Uncategorized

വചനഭേരി 58

✝ വചനഭേരി 58 🛐🔥

ചിലര്‍ രഥങ്ങളിലും മറ്റുചിലര്‍കുതിരകളിലും അഹങ്കരിക്കുന്നു; ഞങ്ങളാകട്ടെ, ഞങ്ങളുടെ ദൈവമായകര്‍ത്താവിന്‍െറ നാമത്തില്‍ അഭിമാനം കൊള്ളുന്നു.
അവർ തകർന്നുവീഴും, എന്നാൽ, ഞങ്ങൾ ശിരസ്സുയർത്തി നിൽക്കും.

സങ്കീര്‍ത്തനങ്ങള്‍ 20: 7,8

രാജാവിന്റെ വിജയത്തിനു വേണ്ടിയുള്ള പ്രാർത്ഥന എന്നതാണ് അധ്യായത്തിന്റെ തലക്കെട്ട്. നിശ്ചയമായും രാജാവ് വിജയിച്ചിട്ടുണ്ട് – അടുത്ത അധ്യായം ‘രാജാവിനു വിജയം നൽകിയതിനു കൃതജ്ഞത’ എന്നതാണ്. വിജയിപ്പിച്ചത് രഥങ്ങളോ കുതിരകളോ അല്ല, ദൈവമായ കർത്താവിന്റെ നാമമാണെന്ന അറിവും അവബോധവുമുണ്ടായിരിക്കുക എന്നതാണ് പരമപ്രധാനം.

നസറത്തിലെ കന്യകയുടെയും സ്ഥിതി അതായിരുന്നു.

രഥങ്ങളില്ല
കുതിരകളില്ല
സൈന്യദളങ്ങളില്ല
അലംകൃതമായ ആവൃതികളില്ല. ലോകദൃഷ്ടിയിൽ അഭിമാനിക്കാവുന്നതായി യാതൊന്നുമില്ല. എന്നിട്ടും രണ്ടു സഹസ്രാബ്ദങ്ങൾക്കു ശേഷവും അവൾ ശിരസ്സുയർത്തി നിൽക്കുകയാണ് – ‘താഴ്മ താനഭ്യുന്നതി’ എന്ന കവി വാക്യത്തിന്റെ മൂർത്തമായ അടയാളമായി.

അവളുടെ ആകെയുള്ള സമ്പത്ത് ദൈവകൃപയാണ്; അത്യുന്നതന്റെ ശക്തിയിൽ ശരണം വയ്ക്കാനുള്ള ആശ്രയബോധമാണ്; ദൈവഹിതത്തിന് ദാസിയെപ്പോലെ സമർപ്പിക്കാനുള്ള നല്ല മനസ്സാണ്.

ആ താഴ്മയിൽ ആകർഷിക്കപ്പെട്ടാണ് സ്വർഗം അവളെ കടാക്ഷിച്ചത്; അവർണ്ണനീയമായ ആനന്ദം കൊണ്ട് ഹൃദയത്തെ നിറച്ചത്. നിത്യമായ ഒരു സ്തോത്രഗീതമായി അവളുടെ ജീവിതത്തെ പരാവർത്തനം ചെയ്തത്.
ഭാഗ്യവതി എന്ന് അവളെ പ്രകീർത്തിക്കാനാണ് തലമുറകൾ പ്രവഹിക്കുന്നത്.
അനുഗ്രഹീത എന്നവളെ വാഴ്ത്താനാണ് മാലാഖമാർ മനുഷ്യരോടു മൽസരിക്കുന്നത്. ‘എന്റെയെന്റെ ‘ എന്ന് മണ്ണും വിണ്ണും കൊമ്പുകോർക്കുന്നത് അവൾക്കു വേണ്ടിയാണ്.

ബിഷപ് ഷീൻ പഠിപ്പിച്ചതാണ് ഓർമ വരുന്നത്:

” ഗാഗുൽത്തായിലെ കാൽവരിയിൽ രണ്ട് അൾത്താരകളുണ്ട്. ഒന്ന് യേശുവിന്റെ കുരിശിൽ; മറ്റൊന്ന് മറിയത്തിന്റെ ഹൃദയത്തിൽ ”

അതെ, ദൈവസ്നേഹത്തിന്റെ അഗ്നി ഒരിക്കലും അണയാത്ത അൾത്താരയാണ് മറിയം. ദൈവാശ്രയത്തിന്റെ ഹവിസ്സ് നിരന്തരം അർപ്പിക്കപ്പെടുന്ന യാഗപീഠമാണ് മറിയം.അൾത്താരകൾ പൂർണ്ണമായും സംലഭ്യമായിട്ടില്ല. എങ്കിലും ആത്മനാ മറിയത്തിന്റെ ഹൃദയത്തിലെ അൾത്താരയെയും സമീപിക്കാം. ആത്യന്തികമായി അത് നയിക്കുന്നത് ക്രിസ്തുവിന്റെ അൾത്താരയിലേക്കാണല്ലോ.

‘സ്വർഗ്ഗവാതിൽ’ എന്ന് അവളെ വിശേഷിപ്പിച്ചത് ‘പരിശുദ്ധാത്മാവിന്റെ വീണയാണ് ‘ – വിശുദ്ധ അപ്രേം. സത്യമായിരിക്കും. താക്കോലേ വിശുദ്ധ പത്രോസ് അപ്പസ്തോലന്റെ കൈയിലുള്ളൂ. വാതിൽ ഇല്ലാതെ എന്തു താക്കോൽ ! സ്വർഗ്ഗം മറിയത്തോടു പുലർത്തിയ സവിശേഷമായ ഒരു വാൽസല്യവും ആദരവുമാകുമത്.

സ്വർഗ്ഗത്തിന്റെ തന്നെ സംക്ഷിപ്തതയുടെ പേരാണല്ലോ മറിയം !

ശുഭദിനം🌹

S പാറേക്കാട്ടിൽ

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s