റെപ്പ്. ഈ അവസരത്തിൽ മതം മാറാൻ താല്പര്യമില്ല എന്ന് പറഞ്ഞു തിരിച്ചു പോന്ന ചുരുക്കം ചില യുവതികളും നമ്മുടെ ഇടയിൽ ഉണ്ട്. ഇനി നിവൃത്തിയില്ല അതുകൊണ്ട് ഞാനിവിടെ തുടരുന്നു എന്നുപറഞ്ഞ് ഭീഷണിയെ ഭയന്ന് തിരിച്ചു വരാതിരുന്ന മക്കളെ കുറിച്ച് ചില മാതാപിതാക്കൾ പറയുകയുണ്ടായി.
h. മത പഠനത്തിനുശേഷം, ചിലരെ, പ്രണയിച്ച യുവാവിനു പകരം മറ്റാരെങ്കിലും വിവാഹം കഴിക്കുന്ന സംഭവത്തിനും, ഭീകര പ്രവർത്തന ങ്ങൾക്കായി ഉപയോഗിക്കുന്നതിനും കേരളം ദൃക്‌സാക്ഷിയായതാണ്. ചിലർ വിവാഹശേഷം പീഡനങ്ങൾ മടുത്ത് വീടുകളിലേക്ക് തിരിച്ചു പോന്നിട്ടുണ്ട്. ആത്മഹത്യ ചെയ്തവരും ദുരൂഹമരണം സംഭവിച്ചവരുമുണ്ട്.

3. കാരണങ്ങളും ചില നിർദ്ദേശങ്ങളും
1. പ്രായത്തിന്റെ പ്രത്യേകതകൾ
ഭൂരിപക്ഷം പെൺകുട്ടികളും ലവ് ജിഹാദിന്റെ വലയിൽ പെട്ടിരിക്കുന്നത് കൗമാരപ്രായത്തിലാണ്. ഈ പ്രായത്തിന്റെ പ്രത്യേകതകളെക്കുറിച്ചും പ്രണയത്തിന്റെ സാധ്യതകളെക്കുറിച്ചും നമുക്കറിയാം. ഇവിടെ വളരെയധികം ശ്രദ്ധിക്കേണ്ടത് ശരിയായി വികാരങ്ങളെ കൈകാര്യം ചെയ്യേണ്ടതെങ്ങനെ യാണെന്ന് കുട്ടികളെ പരിശീലിപ്പിക്കുന്നതിനാണ്. ഒപ്പം ഇത്തരം വലകളിൽ വീണുപോകുന്ന പെൺകുട്ടികളോട് അനുഭാവം കാണിക്കുകയെന്നതും പ്രധാനമാണ്. ചിലപ്പോഴെങ്കിലും തെറ്റ് പറ്റുന്നവരെ വിധിക്കുകയും പരിഹസിക്കുകയും അവരുടെ വീട്ടുകാരെയടക്കം ഒറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണത ഒരുപക്ഷേ നമ്മുടെ സമുദായത്തിൽ കൂടുതലാണ് എന്നു തന്നെ പറയാം. പെൺകുട്ടികൾ ശരിയല്ലാത്തതു കൊണ്ടാണ്, അല്ലെങ്കിൽ അവരുടെ മാതാപിതാക്കൾ ശരിയല്ലാത്തതു കൊണ്ടാണ് എന്നൊക്കെയുള്ള വിലയിരുത്തലുകളും മുഖം തിരിക്കലുകളും ക്രിസ്തീയമല്ല. ഇടറി പോകുന്ന വരെയും വീണുപോയവരെയും കരുണയോടെ എഴുന്നേല്പ്പിക്കുവാനും ബലപ്പെടുത്തുവാനുമുള്ള ചുമതല ഓരോ ക്രൈസ്തവനുമുണ്ട്.
2. മൂല്യബോധം
വിശ്വാസം ഉപേക്ഷിച്ച് മുസ്ലിം യുവാവിനൊപ്പം പോകാനുറച്ചിരുന്ന ഒരു പെൺകുട്ടിയോട് സംസാരിക്കുമ്പോൾ അവൾ പറഞ്ഞതിങ്ങനെയാ യിരുന്നു: ‘ചിലർ പറയുന്നു ഇത് തെറ്റാണെന്ന്, മറ്റു ചിലർ പറയുന്നു ഇതാണ് ശരിയെന്ന്. അതുകൊണ്ട് ഞാനിപ്പോൾ ചെറിയൊരു കൺഫ്യൂഷനിലാണ്. സത്യത്തിൽ എനിക്കല്ലേ അറിയൂ എനിക്ക് എന്താണ് വേണ്ടതെന്ന്. ഞാനല്ലേ എന്റെ തെറ്റും ശരിയും നിശ്ചയിക്കേണ്ടത്.’
തെറ്റും ശരിയും ആപേക്ഷികമാണെന്നും വ്യക്തിഗതം ആണെന്നും മറ്റുള്ളവർക്ക് ഉപദ്രവകര മാകാത്ത സന്തോഷങ്ങൾ എല്ലാം ശരിയാണെന്നുമുള്ള ചിന്താഗതി ഇന്നത്തെ യുവതലമുറയിൽ വർദ്ധിച്ചു വരുന്ന ഒന്നാണ്. െ്രെകസ്തവ ധാർമികത എങ്ങനെ ലോകത്തിന്റെ ധാർമികതയിൽ നിന്ന് വ്യത്യസ്ത മായിരിക്കുന്നു എന്നും അതിന്റെ അടിസ്ഥാന മെന്താണെന്നും തെറ്റും ശരിയും നിർവചിക്കാൻ ഒരു െ്രെകസ്തവ വിശ്വാസി ഉപയോഗിക്കേണ്ട മാനദണ്ഡം ഏത് എന്നും ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന മൂല്യാധിഷ്ഠിത പാഠ്യ പരിശീലന പദ്ധതികൾ കാലഘട്ടത്തിന്റെ ആവശ്യമാണ്.
3. മതബോധന പരിശീലനത്തിലെ ന്യൂനതകൾ
വിശ്വാസസത്യങ്ങളെക്കുറിച്ചും മതത്തെ ക്കുറിച്ചും ശരിയായ അറിവില്ലായ്മ ഇത്തരക്കാരുടെ ചോദ്യങ്ങൾക്കും ആശയങ്ങൾക്കും മുൻപിൽ നമ്മുടെ കുട്ടികൾ പതറിപ്പോകാൻ ഇടയാക്കുന്നു.
ക്രിസ്തുവിനെയും വിശുദ്ധഗ്രന്ഥത്തെയും സഭയെയും കുറിച്ച് ശരിയായ, ആഴത്തിലുള്ള അറിവും ബോധ്യങ്ങളും നമ്മുടെ കുട്ടികളിൽ എത്രമാത്രം രൂപപ്പെടുന്നുണ്ട് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. വിശ്വാസം എന്നത് വൈകാരിക തലത്തിലും ആചാരങ്ങളിലും മാത്രമൊതുങ്ങുന്ന അവസ്ഥയിൽ നിന്ന് ആഴത്തിലുള്ള അറിവിലേക്കും ബോധ്യ ങ്ങളിലേക്കും കൂടി വളരേണ്ടിയിരിക്കുന്നു. സഭയെ ക്കുറിച്ച് വലിയ തോതിൽ നെഗറ്റിവ് ആയ പ്രചാരണങ്ങൾ മാധ്യമങ്ങളിലൂടെയും അല്ലാതെയും നടക്കുമ്പോൾ, താൻ അംഗമായിരിക്കുന്ന സഭയെ ക്കുറിച്ചും സ്വന്തം വിശ്വാസത്തെക്കുറിച്ചും അഭിമാനം തോന്നത്തക്ക വിധത്തിൽ സഭയുടെ നേട്ടങ്ങളും ലോകത്തിനു മുഴുവൻ സഭ നല്കിയിട്ടുള്ള സംഭാവനകളും അവർ അറിയേണ്ടിയിരിക്കുന്നു. യേശുവിന്റെ ദൈവത്വം, പരിശുദ്ധത്രീത്വം, യേശു ഏക രക്ഷകൻ തുടങ്ങി അടിസ്ഥാന വിശ്വാസങ്ങളിൽ മറ്റുള്ളവരുടെ ചോദ്യങ്ങളെയും സംശയങ്ങളെയും നേരിടാൻ തക്ക വിധത്തിൽ പരിശീലിപ്പിക്കേണ്ടി യിരിക്കുന്നു.
4. കുടുംബപശ്ചാത്തലം
എല്ലാത്തരം കുടുംബ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള കുട്ടികൾ കെണിയിൽ പെടുന്നുണ്ട് എന്നതാണ് വാസ്തവം. ഉയർന്ന സാമ്പത്തികവും വിദ്യാഭ്യാസവും ഉള്ളതും വിശ്വാസവും, സമാധാനവും നിറഞ്ഞതുമായ കുടുംബാന്തരീക്ഷങ്ങളിൽ നിന്നു പോലും പെൺകുട്ടികൾ ഇത്തരം വലകളിൽ പെടുന്നുണ്ട് എങ്കിലും, മറ്റു ചില സാഹചര്യങ്ങൾ കൂടുതലായി ഇതിന് കാരണമാകുന്നു എന്ന് നിരീക്ഷിച്ചിട്ടുണ്ട്. മാതാപിതാക്കളിൽ ഒരാൾ മാത്രം (ശെിഴഹല ുമൃലിശേിഴ)ഉള്ള കുടുംബങ്ങൾ, വീട്ടിൽ അസമാധാനവും വഴക്കുകളും മൂലം കുട്ടികൾക്ക് വേണ്ടത്ര സ്‌നേഹവും സുരക്ഷിതത്വവും കിട്ടാത്ത കുടുംബങ്ങൾ, ഏതെങ്കിലും കാരണങ്ങളാൽ വിശ്വാസ സമൂഹത്തിൽ നിന്ന് അകന്നു കഴിയുന്ന കുടുംബങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ. ഇത്തരത്തിലുള്ള പശ്ചാത്തലങ്ങളിൽ നിന്നും വരുന്ന കുട്ടികളെ അവരുടെ ബലഹീനതകൾ മനസ്സിലാക്കി മുതലെടുക്കുവാൻ ഇത്തരക്കാർക്ക് എളുപ്പമാണ്. വീട്ടിലെ സാഹചര്യങ്ങളാൽ വൈകാരിക അരക്ഷിതത്വം അനുഭവിക്കുന്നവരും സ്‌നേഹത്തി നായി കൊതിക്കുന്നവരും ഇത്തരം വലകളിൽ എളുപ്പത്തിൽ പെട്ട് പോകുന്നത് സ്വഭാവികം. സാമ്പത്തിക സഹായങ്ങളും എല്ലാ വിധത്തിലുള്ള കരുതലും നല്കി ഇത്തരം കുട്ടികളെ കെണിയിൽപ്പെടുത്താൻ ഏറെ എളുപ്പമാണ്. ഇവിടെയാണ് നമ്മുടെ ഇടവകകളും കൂട്ടായ്മകളും പ്രത്യേകം കരുതുകയും ശ്രദ്ധിക്കുകയും ചെയ്യേണ്ടത്. നമ്മുടെ ഇടവകയിലോ കൂട്ടായ്മയിലോ ഏതെങ്കിലും സാഹചര്യങ്ങളാൽ ഒറ്റപ്പെട്ടും തകർന്നും കഴിയുന്ന കുടുംബങ്ങളെ പ്രത്യേകമായി കരുതുവാനും സഹായിക്കുവാനും നമുക്ക് കഴിയണം. ഏതെങ്കിലും വിധത്തിൽ തകർന്ന കുടുംബ പശ്ചാത്തലത്തിൽ നിന്നുമുള്ള കുട്ടികൾക്ക് പ്രത്യേക പിന്തുണയും സഹായവും സ്‌നേഹവും നല്കാൻ വികാരിയച്ചനും സിസ്‌റ്റേഴ്‌സും മാതാധ്യാപകരുമടക്കമുള്ള ഇടവകാ സമൂഹം പ്രത്യേകം ശ്രദ്ധിക്കണം. വീണു പോയവരെ വിധിക്കുന്നതിനേക്കാൾ വീഴാൻ സാധ്യതയുള്ള വരെ താങ്ങുന്നത് ആണല്ലോ ശരിയായ വഴി.
5. മുൻഗണനകൾ
ആത്മീയ കാര്യങ്ങൾക്ക് ഭൗതിക കാര്യങ്ങളേക്കാൾ കുറഞ്ഞ പ്രാധാന്യം മാത്രം നല്കുകയും, പഠനം, ജോലി, സമ്പത്ത് എന്നിവയ്ക്ക് പ്രാഥമിക പരിഗണന നൽകുകയും ചെയ്യുന്ന സമുദായം തീർച്ചയായും ഇത്തരം ദുരന്തങ്ങൾ നേരിടുക തന്നെ ചെയ്യും. ഭക്തിയും വിശ്വാസവും എല്ലാം ഭൗതികജീവിതം സുരക്ഷിതമാക്കാനും നേട്ടങ്ങൾ ഉണ്ടാക്കുവാനും മാത്രമാണ് എന്ന് ചിന്തിക്കുന്ന തലത്തിലാണ് ഇന്നിന്റെ പല പ്രബോധനങ്ങളും പ്രാർത്ഥനാ രീതികളും. ഭൗതിക നേട്ടങ്ങൾ ആവശ്യമാണെന്നിരിക്കിലും അവക്കുമപ്പുറം പ്രാധാന്യമർഹിക്കുന്ന ആത്മീയ ലക്ഷ്യങ്ങളെ മുന്നിൽ കാണുന്ന ഒരു ജനമായി നമ്മുടെ യുവതലമുറയെ രൂപപ്പെടുത്തേണ്ടത് ഏറ്റവും അത്യാവശ്യമാണ്. ഇല്ലെങ്കിൽ വിശ്വാസം ത്യജിക്കുന്നതോ പ്രണയത്തിനായി മതം മാറുന്നതോ ഒന്നും വലിയ പ്രശ്‌നമായി അവർക്ക് തോന്നുകയില്ല.
6. കൂട്ടായ്മകൾ സജീവമാക്കുക
ക്രൈസ്തവ ആധ്യാത്മികതയുടെ സാരാംശം സ്‌നേഹവും പങ്കുവെക്കലും ആണെങ്കിലും അത് എവിടെയൊക്കെയോ നമുക്ക് നഷ്ടപ്പെടുന്നതാണ് നമ്മുടെ കുഞ്ഞുങ്ങളെ ചെന്നായ്ക്കൾ പിടികൂടാൻ കാരണമെന്ന് ചിന്തിക്കാറുണ്ട്. ‘ഭീകരപ്രവർത്തനങ്ങളും അതുപോലെയുള്ള ചില കാര്യങ്ങളും ഇല്ലായിരു ന്നെങ്കിൽ ഞാൻ ഒരു മുസ്ലിം ആയേനെ. കാരണം അവർക്ക് പരസ്പരമുള്ള സഹകരണവും സ്‌നേഹവും എന്നെ ആകർഷിക്കാറുണ്ട്’ എന്ന് പറഞ്ഞ സുഹൃ ത്തിനെ ഓർമ്മിക്കുന്നു. മതിൽക്കെട്ടുകളുടെയും സമ്പത്തിന്റെയും സുരക്ഷിതത്വത്തിന്റെയുമുള്ളിൽ ഒതുങ്ങാനും, അപരന്റെ ജീവിതത്തിലേക്ക് കഴിയുന്നതും കടന്നുചെല്ലാതിരിക്കുവാനും ശ്രമിക്കുന്ന, സ്വാർത്ഥവും അെ്രെകസ്തവമായ ഒരു സംസ്‌കാരം അർബുദം പോലെ നമ്മുടെ സമുദായത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്നു. വളർന്നു വരുന്ന തലമുറ കൾക്ക് എന്റെ ഇടവക, എന്റെ സഭ, എന്റെ വിശ്വാസം എന്ന ഒരു വികാരവും കൂട്ടായ്മയിലുള്ള മതിപ്പും ഉണ്ടാക്കുന്ന രീതിയിൽ നമ്മളെന്ന് മതിൽക്കെട്ടുകൾക്ക് പുറത്തേക്കു വരികയും പരസ്പര സഹകരണവും സ്‌നേഹവും വീണ്ടെടുക്കുകയും ചെയ്യുന്നുവോ അന്നേ നമുക്ക് നമ്മുടെ യുവജനങ്ങളുടെ വിശ്വാസ ത്യാഗവും തകർച്ചകളും തടയുവാൻ കഴിയൂ എന്നതാണ് സത്യം.
7. സംഘടനകളുടെ ശക്തിപ്പെടുത്തൽ
കൂട്ടായ്മകൾ ബലപ്പെടുത്തുവാൻ പ്രധാനമായി ചെയ്യേണ്ട ഒരു കാര്യമാണ് സംഘടനകളുടെ ശാക്തീകരണം. ചെറിയ പ്രായം മുതൽ ഇടവക കൂട്ടായ്മയോട് കഴിയുന്നതും ചേർന്ന് നില്ക്കുവാനും സംഘടനകളിൽ സജീവമായി പ്രവർത്തിക്കുവാനും കുട്ടികളെ പ്രോൽസാഹിപ്പിക്കുന്നതു വഴി സമുദായ ത്തിനുള്ളിൽ തന്നെ നല്ല സുഹൃദ് ബന്ധങ്ങളും കൂട്ടുകെട്ടുകളും രൂപപ്പെടുത്താൻ സാധിക്കും. ഇത് പുറമെ നിന്നുള്ള ുലലൃ ജൃലൗൈൃലനെ പ്രതിരോധിക്കാനും സഹായിക്കും. സ്വന്തം ഇടവകക്കൂട്ടായ്മകളിൽ സജീവമായി ചേർന്ന് നില്ക്കുന്നവർ പഠനത്തിനോ ജോലിക്കോ ആയി പുറം നാടുകളിൽ പോയാൽ അവിടെയും ഇടവകക്കൂട്ടായ്മകളോട് ചേർന്ന് നില്ക്കാൻ സാധ്യത കൂടുതലാണ്. ഇത് വഴിതെറ്റുവാനുള്ള സാധ്യതകളും സാഹചര്യങ്ങളും കുറയ്ക്കും. അതിനേറ്റവും നല്ല മാർഗ്ഗം സംഘടനാ പ്രവർത്തനങ്ങളാണ്.

ഉപസംഹാരം
മേൽപ്പറഞ്ഞവയ്‌ക്കൊപ്പം തങ്ങളുടെ ചുറ്റും വിരിയ്ക്കപ്പെട്ടിരിക്കുന്ന വലകളെക്കുറിച്ചും ഒരുക്കപ്പെട്ടിരിക്കുന്ന ചതിക്കുഴികളെക്കുറിച്ചും ശക്തമായ ബോധവത്ക്കരണം ഏറ്റവും അവശ്യവും അനിവാര്യവുമാണ്. ഒരു കുട്ടി അല്ലെങ്കിൽ കുടുംബം ഇത്തരത്തിലൊരു പ്രതിസന്ധി നേരിടുമ്പോൾ അവരെ കുറ്റപ്പെടുത്താതെ സമുദായം ഒരുമിച്ച് നിന്ന് പിന്തുണയ്ക്കുകയും എല്ലാ വിധ സഹായങ്ങളും നല്കുകയും വേണം. ആൺകുട്ടികളെയും യുവാക്കളയും കൂടുതൽ ശാക്തീകരിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്. നമ്മൾ സുരക്ഷിതരാണ് എന്ന മൗഢ്യത്തിൽ നിന്നുണർന്ന് ജാഗ്രതയും തീക്ഷണതയുമുള്ള ഒരു സമൂഹമായി നമുക്ക് മാറാൻ കഴിയട്ടെ.

നിഷ ജോസ്
കൗൺസിലിംഗ് സൈക്കോളജിസ്റ്റ്

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s